സി.എം.എസ്.എൽ.പി.എസ് മല്ലശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
(38720 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി.എം.എസ്.എൽ.പി.എസ് മല്ലശ്ശേരി
വിലാസം
മല്ലശ്ശേരി

സി.എം.എസ്.എൽ.പി.എസ് മല്ലശ്ശേരി
,
മല്ലശ്ശേരി പി.ഒ.
,
689646
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1887
വിവരങ്ങൾ
ഫോൺ7558024190
ഇമെയിൽcmslpsmallassery@gmail.com
കോഡുകൾ
സ്കൂൾ കോഡ്38720 (സമേതം)
യുഡൈസ് കോഡ്32120300305
വിക്കിഡാറ്റQ87599616
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്‍‍ഡഡ്
സ്കൂൾ വിഭാഗംപൊതൂവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംലോവർ പ്രൈമറി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ18
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ44
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി.ഷൈനി ഏബ്രഹാം
പി.ടി.എ. പ്രസിഡണ്ട്അനീഷ് എസ്
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ചു ബിനോദ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സി. എം .എസ് എൽ.പി.സ്കൂൾ മല്ലശ്ശേരി മല്ലശ്ശേരി സി എം എസ് എൽ പി സ്കൂൾ പ്രമാ‍ടം ഗ്രാമ പഞ്ചായത്തിലെ ആദ്യത്തെ പ്രാഥമിക വിദ്യാലയമാണ്. 1887 ൽ സി എം എസ് മിഷനറിമാരാൽ സ്ഥാപിതമായ ഈ വിദ്യാലയം കോട്ടയം ആസ്ഥാനമായ സി എം എസ് മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ്. റവ. സുമോദ് സി ചെറിയാൻ കോർപ്പറേറ്റ് മാനേജരായും മല്ലശ്ശേരി സി എസ് ഐ ഇടവക വികാരി റവ. ബിനു ഫിലിപ്പ് ലോക്കൽ മാനേജരായും സേവനമനുഷ്ഠിക്കുന്നു .മല്ലശ്ശേരി പ്രദേശത്തെ എല്ലാ പിതാക്കന്മാരും വിദ്യാഭ്യാസം ചെയ്തത് ഈ വിദ്യാലയത്തിലാണ്. വിദേശത്തും സ്വദേശത്തും ഉന്നത നിലകളിൽ ധാരാളം പൂർവ വിദ്യാർത്ഥികൾ ഈ സ്കൂളിനുണ്ട്. പരിമിതികൾക്കുളളിലും പാഠ്യപാഠ്യേതര മേഖലകളിൽ മികച്ച നിലവാരം പുലർത്തുന്നു. ഈ വിദ്യാലയം മല്ലശ്ശേരിയുടെ അഭിമാനമായി പൂങ്കാവിന്റെ ഹൃദയഭാഗത്ത് നിലകൊള്ളുന്നു .

ഭൗതികസൗകര്യങ്ങൾ

ഓഫീസ് മുറി ഉൾപ്പെടെ 8 ക്ളാസ് മുറികളുണ്ട്. അടുക്കള,ടോയ്ലറ്റുകൾ,യുറിനലുകൾ എന്നിവയുണ്ട്. 3 ലാപ്ടോപ് , പ്രൊജക്ടർ,കമ്പ്യൂട്ടർ,പ്രിന്റർ,ഇന്റർനെറ്റ് സൗകര്യം, കുട്ടികൾക്ക് ഇരുന്ന് പഠിക്കുന്നതിനുളള ബഞ്ച്,ഡസ്ക്ക്,കസേര,ബോർഡ് എന്നിവയുണ്ട്. കുടിവെള്ള സൗകര്യമുണ്ട്. ശുദ്ധജലം ലഭിക്കുന്നതിനുള്ള വാട്ടർ പ്യൂരിഫയർ ഉണ്ട്. ഉച്ച ഭക്ഷണ പാചകത്തിനും വിതരണത്തിനും ആവശ്യമായ പാത്രങ്ങൾ,പാചകവാതകഗ്യാസ് എന്നിവയുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

ആരോഗ്യ സംരക്ഷണത്തിനുളള കായിക പരിശീലനം,സർഗശേഷി വളർത്തുന്നതിനുളള കലാപരിശീലനം( ഡാൻസ്,പാട്ട്,നാടൻപാട്ട്)ഇവ നൽകുന്നു. സ്കൂൾ ശാസ്ത്രമേള,കലോത്സവങ്ങൾ എന്നിവയ്ക്കായി കുട്ടികളെ ഒരുക്കുന്നു. പഠനയാത്രകൾ,ഫീൽഡ് ട്രിപ്പ് എന്നിവ സംഘടിപ്പിക്കുന്നു. പഠനപിന്നോക്കാവസ്ഥയിലുളള കുട്ടികൾക്കായി പരിഹാരബോധന ക്ളാസുകൾ നടത്തുന്നു. ഇംഗ്ലീഷ് മാസിക,കയ്യെഴുത്തു മാസിക എന്നിവയിലൂടെ എഴുത്തും വായനയും പരിപോഷിപ്പിക്കുന്നു. ICT സാധ്യത പ്രയോജനപ്പെടുത്തുന്നു .കുട്ടികളുടെ വായനശീലം പരിപോഷിപ്പിക്കുന്നതിനായി സ്കൂൾ ലൈബ്രറി പ്രയോജനപ്പെടുത്തുന്നു.

മുൻ സാരഥികൾ

ശ്രീ. മത്തായി

ശ്രീമതി. അന്നമ്മ മാത്യൂ

ശ്രീ. എബ്രഹാം M ജോർജ്ജ്

ശ്രീമതി. K.J അന്നമ്മ

ശ്രീ. K.V തോമസ്

ശ്രീമതി.ജസ്സി തോമസ്

സ്കൂളിലെ മുൻ അദ്ധ്യാപകർ

.ശ്രീ.സ്കറിയ

.ശ്രീമതി.സൂസമ്മ P .D

.ശ്രീ. E.M ബേബി

.ശ്രീ. K.G പാപ്പച്ചൻ

.ശ്രീമതി. പത്മിനി

.ശ്രീമതി.സുജ മേഴ്സി വർഗീസ്

.ശ്രീ.അജി

.ശ്രീമതി.ബേബിക്കുട്ടി ബീന

.ശ്രീമതി. ബീന.M

.ശ്രീമതി. സാറാമ്മ

.ശ്രീമതി. രത്നമ്മ

.ശ്രീമതി. സുജ വർഗ്ഗീസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

. ദാനിക്കുട്ടി ഡേവിഡ് (രാജ്യാന്തര വോളിബോൾ താരം)

. Prof.Dr.റോയ്സ് മല്ലശ്ശേരി

. Dr.സാംസൺ K സാം (ഡയറക്ടർ തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ)

. Prof.ബാബു ചാക്കോ (റിട്ട. പ്രൊഫ.B A M കോളേജ് തുരുത്തിക്കാട്)

. Rev.Fr.P.J ജോസഫ് കോർ എപ്പിസ്കോപ്പ

. Rev.Fr.റോയി M ജോയി

. Rev.Fr.സാമുവേൽ

. Rev. Fr.ജിജോ

. Rtd.കമഡോർ P A M ഏബ്രഹാം

. ശ്രീ നവനിത്ത് .എൻ (ബഹു.പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് )

. സുനു ശമുവേൽ (സിനിമ സംവിധായകൻ)

. ഉന്മേഷ് (നാടൻപാട്ട് കലാകാരൻ)

. അശോകൻ (മിമിക്രി കലാകാരൻ)

മികവുകൾ

അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്ന വേദിയായി സ്കൂൾ അസംബ്ലി നടത്തുന്നു. LSS പരീക്ഷക്കുള്ള പരിശീലനം,ക്വിസ് മൽസരങ്ങൾക്കുളള പരിശീലനം,സ്മാർട്ട് ക്ലാസ് റൂം,ഡിജിറ്റൽ ലൈബ്രറി എന്നിവ ഉപയോഗപ്പെടുത്തി കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നു. ശാസ്ത്ര മേളകൾ,സ്കൂൾ കലോത്സവങ്ങൾ എന്നിവയിൽ സജീവ പങ്കാളിത്തം,മികച്ച വിജയം ഉറപ്പാക്കുന്നു. സ്കൂളിലെ മികവു പ്രവർത്തനങ്ങൾ ( ഇംഗ്ലീഷ് ഫെസ്റ്റ്,കയ്യെഴുത്തു മാസിക) പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുന്നു .പ്രവേശനോത്സവം,ഓണം,ക്രിസ്തുമസ്,വാർഷികോത്സവം എന്നിവ ജനപങ്കാളിത്തത്തോടെ നടത്തുന്നു.

ദിനാചരണങ്ങൾ

പരിസ്ഥിതി ദിനം, വായന ദിനം, ചാന്ദ്ര ദിനം, സ്വാതന്ത്ര്യ ദിനം, ഗാന്ധി ജയന്തി, കേരള പിറവി ദിനം, മാതൃഭാഷ ദിനം, കർഷക ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ശ്രീമതി.ഷൈനി ഏബ്രഹാം (പ്രധാന അധ്യാപിക)
ശ്രീമതി. ദീപ്തി
ശ്രീമതി. കുഞ്ഞുമോൾ. റ്റി
ശ്രീമതി. അന്നമ്മ മാത്യു

ക്ലബുകൾ

. ശാസ്ത്ര ക്ലബ്ബ്

. സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്

. ഗണിത ക്ലബ്ബ്

. ശുചിത്വ ക്ലബ്ബ്

. ആരോഗ്യ ക്ലബ്ബ്

. ഇംഗ്ലീഷ് ക്ലബ്

. സുരക്ഷ ക്ലബ്ബ്

.ടാലന്റ്റ് ക്ലബ്ബ്

.വിദ്യാരംഗം

. ആർട്സ് ക്ലബ്.

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

. പത്തനംതിട്ടയിൽ നിന്നും 4 കി.മി. പ്രമാടം പൂങ്കാവ് റോഡിൽ പൂങ്കാവ് ജംഗ്ഷനിൽ സി.എം. എസ്.എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു.

. പത്തനംതിട്ടയിൽ നിന്നും കുമ്പഴ മല്ലശ്ശേരി മുക്ക് പൂങ്കാവ് റോഡിൽ പൂങ്കാവ് ജംഗ്ഷനി‍ൽ സി എം എസ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു.

. കോന്നിയിൽ നിന്നും 6കി.മി ആനക്കൂട് രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം പൂങ്കാവ് റോഡിൽ പുങ്കാവ് ജംഗ്ഷനിൽ സി എം എസ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു.

Map

|} |}