ജി.സി.എസ്.എൽ.പി.എസ് ചെങ്ങറ

Schoolwiki സംരംഭത്തിൽ നിന്ന്
(38640 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1951 -ഇൽ ആണ് ജി സി എസ് എൽ പി എസ് ചെങ്ങറ സ്ഥാപിതം ആയത്. 1951 ജൂൺ 1-൦ തീയതി ചെങ്ങറ സർവ്വീസ്‌ സഹകരണ മാനേജ്മെന്റിന്റെ ഉടമസ്ഥതിയിൽൽ ഈ സ്‌കൂൾ സ്ഥാപിതമായി. ആദ്യകാലത്ത്‌ ചെങ്ങറ ബ്രദറൺ ചാപ്പലിൽ ആയിരുന്നു പ്രവർത്തിച്ചിരുന്നത്‌. കുറച്ചുകാലങ്ങൾക്കുശേഷം ശ്രീ. കൊച്ചുമ്മൻ പെരുമാൾ നൽകിയ സ്ഥലത്ത്‌, പോളച്ചിറയ്ക്കൽ ശ്രീ പ്പിഅവർകളുടേയും, നല്ലവരായ നാട്ടുകാരുടേയും ശ്രമഫലമായി ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.

ജി.സി.എസ്.എൽ.പി.എസ് ചെങ്ങറ
വിലാസം
ചെങ്ങറ

ജി. സി.എസ്. എൽ. പി. എസ് ചെങ്ങറ
,
ചെങ്ങറ പി.ഒ പി.ഒ.
,
689664
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1951
വിവരങ്ങൾ
ഇമെയിൽgcslpschengara@gmail.com
കോഡുകൾ
സ്കൂൾ കോഡ്38640 (സമേതം)
യുഡൈസ് കോഡ്32120301308
വിക്കിഡാറ്റQ87599476
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പത്തനംതിട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ13
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ20
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉഷാകുമാരി. ജെ
പി.ടി.എ. പ്രസിഡണ്ട്അനിൽ. പി. ആർ
എം.പി.ടി.എ. പ്രസിഡണ്ട്ശാലിനി
അവസാനം തിരുത്തിയത്
20-11-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1951 -ഇൽ ആണ് ജി സി എസ് എൽ പി എസ് ചെങ്ങറ സ്ഥാപിതം ആയത്. 1951 ജൂൺ 1-൦ തീയതി ചെങ്ങറ സർവ്വീസ്‌ സഹകരണ മാനേജ്മെന്റിന്റെ ഉടമസ്ഥതിയിൽൽ ഈ സ്‌കൂൾ സ്ഥാപിതമായി. ആദ്യകാലത്ത്‌ ചെങ്ങറ ബ്രദറൺ ചാപ്പലിൽ ആയിരുന്നു പ്രവർത്തിച്ചിരുന്നത്‌. കുറച്ചുകാലങ്ങൾക്കുശേഷം ശ്രീ. കൊച്ചുമ്മൻ പെരുമാൾ നൽകിയ സ്ഥലത്ത്‌, പോളച്ചിറയ്ക്കൽ ശ്രീ പ്പിഅവർകളുടേയും, നല്ലവരായ നാട്ടുകാരുടേയും ശ്രമഫലമായി ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

ബി‌.എസ്‌.എൻ‌.എൽ .ഇൻറെർനെറ്റ്, വൈഫൈ സൗകര്യം, ലൈബ്രറി, വിശാലമായ കളിസ്ഥലം, ഇലെക്ട്രിസിറ്റി സൗകര്യം, ടോയ്ലറ്റ് സൗകര്യം ഓഫീസ്‌ മുറി, 6 ക്ലാസ്സ്‌ മുറികൾ. പാചകപ്പുര, 4 ടോയ്ലറ്റ്‌, വിശാലമായകളിസ്ഥലം എന്നിവ ഉണ്ട്‌. കുട്ടികളുടെ മാനസീക ഉല്ലാസത്തിനായി ഉയഞ്ഞാൽ, സൈക്കിൾ തുടങ്ങിയ ഉപകരണങ്ങളുമുണ്ട്‌.

മൂൻ സാരഥികൾ

മാനേജർമാർ പി.എൻ.ജോൺ പോളച്ചിറക്കൽ

പി.പി.മാത്യു പനങ്ങോട്ടേത്ത്‌

രാഘവൻപിള്ള മല്ലേലിൽ

ശ്രീ.തോമസ്‌ വർഗ്ഗീസ്‌ തുണ്ടിയിൽ

എം.ഒ. ഈപ്പൻ മഠത്തിലേത്ത്‌

പി.കെ.പീതാംബരൻ പതാലിൽ

കെ.എസ്‌.മാത്യു കൊച്ചുമുറിയിൽ

എം.റ്റി. ഈപ്പൻ മഠത്തിലേത്ത്‌

പ്രസാദ്‌കോശി പോളച്ചിറക്കൽ

ബാബൂ.പി.എ പുവണ്ണത്തിൽ

സി.ആർ.ശ്രീധരൻ സന്തോഷ്‌ ഭവനം

എ.കുട്ടൻ ഒറ്റപ്ലാവുനിൽക്കുന്നതിൽ

കെ.ആർ.മുകുന്ദൻ നായർ തുളസീ ഭവനം
കെ.കെ.വിജയൻ കണ്ണമ്മലവടക്കേചരുവിൽ
സന്തോഷ്കുമാർ, സന്തോഷ്‌ ഭവനം ഇപ്പോഴത്തെ മാനേജരായും പ്രവർത്തിക്കുന്നു. ഈ വിദ്യാലയത്തിറെന്റ ഭരണസമിതി അംഗങ്ങളായി നിരവധി മാന്യവൃക്തികൾ സേവനം അനുഷ്ഠിക്കുന്നു

അദ്ധ്യാപകർ

1 ശ്രീമതി. ജെ.ഉഷാകുമാരി (പ്രഥമാധ്യാപിക)

2. ശ്രീമതി. ലാലിക്കുട്ടി ആന്റണി, (സീനിയർ അസിസ്റ്റന്റ)

3. ശ്രീമതി.റെനിമോൾ ആൻണി

4. ശ്രീമതി.വി.എൻ.ശ്രീകല (സംരക്ഷിതാധ്യാപിക)

മുൻ പ്രഥമാധ്യാപകർ

ഇ.സി.സ്ക്കറിയ സർ,

കെ.ജി.തോമസ്‌ സർ,

അമ്മുക്കുട്ടി നൈനാൻ ടീച്ചർ,

എൻ.ഫിലിപ്പോസ്‌ സർ,

പി.കെ.ത്രേസ്യാമ്മ ടീച്ചർ,

മേരി.പി.ജോർജ്ജ്‌ ടീച്ചർ


മുൻ അദ്ധ്യാപകർ

റ്റി.മാമ്മൻ സർ (late),

പി.എം.തോമസ്‌ സാർ (Late),

കെ.ആർ.മോഹൻ ദാസ്‌സാർ(Late),

അന്ന.എം.ജെ ടീച്ചർ (late),

പി.ജി.മറിയാമ്മ ടീച്ചർ (late)

അനധ്യാപിക

മോളി

പാഠ്യേതര പ്രവർത്തനങ്ങൾ

ആരോഗ്യബോധവത്ക്കരണക്ടാസ്സുകൾ, കൺസിലിംങ്‌ ക്ലാസ്സുകൾ തുടങ്ങിയ സ്കൂളിൽ നടത്തുന്നു. കുട്ടികളുടെ വ്യക്തിത്വ വികാസം, ഏകാഗ്രത ഇവ ലക്ഷ്യമാക്കി ആഴ്ചയിൽ രണ്ടു ദിവസം യോഗക്ലാസ്സുകൾ നടത്തുന്നു.കലാഭിരുചി വർദ്ധിപ്പിക്കുന്നതിനായി സർഗ്ഗവേദികൾ സംഘടിപ്പിക്കുന്നു. പഠന യാത്രകൾ നടത്തുന്നു. കലാകായിക ശാസ്ത്രമേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്‌.


മികവുകൾ

കലാകായിക രംഗത്തും, പൊതുവിജ്ഞാനത്തിലും, പ്രവർത്തി പരിചയമേളകളിലും കുട്ടികൾ മികവുപുലർത്തുന്നു. തിരുവാതിര, ഒപ്പന, കോൽകളി, സംഘ നൃത്തം, പാട്ടുകൾ, വിവിധ രചനാ മത്സരങ്ങൾ എന്നിവയിൽ കുട്ടികളുടെ മികവ്‌ പ്രശംസനീയം തന്നെ.

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈകൾ നട്ടും, പരിസ്ഥിതി ദിന ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുകയും ചെയ്തു. വായനാദിനത്തിൽ കുട്ടികൾക്കായി കുഞ്ഞുവായനക്കുള്ള പുസ്തകങ്ങൾ എത്തിച്ചു കൊടുത്ത്‌ വായനാക്കുറിപ്പ്‌ എഴുതിക്കുകയും ചെയ്തു. സ്വാതന്ത്യദിനവുമായി ബന്ധപ്പെട്ട്‌സ്വാതന്ത്ര്യ ദിനക്വിസുകളും ദേശഭക്തിഗാനാലാപന മത്സരങ്ങളും നടത്തിയിരുന്നു. ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട്‌ ക്വിസും, പരിസര ശുചീകരണ ബോധവൽക്കരണ ക്ലാസ്സും നടത്തി. ശിശുദിനവുമായി ബന്ധപ്പെട്ട്‌ ചാച്ചാജിയെക്കുറിച്ചുള്ള കവിതകളും, കഥകളും അവതരിപ്പിച്ചു.


ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. 1. ശ്രീ. ചെങ്ങറ സുരേന്ദ്രൻ (Ex. M.P)

2. ശ്രീ. വിനയചന്ദ്രൻ (മിമിര്കി ആർട്ടിസ്റ്റ്‌)

3. ശ്രീ. പ്രമോദ്‌ ചെങ്ങറ(മജീഷ്യൻ)

4. ശ്രീ. ജയൻ (ഗായകൻ)

5. ശ്രീ. ജസ്റ്റിൻ (ചിത്രകാരൻ)


വഴികാട്ടി

  • പത്തനംതിട്ടയിലെ കോന്നി ബ്ലോക്കിൽ ഉള്ള മലയാലപ്പുഴ വില്ലേജിൽ.
  • പുതിയതായി അനുവദിച്ചിട്ടുള്ള മെഡിക്കൽ കോളേജിൽ (കോന്നി മെഡിക്കൽ കോളേജ് ) നിന്ന് 3 കിലോമീറ്റർ അകലെ ആണ് ഈ സ്കൂൾ നില്കുന്നത് . കോന്നിയിൽ നിന്ന് 6 കിലോമീറ്ററും , പത്തനംതിട്ടയിൽ നിന്ന് 10 കിലോമീറ്ററും ആണ് ഉള്ള ദൂരം.
Map
"https://schoolwiki.in/index.php?title=ജി.സി.എസ്.എൽ.പി.എസ്_ചെങ്ങറ&oldid=2614396" എന്ന താളിൽനിന്ന് ശേഖരിച്ചത്