സെന്റ്.പീറ്റേഴ്സ് യു.പി.എസ്.കൊടുമൺ

Schoolwiki സംരംഭത്തിൽ നിന്ന്
(38271 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്.പീറ്റേഴ്സ് യു.പി.എസ്.കൊടുമൺ
വിലാസം
കൊടുമൺ

സെന്റ്. പീറ്റേഴ്സ് യു പി സ്കൂൾ,
,
കൊടുമൺ പി.ഒ.
,
691555
,
പത്തനംതിട്ട ജില്ല
സ്ഥാപിതം14 - ജൂൺ - 1949
വിവരങ്ങൾ
ഇമെയിൽstpetersupskodumon@gmail.com
കോഡുകൾ
സ്കൂൾ കോഡ്38271 (സമേതം)
യുഡൈസ് കോഡ്32120100511
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല അടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പറക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ67
പെൺകുട്ടികൾ73
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെസ്സി തങ്കച്ചൻ
പി.ടി.എ. പ്രസിഡണ്ട്ചന്ദ്രദാസ്
എം.പി.ടി.എ. പ്രസിഡണ്ട്ദീപ്തി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കേരളത്തിൽ പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ കൊടുമൺ ഗ്രാമപഞ്ചായത്തിൽ കൊടുമൺൽ നിർമിതമായ വിദ്യാലയമാണ് സെന്റ്. പീറ്റേഴ്‌സ് യു പി സ്കൂൾ. കൂടുതൽ വായിക്കുക

'ഭൗതികസൗകര്യങ്ങൾ

50 സെന്റ് സ്ഥലത്തായി ചുറ്റുമതിലാൽ സംരക്ഷിതമായി ഉള്ള ഈ സ്കൂളിൽ യു പി വിഭാഗത്തിൽ 5,6,7 ക്ലാസ്സുകളിലായി ഓരോന്നിലും ഇംഗ്ലീഷ് , മലയാളം മീഡിയമുകൾ വെവ്വേറെ എന്ന നിലയിൽ മൊത്തം 6 ക്ലാസുകൾ ഉണ്ട്. ബഹു. പത്തനംതിട്ട എം.പി ശ്രീ. ആന്റോ ആന്റണി യൂടെ പ്രാദേശീക വികസന ഫണ്ടിൽ നിന്നും അനുവദിച്ചു കിട്ടിയ രണ്ടു ക്ലാസ് മുറികൾ ഉള്ള കെട്ടിടത്തിൽ സ്മാർട്ട് ക്ലാസ് സജ്ജീകരിച്ചിരിക്കുന്നു. മലങ്കര കാത്തോലിക്ക സഭയൂടെ പരമാധ്യക്ഷനായ അഭി. കർദിനാൾ ക്ളീമിസ് ബാവ അനുവദിച്ചു തന്ന ഒരു ലക്ഷം രൂപ ഉപയോഗിച്ചാണ് സ്മാർട്ട് ക്ലാസ് മുറി സജ്ജീകരിച്ചിരിക്കുന്നത്. രണ്ട് ഡസ്ക്ടോപ്പ് അഞ്ച് ലാപ്‌ടോപ്പുകൾ പ്രൊജക്ടർകൾ എന്നിവ സ്കൂളിന് ഉണ്ട്. സ്കൂൾ വളപ്പിനു അടുത്തായി കളിസ്ഥലവും സ്ഥിതി ചെയ്യുന്നു. പറക്കോട് ജില്ലാ പഞ്ചായത്തിൽ നിന്നും അഡ്വക്കേറ്റ് സി പ്രകാശ് അവറുകളുടെ സഹായ സഹകരണത്തിൽ അനുവദിച്ചു കിട്ടിയ രണ്ടു ടോയ്ലറ്റ് മുറികൾ ഉൾപ്പടെ പെൺകുട്ടികൾക്കായി രണ്ടു ടോയ്ലറ്റ് കെട്ടിടങ്ങളും ആണ്കുട്ടികൾക്കായി ഒരു ടോയ്ലറ്റ് കെട്ടിടവും സ്കൂളിനുണ്ട്. സ്കൂളിനോട് ചേർന്നു തന്നെ പാചകപ്പുരയും ഉണ്ട്. വൈദ്യുതികരിച്ച സ്ക്കൂൾ കെട്ടിടമാണിത്. കുട്ടികൾക്ക്‌ കുടിക്കാനായി തിളപ്പിച്ചാറിയ വെള്ളം , അതിനായിത്തന്നെ പ്രത്യേകം ടാപ്പ് ഘടിപ്പിച്ച സ്റ്റീൽ പാത്രങ്ങളിൽ ക്ലാസ് വരാന്തയിൽ വച്ചിരിക്കുന്നുണ്ട്. കുട്ടികൾക്ക് കൈ കഴുകുന്നതിനായി രണ്ടിടങ്ങളിൽ ആയി ടാപ്പുകൾ ക്രമീകരിച്ചിരിക്കുന്നു.എല്ലാ ടോയ്‌ലെറ്റുകളിലേക്കും പൈപ്പ് കണക്ഷൻ നൽകിയിട്ടുണ്ട്. മെച്ചപ്പെട്ട ലൈബ്രറിയിൽ അഞ്ഞൂറോളം ബുക്കുകൾ ഉണ്ട്. സ്കൂളിൽ നിന്ന് കുട്ടികൾക്ക് പോഷക സമ്യദ്ധമായ ആഹാരം നൽകി വരുന്നു.

മികവുകൾ

ഭാഷാപഠനത്തിനായി ആവിഷ്ക്കരിച്ച  മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് എന്നിവയുടെ മോഡ്യൂളുകൾ നിഷ്കർഷിക്കുന്ന രീതിയിൽ ക്ലാസ്സുകൾ കൈകാര്യം  ചെയ്തുവരുന്നു .കുട്ടികളിലെ ഭാഷാ പരിപോഷണത്തിനായി  ആഴ്ചയിൽ ഒരു ദിവസം ഭാഷാടിസ്ഥാനത്തിലുള്ള അസംബ്ലി  നടത്തുന്നു. ഉപജില്ല,ബി.ആർ.സി പഞ്ചായത്ത് തലങ്ങളിൽ നടത്തപ്പെടുന്ന എല്ലാ മത്സരങ്ങളിലും കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നു.

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

01.) ജൂൺ 5  : പാരിസ്ഥിതി ദിനം. 02.) ജൂൺ19  : വായന ദിനം 03.) ജൂലൈ 21  : ചാന്ദ്ര ദിനം 04.) ഓഗസ്റ്റ് 15  : സ്വാതന്ത്ര്യ ദിനം. 05.) ഒക്ടോബർ 2  : ഗാന്ധി ജയന്തി . 06.) നവംബർ 1  : കേരളപിറവി. 07.) നവംബർ 14  : ശിശു ദിനം. 08.) ജനുവരി 26  : റിപബ്ലിക് ദിനം.

         ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

ഓണാഘോഷം, സ്വാതന്ത്ര്യ ദിനആഘോഷം,ക്രിസ്തുമസ്,ശിശുദിനം തുടങ്ങിയവ വളരെ നല്ല രീതിയിൽ രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ ആഘോഷിക്കുന്നു.

അദ്ധ്യാപകർ

'പാഠ്യേതര പ്രവർത്തനങ്ങൾ

കലോത്സവം കായികമേള, പ്രവൃത്തിപരിചയമേള, ക്വിസ് മത്സരങ്ങൾ, തുടങ്ങിയ അനുബന്ധ പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായിട്ടു കുട്ടികളെ ജൈവവൈവിധ്യ ഉദ്യാന പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്നു. കുട്ടികളിലെ സവിശേഷ കഴിവുകളെ പരമാവധി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി സർഗ്ഗവേള, വിദ്യാരംഗം-കലാസാഹിത്യവേദി എന്നിവ നടത്തി വരുന്നു. . പഠനയാത്ര . ശാസ്ത്രമേള . ഭക്ഷ്യമേള . പ്രവർത്തി പരിചയ മേള . ശില്‌പശാലകൾ . പച്ചക്കറിത്തോട്ടം . എക്സിബിഷൻ . ഹെൽത്ത് ക്ലാസുകൾ . രോഗനിർണയ ക്യാമ്പുകൾ . വിവിധ ആഘോഷങ്ങൾ . വാർഷികം എന്നിവയും നടത്തിവരുന്നു.

ക്ലബുകൾ

വിദ്യാരംഗം കലാസാഹിത്യവേദി-  കുട്ടികളുടെ കലാപരമായ  കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നത്  ഈ ക്ലബിലൂടെ  ആണ്.. ഇതിന്റെ പ്രവർത്തനങ്ങളുമായി  ബന്ധപ്പെട്ട്  സ്കൂൾ തലം , സബ്ജില്ലാതലം, എന്നിവടങ്ങളിൽ  നടന്ന മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തിട്ടുണ്ട്.


  • ഇംഗ്ലീഷ് ക്ലബ് :-
  • സയൻസ് ക്ലബ്‌:- ശാസ്ത്രവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ,ശാസ്ത്ര കൗതുകം, മറ്റ് പരീക്ഷണങ്ങൾ എന്നിവ നടത്തുന്നു .ശാസ്ത്ര ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പതിപ്പുകൾ തയാറാക്കുക , ക്വിസ്സ് , ശാസ്ത്ര നിരീക്ഷണം ,ശാസ്ത്ര പ്രദർശനം എന്നിവ നടത്തുന്നു.
  • ഹെൽത്ത് ക്ലബ് - ഇതിൽ കുട്ടികളുടെ ഉയരം, തൂക്കം എന്നിവ രേഖപ്പെടുത്തുകയും ആരോഗ്യപരമായ ശീലങ്ങൾ വളർത്തുവാൻ വേണ്ട ബോധവൽക്കരണ ക്ലാസ്സ്‌ നടത്തുകയും ശരീരികവും മാനസികാവുമായ വ്യായാമം ചെയ്യണ്ട രീതികൾ വിശദീകരിക്കുകയും ചെയ്യുന്നു.‌
  • ഗണിത ക്ലബ്‌:- ഈ ക്ലബിൽ ഗണിത കേളികൾ ,ഗണിത കളികൾ, ഗണിത ക്വിസ്സ് ,ഐ ടി അധിഷ്ഠിത ഗണിതകളികൾ, ചിത്ര ഗണിതകളികൾ എന്നിവ നടത്തുന്നു .
  • സാമൂഹ്യ ശാസ്ത്ര ക്ലബ്:- സാമൂഹിക ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, അതുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമാണം,ക്വിസ്സ് ,റാലികൾ എന്നിവ നടത്തുന്നു.
  • ഹിന്ദി ക്ലബ്-ഹിന്ദി ക്ലബുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്യിച്ചു. കുട്ടികൾക്ക് വർക്ക് ഷീറ്റ്, ഹിന്ദി ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവയും നടത്തിവരുന്നു.

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

അടൂർ, ഏഴംകുളം ചന്ദനപ്പള്ളി റോഡിൽ കൊടുമൺ ജങ്ഷനിൽ നിന്നും ഏകദേശം 2൦൦ മീറ്റർ തെക്കു ഭാഗത്തു, റോഡിന്റെ കിഴക്കു ഭാഗത്തു കൊടുമൺ സർവീസ് സഹകരണ ബാങ്കിന്റെ എതിർവശത്തു സ്‌കൂൾ സ്ഥിതി ചെയ്യുന്നു.


Map