എം .റ്റി .എൽ .പി .എസ്സ് കീക്കൊഴൂർ ഈസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
(38419 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം .റ്റി .എൽ .പി .എസ്സ് കീക്കൊഴൂർ ഈസ്റ്റ്
വിലാസം
കീക്കൊഴൂർ

ഉതിമൂട് പി.ഒ.
,
689672
,
പത്തനംതിട്ട ജില്ല
വിവരങ്ങൾ
ഇമെയിൽkeekozhooreast@gmail.com
കോഡുകൾ
സ്കൂൾ കോഡ്38419 (സമേതം)
യുഡൈസ് കോഡ്32120401111
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോഴഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി

ഭരണവിഭാഗം =എയ്ഡഡ്

സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ12
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ24
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിജി സൂസൻ ഫിലിപ്പ്
പി.ടി.എ. പ്രസിഡണ്ട്ജിൻസി സ്റ്റാലിൻ
എം.പി.ടി.എ. പ്രസിഡണ്ട്ബെൻസി ജോജി
അവസാനം തിരുത്തിയത്
05-07-202538419


പ്രോജക്ടുകൾ



പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ കോഴഞ്ചേരി ഉപജില്ലയിലെ ചെറുകോൽ പഞ്ചായത്തിലെ  ചരളേൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഗവൺമെന്റ് എയ്ഡഡ് വിദ്യാലയമാണ് കീക്കൊഴൂർ ഈസ്റ്റ് എം റ്റി എൽ പി സ്കൂൾ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1915 ൽ ആണ്.കീക്കൊഴൂർ, വയലത്തല,ഉതിമൂട് ഗ്രാമവാസികൾക്ക് അറിവിന്റെ വാതായനങ്ങൾ തുറന്നുകൊടുക്കുന്ന ഈ നാട്ടിലെ ആദ്യത്തെ വിദ്യാലയമാണ് കീക്കൊഴൂർ ഈസ്റ്റ് എം ടി എൽ പി സ്കൂൾ. മാരാമൺ കോഴഞ്ചേരി കുറിയന്നൂർ ചെറുകോൽ മുതലായ സ്ഥലങ്ങളിൽ നിന്നുമുള്ള മാർത്തോമാ സഭാ വിഭാഗത്തിൽപ്പെട്ട കുടിയേറ്റക്കാരുടെ സങ്കേതമായിരുന്നു കിഴക്കുഭാഗത്തുള്ള വീരമല. യാത്രാ സൗകര്യം കുറഞ്ഞ സ്ഥലമായതിനാൽ, പള്ളി ആരാധനയ്ക്ക് ശേഷമുള്ള കൂടി വരവിനും കുട്ടികളെ സൺഡേസ്കൂൾ പഠിപ്പിക്കുന്നതിനും വേണ്ടി പൂവൻ വാഴയിൽ മൂത്ത കുഞ്ഞ് എന്ന മാന്യൻ ഭാഗമായി നൽകിയ സ്ഥലത്തു മരത്തൂണും മുളയും ഉപയോഗിച്ച് പുല്ലുമേഞ്ഞ ഒരു ഷെഡ് ഉണ്ടാക്കി.ഇവിടുത്തെ കൊച്ചുകുഞ്ഞുങ്ങളെ വിദ്യാഭ്യാസം ചെയ്യിക്കുവാൻ ദൂരസ്ഥലങ്ങളിലേക്ക് അയക്കേണ്ടി വന്നതിനാൽ ഒരു എഴുത്തുപള്ളിക്കൂടം ആരംഭിക്കുവാൻ നിശ്ചയിച്ചു.സ്ഥലവാസികളായ ഇതര വിഭാഗങ്ങളുടെ സഹകരണത്തോടുകൂടി പ്രാർത്ഥനാ ഷെഡ്ഡിൽ ഒരു പള്ളിക്കൂടം ആരംഭിക്കുകയും ചെയ്തു.1090 മാണ്ട് അഭിവന്ദ്യ തിരുമനസ്സിലെ മാനേജ്മെന്റ് ഇത് രണ്ടാം ക്ലാസോട് കൂടിയ കീക്കൊഴൂർ ഈസ്റ്റ് എം റ്റി എൽ പി സ്കൂൾ ആയി മാറി.വീര മല യിലെ മാർത്തോമാ കാരുടെ ശ്രമഫലമായി ഷെഡ്ഡിന്റെ സ്ഥാനത്ത് സ്കൂൾ ഭംഗിയായി നടത്തുവാൻ തക്കവണ്ണം വെട്ടുകല്ലുകൊണ്ട് കെട്ടി അടച്ചു ഭിത്തികൾ തേച്ചു ഓലമേഞ്ഞ ഒരു കെട്ടിടം ഉണ്ടാക്കി. കൂട്ടത്തിൽ സ്കൂൾ ഉപകരണങ്ങളും നിർമ്മിച്ചു 1103- ൽ മൂന്നും നാലും ക്ലാസ്സുകൾ ആരംഭിച്ചു. പിന്നീടുള്ള വിദ്യാഭ്യാസ പരിഷ്കാരം മൂലം അഞ്ചാം ക്ലാസും ആരംഭിച്ചു. സ്കൂൾ കെട്ടിടത്തിന്റെ സ്ഥാനം ഒരു തോ ടി നോട് ചേർന്ന് ആയിരുന്നതിനാൽ ഇവിടെ നിന്നും മാറ്റി സ്ഥാപിക്കുന്നതിന് ഡിപ്പാർട്ട്മെന്റ് സമ്മർദ്ദം കൂടി വന്നു. ഇക്കാല കാലഘട്ടത്തിൽ ഇടവകയുടെ വികാരി ആയിരുന്ന റെവ സി എ മാത്യുവിന്റെയും നിരന്തര പരിശ്രമവും പ്രാർത്ഥനയും ചുറ്റുപാടുമുള്ള ഇതര വിഭാഗക്കാരുടെ സഹായവും ബഹുമാനപ്പെട്ട എം റ്റി സ്കൂൾ മാനേജർ ആയിരുന്ന ശ്രീ സി റ്റി ചെറിയാൻ സാറിന്റെ സഹകരണം കൊണ്ടും പഴയ കെട്ടിടവും സ്ഥലവും വിറ്റ് കിട്ടിയ പണവും ചേർത്ത് ഇപ്പോഴത്തെ സ്ഥലവും കെട്ടിടവും മണ്ണിൽ ജോർജ്ജ് മുതലാളിയോട് 1959 ഫെബ്രുവരി പന്ത്രണ്ടാം തീയതി മാനേജ്മെന്റി ലേക്ക് തീറെഴുതി വാങ്ങി. ഡിപ്പാർട്ട്മെന്റിന്റെ അനുവാദത്തിൽ 1960ൽ ഇപ്പോഴത്തെ കെട്ടിടത്തിൽ ക്ലാസുകൾ തുടങ്ങി. പിന്നീടുള്ള വളർച്ചയുടെ ഫലമായി വരാന്തയും രണ്ടു ക്ലാസ്സുകൾ കൂടി നടത്തത്തക്കവിധം ഒരു പോർട്ടിക്കോയും വരാന്തയും ഓഫീസിനു ഉള്ള സൈഡു റൂമും പണികഴിപ്പിച്ചു. കേവലം കൃഷീവലൻ മാരും കുടിയേറ്റക്കാരും ആയ എട്ടു വീട്ടുകാരാൽ ആരംഭിച്ച ഈ സ്ഥാപനം വളർന്നുഓട് മേഞ്ഞതും ഉറപ്പുള്ളതുമായ കീക്കൊഴൂർ ഈസ്റ്റ് എം റ്റി എൽ പി സ്കൂൾ ആയി ഇന്ന് നിലകൊള്ളുന്നു. സ്കൂളിന്റെ കാലാകാലങ്ങളിലുള്ള അറ്റകുറ്റപ്പണികൾ കീക്കൊഴൂർ ഈസ്റ്റ് ഇമ്മാനുവേൽ മാർത്തോമ്മാ ഇടവക,എം റ്റി ഇ എ സ്കൂൾ കോർപ്പറേറ്റ് മാനേജ്മെന്റ്,പി റ്റി എ, അഭ്യുദയകാംക്ഷികൾ എന്നിവരുടെ സഹായത്താൽ ചെയ്തുവരുന്നു.

ഭൗതികസൗകര്യങ്ങൾ 

ടോയ്ലറ്റ്

കുടിവെള്ള ലഭ്യത

സ്കൂൾ വൈദ്യുതീകരണം

ചുറ്റുമതിൽ ഉണ്ട്

സ്കൂൾ ലൈബ്രറി നിലവിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. കുട്ടികളിൽ വായനാശീലം വളർത്താൻ ഇത് സഹായിക്കുന്നു

ലബോറട്ടറി സൗകര്യം

കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

@ എയ്റോബിക്സ്

🙂  കുട്ടികൾക്കും ബാങ്ക്

🙂എന്റെ കട

🙂 ഹരിതാങ്കണം

🙂 അക്ഷരവീട്

🙂സ്റ്റോറിടൈം

🙂വളരുന്ന വിജ്ഞാനകോശം

🙂 ക്ലാസ് മാഗസിൻ

🙂 പ്രവർത്തിപരിചയ ക്ലബ്

🙂ഹലോ ഇംഗ്ലീഷ്

🙂മലയാളത്തിളക്കം 🙂ശ്രദ്ധ

🙂ഉല്ലാസഗണിതം

🙂വിദ്യാരംഗം കലാ സാഹിത്യ വേദി

🙂ഹരിത ഗണിതം

🙂കലാമേള

🙂കായികമേള

മുൻ സാരഥികൾ

പ്രധാന അധ്യാപകർ
പേര് എന്ന് മുതൽ എന്ന് വരെ
പി എം മാത്തുണ്ണി .... 1958
പി സി എബ്രഹാം 1958 1960
എ എം തോമസ് 1960 1962
പി എ എബ്രഹാം 1962 1973
ഒ എം ജോർജ് 1973 1979
വി വി ജോർജ് 1980 1984
ടി സി ഏലിയാമ്മ 1984 1991
റ്റി കെ അമ്മിണി 1991 1995
പി കെ ബാബുക്കുട്ടി 1995 1996
ലീലാമ്മ ഏബ്രഹാം 1996 2003
കോശി ജോർജ് 2003 2004
ബീന തോമസ് 2004 2020
അനിത ജോൺ 2020 2025
സിജി സൂസൻ ഫിലിപ്പ് 2025 തുടരുന്നു

ഇംഗ്ലീഷ്,

മലയാളം മീഡ

എൽകെജി യുകെജി പ്രത്യേകത ക്ലാസ്സുകൾ

മികച്ച അക്കാദമിക നിലവാരം

തികഞ്ഞ അച്ചടക്കം

ഗതാഗത സൗകര്യം

കലോത്സവം ശാസ്ത്രമേളകൾ പരിശീലനം

പ്രവർത്തന അധിഷ്ഠിത പഠനം

ശിശു സൗഹാർദം

ലൈബ്രറി

എൽഎസ്എസ് പരിശീലനം

വിവിധ ക്ലബ് പ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

സിജി സൂസൻ ഫിലിപ്പ് (ഹെഡ്മിസ്ട്രസ് )

ഷീബ തോമസ്

ഐശ്വര്യ ആർ

ജെനി ബാബു



ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ്

പഠനോപകരണ വിതരണം

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. പ്രൊഫ. എം. തോമസ് മാത്യു - നിരൂപകനും എഴുത്തുകാരനും

2. റവ. ജെയിംസ് എം കോശി - വീരമല

3. അഡ്വ. മാത്യൂസ് - മാടത്തേത്

4 ഡോ. ജോസഫ് വർഗീസ് - ഐ സ്പെഷ്യലിസ്റ് , തിരുവല്ല

5. തോമസ് എബ്രഹാം - പി. എ ഓഫ് ഡി. ഇ. ഒ

6. എബ്രഹാം പി തോമസ് - മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെറുകോൽ.

7. ജോർജ് തോമസ് പുന്നക്കാല - മുൻ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

8.പ്രൊഫ. പി. പ്രഭ - ഫിസിക്സ്, എസ്. ബി. കോളേജ് ചങ്ങനാശ്ശേരി

വഴികാട്ടി