എം.റ്റി.എൽ. പി. എസ്.ഉതിമൂട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.റ്റി.എൽ. പി. എസ്.ഉതിമൂട് | |
---|---|
വിലാസം | |
ഉതിമൂട് ഉതിമൂട് പി.ഒ. , 689672 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 2 - 4 - 1934 |
വിവരങ്ങൾ | |
ഇമെയിൽ | mtlpschooluthimoodu@gmail.com |
വെബ്‍സൈറ്റ് | mtlpschooluthimoodu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38531 (സമേതം) |
യുഡൈസ് കോഡ് | 32120801512 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | റാന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷേർലി വർഗീസ് |
പി.ടി.എ. പ്രസിഡണ്ട് | shobha charly |
എം.പി.ടി.എ. പ്രസിഡണ്ട് | ബെൻസി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസജില്ലയിലെ റാന്നി ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് എം. റ്റി. എൽ. പി. എസ്. ഉതിമൂട്. മലകളും, അരുവികളും, താഴ്‌വരകളും, കുന്നുകളും, നിറഞ്ഞ പ്രശാന്തസുന്ദരമായ നാടായ ഉതിമൂടിന്റെ തിലകക്കുറിയായി ഈ വിദ്യാലയം നില കൊള്ളുന്നു.
ചരിത്രം
മാർത്തോമാ സഭയുടെ കോർപ്പറേറ്റ് മാനേജ്മെന്റ് ന്റെ കീഴിലുള്ള വിദ്യാലയം ആണ് ഇത്. പ്രാഥമിക വിദ്യാഭ്യാസം ലക്ഷ്യമാക്കിയും, സുവിശേഷവേല ലക്ഷ്യമാക്കിയും മാർത്തോമാ സഭയിലെ പൂർവ പിതാക്കന്മാർ പള്ളിയോട് ചേർന്ന് 1934 ൽ സ്ഥാപിച്ച പള്ളിക്കൂടമാണിത്.
ഇത് പിന്നീട് മാർത്തോമാ കോർപ്പറേറ്റ് മാനേജ്മെന്റ് ന് വിട്ടു കൊടുക്കുകയും, ഈ മാനേജ്മെന്റ് ന്റെ നിയന്ത്രണത്തിൽ ഇന്ന് വരെയും പ്രവർത്തിച്ചു വരുന്നു.
സാമൂഹികമായി ഏറെ പിന്നോക്കം നിന്നിരുന്ന ഉതിമൂട് എന്ന പ്രദേശത്തെ സമൂഹത്തിന്റെ ഉന്നതിയിലേക്കു ഉയർത്തുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു.
88 വർഷമായി ഉതിമൂട് ദേശത്തിന്റെ ഉയർച്ചക്കും പുരോഗതിക്കുമായി വിദ്യയുടെ വെളിച്ചം പകർന്നു കൊണ്ട് നില കൊള്ളുന്നു.
"ഉതിമൂട്" എന്ന നാമധേയത്തിൽ ഈ പ്രദേശം അറിയപ്പെടാൻ കാരണം, ധാരാളം 'ഉതിവൃക്ഷങ്ങൾ ' കാണപ്പെട്ട പ്രദേശം ആയതിനാലാണ്.
ഉതിമൂടിന്റെ വികസനത്തിനും വളർച്ചക്കും വളരെ നിർണായകമായ പങ്ക് വഹിച്ച ഒരു സരസ്വതിക്ഷേത്രമാണ് ഈ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഓരത്തായി, ഉതിമൂടിന്റെ ഹൃദയഭാഗത്തായി, മാർത്തോമാ ദേവാലയത്തിന്റെ സമീപത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു പ്രീ - പ്രൈമറി ക്ലാസും, 1-4 വരെയുള്ള ക്ലാസ്സുകളും പ്രവർത്തിക്കുന്നു. ഹെഡ്മിസ്ട്രെസ് ആയി ശ്രീമതി. ഷേർലി വർഗീസും, 4 അദ്ധ്യാപകരും, ഒരു പാചകതൊഴിലാളിയും ഇവിടെ സേവനം അനുഷ്ഠിക്കുന്നു.
5 ക്ലാസ്സ് മുറികൾ,ഓഫിസ് മുറി, പാചകപ്പുര, കുട്ടികൾക്കുള്ള ടോയ്ലറ്റ്, അധ്യാപകർക്കുള്ള ടോയ്ലറ്റ്, കുട്ടികൾക്ക് കളിക്കുവാനായി കളി ഉപകരണങ്ങൾ നിറഞ്ഞ ആകർഷകമായ കളിസ്ഥലം, എന്നിവ സ്ഥാപിച്ചിട്ടുണ്ട്. കുടിവെള്ള സൗകര്യത്തിനായി കിണർ ഉണ്ട്. കുട്ടികളുടെ യാത്ര സൗകര്യത്തിനായി വാഹനം ഏർപ്പെടുത്തിയിട്ടുണ്ട്.
സ്കൂളിന്റെ തറ, വരാന്ത, മുറ്റം, അടുക്കള,ടോയ്ലറ്റ്,എന്നിവ ടൈൽസ് പാകി മനോഹരമാക്കിയിട്ടുണ്ട്. സ്കൂളിന്റെ മുൻ വശത്തായി സ്റ്റയിൻലെസ്സ് സ്റ്റീൽ റെയിലിങ്ങ്സ് പിടിപ്പിച്ച മനോഹരമായ ഒരു മതിലും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ, ഗേറ്റ്, സ്കൂളിന്റെ പേരെഴുതിയ ബോർഡ് എന്നിവ സ്ഥാപിച്ചിട്ടുണ്ട്.
സ്കൂൾ ശിശു സൗഹൃദം ആക്കുന്നതിനായി ചുവരുകളിൽ ആകർഷകങ്ങളായ ചിത്രങ്ങൾ വരച്ച് പ്രദർശിപ്പിച്ചിട്ടുണ്ട്.
കൂടാതെ, കുട്ടികളുടെ മികവുറ്റ പഠനത്തിനായി ഒരു ടെലിവിഷൻ, ലാപ്ടോപ്, കമ്പ്യൂട്ടർ, പ്രൊജക്ടർ എന്നിവയും ശാസ്ത്രപഠന- പരീക്ഷണ ഉപകരണങ്ങൾ, മാപ്പുകൾ, മറ്റ് പഠനോപകരണങ്ങൾ മുതലായവ ക്രമീകരിച്ചിട്ടുണ്ട്.
സൗകര്യപ്രദമായ ഇരിപ്പിടങ്ങൾ,വൈറ്റ് ബോർഡ്, ബ്ലാക്ക് ബോർഡ്, എന്നിവ ഉണ്ട്. പച്ചക്കറിത്തോട്ടം, പൂന്തോട്ടം എന്നിവയും സ്കൂൾ പരിസരം മനോഹരമാക്കുന്നു.
പോഷക സമൃദ്ധമായ ഉച്ചഭക്ഷണം നൽകി വരുന്നു. കൂടാതെ ആഴ്ചയിൽ രണ്ടു ദിവസം പാല്, ഒരു ദിവസം മുട്ട എന്നിവ നൽകി വരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധ പഠനപ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും അടുക്കും ചിട്ടയോടു കൂടിയും നടത്തപ്പെടുന്നു.
- സ്കൂൾ അസംബ്ലി എല്ലാ പ്രവർത്തിദിനവും നടത്തപ്പെടുന്നു. സ്കൂൾ യൂണിഫോം അണിഞ്ഞു കുട്ടികൾ അസംബ്ലിയിൽ പങ്കെടുക്കുന്നു.
- കുട്ടികളുടെ സർഗാത്മക വാസനകൾ പരിപോഷിപ്പിക്കുന്നതിനായി ആഴ്ചയിലൊരിക്കൽ ക്ലാസ്സ് തലത്തിൽ സർഗവേദി കൂടുന്നു, മാസത്തിലൊരിക്കൽ സ്കൂൾ തലത്തിലും കൂടുന്നു.
- കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ ഓൺലൈൻ ക്ലാസുകൾ നടത്തുകയുണ്ടായി.
- ശാസ്ത്ര ക്ലബ്,കാർഷിക ക്ലബ്,ഗണിത ക്ലബ്, സ്കൂൾ സുരക്ഷ ക്ലബ്,ഇംഗ്ലീഷ് ക്ലബ്,തുടങ്ങിയ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. അദ്ധ്യാപകർ ഇതിന്റെ ചുമതലകൾ വഹിക്കുന്നു.
- വിദ്യാരംഗം കല സാഹിത്യ വേദി പ്രവർത്തിക്കുന്നു.
- ദുരന്തനിവാരണ സമിതി, സ്കൂൾ ആരോഗ്യ സംരക്ഷണ സമിതി എന്നിവയും പ്രവർത്തിക്കുന്നു.
- മലയാളതിളക്കം, ഹലോ ഇംഗ്ലീഷ്, ഉല്ലാസ ഗണിതം, ഗണിത വിജയം തുടങ്ങിയ വിദ്യാഭ്യാസ പരിപാടികളിലൂടെ പഠനം കൂടുതൽ രസകരമാക്കുന്നു.
-
ഉപജില്ലാ മത്സര വിജയികൾ
-
കലോത്സവം 2019
മാനേജ്മെന്റ്
മാർത്തോമാ കോർപ്പറേറ്റ് മാനേജ്മെന്റ് ന്റെ കീഴിലുള്ള സ്കൂൾ ആണ് ഇത്. മാനേജർ ആയി ശ്രീമതി. ലാലിക്കുട്ടി പ്രവർത്തിച്ചു വരുന്നു.
ഉതിമൂട് മാർത്തോമാ ഇടവക വികാരിയായ റവ. ജേക്കബ് ജോർജ്. സി. സ്കൂൾ ലോക്കൽ മാനേജർ ആയി പ്രവർത്തിക്കുന്നു. കൂടാതെ, ഒരു ലോക്കൽ അഡ്വൈസറി കമ്മിറ്റി (LAC ) സ്കൂളിന്റെ ഭൗതികമായ ഉയർച്ചക്ക് വേണ്ട ഉപദേശങ്ങളും നിർദ്ദേശങ്ങളും സഹായങ്ങളും നൽകി വരുന്നു.
മികവുകൾ
കഴിഞ്ഞ 2016 മുതലുള്ള വർഷങ്ങളിൽ സബ്ജില്ലാതല ശാസ്ത്രമേളയിലും, കലോത്സവത്തിലും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടാൻ കഴിഞ്ഞു.
മുൻസാരഥികൾ
പേര് | സേവന കാലയളവ് |
1.കെ. പി. റെയ്ച്ചലാമ്മ | 1988- 2000 |
2.ലിസിക്കുട്ടി. വൈ. | 2001-2016 |
3.റോയി.ജോൺ. | 2016-2020 |
4.ഷേർലി വർഗീസ് | 2020- Continue.. |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- Dr.ജോൺ ടൈറ്റസ് (ചരിത്രപുസ്തകങ്ങളുടെ രചയിതാവ്)
- Mr. ജോസ് സാമുവൽ മംഗലത്തിൽ (ഗൾഫ് മേഖലയിലെ പ്രമുഖ വ്യവസായി)
ദിനാചരണങ്ങൾ
- പരിസ്ഥിതി ദിനം - ജൂൺ -5
- വായനാ ദിനം - ജൂൺ 19
- ചാന്ദ്ര ദിനം - ജൂലൈ -21
- സ്വാതന്ത്ര്യദിനം - ഓഗസ്റ്റ് 15
- ഗാന്ധി ജയന്തി -ഒക്ടോബർ 2
- ശിശു ദിനം - നവംബർ 14
- ക്രിസ്മസ് - ഡിസംബർ 25
- റിപ്പബ്ലിക് ദിനം - ജനുവരി 26
- ശാസ്ത്രദിനം - ഫെബ്രുവരി 28
- ജല ദിനം - മാർച്ച് 22
അധ്യാപകർ
പ്രഥമാധ്യാപിക ഷേർലി വർഗീസും 4 അധ്യാപകരും സേവനമനുഷ്ഠിക്കുന്നു.
പ്രീ -പ്രൈമറി ക്ലാസ്സിൽ,നിഷ എസ്. ജോയ്, പ്രൈമറി ക്ലാസ്സുകളിൽ നീനു എബ്രഹാം, ലീതു ബാലൻ, ദേവിക ഡി. എന്നീ അദ്ധ്യാപകരും പഠിപ്പിക്കുന്നു.
ക്ളബുകൾ
- ശാസ്ത്രക്ലബ്
- കാർഷിക ക്ലബ്
- ഗണിത ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- സ്കൂൾ സുരക്ഷ ക്ലബ്
മികവുകൾ പത്രവാർത്തകളിലൂടെ
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
- പത്തനംതിട്ടയിൽ നിന്നും കാറിൽ /ബസ് ൽ പുനലൂർ -മൂവാറ്റുപുഴ ദേശീയ പാത വഴി 9 km യാത്ര ചെയ്താൽ സ്കൂളിൽ എത്താം.
- റാന്നിയിൽ നിന്ന് 8km ബസിൽ /കാറിൽ പുനലൂർ -മൂവാറ്റുപുഴ ദേശീയ പാതയിലൂടെ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
സ്കൂളിന്റെ ലൊക്കേഷൻ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38531
- 1934ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ