സി. എം.എസ്. കമ്മ്യൂണിറ്റി യു.പി. എസ്. പഴവങ്ങാടി

Schoolwiki സംരംഭത്തിൽ നിന്ന്
(38556 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി. എം.എസ്. കമ്മ്യൂണിറ്റി യു.പി. എസ്. പഴവങ്ങാടി
വിലാസം
റാന്നി പഴവങ്ങാടി

പഴവങ്ങാടി പി.ഒ.
,
689673
,
പത്തനംതിട്ട ജില്ല
സ്ഥാപിതം4 - 10 - 1928
വിവരങ്ങൾ
ഇമെയിൽcmscommunityups@gmail.com
കോഡുകൾ
സ്കൂൾ കോഡ്38556 (സമേതം)
യുഡൈസ് കോഡ്32120800521
വിക്കിഡാറ്റQ87598962
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ62
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുജ മേഴ്‌സി വർഗീസ്
പി.ടി.എ. പ്രസിഡണ്ട്അജി ജോൺ
എം.പി.ടി.എ. പ്രസിഡണ്ട്ബെറ്റി ജോബി
അവസാനം തിരുത്തിയത്
22-11-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




സി. എം.എസ്. കമ്മ്യൂണിറ്റി യു.പി. എസ്. പഴവങ്ങാടി, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. റാന്നി പട്ടണത്തിന്റെ പ്രാന്തപ്രദേശത്തായി റാന്നി കോളജ് റോഡിന്റെ വശത്ത് ഒരു മനോഹരമായ കുന്നിൻപ്രദേശത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി ഈ സ്കൂളിനടുത്ത് കെ. എൻ. എച്ച് ബോർഡിംഗ് ഹോസ്റ്റലും പ്രവർത്തിക്കുന്നു.

ചരിത്രം

മലകളുടെ റാണിയായ റാന്നിയുടെ ഹൃദയഭാഗത്തു സ്ഥിതി ചെയുന്ന ബെഥേൽ എന്ന ഓമനപ്പേരിലറിയപ്പെടുന്ന സി എം എസ് കമ്മ്യൂണിറ്റി യു പി സ്കൂൾ 1928 ഒക്ടോബർ 10ന് ആരംഭിച്ചു. തീരുവിതാoകൂർ കൊച്ചി ആംഗ്ലിക്കൻ മഹായിടവകയുടെ നാലാമതു ബിഷപ്പ് ആയിരുന്ന ഇ എ എൽ മൂർ ആണ്‌ ഈ വിദ്യാലയം സ്ഥാപിച്ചത്. മധ്യതിരുവിതാoകൂറിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ ഒരുമിച്ചു താമസിച്ച് പഠിച്ച് തൊഴിൽ പരിശീലനം നടത്തിയിരുന്നു. ഉച്ചവരെ 5, 6 ക്ലാസ് പഠനവും ഉച്ചയ്ക്കുശേഷം തൊഴിൽ പരിശീലനവും ആണ് ഇവിടെ ഉണ്ടായിരുന്നത് . കൃഷി, കന്നുകാലി വളർത്തൽ, കോഴി വളർത്തൽ, ആശാരിപ്പണി, ചൂരൽപണി, നെയ്ത് എന്നിവയിൽ പരിശീലനം നൽകിയിരുന്നു. സർക്കാർ സഹായം ഇല്ലാതിരുന്നതിനാൽ സഭാംഗങ്ങളിൽ നിന്നും, പൊതുജനങ്ങളിൽ നിന്നും പണം പിരിച്ചെടുത്ത് ആണ് ഈ സ്ഥാപനം നടത്തി വന്നത് എന്നാൽ ചില വർഷങ്ങൾക്കുശേഷം ബോർഡിംഗ് ഹോമും, തൊഴിൽ പരിശീലനവും നിർത്തലാക്കുകയും 1948ൽ ഇതൊരു യു പി സ്കൂളായി ഉയർത്തി പ്രവർത്തനം തുടരുകയും ചെയ്തു. ശ്രീ. W J ചെറിയാൻ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ.ഹെഡ്മാസ്റ്ററുംകുടുംബവും ക്വാർട്ടേഴ്സിൽ താമസിച്ചാണ് സ്കൂൾ പ്രവർത്തനങ്ങൾ നിർവഹിച്ചിരുന്നത്. എന്നാൽ 2005 നുശേഷം അത് ഉപയോഗിക്കാതെ ഇപ്പോൾ ജീർണിച്ച അവസ്ഥയിലാണ്. ബഹുമാനപ്പെട്ട ടി വി ജോർജ് സാർ പ്രധാനാധ്യാപകൻ ആയിരുന്ന കാലത്താണ് സ്കൂളിന്റെ പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം താഴെയായി പണിയിച്ചത്. തുടർന്ന് വർഷങ്ങൾക്കുശേഷം പഴകി ഉപയോഗശൂന്യമായി കിടന്ന കെട്ടിടം 2016 ന് ശേഷംശ്രീമതി.സുജാ മേഴ്‌സിവർഗീസിന്റെ അശ്രാന്തപരിശ്രമത്താൽ പുതുക്കിപ്പണിയുകയും നവതി ആഘോഷങ്ങളുടെ ഭാഗമായി ദക്ഷിണേന്ത്യസഭമോഡറേറ്ററും സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ്പുമായ മോസ്റ്റ്.റവ. തോമസ് കെ ഉമ്മൻ തിരുമേനി പുന:പ്രതിഷ്ഠിക്കുകയും ചെയ്തു. ശ്രീ റെജിമോൻ ചെറിയാൻ സാറിന്റെ കാലത്താണ് മൈക്ക് സെറ്റ്, കമ്പ്യൂട്ടർ മുതലായ സൗകര്യങ്ങൾ സ്കൂളിൽ ആരംഭിച്ചത്. ഈ കാലഘട്ടത്തിലാണ് മലങ്കര കത്തോലിക്കാ സഭയുടെ പട്ടക്കാരൻ ആയിരുന്ന, ഇന്ന് ബിഷപ്പായ സ്റ്റെഫാനോസ് മാർ ഫിലിപ്പോസ് തിരുമേനി ചെറുപുളിച്ചിയിൽ ശ്രീ. സി കെ തോമസ് എന്ന പൂർവ അധ്യാപകന്റെ ഓർമ്മയ്ക്കായി സ്റ്റേജ് നിർമ്മിച്ചു തന്നത്. വിവരസാങ്കേതികവിദ്യ അത്യാവശ്യമായിരുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ സ്കൂളിലെ കുട്ടികളും മുൻപന്തിയിൽ എത്തണം എന്ന ആഗ്രഹത്തിൽ ബഹുമാനപ്പെട്ട രാജു എബ്രഹാം എംഎൽഎയുടെ സ്പെഷ്യൽ ഡെവലപ്മെന്റ് ഫണ്ടിൽ നിന്നും 2013- 14 ൽ രണ്ട് കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും സ്കൂളിന് നൽകി സഹായിക്കുകയുണ്ടായി. 2016 -17 വർഷ കാലഘട്ടത്തിൽ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഒരു കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും സ്കൂളിന് ലഭിച്ചു. പൂർവ്വവിദ്യാർത്ഥി ശ്രീ കെ വി മാത്യു ചീങ്കയിൽ ഒരു ലക്ഷം രൂപ സംഭാവന നൽകി തുടർന്ന് സ്കൂളിന് അടച്ചുറപ്പുള്ള ഒരു അടുക്കള നിർമ്മിക്കുവാൻ സാധിച്ചു.പൂർവ വിദ്യാർത്ഥികളുടെയും, അദ്ധ്യാപകരുടെയും സഹകരണത്തോടെ 2017ൽ നവതി ആഘോഷത്തോടനുബന്ധിച്ച് ജീർണാവസ്ഥയിൽ ആയ കെട്ടിടത്തിന്റെ മേൽക്കൂര നവീകരിച്ചു. മൂന്ന് ടോയ്ലറ്റ് നിർമിച്ചു. സ്കൂൾ വൈദ്യുതീകരിച്ചു . സിലിംഗ് ഫാൻ,പെഡസ്ട്രിയൽ ഫാൻ,20ബെഞ്ച്, 20ഡസ്ക്,ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് എന്നിവ വിപുലമാക്കി നവികാരിച്ചു.തുടക്ക കാലത്ത് ഇരുന്നൂറിലധികം കുട്ടികൾ പഠിച്ചുകൊണ്ടിരുന്ന സ്കൂള് പിന്നീട് കുട്ടികളുടെ കൊഴിഞ്ഞുപോക്ക് കാരണം ശോചനീയാവസ്ഥയിൽ ആയെങ്കിലും 2016 നു ശേഷം കുട്ടികളുടെ എണ്ണത്തിൽ വർധനവുണ്ടായി, അൺ എക്കണോമിക് അവസ്ഥയിൽനിന്നും 2019 ഓടുകൂടി സ്കൂൾ എക്കണോമിക് പദവിയിലേക്ക് ഉയർത്തപ്പെട്ടു. ഇപ്പോൾ 62 കുട്ടികളുമായി സി എം എസ് കമ്മ്യൂണിറ്റി യുപി സ്കൂൾ പുരോഗതിയിലേക്ക് അതിന്റെ ജൈത്രയാത്ര തുടരുന്നു.

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് രണ്ടു കെട്ടിടങ്ങൾ ഉണ്ട്. അടച്ചുറപ്പുള്ള അടുക്കള, സ്മാർട്ട് ക്ലാസ് റൂം, ആവശ്യത്തിനുള്ള ടോയ്ലറ്റ്,ബെഞ്ച്,ഡെസ്ക് എന്നിവയുണ്ട്. സ്കൂൾ വൈദ്യുതീകരിച്ചിട്ടുണ്ട്.

അദ്ധ്യാപകർ

  1. ശ്രീമതി. സുജ മേഴ്‌സി വർഗീസ് ( ഹെഡ്മിസ്ട്രസ് )
  2. ശ്രീമതി. കൃപ സൂസൻ ഡാനിയേൽ (യു.പി എസ് ടി )
  3. ശ്രീമതി. ജിനു കെ തമ്പി (യു.പി എസ് ടി )
  4. ശ്രീമതി. ആശാ മേരി മാത്യു (എൽ ജി പി ടി ഹിന്ദി)

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ്
  • വായനമൂല
  • ഗണിതമൂല
  • വർക്ക് എക്സ്പീരിയൻസ് വർക്ക് ഷോപ്പ്
  • കായികപരിശീലനം ക്ലാസ്സ്
  • കയ്യെഴുത്തു മാസികകൾ
  • ലാബ് പ്രവർത്തനങ്ങൾ
  • കൗൺസിലിംഗ് ക്ലാസ്സ്
  • ലൈബ്രറി
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഇംഗ്ലീഷ് ലാബ്

മികവുകൾ

2019-2020

1. സയൻസ് ഫെയർ

  • സ്റ്റിൽ മോഡൽ -അതുല്യ റേച്ചൽ ആൻഡ്രൂസ് & ശ്രേയ - ഒന്നാംസ്ഥാനം
  • പ്രോജക്ട് - ജാസ്മിൻ & ഭാഗ്യ - എ ഗ്രേഡ്

2. മാത്‍സ് ഫെയർ

  • നമ്പർ ചാർട്ട് - ബോബി- രണ്ടാംസ്ഥാനം
  • ഗെയിം - ബെസ്സി എസ് ബിനു -രണ്ടാംസ്ഥാനം
  • സ്റ്റിൽ മോഡൽ - ഷാരോൺ ബിജു -മൂന്നാംസ്ഥാനം
  • പസിൽ- ആൽഫിയ ടി എസ് - ബി ഗ്രേഡ്
  • ജോമട്രിക്കൽ ചാർട്ട് - അക്സ പി.എം -സി ഗ്രേഡ്

3. വർക്ക് എക്സ്പീരിയൻസ്

  • ഹാൻഡ് എംബ്രോയ്ഡറി - ദിയ അനീഷ് - ഒന്നാംസ്ഥാനം
  • കോക്കനട്ട് ഷെൽ വർക്ക്,- സഞ്ജയ് ജിജി - ഒന്നാംസ്ഥാനം
  • ബാംബൂ പ്രൊഡക്ട് - ജോയൽ- മൂന്നാംസ്ഥാനം
  • വേസ്റ്റ് മെറ്റീരിയൽ - പ്രജീഷ് - മൂന്നാംസ്ഥാനം
  • കയർ പ്രോഡക്റ്റ് - അഭിഷേക്- സി ഗ്രേഡ്
  • പേപ്പർ ക്രാഫ്റ്റ് -നീബിയമോൾ -സി ഗ്രേഡ്
  • ഫാബ്രിക് പെയിന്റ്- വിനീത് ബിജു - സി ഗ്രേഡ്

4. യൂറിക്ക വിജ്ഞാനോത്സവം

  • ബോബി ബിജോയ് തോമസ്
  • ബെറ്റ്സ്സി ബിനു
  • അതുല്യ റേച്ചൽ ആൻഡ്രൂസ്
  • ജാസ്മിൻ കെ ജോമോൻ

2021-2022

  1. ശാസ്ത്രരംഗം(2021-22)ഉപജില്ല സർഗോത്സവം
  • പരീക്ഷണം -രണ്ടാംസ്ഥാനം -ഗാഥാസാജൻ
  • ജീവചരിത്രക്കുറിപ്പ് -രണ്ടാംസ്ഥാനം -പ്രിയബിജു
  • പ്രവൃത്തിപരിചയം -മൂന്നാംസ്ഥാനം -അൽഫിയ ടി എസ്

2. വിദ്യാരംഗം സർഗോത്സവo

  • നാടൻപാട്ട് -ഒന്നാംസ്ഥാനം - പ്രിയ ബിജു

3. അക്ഷരമുറ്റം ക്വിസ് (റാന്നി ഉപജില്ല )

  • ഗാഥാസാജൻ -രണ്ടാംസ്ഥാനം

മുൻസാരഥികൾ

പ്രധാനാദ്ധ്യാപകർ കാലയളവ്
ശ്രീ. W J ചെറിയാൻ 1928-1938
റവ. V M തോമസ് 1938-1941
ശ്രീ. W C കുര്യൻ 1941-1947
റവ. C I മത്തായി 1947-1955
റവ. K M ജോൺ 1955-1958
ശ്രീ. P V വർഗീസ് 1958-1961
ശ്രീ. K E ജോർജ് 1961-1964
ശ്രീ. M ജോർജ് മാത്യു 1964-1987
ശ്രീ. T V ജോർജ് 1987-1996
ശ്രീ. റെജിമോൻ ചെറിയാൻ 1996-2004
ശ്രീമതി. വത്സമ്മ T T 2004-2005
ശ്രീ. J രാജൻ 2005-2015
ശ്രീമതി. എലിസബത്ത് മത്തായി 2015-2016
ശ്രീമതി. സുജ മേഴ്‌സി വർഗിസ് 2016-

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  1. ശ്രീമതി. സൂസമ്മ എബ്രഹാം( എസി ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് )
  2. ശ്രീ. തോമസ് പി കോശി ( ഇന്റലിജൻസ് ബ്യൂറോ)
  3. വെരി. റവ.റോയി മാത്യു മുളമൂട്ടിൽ കോറെപ്പിസ്കോപ്പ
  4. ശ്രീ കെ വി മാത്യു ചീങ്കയിൽ (കോളേജ് പ്രിൻസിപ്പൽ, സൗത്ത് ആഫ്രിക്ക )
  5. പ്രൊഫസർ മുരളീധരൻ
  6. റവ.ഷാജി ജേക്കബ് തോമസ്
  7. ശ്രീ.രാധാകൃഷ്ണൻ( അഡ്വക്കേറ്റ്)
  8. മോസ്റ്റ്‌. റവ. Dr.ഫിലിപ്പോസ മാർ സ്റ്റെഫാനോസ്

ദിനാചരണങ്ങൾ

  • ജൂൺ 5 ലോക പരിസ്ഥിതി ദിനം-- ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കുട്ടികൾ വൃക്ഷത്തൈ നട്ടു, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരങ്ങൾ, പരിസ്ഥിതി ദിന സന്ദേശം, എന്നിവ നടത്തി.
  • ജൂൺ 19 വായനാദിനം- പുസ്തകം പരിചയപ്പെടുത്തൽ, പുസ്തകാസ്വാദനം, പുസ്തക വായന മത്സരം, വെർച്വൽ അസംബ്ലി എന്നിവ സംഘടിപ്പിച്ചു.
  • ജൂൺ 26 ലഹരി വിരുദ്ധ ദിനം- പോസ്റ്റർ നിർമ്മാണം, വെർച്ചൽ അസംബ്ലി, പ്രത്യേക ക്ലാസ് എന്നിവ നടത്തപ്പെട്ടു
  • ജൂലൈ 5 ബഷീർ ദിനം-പ്രത്യേക വീഡിയോ പ്രദർശനം, ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുക, ബഷീർ ദിന ക്വിസ് എന്നിവ നടത്തി
  • ജൂലൈ 21 ചാന്ദ്രദിനം-വീഡിയോ പ്രദർശനം,റോക്കറ്റ് മാതൃക നിർമാണം, ചാന്ദ്രദിന ക്വിസ്, പതിപ്പ് നിർമ്മാണം, പഴവങ്ങാടി ഗവൺമെന്റ് യുപി സ്കൂൾ അധ്യാപിക അജിനീ ടീച്ചറുടെ നേതൃത്വത്തിൽ പ്രത്യേക ഓൺലൈൻ ക്ലാസ്സ് എന്നിവ നടത്തി.
  • ജൂലൈ 28 ലോക പ്രകൃതി സംരക്ഷണ ദിനം- പ്രകൃതി സംരക്ഷണ പോസ്റ്റർ നിർമ്മാണം, വൃക്ഷത്തൈ നടീൽ, പ്രത്യേക ഓൺലൈൻ ക്ലാസ് എന്നിവ നടത്തപ്പെട്ടു.
  • ആഗസ്റ്റ് 6 ഹിരോഷിമ ദിനം- യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം, പ്രസംഗം, എന്നിവ നടത്തപ്പെട്ടു .
  • ആഗസ്റ്റ് 9 ക്വിറ്റിന്ത്യാ ദിനം/ നാഗസാക്കി ദിനം- വീഡിയോ പ്രദർശനം, ക്വിസ്, എന്നിവ നടത്തി .
  • ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം- പതാക നിർമ്മാണം, ദേശഭക്തി ഗാനം ആലാപനം, പതിപ്പ് നിർമ്മാണം, ക്വിസ് കോമ്പറ്റീഷൻ, എന്നിവ നടത്തപ്പെട്ടു .
  • സെപ്തംബർ 5 ദേശീയ അധ്യാപക ദിനം- ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് പ്രത്യേക ഓൺലൈൻ മീറ്റിംഗ് സംഘടിപ്പിച്ചു. കുട്ടികൾ അധ്യാപകരായി ക്ലാസ്സുകൾ നയിച്ചു. മാവേലിക്കര പീറ്റ് മെമ്മോറിയൽ ട്രെയിനിംഗ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോക്ടർ അശോക് അലക്സ് ഫിലിപ്പ് സാർ കുട്ടികൾക്ക് പ്രത്യേക ക്ലാസുകൾ ഓൺലൈൻ ആയിട്ട് എടുത്തു.
  • സെപ്റ്റംബർ 14 ദേശീയ ഹിന്ദി ദിനം- ദേശീയ ഹിന്ദി ദിനത്തോടനുബന്ധിച്ച് ഹിന്ദി അസംബ്ലി ഓൺലൈൻ ആയിട്ട് സംഘടിപ്പിച്ചു. കുട്ടികൾ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
  • ഒക്ടോബർ 2 ഗാന്ധിജയന്തി- ഗാന്ധി ക്വിസ്,ഗാന്ധി പതിപ്പ്, ഗാന്ധിജിയായി പ്രച്ഛന്നവേഷ മത്സരം, ഗാന്ധി മഹത് വചന ശേഖരണം, ജീവചരിത്രം എന്നിവ ഓൺലൈനായി സംഘടിപ്പിച്ചു.
  • കൗൺസിലിംഗ് ക്ലാസ് - കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം, അച്ചടക്കം, സ്വഭാവ രൂപീകരണം, പഠനം എന്നിവയ്ക്ക് പ്രചോദനം നൽകുന്ന കൗൺസിലിംഗ് ക്ലാസ് സിഎസ്ഐ മധ്യകേരള മഹായിടവക കൗൺസിലിംഗ് സെന്ററിൽ നിന്നും റവ.ജേക്കബ് ജോൺസൻ അച്ഛൻ, റവ. ദീപു എബി ജോൺ അച്ഛൻ എന്നിവർ നേതൃത്വം നൽകി.
  • നവംബർ 1 കേരളപ്പിറവി ദിനം- കേരളപിറവി ദിന ആഘോഷങ്ങൾ സ്കൂളിൽ നടത്തപ്പെട്ടു. കൊറോണക്ക് ശേഷം ഉള്ള കുട്ടികളുടെ ആദ്യത്തെ കൂടി വരവായിരുന്നു. എല്ലാ കുട്ടികളെയും സ്കൂളിലേക്ക് സ്വാഗതം ചെയ്തു. പ്രത്യേക സമ്മാനങ്ങളും മറ്റും നൽകി.
  • നവംബർ 11 ദേശീയ വിദ്യാഭ്യാസ ദിനം- പ്രത്യേക അസംബ്ലി, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ചർച്ച എന്നിവയെല്ലാം നടത്തി.
  • നവംബർ 12 ദേശീയ പക്ഷി നിരീക്ഷണ ദിനം- ചിത്രപ്രദർശനം, വീഡിയോ പ്രദർശനം, ക്വിസ് മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു.
  • നവംബർ 14 ശിശുദിനം- കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾ സംഘടിപ്പിച്ചു.
  • ഡിസംബർ 2 ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം- പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു, അധ്യാപകനായ ശ്രീ റെനിമോൻ ടി രാജൻ കുട്ടികൾക്ക് പ്രത്യേക ക്ലാസ്സുകൾ നയിച്ചു.


ക്ലബുകൾ

  1. ശാസ്ത്രരംഗം ക്ലബ്ബ്
  2. സുരക്ഷാ ക്ലബ്ബ്
  3. ഇക്കോ ക്ലബ്ബ്
  4. ഇംഗ്ലീഷ് ക്ലബ്ബ്
  5. വിദ്യാരംഗം
  6. ഹിന്ദി ക്ലബ്ബ്
  7. എനർജി ക്ലബ്ബ്
  8. സ്പോർട്സ് ക്ലബ്
  9. യോഗ ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

റാന്നി ഇട്ടിയപ്പാറയിൽ നിന്നും മോതിര വയൽ, ഒഴുവൻപാറ വഴി വടശ്ശേരിക്കര റോഡിൽ സെന്റ് തോമസ് കോളേജ് ജംഗ്ഷനിൽ നിന്നും 200 മീറ്റർ ഇടത്തേക്ക് യാത്ര ചെയ്താൽ സ്കൂളിൽ എത്തിച്ചേരാം.

Map