ഗവ. എൽ. പി. എസ്. നാറാണമൂഴി

Schoolwiki സംരംഭത്തിൽ നിന്ന്
(38507 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ. പി. എസ്. നാറാണമൂഴി
വിലാസം
നാറാണംമൂഴി

നാറാണംമൂഴി പി.ഒ.
,
689711
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1925 - - 1925
വിവരങ്ങൾ
ഫോൺ04735270178
ഇമെയിൽhmglpsnaranammoozhy@gmail.com
കോഡുകൾ
സ്കൂൾ കോഡ്38507 (സമേതം)
യുഡൈസ് കോഡ്32120800407
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ7
പെൺകുട്ടികൾ8
ആകെ വിദ്യാർത്ഥികൾ28
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികANILA MERAD
പി.ടി.എ. പ്രസിഡണ്ട്OMMAN ABRAHAM
എം.പി.ടി.എ. പ്രസിഡണ്ട്MELVIN K S
അവസാനം തിരുത്തിയത്
15-08-202538507n


പ്രോജക്ടുകൾ




ചരിത്രം

മലയോര റാണിയുടെ മണ്ണിൽ അത്തിക്കയം എന്ന കൊച്ചു ഗ്രാമത്തിൽ പമ്പാ നദിയുടെ തീരത്ത് തലയുയർത്തി നില്ക്കുന്നു ഗവ :എൽ. പി . സ്കൂൾ നാറാണംമൂഴി.

സ്കൂളിന്റെ ചരിത്രമന്വേഷിച്ചു വര്ഷങ്ങൾ പുറകിലേക്ക് സഞ്ചരിക്കുമ്പോൾ നമ്മൾ ചെന്നെത്തി നില്ക്കുന്നത് വിദ്യാലയ പിറവിക്കു മുൻപ് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട , തീർത്തൂം അപരിഷ്കൃതരായ ഒരു തലമുറയ്ക്ക് മുൻപിലാണ് . സാമ്പത്തിക പിന്നാക്കാവസ്ഥയും യാത്രാ സൌകര്യ കുറവുമൊക്കെ അവർക്ക് മുൻപിൽ വിലങ്ങുതടികളായി . ഈ സാഹചര്യത്തിൽ പ്രദേശവാസികളും സഹൃദയരുമായ ശ്രീ അറക്കമണ്ണിൽ ഫിലിപ്പോസ് മത്തായി , ശ്രീ തോണിക്കടവിൽ പോത്തൻ തോമസ് എന്നിവർ നാട്ടിൽ ഒരു വിദ്യാലയം എന്ന ലക്ഷ്യം മുന്നിൽ കണ്ടിറങ്ങിയപ്പോൾ ഇന്നാട്ടിലെ മറ്റ് അഭ്യുദയകാംക്ഷികൾക്കു അവരുടെ പിന്നിൽ അണിനിരക്കാതിരിക്കാൻ ആയില്ല . അങ്ങനെ എം . ഡി ഓർത്തഡോക്സ് മാനേജുമെന്റായി 1928 ജൂൺ മാസത്തിൽ 1 മുതൽ 3 വരെ ക്ലാസ്സുകളുമായി അറക്കമൺ ജംഗ്ഷനിൽ ഈ സ്കൂൾ സ്ഥാപിതമായി .

പുല്ലു പാകിയ മേൽക്കൂരയ്ക്ക് താഴെ കുരുന്നു പാദങ്ങൾ അക്ഷരപ്പിച്ച നടന്നപ്പോൾ യാഥാർത്ഥ്യമായത് ഒരു നാടുമുഴുവൻ ഒരുമിച്ചു കണ്ട സ്വപ്നമായിരുന്നു . 1948 ജൂൺ മാസം 1-ാം തീയതി ഈ സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും 4 -ാം ക്ലാസ്സ് കൂടി ചേർക്കപ്പെടുകയും ചെയ്തു .

ശതാഭിഷിക്തയാവാൻ കുറച്ചാണ്ടുകൾ മാത്രമേ ശേഷിക്കുന്നുളളൂവെങ്കിലും യൌവ്വന നിറവിൽത്തന്നെ അനേകമനേകം തലമുറകളെ ഇരുകൈയും നീട്ടി സ്വീകരിക്കാൻ തയ്യാറായി നിൽക്കുകയാണ് നാറാണംമൂഴി ജി . എൽ . പി സ്കൂൾ .       

ഭൗതികസൗകര്യങ്ങൾ

പ്രീപ്രൈമറി യും ഒന്ന് രണ്ട് മൂന്ന് നാല് ക്ലാസ്സുകളിലുമായി ആകെ 28 കുട്ടികൾ പഠിക്കുന്നു.ഓഫീസ് മുറിയോട് ചേർന്ന് വിശാലമായ ഹാൾ. ഹാളിൽ യഥാക്രമം 1,2,3,4, പ്രീ പ്രൈമറി ക്‌ളാസുകൾ പ്രവർത്തിക്കുന്നു. വരാന്തയും മനോഹരമായ മുറ്റവും ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് കളിക്കുവാനായി കളിസ്ഥലമില്ലാത്തതു ഒരു പോരായ്മയായി നിലനിൽക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേക ടോയ്ലറ്റ് സംവിധാനമുണ്ട്.2 ലാപ്ടോപ്പുകളും 2 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളും കുട്ടികൾക്ക് വായനവളർത്തുന്നതിനാവശ്യമായ പുസ്തകങ്ങൾ അടങ്ങിയ സ്കൂൾ ലൈബ്രറിയും ഉണ്ട്.....സ്കൂൾ കെട്ടിട്ടം ഓടിട്ട ഒരു ഹാളും അതിനോട് ചേർന്ന് അടുക്കളയും ഒരു റൂമും ചേർന്നതാണ്. .....

പാഠ്യേതര പ്രവർത്തനങ്ങൾ

ബാലകലോത്സവം , ശാസ്ത്രമേള ,ഗണിതമേള , ബാലരമ ചിത്രരചനാമത്സരം ശിശുദിനാഘോഷ മത്സരങ്ങൾ , ഇംഗ്ലീഷ് ഫെസ്റ്റ് , മലയാളത്തിളക്കം , ടാലെന്റ് ലാബ് എന്നിവ കുട്ടികളുടെ കുട്ടികളുടെ കലാകായിക മികവുകൾ തെള

HEAD MISTRESS -ANILAMERAD

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ GEORGE THOMAS /ARAKAMON

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു

ക്ളബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

റോഡ് സൈഡിൽ തന്നെ ആണ് സ്കൂൾ സ്റ്റിഥി ചെയ്യുന്നത്. റാന്നിയിൽനിന്ന് അതിക്കയം വഴി പെരുനാട് പോകുന്ന റൂട്ടിൽ അറക്കമണ്ണിൽ പടിയിൽ റോഡിനോട് ചേർന്ന് സ്കൂൾ നിലകൊള്ളുന്നു.

Map
"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._നാറാണമൂഴി&oldid=2805887" എന്ന താളിൽനിന്ന് ശേഖരിച്ചത്