സി.എം.എസ്.എൽ.പി.എസ് ഓമല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(38636 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി.എം.എസ്.എൽ.പി.എസ് ഓമല്ലൂർ
78school_new.jpeg
വിലാസം
ഓമല്ലൂർ

സി എം എസ് എൽ പി എസ് ഓമല്ലൂർ
,
ഓമല്ലൂർ പി.ഒ.
,
689647
,
പത്തനംതിട്ട ജില്ല
സ്ഥാപിതം15 - 3 - 1876
വിവരങ്ങൾ
ഇമെയിൽcmslpsomalloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്38636 (സമേതം)
യുഡൈസ് കോഡ്32120401804
വിക്കിഡാറ്റQ87599467
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പത്തനംതിട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി
ബ്ലോക്ക് പഞ്ചായത്ത്ഇലന്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ37
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസാബു ഐസക്ക്
പി.ടി.എ. പ്രസിഡണ്ട്സുജിത്ത് കുമാർ പി എസ്
എം.പി.ടി.എ. പ്രസിഡണ്ട്ഷെറിൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ പത്തനംതിട്ട ഉപജില്ലയിലെ ഓമല്ലൂർ സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് സി.എം.എസ്.എൽ.പി.എസ് ഓമല്ലൂർ

ചരിത്രം

ഓമല്ലൂർ പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിയെ ലക്ഷ്യമാക്കി 1876 ആഗ്ലിക്കൻ മിഷനറിമാരാൽ സ്ഥാപിതമായ പ്രസ്ഥാനമാണ് ഓമല്ലൂർ സി.എം.എസ്.എൽ.പി സ്കൂൾ. ഇന്ന് ഇത് സിഎസ്ഐ മധ്യകേരള മഹായിടവകയുടെ കോർപ്പറേറ്റ് മാനേജ്മെൻറ് കീഴിൽ പ്രവർത്തിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങൾ

ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകൾ ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ്. ഒരു സ്കൂൾ കെട്ടിടവും അതിനോടനുബന്ധിച്ച് പ്രത്യേകമായി ഓഫീസ് കെട്ടിടവും നിലവിലുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ശ്രീ. മത്തായി

ശ്രീമതി വി.സി സാറാമ്മ

ശ്രീ. ഇ.എം. ബേബി

ശ്രീമതി കെ.വി അന്നമ്മ

ശ്രീമതി മേരിക്കുട്ടി ദാനിയേൽ

ശ്രീമതി ലീലാമ്മ കുര്യൻ

ശ്രീമതി വത്സമ്മ മാത്യു

ശ്രീ. സാബു ഐസക് (2018-

മികവുകൾ

സബ്ജില്ല, ജില്ലാതലത്തിലും കലോത്സവങ്ങളിലും ഗണിതശാസ്ത്ര ,ശാസ്ത്ര പ്രവൃത്തിപരിചയ മേളകളിലും നമ്മുടെ സ്കൂളിൽ നിന്നും പങ്കെടുത്ത കുട്ടികൾ നിരവധി സമ്മാനങ്ങൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. ശിശുദിനത്തോടനുബന്ധിച്ച് ഈ സ്കൂളിലെ കുട്ടിപ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും

ആ വർഷത്തെ ജില്ലാതല ശിശു ദിനാഘോഷത്തിൽ കുട്ടികളുടെ സ്പീക്കറായി തിരഞ്ഞെടുത്തത് സ്കൂളിന് അഭിമാനകരമായ നേട്ടമാണ്. കൂടാതെ വിവിധ വർഷങ്ങളിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ എൽ എസ് എസ് സ്കോളർഷിപ്പ് നേടിയിട്ടുണ്ട്

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

1) ശ്രീമതി. വി.സി സാറാമ്മ

2) ശ്രീമതി. റിബേക്ക ശാമുവൽ

3) ശ്രീമതി. ജെസ്സി ഈശോ

4) ശ്രീമതി. ലീലാമ്മ കുര്യൻ

5) ശ്രീമതി. അനിത

6) ശ്രീമതി. ത്രേസ്യാമ്മ കുരുവിള

7) ശ്രീമതി. മറിയാമ്മ ചാക്കോ

8) ശ്രീമതി.ഷെർലി വി. മാത്യു

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1) ഇലവിനാ മണ്ണിൽ റവ. കുര്യാക്കോസ് കോർ എപ്പിസ്കോപ്പാ

2) അഡ്വക്കേറ്റ് ജോർജ് തോമസ് ഇലവിനാ മണ്ണിൽ

3) ശ്രീ. സി ഡി മാത്യു സാർ ( പത്തനംതിട്ട ഉപജില്ല വിദ്യാഭ്യാസ ഓഫീസറും മുൻ സിഎംഎസ് കോർപ്പറേറ്റ് മാനേജർ )

4) ഡോക്ടർ ആതിര രവീന്ദ്രൻ

വഴികാട്ടി

*പത്തനംതിട്ടയിൽനിന്നും പന്തളം - അടൂർ ബസ്സിൽ കയറി ഓമല്ലൂർ കുരിശു ജംഗ്ഷനിൽ ഇറങ്ങി അവിടെ നിന്നും വലത്തോട്ട് 800 മീറ്റർ തൈകുറ്റിമുക്ക് ജംഗ്ഷൻ. ഈ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് 30 മീറ്റർ മാറി കുളനട പന്തളം റോഡിന്റെ ഇടതുവശത്ത് |

*പത്തനംതിട്ടയിൽനിന്നും ഇലവുംതിട്ട കിടങ്ങന്നൂർ വഴി ചെങ്ങന്നൂർ ബസ്സിൽ കയറി തൈകുറ്റിമുക്ക് ജംഗ്ഷനിൽ ഇറങ്ങുക ഈ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് 30 മീറ്റർ മാറി ഇടതുവശത്ത് കുളനട പന്തളം റോഡ് സൈഡിൽ |

*പത്തനംതിട്ടയിൽ നിന്നും മന്തൂർ കുളനട വഴി പന്തളം ബസ്സിൽ കയറി തൈകുറ്റിമുക്ക് ജംഗ്ഷനിൽ ഇറങ്ങുക ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് 30 മീറ്റർ മാറി ഇടതുവശത്തായി സ്കൂൾ }

Map