എൻ .എം .യു .പി .എസ്സ് കീക്കൊഴൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(38444 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൻ .എം .യു .പി .എസ്സ് കീക്കൊഴൂർ
വിലാസം
കീക്കൊഴൂർ

കീക്കൊഴൂർ ഈസ്റ്റ്
,
കീക്കൊഴൂർ ഈസ്റ്റ് പി.ഒ.
,
689672
,
പത്തനംതിട്ട ജില്ല
വിവരങ്ങൾ
ഇമെയിൽnmupskeekozhoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്38444 (സമേതം)
യുഡൈസ് കോഡ്32120401108
വിക്കിഡാറ്റQ87598362
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോഴഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി

ഭരണവിഭാഗം =എയ്ഡഡ്

സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ35
അദ്ധ്യാപകർ5
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ35
അദ്ധ്യാപകർ5
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ35
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിത ജോൺസൻ
പി.ടി.എ. പ്രസിഡണ്ട്ജാൻസി ബിനു
എം.പി.ടി.എ. പ്രസിഡണ്ട്ബീനാ സന്തോഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പത്തനംതിട്ട ജില്ലയിൽ, റാന്നി താലൂക്കിൽ, ഇലന്തൂർ ബ്ലോക്കിൽ, ചെറുകോൽ ഗ്രാമപഞ്ചായത്തിൽ, ആറാം വാർഡിൽ റാന്നി- കോഴഞ്ചേരി റൂട്ടിൽ കീക്കൊഴൂർ ജംഗ്ഷനിൽ നിന്നും പേരുച്ചാൽ- ഉതിമൂട് റോഡിൽ 300 മീറ്റർ അകലെയായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഈ വിദ്യാലയത്തിന്റെ ഫീഡിങ് സ്കൂളുകൾ ഗവ. എൽപിഎസ് കീക്കൊഴൂർ, സി എം എസ് എൽ പി എസ് വയലത്തല, എം ടി എൽ പി എസ് കീക്കൊഴൂർ ഈസ്റ്റ് എന്നിവയാണ്.

          1924 ൽ വിദേശ മിഷണറിയായ എഡ്വിൻ ഹണ്ടർ നോയൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ആദ്യകാലത്ത് ഈ വിദ്യാലയം ബ്രദറൺ മിഷൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നാണ് അറിയപ്പെട്ടത്. ആദ്യകാലത്ത് ഇതൊരു ഇംഗ്ലീഷ് വിദ്യാലയം ആയിരുന്നു. ഈ പ്രദേശത്ത് മറ്റു വിദ്യാലയങ്ങൾ ഒന്നും ഇല്ലാതിരുന്നതിനാൽ ഇവിടെയുള്ള ജനങ്ങൾക്ക് അക്ഷരാഭ്യാസം ലഭിക്കുന്നതിനുവേണ്ടിയാണ് നോയൽ മിഷനറി ഈ വിദ്യാലയം സ്ഥാപിച്ചത്. അനേകം മിഷണറിമാരും സഭാ പ്രവർത്തകരും മറ്റും ഈ വിദ്യാലയത്തിന്റെ പ്രവർത്തനത്തിന് നേതൃത്വം നൽകിയിരുന്നു.

       ആദ്യകാലത്ത് കീക്കൊഴൂർ, വയലത്തല, മഞ്ഞപ്ര, തെക്കേപ്പുറം, ഇടപ്പാവൂർ, ചിറപ്പുറം, ഉതിമൂട് എന്നീ പ്രദേശങ്ങളിൽ നിന്നും വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിരുന്നു. ഇടപ്പാവൂർ, ചിറപ്പുറം പ്രദേശങ്ങളിൽ നിന്നും പമ്പയാറ്റിലൂടെ കടത്തു വള്ളത്തെ ആശ്രയിച്ചാണ് വിദ്യാർത്ഥികൾ എത്തിയിരുന്നത്.

              വയലത്തല- കീക്കൊഴൂർ പള്ളിയോടവും, തിരുവാഭരണ പാറയും, ചുമടുതാങ്ങിയും( ആവിക്കൽ ഭാഗം) ഈ പ്രദേശത്തിന്റെ പൈതൃക സ്മാരകങ്ങളാണ്. മാത്രവുമല്ല വിവിധ മതസ്ഥരുടെ ആരാധനാലയങ്ങൾ ഇവിടെ സ്ഥിതിചെയ്യുന്നു. പമ്പാനദിയോട് ചേർന്നുകിടക്കുന്ന പ്രദേശമാണിത്. നിലവിൽ ഈ നദിക്ക് നിർമ്മിക്കപ്പെട്ടിട്ടുള്ള പാലം അയിരൂർ ചെറുകോൽ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നു.

ഇടപ്പള്ളി രാജാക്കന്മാരുടെ കീഴിലുള്ള ജന്മി ആയിരുന്ന പ്രശസ്തമായ താനു വേലിൽ കുടുംബത്തിലെ കാരണവർ അദ്ദേഹത്തിൻറെ സ്ഥലത്ത് കൃഷിചെയ്തിരുന്നവരെ കൊഴുവന്മാർ എന്ന് വിളിച്ചിരുന്നു. ജന്മിയുടെ കീഴിലുള്ള കൊഴുവന്മാരുടെ ഊര്( ഗ്രാമം) ആണ് പിന്നീട് കീക്കൊഴൂർ ആയി അറിയപ്പെട്ടത് എന്നാണ് ഒരു ഐതിഹ്യം. മറ്റൊരു ഐതിഹ്യം മേക്കൊഴൂർ ഗ്രാമത്തിൻറെ അടിവാരത്തിൽ ഉള്ള ഊരാണ് കീക്കൊഴൂർ ആയി മാറിയത് എന്നാണ്.

ഭൗതികസൗകര്യങ്ങൾ

ഈ വിദ്യാലയത്തിൽ  രണ്ട്  കെട്ടിടങ്ങളിലായി മൂന്ന്ക്ലാസ് മുറികളും, ഒരു സ്മാർട്ട് ക്ലാസ് മുറിയും, ഒരു ഓഫീസ് റൂം  ആയി ക്രമീകരിച്ചിരിക്കുന്നു. എല്ലാ ക്ലാസ് മുറികളും വൈദ്യുതികരിച്ചിട്ടുണ്ട്.  വിദ്യാർത്ഥി സൗഹൃദ ക്ലാസ് മുറിയും ഇരിപ്പിടങ്ങളും ഓരോ ക്ലാസുകൾക്കുമായി തയ്യാറാക്കിയിട്ടുണ്ട്. സ്കൂൾ കെട്ടിടങ്ങളിലെ എല്ലാ മുറികളും ടൈൽ പതിച്ച്നവീകരിച്ചിട്ടുണ്ട്. അധ്യാപകർക്കും , ആൺകുട്ടികൾക്കും ,  പെൺകുട്ടികൾക്കുമായി പ്രത്യേകം പ്രത്യേകമായി ടോയ്‌ലറ്റ് സൗകര്യം സജ്ജീകരിച്ചിട്ടുണ്ട്. ശുദ്ധ ജലലഭ്യതയ്ക്കായി മഴവെള്ള സംഭരണിയും,കിണറും  നിലവിലുണ്ട് . കുട്ടികളുടെ കായിക വാസന  വികസിപ്പിക്കുന്നതിന് പര്യാപ്തമായ കളിസ്ഥലം വിദ്യാലയത്തിലുണ്ട്. അതിനോടു ചേർന്നു  തന്നെ  ഷട്ടിൽ കോർട്ട് ഇവിടെയുണ്ട്. ഐ സി ടി പഠനത്തിനായി ലാപ്ടോപ്പ്, എൽസിഡി പ്രൊജക്ടർ എന്നീ ഉപകരണങ്ങളും സ്കൂളിൽ ഉണ്ട് . ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനായി പാചകപ്പുരയും ഊട്ടുപുരയും സ്കൂളിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

മികവുകൾ

• മധുരം മലയാളം

• മീ൦ീ ഹിന്ദി

• റെയിൻബോ ( വായന, ലേഖനം, പദസമ്പത്ത് ,ആശയവിനിമയം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നു)

• കുട്ടിക്കർഷകൻ ( ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക)

• ഹരിത തീരം ( സ്കൂൾ വളപ്പിൽ വിവിധ കൃഷികൾ)

• ഹായ് ഇംഗ്ലീഷ് ( ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നതിനുള്ള പരിശീലനം)

• ശാസ്ത്രകൗതുകം ( വിവിധ ശാസ്ത്ര പരീക്ഷണങ്ങൾ)

• വർണ്ണക്കൂട് ( ശലഭോദ്യാനം)

• നിങ്ങൾ കാണാൻ കൊതിച്ച ചാനൽ( സ്കൂൾ വാർത്താ ചാനൽ)

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

1) അനിതമാത്യൂസ് - (പ്രഥമ അദ്ധ്യാപിക)

2) ജെസി വർഗ്ഗീസ്  (അദ്ധ്യാപിക)

3) ഗിരീഷ്കുമാർ.കെ ( അദ്ധ്യാപകൻ)

4) സുനിവർഗ്ഗീസ് (അദ്ധ്യാപിക)

5) ദീപ വി.കെ ( അദ്ധ്യാപിക)

6) വിനു എം മാത്യു (OA)

ക്ലബുകൾ

• വിദ്യാരംഗം കലാ സാഹിത്യ വേദി

• ഇംഗ്ലീഷ് ക്ലബ്  

• സയൻസ് ക്ലബ്  •• • • • • • സോഷ്യൽ സയൻസ്      ക്ലബ്

• ഗണിത ക്ലബ്

• സംസ്കൃത ക്ലബ്

• ഹിന്ദി ക്ലബ്

• പരിസ്ഥിതി ക്ലബ്       

•   ഹെൽത്ത് ക്ളബ്

• റോഡ് സുരക്ഷാ ക്ലബ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

• പ്രൊഫ.  ഡോ. സുകുമാരൻ നായർ  (കോന്നി മന്നം മെമ്മോറിയൽ എൻ എസ് എസ്  കോളേജ് പ്രിൻസിപ്പൽ) .

• ഡോ.  വി പി  വിജയ മോഹനൻ (മാറ്റ് ഫാസ്റ്റ് കോളേജ് തിരുവല്ല)  

• ഡോക്ടർ പി ടി ജോർജ്ജ്

•  മാത്യു മുണ്ട പ്ലാക്കൽ തട്ടാകുന്നേൽ (കാർഗിൽ യുദ്ധത്തിൽ  വീരമൃത്യു വരിച്ച ജവാൻ)

•  അലക്സാണ്ടർ എ തോമസ്

•  പ്രൊഫ. ഈ റ്റി മാത്യു (യൂണിവേഴ്സിറ്റി പ്രൂഫ് റീഡർ)

•  പി ടി ജോൺ (സ്റ്റേറ്റ് അവാർഡ് ജേതാവ്  മികച്ച അധ്യാപകൻ)

•  അഡ്വക്കേറ്റ് ജോജി പടപ്പയ്ക്കൽ (കവി, ഹൃസ്വ ചലച്ചിത്രസംവിധായകൻ)

•  അപർണ മേരി വി എസ്  (ഏഷ്യാനെറ്റ് ന്യൂസ് റീഡർ)

•  സതീഷ് എം എസ്  (എം ജി യൂണിവേഴ്സിറ്റി ഒന്നാം റാങ്ക് ജേതാവ്, മൃദംഗം കലാകാരൻ)

•  ശ്രീകുമാർ കെ ദേവദാസ് (ഗിന്നസ് റെക്കോർഡ് ജേതാവ്)

•  കെ ആർ സുധാകരൻ നായർ (മുൻ വൈസ് പ്രസിഡൻറ്, ചെറുകോൽ ഗ്രാമപഞ്ചായത്ത്)  

•  ജോർജ് തോമസ് (മുൻ.പ്രസിഡൻറ് കീക്കൊഴൂർ

എസ് സി ബി)

•  ജോർജ് എബ്രഹാം (മുൻ വൈസ് പ്രസിഡൻറ് ചെറുകോൽ ഗ്രാമപഞ്ചായത്ത്) .

==വഴികാട്ടി9.349169430977602, 76.77262299235285 |- |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ - കോഴഞ്ചേരി -ബ്ലോക്കുപടി റൂട്ടിൽ കീക്കൊഴൂർ ജംഗ്ഷനിൽ നിന്ന് ഉതിമൂട് റൂട്ടിൽ 300 മീറ്റർ മാറി ഇടതു വശത്തും , പത്തനംതിട്ട-റാന്നി റൂട്ടിൽ ഉതിമൂട്ടിൽ നിന്ന് കീക്കൊഴൂർ റൂട്ടിൽ നാല് കിലോമീറ്റർ മാറി വലതു വശത്തുമായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു

Map

|}