ഗവ. എൽ. പി. എസ്. വാറ്റുകുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
(38514 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ. പി. എസ്. വാറ്റുകുന്ന്
വിലാസം
വാറ്റുകുന്ന്'

വെച്ചൂച്ചിറ പി.ഒ.
,
686511
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1955
വിവരങ്ങൾ
ഇമെയിൽglpvattukunnu@gmail.com
കോഡുകൾ
സ്കൂൾ കോഡ്38514 (സമേതം)
യുഡൈസ് കോഡ്32120805305
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ6
പെൺകുട്ടികൾ9
ആകെ വിദ്യാർത്ഥികൾ15
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു എസ് പാലക്കുഴി
പി.ടി.എ. പ്രസിഡണ്ട്ശോശാമ്മ മാത്യൂസ്
എം.പി.ടി.എ. പ്രസിഡണ്ട്രഞ്ജുമോൾ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ വെച്ചുച്ചിറ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് ലോവർ പ്രൈമറി സ്കൂൾ വാറ്റുകുന്ന്.

ചരിത്രം

1955 മൂടക്കല്ലിൽ പത്രോസ് എന്ന മനുഷ്യസ്നേഹിയുടെ നേതൃത്വത്തിൽ ആരംഭിച്ച് പതിറ്റാണ്ടുകളായി വെച്ചുച്ചിറ വാറ്റുകുന്ന് നിവാസികൾക്ക് അക്ഷരവെളിച്ചം പകർന്നു വരുന്ന സരസ്വതി ക്ഷേത്രമാണ് ഗവൺമെൻറ് എൽ പി സ്കൂൾ വാറ്റുകുന്ന്. കുറച്ചു വർഷങ്ങൾക്കു മുൻപ് ധാരാളം കുട്ടികൾ പഠിച്ചിരുന്ന  ഈ വിദ്യാലയത്തിൽ കുട്ടികൾ തീരെ കുറഞ്ഞ ഒരു അവസ്ഥയിലായിരുന്നു .എന്നാൽ ഇന്ന് വീണ്ടും ഈ വിദ്യാലയം  ഒരു വസന്തകാലത്തിന് കളമൊരുക്കുവാൻ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും ജനമൈത്രി പോലീസ്കാരും ജനപ്രതിനിധികൾ എന്നിവരും പ്രവർത്തനങ്ങൾ കാഴ്ച വെച്ചു കൊണ്ടിരിക്കുന്നു. വിദ്യാലയത്തിലേക്ക് കുട്ടികൾ എത്താത്തതിനെ പ്രധാന കാരണം ഭൗതിക സാഹചര്യത്തിന്ൻറെ അപര്യാപ്തതയാണെന്ന് നിസ്സംശയം പറയാം. എന്നാൽ മികച്ച  ഭൗതിക  സാഹചര്യമൊരുക്കാൻ കഴിഞ്ഞാൽ  ഏതു വിദ്യാലയ തോടും കിടപിടിക്കത്തക്ക തരത്തിൽ ഉന്നതനിലവാരമുള്ള പഠനാന്തരീക്ഷം നൽകി മികച്ച തലമുറകളെ വാർത്തെടുക്കുവാൻ ആകും എന്ന ഉറച്ച വിശ്വാസം ആണ് ഉള്ളത്. എസ് എസ് കെ യുടെയും പഞ്ചായത്തിനെയും  സമൂഹത്തി ൻറെ ഭാഗത്തുനിന്ന് വിദ്യാലയത്തിൽ ഭൗതിക സാഹചര്യം ഒരുക്കാൻ കഴിഞ്ഞാൽ വളരെ മികച്ച വിദ്യാലയം ആക്കി മാറ്റാൻ നമുക്ക് കഴിയും.   2019 - 2020 അക്കാദമിക് വർഷത്തിൽ ഈ വിദ്യാലയത്തിൽ നാലു കുട്ടികളായി ചുരുങ്ങി വീണ്ടും അധ്യാപകരുടെ പ്രവർത്തനങ്ങളുടെ ഭാഗമായി 2021 - 2022 അക്കാദമിക് വർഷത്തിൽ 15 വിദ്യാർത്ഥികൾ ഇവിടെ വന്നു ചേർന്നു . കൂടാതെ പിടിഎ നടത്തുന്ന ഒരു പ്രീ പ്രൈമറി തുടങ്ങുകയും ഒരു അധ്യാപിക യെ നിയമിക്കുകയും ചെയ്തു. 12വിദ്യാർഥികൾ ഇപ്പോൾ  പ്രീ പ്രൈമറി യിൽ വന്നുചേർന്നു ഈ വിദ്യാലയത്തിൽ ഇപ്പോൾ 27കുഞ്ഞുങ്ങൾ പഠിക്കുന്നു.     

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

കഥാകഥനം, കവിതാരചന,വായനാലോകം, ഇന്നത്തെ ചെടി, ചിത്രരചന, വിജ്ഞാന കൗതുകം ,കൊച്ചു ടി വി തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി വരുന്നു.

മികവുകൾ

പൊതുവിജ്ഞാനം വർധിപ്പിക്കുന്നതിന് വിജ്ഞാന കൗതുകം. വായനയെ പ്രോത്സാഹിപ്പിക്കാൻ വായനാലോകം വായനാമൂല പുസ്തകങ്ങൾ വായിച്ച ശേഷം വായന കുറിപ്പ് തയ്യാറാക്കുന്നു.

ഇന്നത്തെ ചെടി ഓരോ ദിവസവും ഓരോ കുട്ടി ഒരു ഔഷധസസ്യ ഇതിൻറെ ഗുണങ്ങൾ അസംബ്ലിയിൽ പറയുകയും കുറിപ്പ്തയ്യാറാക്കുകയും ചെയ്യുന്നു. അന്നന്നത്തെ വിവരങ്ങൾ അറിയാൻ  പത്രവാർത്ത എഴുതി തയ്യാറാക്കി ടിവിയിൽ വാർത്ത അവതരണം നടത്തുന്നു.

ദിനാചരണങ്ങൾ  -ദിനാചരണങ്ങൾ ഏതാണ് വരുന്നത്  അതിന് മുന്നൊരുക്കമായി കുറേ പ്രവർത്തനങ്ങൾ അധ്യാപകർ തയ്യാറാക്കുകയും അതിനനുസരിച്ച് പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്യുന്നു. ക്വിസ് മത്സരങ്ങൾ നടത്തുന്നു.

മുൻസാരഥികൾ

കെ എം മാത്യു.      1/6/2010 -31/3/2010

അന്നമ്മ മത്തായി. 13/4/2010 - 31/3/2011

ഗീത എസ്.              1/6/2011  - 1/8/2011

ബാലകൃഷ്ണൻ എം എസ്  2/8/2011 - 16/5/2013.

ഉഷാകുമാരി എസ്. 10/6/2013 - 5/6/2014

ജോൺ സാമുവൽ.  10/6/2014 - 3/6/2015

തോമസ് മാത്യു കെ.    8/6/2015 - 31/5/2017.

വി ഡി സിസിലി.      1/6/2017 - 16/5/2018

എം പി ഹേമലത.   17/5/2018 - 30/3/2021

ബിന്ദു എസ് പാലക്കുഴി.  26/10/2021 -

പ്രശസ്തരായ പൂർവ്വ

വിദ്യാർത്ഥികൾ

ഡോക്ടർ . സി .എസ് .ഷാജഹാൻ പ്രൊഫസർ ഓഫ്  മെക്കാനിക്കൽ എൻജിനീയറിങ് . ടി കെ എം കോളേജ് ഓഫ്  എഞ്ചിനീയറിംഗ് കൊല്ലം.

അമ്മിണി

ഡിഎംഒ ഓഫീസ് ഹെഡ് നേഴ്സ്.

സൽമാ ബീവി

അംഗൻവാടി ടീച്ചർ.

ദിനാചരണങ്ങൾ

നേട്ടങ്ങൾ

സബ്ജില്ലാ കലോത്സവത്തിൽ സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും ഗ്രേഡ് ലഭ്യമാക്കാൻ കഴിഞ്ഞു.

അധ്യാപകർ

ബിന്ദു എസ് പാലക്കുഴി (പ്രധാനാധ്യാപിക)

ബിനു കെ.കെ (അദ്ധ്യാപകൻ)

ചിഞ്ചുലക്ഷ്മി എം(അധ്യാപിക) ബിസ്മി പി മജീദ്(അധ്യാപിക)

ക്ളബുകൾ

ഹെൽത്ത് ക്ലബ്

ഗണിത ക്ലബ്ബ്

ഭാഷാ ക്ലബ്

ഐടി ക്ലബ്ബ്

എക്കോ ക്ലബ്

വിദ്യാരംഗം

/home/kite/Downloads/38514 GOVT.L.P.S.VATTUKUNU.jpg

വഴികാട്ടി

വെച്ചുച്ചിറ ബസ് സ്റ്റാൻഡിൽ നിന്നും  രണ്ട് കിലോമീറ്റർ. ഓട്ടോ മാർഗ്ഗം എത്താം.


Map