സി.എം.എസ്.എൽ.പി.എസ് മല്ലശ്ശേരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സി. എം .എസ് എൽ.പി.സ്കൂൾ മല്ലശ്ശേരി മല്ലശ്ശേരി സി എം എസ് എൽ പി സ്കൂൾ പ്രമാ‍ടം ഗ്രാമ പഞ്ചായത്തിലെ ആദ്യത്തെ പ്രാഥമിക വിദ്യാലയമാണ്. 1887 ൽ സി എം എസ് മിഷനറിമാരാൽ സ്ഥാപിതമായ ഈ വിദ്യാലയം കോട്ടയം ആസ്ഥാനമായ സി എം എസ് മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ്. റവ. സുമോദ് സി ചെറിയാൻ കോർപ്പറേറ്റ് മാനേജരായും മല്ലശ്ശേരി സി എസ് ഐ ഇടവക വികാരി റവ. ബിനു ഫിലിപ്പ് ലോക്കൽ മാനേജരായും സേവനമനുഷ്ഠിക്കുന്നു .മല്ലശ്ശേരി പ്രദേശത്തെ എല്ലാ പിതാക്കന്മാരും വിദ്യാഭ്യാസം ചെയ്തത് ഈ വിദ്യാലയത്തിലാണ്. വിദേശത്തും സ്വദേശത്തും ഉന്നത നിലകളിൽ ധാരാളം പൂർവ വിദ്യാർത്ഥികൾ ഈ സ്കൂളിനുണ്ട്. പരിമിതികൾക്കുളളിലും പാഠ്യപാഠ്യേതര മേഖലകളിൽ മികച്ച നിലവാരം പുലർത്തുന്നു. ഈ വിദ്യാലയം മല്ലശ്ശേരിയുടെ അഭിമാനമായി പൂങ്കാവിന്റെ ഹൃദയഭാഗത്ത് നിലകൊള്ളുന്നു .