എം ടി എൽ പി എസ്സ് പെരുമ്പാക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
(37627 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം ടി എൽ പി എസ്സ് പെരുമ്പാക്കാട്
വിലാസം
വാളക്കുഴി

വാളക്കുഴി
,
വാളക്കുഴി പി.ഒ.
,
689544
സ്ഥാപിതം1 - 6 - 1914
വിവരങ്ങൾ
ഫോൺ0469 2654255
ഇമെയിൽmtlpsperumprakad@gmail.com
കോഡുകൾ
സ്കൂൾ കോഡ്37627 (സമേതം)
യുഡൈസ് കോഡ്32120601601
വിക്കിഡാറ്റQ87595058
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല വെണ്ണിക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ25
ആകെ വിദ്യാർത്ഥികൾ44
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ44
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിനു ചെറിയാൻ
പി.ടി.എ. പ്രസിഡണ്ട്അന്നമ്മ ജോൺ
എം.പി.ടി.എ. പ്രസിഡണ്ട്നിഷ റ്റി.
അവസാനം തിരുത്തിയത്
21-03-2024Priyapprakash


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


എം.റ്റി .എൽ. പി.എസ്  പെരുംമ്പ്രാക്കാട്

പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ വെണ്ണിക്കുളം ഉപജില്ലയിലെ വാളക്കുഴി എന്ന സ്ഥലത്തുള്ള ഗവ: എയ്ഡഡ് വിദ്യാലയമാണ് എം. ടി. എൽ. പി. എസ്. പെരുംമ്പ്രാക്കാട്.

ഉള്ളടക്കം[മറയ്ക്കുക]

ചരിത്രം

പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ കോയിപ്രം വില്ലേജിൽ പെരുമ്പ്രാക്കാട് എന്ന സ്ഥലത്ത് മാർത്തോമ്മാ സഭയുടെ നേതൃത്വത്തിൽ ആരംഭിച്ച ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് എം.റ്റി.എൽ.പി.സ്കൂൾ പെരുമ്പ്രാക്കാട്. ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തും ഒരു വികസനവും ഇല്ലായിരുന്നു. കാടും മലയും തോടും കാട്ടുമൃഗങ്ങളും മാത്രമുള്ള പ്രദേശം. നടന്നു പോകുന്നതിന് ഈരടി പാതകൾ മാത്രം. കാർഷികവൃത്തി ജീവിതോപാധിയാക്കിയവരായിരുന്നു ഈ പ്രദേശവാസികൾ ഭൂരിഭാഗവും. സഞ്ചാരയോഗ്യമായ റോഡുകൾ ഒന്നും ഇല്ലായിരുന്നു. പിന്നീട് കാളവണ്ടിക്കും മറ്റും പോകത്തക്കവിധത്തിലുള്ള ചെറിയ പാതകൾ നിർമ്മിച്ചു.

വെണ്ണിക്കുളം തീയാടിക്കൽ റോഡ് പിന്നീട് രൂപം കൊണ്ടു. വാളക്കുഴിയും പെരുമ്പ്രാക്കാടും ഒരു തോടിന്റെ ഇരുകരയിലുള്ള പ്രദേശങ്ങളായിരുന്നു.ഇതിനെ ബന്ധിച്ച് ഒരു തടിപ്പാലം നിർമ്മിച്ചു. മഴക്കാലങ്ങളിൽ യാത്ര വളരെ ദുർഘടമായിരുന്നു. ഈ കാലങ്ങളിൽ രക്ഷകർത്താക്കൾ കുട്ടികളെ സ്കൂളിൽ അയയ്ക്കുന്നത് അത്യാവശ്യം എഴുത്തും വായനയും മനസ്സിലാക്കാനായിരുന്നു.12 വയസ്സു കഴിഞ്ഞാൽ രക്ഷിതാക്കളോടൊപ്പം പണി എടുക്കാൻ കൊണ്ടു പോകും.

ഇന്നത്തെപ്പോലെ സൗകര്യങ്ങൾ ഒന്നുമില്ലാതിരുന്ന കാലത്ത് പുത്തൻപറമ്പിൽ വക സ്ഥലത്ത് കുട്ടികളെ അക്ഷരം പഠിപ്പിക്കാൻ ആരംഭിച്ച ഈ കെട്ടിടം 1915 ൽ ഒരു സ്കൂളായി ഉയർത്തപ്പെട്ടു. ഇപ്പോൾ ഈ സ്കൂൾ എം.റ്റി.& ഇ.എസ്കൂൾസ്  കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു

ഭൗതികസാഹചര്യങ്ങൾ

  • വാർക്ക കെട്ടിടം, ചായം പൂശിയ ഭിത്തികൾ, സിമെന്റ് തറ.
  • മനോഹരമായ 4 ക്ലാസ്സ്‌ മുറികൾ

ഓരോ ക്ലാസ്സിലും ആവശ്യത്തിന് ബെഞ്ചുകളും ഡെസ്ക്കുകളും കസേരകളും ഉണ്ട്

  • ഓരോ ക്ലാസ്സിലും അനുയോജ്യമായ ബോർഡുകളും ഉണ്ട്.
  • വൃത്തിയുള്ള അടുക്കള
  • ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപകർക്കും പ്രത്യേകം ടോയ്ലറ്റ്
  • അടുക്കും ചിട്ടയും ഉള്ള സ്റ്റാഫ്‌ റൂം, സ്റ്റാഫ്‌ റൂമിൽ ആവശ്യത്തിന് കസേരകളും മേശകളും ഉണ്ട്.
  • കുടിവെള്ള സൗകര്യം ( പൈപ്പ്, കിണർ, മഴവെള്ളസംഭരണി)
  • ലാപ്ടോപ്പുകൾ
  • പ്രൊജക്ടറുകൾ
  • പ്രിൻറർ
  • ലൈബ്രറി പുസ്‌തകങ്ങൾ
  • കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ.
  • ഓരോ ക്ലാസ്സ്‌ മുറികളിലും ഫാൻ ലൈറ്റ് മുതലായ സൗകര്യങ്ങൾ ഉണ്ട്.
  • ആവശ്യത്തിന് വായുസഞ്ചാരം ഉള്ള മുറികളാണ് ക്ലാസ്സ്‌ മുറികൾ
  • ജൈവവൈവിദ്യ ഉദ്യാനം
  • സാനിറ്റൈസർ, മാസ്കുകൾ  എന്നിവ ഉണ്ട്
  • സ്കൂൾബസ് സൗകര്യം ഉണ്ട്

മികവുകൾ

എൽ എസ് എസ് സ്കോളർഷിപ്പ്: ഈ വർഷം (2020)ജോബ്സൺ കെ, ജിനു സി അനിൽ എന്നീ വിദ്യാർഥികൾ എൽ.എസ്.എസ് സ്കോളർഷിപ്പ് നേടി

കേരളപിറവി ഡിജിറ്റൽ പോസ്റ്റർ മത്സരം: കേരളപ്പിറവിയുമായി ബന്ധപ്പെട്ട് അധ്യാപകർക്ക് വേണ്ടി നടത്തിയ ഡിജിറ്റൽ പോസ്റ്റർ മത്സരത്തിൽ ഹെഡ്മിസ്ട്രസ് ബിനു ചെറിയാൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി

വിദ്യാരംഗം കലാ സാഹിത്യ വേദി മൽസരത്തിൽ ക്രിസ് ലിസാറാസി ജി ഒന്നാം സ്ഥാനം കരസ്ഥമാക്കി.

മുൻസാരഥികൾ

ക്രമ നമ്പർ മുൻസാരധികൾ
1 ശ്രീ. നൈനാൻ ഫിലിപ്പ്
2 ശ്രീ. എൻ. കെ. കുരുവിള
3 ശ്രീ. പി. എം. ചാക്കോ
4 ശ്രീ. പി. വി. വർഗീസ്‌
5 ശ്രീ. മേരി. പി. ജോർജ്
6 ശ്രീ. തോമസ് മാത്യു

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

കെ. തങ്കപ്പൻ - ഹൈ കോർട്ട് ജസ്റ്റിസ്

എം. എ തോമസ് - തിരുവല്ല താലൂക്കിൽ ആദ്യം പി എച് ഡി കിട്ടിയ വ്യക്തി ഡോ. വി. എൻ. ഫിലിപ്പ് ഡോ. അൻസാ. എസ്. മാത്യു എം. എ. കുട്ടപ്പൻ

ദിനാചരണങ്ങൾ

  • പരിസ്ഥിതി ദിനം
  • വായനാദിനം
  • ചാന്ദ്രദിനം
  • ഹിരോഷിമ നാഗസാക്കി ദിനങ്ങൾ
  • സ്വാതന്ത്ര്യ ദിനം
  • ഗാന്ധിജയന്തി
  • ശിശുദിനം
  • ലോക ഭിന്ന ശേഷി ദിനം
  • റിപ്പബ്ലിക് ദിനം
  • ഓണാഘോഷം
  • ക്രിസ്തുമസ് ആഘോഷം
  • കേരളപിറവി
  • പ്രവേശനോത്സവം

അധ്യാപകർ

ക്രമ നമ്പർ പേര് തസ്തിക
1 ബിനു ചെറിയാൻ പ്രഥമഅധ്യാപിക
2 അനഘ എസ് അധ്യാപിക
3 അശ്വതി ആശോകൻ അധ്യാപിക
4 പ്രിയ പി പ്രകാശ് അധ്യാപിക

പാഠ്യേതര പ്രവർത്തനങ്ങൾ

  • വായനദിനത്തോട് അനുബന്ധിച്ച് കുട്ടികൾക്ക് പുസ്തകങ്ങൾ വാങ്ങി നൽകി.
  • വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
  • സൗജന്യ യൂണിഫോം വിതരണം
  • മത്സരപരീക്ഷ പരിശീലനം
  • വിദ്യാർഥികൾക്ക് പ്രത്യേക കൗൺസിലിംഗ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ശാസ്ത്രമേള
  • കലാമേള
  • കായികമേള
  • മലയാളത്തിളക്കം
  • ഗണിത കിറ്റ് വിതരണം
  • ഭക്ഷ്യ ഭദ്രതാ കിറ്റ് വിതരണം
  • സ്കൂൾ സൗന്ദര്യവല്ക്കരണം( പൂന്തോട്ടം,  ജൈവവൈവിധ്യ ഉദ്യാനം,  ജൈവ പച്ചക്കറി തോട്ടം,  ഔഷധസസ്യ തോട്ടം)
  • അർത്ഥ വർത്തായ രക്ഷകർത്ത്വത്വം എന്ന വിഷയത്തെക്കുറിച്ച് കൗൺസിലർ ശ്യാം മോഹൻ ക്ലാസ് എടുത്തു.
  • പോഷൺ അഭിയാൻ പദ്ധതിയുടെ ഭാഗമായി രക്ഷകർത്തക്കൾക്ക് Dr Ansa SM athewക്ലാസ് എടുത്തു.
  • സ്കൂളിലെ കുട്ടികൾക്ക് മൊബെൽ ഫോൺ വിതരണം ചെയ്തു.
  • കൊറൊണ സമയത്ത് കുട്ടികളുടെ വീട്ടിൽ കിറ്റ് വിതരണം ചെയ്തു.
  • കുട്ടികൾക്ക് വിത്തുകളും തൈകളും വിതരണം ചെയ്തു.
  • . പി. റ്റി. എ മീറ്റിംഗ്,ക്ലാസ്സ്‌ പി. റ്റി. എ,
  • പുതിയ ബാത്ത്റൂം നിർമ്മാണം
  • പുതിയ 2 ക്ലാസ്സ്‌ മുറികളുടെ നിർമ്മാണം

ക്ളബുകൾ

  • സ്കൂൾ സുരക്ഷാ ക്ലബ്ബ്‌
  • മലയാളം ക്ലബ്ബ്‌
  • ഗണിത ക്ലബ്ബ്‌
  • പരിസ്ഥിതി ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്‌  

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

എഴുമറ്റൂർ പഞ്ചായത്തിൽ 11-)0 വാർഡിൽ വാളക്കുഴി തടിയൂർ റോഡിനു സമീപം സ്കൂൾ സ്ഥിതി ചെയ്യുന്നു.

കൃഷിഓഫീസ്, വാളക്കുഴി പോസ്റ്റ്‌ ഓഫീസ്, ഫെഡറൽ ബാങ്ക്, സ്റ്റേറ്റ് ബാങ്ക്, ഈസ്റ്റ്‌ കോ-ഓപ്പറേറ്റീവ് ബാങ്ക്, മിൽമ, ബി എ എം യു പി സ്കൂൾ, മാർത്തോമ പള്ളി എന്നിവ സ്കൂളിന് സമീപം പ്രവർത്തിക്കുന്ന പ്രധാന സ്ഥാപനങ്ങളാണ്. വെണ്ണിക്കുളത്തു നിന്നും 3കി. മീ  ദൂരമുണ്ട് ഈ സ്കൂളിന്. {{#multimaps:9.40398,76.69560 |zoom=16}}