എം. ഡി. എൽ. പി. എസ്. പൂഴിക്കുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
(38527 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം. ഡി. എൽ. പി. എസ്. പൂഴിക്കുന്ന്
വിലാസം
പൂഴിക്കുന്ന്

ചെല്ലയ്ക്കാട് പി.ഒ.
,
689677
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ0473 5201038
ഇമെയിൽmdlpspoozhikkunnu@gmail.com
കോഡുകൾ
സ്കൂൾ കോഡ്38527 (സമേതം)
യുഡൈസ് കോഡ്32120800519
വിക്കിഡാറ്റQ87598850
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസെൽവി എൻ.വി
പി.ടി.എ. പ്രസിഡണ്ട്രേഖ കമലാസനൻ
എം.പി.ടി.എ. പ്രസിഡണ്ട്ബിൻസി മോൾ ജോർജ്
അവസാനം തിരുത്തിയത്
02-02-2022Mdlpspoozhikkunnuwiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിലെ . പത്തനംതിട്ട വിദ്യാഭ്യസ ജില്ലയിൽ റാന്നി ഉപജില്ലയിലെ പൂഴിക്കുന്ന് പ്രദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പൂഴിക്കുന്ന് സ്ക്കൂൾ എന്നറിയപ്പെടുന്ന പൂഴിക്കുന്ന് എം.ഡി.എൽ.പി സ്കൂൾ.

ചരിത്രം

നൂറ്റി ഏഴ് വർഷങ്ങൾക്കു മുമ്പ് (അതായത് മലയാളവർഷം 1090 ) റാന്നിയുടെ പ്രാന്തപ്രദേശത്ത് പൂഴിക്കുന്ന് ഗ്രാമത്തിൽ കഠിനാധ്വാനികളും വിജ്ഞാന കുതുകികളുമായ ഒരു പറ്റം കർഷക കുടുംബങ്ങൾ പാർത്തിരുന്നു. ദീർഘവീക്ഷണവും വിജ്ഞാന തത്പരതയുമുള്ള അവർ തങ്ങളുടെ തലമുറകളെ അഭ്യസ്ത വിദ്യരാക്കുന്നതിൽ അതീവശ്രദ്ധാലുക്കളുമായിരുന്നു.

സ്ഥലത്തെ പ്രമുഖ കുടുംബങ്ങളിൽ ഒന്നായ പനവേലിൽ പള്ളിക്കാലായിൽ ശ്രീമാൻ ഗീവർഗീസ് ഇടിക്കുള (പന വേലിൽ വള്ളിക്കാലായിൽ വിജി മാത്യൂ സാറിന്റെ പിതാവ് ) നൽകിയസ്ഥലത്ത് റാന്നി ക്രിസ്തോസ് മാർത്തോമ്മ പള്ളിക്കു വേണ്ടി ഒരു സണ്ടേസ്ക്കൂൾ കെട്ടിടം നിർമ്മിച്ചു. സ്ഥലവാസികളുടെ ഉത്സാഹത്തിന്റെ ഫലമായി നിർമ്മിച്ച പ്രസ്തുത കെട്ടിടത്തിൽ ഒരു പ്രൈമറി സ്ക്കൂൾ ആരംഭിച്ചു. സമീപത്തു തന്നെ മാർത്തോമ്മ മാനേജ്മെന്റിന് ഒരു എയ്ഡഡ് സ്ക്കൂൾ അനുവദിച്ചിട്ടുള്ളതിനാൽ ഈ സ്ക്കൂളിന് ഉടനെ സർക്കാരിൽ നിന്ന് അംഗീകാരം ലഭിക്കുവാൻ ബുദ്ധിമുട്ടുണ്ടായി. എന്നാൽ ഓർത്തഡോക്സ് സഭയുടെ എം.ഡി. സ്ക്കൂൾ സ് മാനേജ്‌മെന്റിന്റെ ഉടമസ്ഥതയിൽ സ്ക്കൂൾ അംഗീകാരത്തിനു വേണ്ടി ശ്രമിക്കുകയും 1915 ൽ പൂഴിക്കുന്ന് എം.ഡി. എൽ പി സ്ക്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.

എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ സ്ക്കൂൾ മാനേജ്മെന്റിന്റെ ചുമതല എം.എസ്. സി എൽ പി സ്കൂൾ മാനേജ്മെന്റിന് കൈമാറ്റം ചെയ്യപ്പെടുകയും 1966 ൽ കോടതി മുഖാന്തിരം സ്കൂൾ ഉടമ സ്ഥാവകാശം കാതോലിക്കേറ്റ് ആൻഡ് എം.ഡി. സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന് തിരികെ ലഭിക്കുകയും ചെ

ജൈവ വൈവിധ്യ ഉദ്യാനം

ഭൗതിക സാഹചര്യങ്ങൾ

നിലവിൽ 13 സെന്റ് സ്ഥലത്ത് നിർമ്മിച്ചിരിക്കുന്ന ഈ സ്ക്കൂൾ കെട്ടിട്ടം 2020 വർഷത്തിൽ ബഹു മാനേജ്മെന്റിന്റെ യും, മുൻ ഹെഡ് മാസ്റ്റർ മാരുടേയും , അധ്യാപകരുടെയും, പൂർവ്വവിദ്യാർത്ഥികളുടെയും, സമീപത്തുള്ള കുറ്റിയാനി സെൻറ് ജോർജ് ഓർത്തഡോക്സ്ഇടവകയുടെയും നിലയ്ക്കൽ ഒർത്തഡോക്സ് ഭദ്രാസനാധിപൻ അഭി.ഡോ .ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്തയുടെയുടെയും നിർലോഭമായ സഹകരണത്തിന്റെ ഫലമായി സ്മാർട്ട് ക്ലാസ്സ് റൂം നിർമ്മിച്ച് ,സ്കൂൾ ഹാൾ ടൈൽ പാകി ജനലുകൾക്ക് ഗ്രില്ലിട്ട് പുനരുദ്ധരിക്കുകയുണ്ടായി. സ്ക്കൂളിൽ ഒരു ജൈവ വൈവിധ്യ ഉദ്യാനം, കുട്ടികൾക്ക് കളിക്കാൻ ഒരു സ്ലൈഡ് എന്നിവയും ഒരുക്കിയിട്ടുണ്ട്. മെച്ചപ്പെട്ട ഒരു പാചകപ്പുരാ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം ശുചി മുറികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.. കുടിവെള്ളത്തിനായി റാന്നി വാട്ടർ അതോറിറ്റിയുടെ മേജർ പദ്ധതിയിൽ നിന്ന് ഒരു വാട്ടർ കണക്ഷനുംനും ലഭ്യമാക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളിലെ സർഗവാസനകൾ കണ്ടെത്തി  പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്ക്കൂൾബാലസഭയുടെ പ്രവർത്തനം നടത്തിവരുന്നു.


മികവുകൾ

മുൻസാരഥികൾ

പേര്  എന്ന് മുതൽ   എന്ന് വരെ
ഐപ്പ് സർ ,പനച്ചമൂട്ടിൽ 1914 1956
കെ .ജി .മത്തായി സർ ,കൈപ്പിലാ ലി ൽ 1956 1960
പുത്തൻ വീട്ടിൽ കെ. കൃഷ്ണൻ സാർ 1960 1964
കൈപ്പുഴ പി.സി.ഇ.ടിക്കുള സാർ 1964 1969
കൊട്ടുപള്ളിൽ വർഗീസ് മാത്യൂസ് .സി.സാർ 1969 1988
എം. ടി. വർഗീസ് സാർ 1987 ഒക്ടോബർ ഡിസംബർ
എം.ലില്ലി ടീച്ചർ (കുമ്പഴ ) 1988 1989
കെ.എം. ദാനിയേൽ സർ 1989 1990
കൊച്ചുപുരയിൽ കെ.എ ഏലിയാമ്മ ടീച്ചർ 1990 1999
കളത്തൂർ എ.ജി.ജോർജ് സാർ 1999 2015
ഗ്രേസി പി.സി. (മഠത്തും ഭാഗം) 2015 2017
ഏലിയാമ്മ എം.വി.ടീച്ചർ (വെണ്ണിക്കുളം) 2017 2019
മേരി മാത്യൂസ് (കോട്ടയം ) 2019 2020

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

1 അനു ടി.ശാമൂവേൽ (പഴവങ്ങാടി മുൻപഞ്ചായത്ത് പ്രസിഡണ്ട് )

2 സദാശിവൻ കെ.എൻ (റിട്ട. എച്ച്.എം എബനേസർ ഹൈസ്ക്കൂൾ ഈട്ടിച്ചു വട്)

3. സുധാകർദാസ് പുത്തൻ വീട്ടിൽ (റിട്ട. അധ്യാപകൻ.

4. സി.കെ കേശവൻ (റിട്ട. സീനിയർ സുപ്രണ്ട് വാട്ടർ അതോറിറ്റി)

5. ചാക്കോ ഉമ്മൻ കൊച്ചുപുരയിൽ (റിട്ട അധ്യാപകൻ )

6ജനാബ് അനസ് മുഹമ്മദ് മൗലവി (തൃക്കോ മല )

7. സിസ്റ്റർ സെറീന (എസ്.ഐ.സി)

8. സിസ്റ്റർ ദീപ്തി (എസ്.ഐ.സി)

9. സിസ്റ്റർ സേവന (എസ്.ഐ.സി)

10. ഫാദർ റോണി സ്കറിയ ചാങ്ങയിൽ

11. ഫാദർ അലക്സ് പീടികയിൽ

ദിനാചരണങ്ങൾ

2021 നവംബർ 14 ചാച്ചാജിയുടെ ജന്മദിനം വിപുലമായ പരിപാടികളോടെ ആചരിക്കുകയുണ്ടായി.

2021ഡിസംബർ 23 ന് ക്രിസ്മസ് ആഘോഷം നടത്തി.

അധ്യാപകർ

1 ശ്രീമതി സെൽ വി.എൻ . പി.(എച്ച് എം. )

2. ശ്രീമതി ചിന്നു കെ.എൻ (LPST)

3. കുമാരി അജിന മുഹമ്മദ് (LPST)

ക്ളബുകൾ

സയൻസ്ക്ലബ്ബ്

ഗണിത ക്ലബ്ബ്

വിദ്യാരംഗം കലാ സാഹിത്യ വേദി.

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

റാന്നി മാമുക്കിൽ നിന്നും മൂന്ന് കി.മി. മാറി പൂവന്മല - ചെല്ലയ്ക്കാട് ബൈപാസ് റോഡിൽ പൂഴിക്കുന്ന് റേഷൻ കടയുടെ സമീപത്തായി പൂഴിക്കുന്ന് സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. 9.40464973753834, 76.78545344865512