ജി.എൽ.പി.എസ്സ്.കാര്യറ

Schoolwiki സംരംഭത്തിൽ നിന്ന്
(40413 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്സ്.കാര്യറ
വിലാസം
കാര്യറ

കാര്യറ പി.ഒ.
,
കൊല്ലം - 691332
,
കൊല്ലം ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഇമെയിൽഗവ.എൽ.പി.എസ്.കാര്യറ
കോഡുകൾ
സ്കൂൾ കോഡ്40413 (സമേതം)
യുഡൈസ് കോഡ്32131000609
വിക്കിഡാറ്റQ105813924
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല പുനലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംപുനലൂർ
താലൂക്ക്പുനലൂർ
ബ്ലോക്ക് പഞ്ചായത്ത്പത്തനാപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരേഖ പി.
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ



പത്തനാപുരം താലൂക്ക് വിളക്കുടി പഞ്ചായത്ത് അഞ്ചാം വാർഡിലാണ് ഗവൺമെന്റ് എൽ പി എസ് സ്ഥിതിചെയ്യുന്നത്.

ചരിത്രം

തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകിയ ഗവൺമെന്റ് എൽ പി എസ് കാര്യറ പുനലൂർ പേപ്പർ മില്ലിന്റെ പ്രതാപകാലത്ത് തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ 1917 ലാണ് സ്കൂൾ തുടങ്ങുന്നത്. പ്രദേശവാസി വിട്ടുകൊടുത്ത 50 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. രണ്ട് ഓലമേഞ്ഞ കെട്ടിടത്തിലാണ് ഈ സ്കൂൾ പ്രവർത്തനം തുടങ്ങിയത്. ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളാണ് ഇവിടെ ഉണ്ടായിരുന്നത്. ഏകദേശം ആറു വർഷത്തിനുശേഷം ഓട്ഇട്ട സ്കൂൾ കെട്ടിടം ഉണ്ടായി സ്കൂളിന് വസ്തു നൽകിയത് സ്ഥല വാസിയായ ശ്രീ ഗോപാലപിള്ള സാറാണ്. വർഷങ്ങൾക്ക് ശേഷം പിടിഎയുടെയും നാട്ടുകാരുടെയും ശ്രമഫലമായി അടിസ്ഥാന സൗകര്യങ്ങൾ സ്കൂളിൽ ഉണ്ടായി.

ഭൗതികസൗകര്യങ്ങൾ

ഒറ്റ ഒരു ഹാൾ ആയി പ്രവർത്തനം തുടങ്ങിയ സ്കൂൾ ഇന്ന് 107 വർഷംപിന്നിട്ടിരിക്കുന്നു. അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളം ടോയ്‌ലറ്റുകൾ, ഹാൻഡ് വാഷിംഗ് ഏരിയ, ലാപ്ടോപ്പ്, ലൈബ്രറി എന്നിവയുണ്ട്. കാലപ്പഴക്കം കൊണ്ട് കെട്ടിടത്തിന്റെ ഭിത്തിയിൽ വിള്ളലുകൾ വീഴുകയും കെട്ടിടം അൺഫിറ്റ് ആവുകയും പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ കെട്ടിടം പൊളിച്ചു മാറ്റുകയും ചെയ്തു. പഞ്ചായത്തിൽ നിന്നും അനുവദിച്ചു കിട്ടിയ നാല് ക്ലാസ് മുറികളിലായി ഇപ്പോൾ ക്ലാസ് നടക്കുന്നു. അതിനുശേഷംപൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും കെട്ടിടത്തിന് ഒരു കോടി രൂപ ലഭിച്ചു. പുതിയ കെട്ടിടം പണി തുടങ്ങിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ഉച്ചവായന, കരാട്ടെ പരിശീലനം, അമ്മാവായന, കലാപരിശീലനം,

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : ശ്രീ കുട്ടൻപിള്ള, ശ്രീ ഗോപാലപിള്ള, ശ്രീമതി പാറുക്കുട്ടിയമ്മ, ശ്രീ ജനാർദ്ദനൻ പിള്ള, ശ്രീ ദിവാകരൻ പിള്ള, ശ്രീ.പ്രഭാകര പിള്ള.

നേട്ടങ്ങൾ

ഒരു പൊതു സ്ഥാപനം എന്ന നിലയിൽ അനേകം കുട്ടികൾക്ക് അറിവ് പകർന്നു നൽകിയ ഒരു വിദ്യാലയമാണ് ഗവൺമെന്റ് എൽപിഎസ് കാര്യറ. സർക്കാർ മേഖലയിലും പ്രൈവറ്റ് മേഖലയിലും ജോലി ചെയ്യുന്ന അനേകം പൂർവ്വ വിദ്യാർത്ഥികൾ ഈ സ്കൂളിന്റെ സംഭാവനകൾ ആണ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ മുരളീധരൻ പിള്ള സാർ, ശ്രീ ഷഹീർ, ശ്രീ അബു താഹിർ, ശ്രീ റിയാസ്, ശ്രീ അനീഷ്, ശ്രീമതി ആശ,, അഡ്വക്കേറ്റ് കാര്യറ നസീർ

വഴികാട്ടി

പുനലൂർ ടൗണിൽ നിന്നും പേപ്പർ മിൽ റോഡ് വഴി 8 കി. മീ സഞ്ചരിച്ചാൽ കാര്യറ എത്താം അവിടെ താവളം ജംക്ഷനിൽ നിന്നും ഒരു കിലോമീറ്റർ അകലെ ആർ. ബി എം. യു. പി, സ്‌കൂളിനടുത്തായി സ്‌കൂൾ സ്ഥിതി ചെയ്യുന്നു

Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്സ്.കാര്യറ&oldid=2532377" എന്ന താളിൽനിന്ന് ശേഖരിച്ചത്