ഗവ.എൽ.പി.എസ് വള്ളിക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
(38711 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി.എസ് വള്ളിക്കോട്
വിലാസം
മായാലിൽ, വള്ളിക്കോട്

ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ, വള്ളിക്കോട്
,
വള്ളിക്കോട് പി.ഒ.
,
689648
സ്ഥാപിതം1915
വിവരങ്ങൾ
ഇമെയിൽglpsvallicode2017@gmail.com
കോഡുകൾ
സ്കൂൾ കോഡ്38711 (സമേതം)
യുഡൈസ് കോഡ്32120301202
വിക്കിഡാറ്റQ87599585
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ25
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ52
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസൂസൻ കുര്യൻ
പി.ടി.എ. പ്രസിഡണ്ട്വിദ്യ
എം.പി.ടി.എ. പ്രസിഡണ്ട്സരള
അവസാനം തിരുത്തിയത്
06-02-202238711glpsvallicode2022


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഗവൺമെൻറ് എൽ പി സ്കൂൾ വള്ളിക്കോട്

തൃക്കുന്നപ്പുഴ അച്ചൻകോവിൽ രാജപാതയുടെ ഓരത്ത് (ഇപ്പോൾ പന്തളം - കൈപ്പട്ടൂർ വള്ളിക്കോട് - കോന്നി റോഡ്) കൈപ്പട്ടൂരിൽ നിന്നും രണ്ടര കിലോമീറ്റർ ദൂരത്തിൽ മായാലിൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്നതും പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ, കോന്നി സബ് ജില്ലയിൽ ഉൾപ്പെട്ടതുമായ വിദ്യാലയമാണ് വള്ളിക്കോട് ഗവൺമെൻറ് എൽ പി സ്കൂൾ. കുടിപ്പള്ളിക്കൂടങ്ങളിൽനിന്നും വിദ്യാഭ്യാസം ലഭ്യമായിരുന്ന പഴയകാലത്ത്, അറിവിന്റെ ലോകം എല്ലാവർക്കും ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ പൂർവികരാൽ നിർമ്മിക്കപ്പെട്ട ഈ വിദ്യാഭ്യാസ സ്ഥാപനം നാടിന്റെ അഭിമാനമായി ഇന്നും തലയുയർത്തി നിൽക്കുന്നു .

ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ക്രിസ്തുവർഷം 1895 - 99 കാലത്ത് വള്ളിക്കോട് തൃക്കോവിൽ ശ്രീ പത്മനാഭസ്വാമിക്ഷേത്രാങ്കണത്തിൽ " തൃക്കോവിൽ പള്ളിക്കൂടം " എന്ന നാമധേയത്തിൽ ഈ കാലാലയം പ്രവർത്തനം ആരംഭിച്ചു എന്ന് മനസ്സിലാക്കാം. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ ഭരണകാലത്ത് തിരുവിതാംകൂറിൽ സ്ഥാപിതമായ സ്കൂളുകളിൽ മൂന്നാമത്തെയോ -  നാലാമത്തെയോ സ്കൂളാണ് തൃക്കോവിൽ പള്ളിക്കൂടം എന്നും പറയപ്പെടുന്നു. 1925ന് ശേഷം തൃക്കോവിൽ ക്ഷേത്രമുറ്റത്ത് നിന്നും പ്രസ്തുത സ്കൂൾ ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. സ്കൂൾ നിലനിൽക്കുന്ന സ്ഥലവും ചുറ്റുപാടും വള്ളിക്കോട് കൈനിക്കര ഇല്ലത്ത് കുടുംബക്കാർ സൗജന്യമായി വിട്ടു നൽകിയതാണ് .മാറ്റി സ്ഥാപിക്കപ്പെട്ട സ്കൂളിന് ഓല മേഞ്ഞ മേൽക്കൂര യായിരുന്നു. 1963ന് ശേഷമാണ് കെട്ടിടം പൂർണമായും പുനരുദ്ധാരണം നടത്തിയത്.

കോന്നി താലൂക്കിൽപ്പെട്ട വള്ളിക്കോട് പഞ്ചായത്തിലെ നാലാം വാർഡിൽലാണ് വള്ളിക്കോട് ഗവൺമെന്റ് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്. ലഭ്യമായ രേഖകൾ അനുസരിച്ച് 1915 മാർച്ച് പതിനഞ്ചാം തീയതിയാണ് ഈ സ്കൂൾ സ്ഥാപിച്ചത്. കോന്നി താലൂക്കിൽപ്പെട്ട വള്ളിക്കോട് പഞ്ചായത്തിലെ നാലാം വാർഡിലാണ് വള്ളിക്കോട് ഗവൺമെന്റ് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്. ലഭ്യമായ രേഖകൾ അനുസരിച്ച് 1915 മാർച്ച് പതിനഞ്ചാം തീയതിയാണ് ഈ സ്കൂൾ സ്ഥാപിച്ചത് എങ്കിലും നൂറിലധികം വർഷം പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്. ആദ്യം ഓലമേഞ്ഞ കെട്ടിടമായിരുന്നു, പിന്നീടാണ് ഇന്നുകാണുന്ന രൂപത്തിലുള്ള കെട്ടിടം പണിതത്. 90 സെന്റ് സ്ഥലത്ത് വർഷങ്ങൾ പഴക്കമുള്ള മാവ് മുത്തശ്ശിമാരുടെ നിര കൊണ്ട് അനുഗ്രഹീതമായ സ്കൂൾ വളപ്പും വിശാലമായ മുറ്റവും കളിസ്ഥലവും കൊണ്ട് ആകർഷകമാണ് ഈ സ്കൂളിന്റെ അന്തരീക്ഷം. സമൂഹത്തിന്റെ ഉന്നത സ്ഥാനങ്ങളിൽ ശോഭിക്കുന്ന ധാരാളം വ്യക്തികളെ ഈ നാടിനു സമ്മാനിച്ച ഏറ്റവും പഴക്കം ചെന്ന ഈ സരസ്വതി വിദ്യാലയം വള്ളിക്കോട് പഞ്ചായത്തിന്റെ അഭിമാനമായി ഇന്നും നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

പ്രത്യേക ക്ലാസ് മുറികൾ, സ്മാർട്ട് റൂം, വിശാലമായ കളിസ്ഥലം, ജൈവ വൈവിധ്യ ഉദ്യാനം, കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഉള്ള ശൗചാലയങ്ങൾ, അസംബ്ലി ഹാൾ, ലൈബ്രറി, ഭക്ഷണപ്പുര എന്നിവയുമുണ്ട്. കുട്ടികൾക്ക് പഠിക്കാനുള്ള അനുയോജ്യമായ അന്തരീക്ഷവും ഈ സ്കൂളിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

മുൻ സാരഥികൾ
പ്രധാനാധ്യാപകർ എന്നു മുതൽ എന്നു വരെ
ചന്ദ്രമതി 1991 1992
ശിവരാമൻ നായർ 1992 1996
ശാരദ മണിയമ്മ 1996 1997
രാധാമണി 1997 2005
ലീലാമ്മ കുര്യൻ 2006 2007
ശാന്തമ്മ 2007 2016
ലൈജു 2016 2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

രാജേഷ് എസ് വള്ളിക്കോട്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോർഡിനേറ്റ‍ർ.

കുമ്പളത്ത് പത്മകുമാർ

മികവുകൾ

  • സബ് ജില്ലാ സ്പോർട്സിൽ മത്സരിച്ച എല്ലാ ഇനങ്ങളിലും സമ്മാനങ്ങൾ കരസ്ഥമാക്കി ഓവറോൾ കിരീടം നേടാൻ കഴിഞ്ഞിട്ടുണ്ട്.
  • കലോത്സവ വേദികളിലും കുട്ടികൾക്ക് മികച്ച നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.
  • എൽ എസ് എസ് സ്കോളർഷിപ്പ് ലഭിച്ചുകൊണ്ടിരിക്കുന്നു.
  • എല്ലാ ക്ലാസ്സുകളിലും ലാപ്ടോപ്പ്, പ്രൊജക്ടറുകൾ എന്നിവ ഉപയോഗിച്ച് ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നു.
  • അധ്യാപകരുടെയും, ജനപ്രതിനിധികളുടെയും, രക്ഷിതാക്കളുടെയും, കുട്ടികളുടെയും പങ്കാളിത്തത്തോടെ സ്കൂളിൽ പച്ചത്തുരുത്ത്, ജൈവവൈവിധ്യ ഉദ്യാനം എന്നിവ നിർമിച്ചിട്ടുണ്ട്.

ദിനാചരണങ്ങൾ

സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, പരിസ്ഥിതി ദിനം, വായനാ ദിനം, ചാന്ദ്ര ദിനം, ഗാന്ധിജയന്തി, അധ്യാപകദിനം, ശിശുദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

സൂസൻ കുര്യൻ (HM)

ഗായത്രി ദേവി PK

ബിന്ദു MR

സരിത P

ക്ലബുകൾ

വിദ്യാരംഗം

എല്ലാ വെള്ളിയാഴ്ചകളിലും കഥ, കവിത, നാടൻ പാട്ടുകൾ, ചിത്രരചന എന്നീ കലാപരിപാടികൾ കുട്ടികൾ  നടത്തിവരുന്നു.

ഹെൽത്ത് ക്ലബ്

ആരോഗ്യപ്രശ്നങ്ങൾ ഉള്ള കുട്ടികൾക്ക് വേണ്ട സഹായങ്ങൾ നൽകുന്നു. പകർച്ചവ്യാധികളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നടത്തി വരുന്നു.

ഗണിത ക്ലബ്ബ്

ഗണിതത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി ഗണിത വിജയം, ഉല്ലാസ ഗണിതം, ഗണിത ക്വിസ്, ഗണിതപ്പാട്ട്, ഗണിത കേളികൾ എന്നിവ നടത്തുന്നു.

പരിസ്ഥിതി ക്ലബ്

പച്ചത്തുരുത്ത്, ഔഷധ സസ്യത്തോട്ടം എന്നിവ പഞ്ചായത്തിന്റെ  ആഭിമുഖ്യത്തിൽ നടത്തുന്നു.

സ്പോർട്സ് ക്ലബ്ബ്

സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളെ വിവിധ കായിക ഇനങ്ങളിൽ പരിശീലി്പ്പിക്കുന്നു.

ഇംഗ്ലീഷ് ക്ലബ്ബ്

ഇംഗ്ലീഷ് തെറ്റുകൂടാതെ എഴുതുന്നതിനും വായിക്കുന്നതിനും വേണ്ടിയുള്ള ക്ലാസ്തല പ്രവർത്തനങ്ങൾ കൂടുതലായി നൽകുന്നു, കൂടാതെ ഇംഗ്ലീഷ് അസംബ്ലി നടത്തുന്നു.

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ കോന്നി - കൈപ്പട്ടൂർ റോഡ് സ്കൂളിന്റെ തൊട്ടുമുന്നിൽ കൂടിയാണ് കടന്നുപോകുന്നത്, പത്തനംതിട്ട ഡി. ഇ. ഓഫീസിൽ നിന്നും താഴൂർ റോഡ് വഴി 10.2 കി.മീറ്ററും, കോന്നി എ.ഇ.ഓഫീസിൽ നിന്ന് 12.1 കി.മീറ്ററും സഞ്ചരിച്ചാൽ വള്ളിക്കോട് വഴി സ്കൂളിലെത്താം.{{#multimaps:9.227744,76.770458|zoom=10}}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്_വള്ളിക്കോട്&oldid=1607636" എന്ന താളിൽനിന്ന് ശേഖരിച്ചത്