ഗവ.എൽ.പി.എസ് വള്ളിക്കോട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോന്നി താലൂക്കിൽ പെട്ട വള്ളിക്കോട് പഞ്ചായത്തിലെ നാലാം വാർഡിൽ ആണ് വള്ളിക്കോട് ഗവൺമെന്റ് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്.ലഭ്യമായ രേഖകൾ അനുസരിച്ച് 1915 മാർച്ച് പതിനഞ്ചാം തീയതിയാണ് ഈ സ്കൂൾ സ്ഥാപിച്ചത് എങ്കിലും നൂറിലധികം വർഷം പഴക്കമുണ്ടെന്നാണ് പറയുന്നത്.ആദ്യം ഓലമേഞ്ഞ കെട്ടിടമായിരുന്നു.പിന്നീടാണ് ഇന്നുകാണുന്ന രൂപത്തിലുള്ള കെട്ടിടം പണിതത്. സമൂഹത്തിന്റെ ഉന്നത സ്ഥാനങ്ങളിൽ ശോഭിക്കുന്ന ധാരാളം വ്യക്തികളെ ഈ നാടിനു സമ്മാനിച്ച ഏറ്റവും പഴക്കം ചെന്ന ഈ സരസ്വതി വിദ്യാലയം വള്ളിക്കോട് പഞ്ചായത്തിന്റെ അഭിമാനമായി ഇന്നും നിലകൊള്ളുന്നു.

90 സെന്റ് സ്ഥലത്ത് വർഷങ്ങൾ പഴക്കമുള്ള മാവ് മുത്തശ്ശിമാരുടെ നിര കൊണ്ട് അനുഗ്രഹീതമായ സ്കൂൾ വളപ്പും വിശാലമായ മുറ്റവും കളിസ്ഥലവും കൊണ്ട് ആകർഷകമാണ് ഈ സ്കൂളിന്റെ അന്തരീക്ഷം.