ഗവ. എൽ.പി.എസ്. ശങ്കരമുഖം

(42524 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗവ.എൽ. പി.എസ് ശങ്കരമുഖം

വെള്ളനാട് പഞ്ചായത്തിലെ ശങ്കരമുഖം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ശങ്കരമുഖം സ്കൂൾ അക്കാദമിക നിലവാരത്തിൽ മുന്നിട്ടു നിൽക്കുന്ന സ്കൂളാണ്. മികച്ച പി ടി എ യും എസ് എം സി യും സ്കൂളിൻ്റെ എല്ലാ പ്രവർത്തനങ്ങളിലും മുന്നിട്ട് നിൽക്കുന്നുണ്ട്.

ഗവ. എൽ.പി.എസ്. ശങ്കരമുഖം
വിലാസം
ശങ്കരമുഖം

ജി.എൽ.പി.എസ്, ശങ്കരമുഖം
,
വെള്ളനാട് പി.ഒ.
,
695543
,
തിരുവനന്തപുരം ജില്ല
സ്ഥാപിതംജുൺ 1 - ജൂൺ - 1948
വിവരങ്ങൾ
ഫോൺ2882264
ഇമെയിൽglpssankaramukhom@gmail.com
കോഡുകൾ
സ്കൂൾ കോഡ്42524 (സമേതം)
യുഡൈസ് കോഡ്32140601003
വിക്കിഡാറ്റQ64035814
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് വെള്ളനാട്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ48
പെൺകുട്ടികൾ37
ആകെ വിദ്യാർത്ഥികൾ85
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമിനു വി എസ്
പി.ടി.എ. പ്രസിഡണ്ട്ശ്രീജിത്ത് ജെ
എം.പി.ടി.എ. പ്രസിഡണ്ട്മ‍ഞ്ജു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1948ൽ സ്ഥാപിതമായ ഗവൺമെൻ്റ എൽ.പി.എസ്.ശങ്കരമുഖം ഇന്ന്, ശങ്കരമുഖം, മഴുവൻകോട്,വെമ്പന്നൂർ, എന്നീ വിശാലമായ പ്രദേശത്തെ വിദ്യാഭ്യാസം നിർവഹിക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിക്കുന്നു.പാറക്കൂട്ടത്തിൽ എന്ന സ്ഥലത്ത് കളിയൽ കേശവൻനായർ എന്ന വ്യക്തിയുടെ പുരയിടത്തിൽ സർക്കാർ ധനസഹായത്തോടെ കെട്ടിയ താൽക്കാലിക ഷെഡ്ഢിലായിരുന്നു മുൻപ് പ്രവർത്തിച്ചിരുന്നത്. ശങ്കരമുഖം മേഖലയിലെ പ്രാഥമികവിദ്യാഭ്യാസത്തിന്റെ ആവശ്യകത കണക്കിലെടുത്ത് ധാരാളം നാട്ടുകാരുടെ ശ്രമഫലമായി സർക്കാർ ഗ്രാന്റ് നേടിയെടുത്ത് സ്ഥലത്തെ ജന്മിയായിരുന്ന എ.ബി. നാസൻ എന്ന വ്യക്തി വിട്ടുകൊടുത്ത 50 സെന്റ് സ്ഥലത്ത് ഇന്ന് കാണുന്ന പ്രധാന കെട്ടിടം പണിതു.

ഭൗതികസൗകര്യങ്ങൾ

ബഹു എം എൽ.എ ശ്രീ. ശബരിനാഥൻ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ലഭിച്ച തുക ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിൽ മൂന്ന് പ്രൈമറിവിഭാഗവും മറ്റൊരു കോൺക്രീറ്റ് കെട്ടിടത്തിൽ ഒരു പ്രീ-പ്രൈമറിയും ഒരു പ്രൈമറിവിഭാഗവും പ്രവർത്തിക്കുന്നു. മറ്റൊരു കോൺക്രീറ്റ് കെട്ടിടത്തിൽ ഒാഫീസും സ്റ്റാഫ് റൂമും പ്രവർത്തിക്കുന്നു. മറ്റൊരു കോൺക്രീറ്റ് കെട്ടിടത്തിൽ അടുത്ത പ്രീ-പ്രൈമറിയും പ്രവർത്തിക്കുന്നു. ഒരു മികച്ച ആഡിറ്റോറിയം, കമ്പ്യൂട്ടർ ലാബ്, പാചകപ്പുര, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യകം ടോയ് ലറ്റ്, വാഷ് ഏരിയ, പ്രൊജക്റ്റർ എന്നിവയും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • നൂറുദിന വായന
  • മാസത്തിൽ ഒരു സിനിമ
  • പച്ചക്കറികൃഷി.
  • ക്ലാസ് മാഗസിൻ.
  • ശാസ്ത്ര ക്ലബ്ബ്.
  • ഗണിത ക്ലബ്ബ്.
  • സോഷ്യൽ സയൻസ് ക്ലബ്ബ്.
  • പ്രവർത്തി പരിചയ ക്ലബ്ബ്.
  • നേർക്കാഴ്ച


മികവുകൾ

എൽ.എസ്.എസ് പരീക്ഷകളിലെ തുടർച്ചയായ വിജയം. സബ് ജില്ലാശാസ്ത്രമേളയിൽ സയൻസ് ശേഖരണത്തിൽ ഒന്നാംസ്ഥാനവും ജില്ലാശാസ്ത്രമേളയിൽ നാലാം സ്ഥാനവും ലഭിച്ചു.

മുൻ സാരഥികൾ

ശ്രീ കൃഷ്ണൻ നായർ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഗ്രാമ പ‍ഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വെള്ളനാട് ശശി

വഴികാട്ടി

  • നെടുമങ്ങാട്ടു നിന്ന് വെളളനാട്ടുവഴി 8 km . അകലെ കുളക്കോട് ജംഗ്‌ഷനിൽ ഇറങ്ങി വലത്തോട്ട് രണ്ടര K M.
  • അരുവിക്കര വഴി അരുവിക്കര ഡാമിൽ നിന്നും ഏകദേശം രണ്ടര കി.മീ.
  • വെള്ളനാട് നിന്ന് ഒരു കി.മീ.അകലെ കുളക്കോട് വഴി 2 കി.മീ അകലെ സ്കൂൾ സ്ഥിതി ചെയ്യുന്നു..
"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._ശങ്കരമുഖം&oldid=2531895" എന്ന താളിൽനിന്ന് ശേഖരിച്ചത്