സഹായം | Reading Problems? Click here |
![]() | ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ അമ്മമാർക്കുള്ള സൈബർസുരക്ഷാ അവബോധ പരിശീലനം - 2022 ചിത്രങ്ങൾ ചേർക്കാം. കൂടുതൽ വിവരങ്ങൾ..... |
![]() | ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരം 2022 മൂല്യനിർണ്ണയം നടക്കുന്നതിനാൽ, തിരുത്തലുകൾ തടഞ്ഞിരിക്കുന്നു. കൂടുതൽ വിവരങ്ങൾ........... |
ഗവ.യു.പി.എസ്. വെള്ളറ
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരങ്ങൾ |
ആമുഖം
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട വിദ്യാഭ്യാസ ഉപജില്ലയിൽപ്രവർത്തിക്കുന്ന ഒരു പൊതുവിദ്യാലയമാണ് ഗവ.യു.പി.സ്കൂൾ വെള്ളറ.
ഗവ.യു.പി.എസ്. വെള്ളറ | |
---|---|
![]() | |
വിലാസം | |
വെള്ളറ ഗവ.യു.പി.സ്കൂൾ, , മൂന്നിലവ് പി.ഒ. , 686586 | |
സ്ഥാപിതം | 06 - 1962 |
വിവരങ്ങൾ | |
ഇമെയിൽ | gupsvellara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32246 (സമേതം) |
യുഡൈസ് കോഡ് | 32100200509 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | ഈരാറ്റുപേട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാലാ |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 40 |
ആകെ വിദ്യാർത്ഥികൾ | 40 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മാത്യു കെ ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | ജെയിംസ് സി. |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു റെജി |
അവസാനം തിരുത്തിയത് | |
29-01-2022 | 32246-hm |
പ്രോജക്ടുകൾ | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (?)
|
എന്റെ നാട് | (?)
|
നാടോടി വിജ്ഞാനകോശം | (?)
|
സ്കൂൾ പത്രം | (?)
|
അക്ഷരവൃക്ഷം | (?)
|
ചരിത്രം
ഒരു നാടിന്റെ സാംസ്കാരിക പാരമ്പര്യത്തിൽ സുപ്രധാനസ്ഥാനമാണ് വിദ്യാലയങ്ങൾക്കുള്ളത്. വെള്ളറ,നെല്ലാപ്പാറ, പഴുക്കാക്കാനം, പ്രദേശത്തെ ജനങ്ങളുടെ പ്രബുദ്ധതയും, അവരുടെ അഭിലാഷങ്ങൾക്ക് ഫലപ്രാപ്തി നൽകുവാൻ തയ്യാറായ മഹത് വ്യക്തിയുടെ ഉദാരമനസ്ഥിതിയുമാണ് വർഷങ്ങൾക്ക് മുമ്പ് ഈ സ്കൂൾ ഉണ്ടാകുവാൻ കാരണമായത്.
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മൂന്നിലവ് വില്ലേജിൽ മൂന്നിലവ് പഞ്ചായത്തിൽ 6 -ാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് ഗവൺമെന്റ് യു.പി.സ്കൂൾ, വെള്ളറ. പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ ഇല്ലിക്കക്കല്ല് മലനിരകളുടെ താഴ്വാരത്തിലാണ് ഈ സ്കൂൾ. കൂടുതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
കുട്ടികളുടെ അറിവ് വർധിപ്പിക്കുന്നതിനായി നിരവധി പുസ്തകുങ്ങൾ ഉള്ള ലൈബ്രററിയും, കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലത്തിനായി സ്മാർട്ട് കമ്പ്യൂട്ടർ ക്ലാസ് റൂം, കലാകായിക പ്രവർത്തനങ്ങൾക്കായി വിശാലമായ ഗ്രൗണ്ടും, ശാസ്ത്രവിജ്ഞാന വർദ്ധനയ്ക്കായി സയൻസ് പാർക്കും, ആവിശ്യത്തിനു ക്ലാസ് മുറികളൂം, ഉച്ചഭക്ഷണത്തിനായി വിശാലമായ ഊണുമുറിയും, ജൈവപച്ചക്കറി തോട്ടവും, കുട്ടികളുടെ യാത്രാസൗകര്യത്തിനായി വാഹനസൗകര്യവും, മികച്ച അദ്ധ്യാപകരുടെയും, അനദ്ധ്യാപകരുടെ സേവനവും ഈ സി. ആർ.സി സ്കൂളിനുണ്ട് .കൂടുതൽ അറിയാൻ
പാഠ്യപ്രവർത്തനങ്ങൾ
സ്കൂൾ പ്രവർത്തന സമയം രാവിലെ 10 മുതൽ 3.30 വരെയാണ്.കൂടുതൽ വായിക്കാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ് പ്രവത്തനങ്ങൽ കാര്യക്ഷമമായി നടത്തിവരുന്നു . കൂടാതെ ഫോക്കസ് സ്കൂൾ പ്രവർത്തനത്തിന്റെ ഭാഗമായി കരാട്ടെ , വർക്ക് എക്സ്പീരിയൻസ് എന്നിവയും എൽ പി , യൂ പി തിരിച്ചു പൊതുവിജ്ഞാനവും , ഇംഗ്ലീഷ് ഗ്രാമർ ക്ലാസ്സുകളും നടത്തി വരുന്നു. 2016 -2017 അധ്യയനവർഷം മുതൽ കുട്ടികളെ കലാമേളിൽ പങ്കെടുപ്പിക്കയും മികച്ച ഗ്രേഡ് ലഭിക്കുകയും ചെയ്തുവരുന്നു.
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :
വർഷം | പ്രധാനാധ്യാപകൻ |
---|---|
1962-68 | ശ്രീ. രാമചന്ദ്രൻ |
1968-73 | ശ്രീ. പി. ജെ വർഗീസ് |
1973-75 | ശ്രീ . ഭാസ്കരൻ നായർ |
1975-76 | ശ്രീ. എ.സി ജോസഫ് |
1976-78 | ശ്രീമതി. ഏലിയാമ്മ |
1978-82 | ശ്രീ.എം.എൻ ഭാസ്കരൻ നായർ |
1982-84 | ശ്രീ. റ്റി. ജെ ഫിലിപ്പ് |
1984-89 | ശ്രീ. കെ സി തോമസ് |
1989-92 | ശ്രീ.സി കുര്യാക്കോസ് |
1992-93 | ശ്രീ. കെ എസ് തങ്കപ്പൻ |
1993-96 | ശ്രീ. എം. സി മത്തായി |
1996-98 | ശ്രീമതി. കെ കെ ഭാർഗവി |
1998-2000 | ശ്രീമതി. റ്റി ലീല
ശ്രീമതി.കെ ജെ മേരിക്കുട്ടി ശ്രീ. പി. എച്ച് മുഹമ്മദ്കുട്ടി |
2000-01 | ശ്രീമതി. കെ. എം കമലമ്മ |
2001-02 | ശ്രീ. കെ റ്റി വാസപ്പൻ
ശ്രീമതി. വൽസമ്മ എം മാത്യു |
2002-05 | ശ്രീ. കെ.കെ ചാക്കോ
ശ്രീ.ആർ എം അബ്ദുൾ റഹിം ശ്രീ. റ്റോമി മാത്യു ശ്രീമതി. ആർ സുനിമോൾ |
2005-07 | ശ്രീമതി. മേരി വി.എം
ശ്രീമതി. ഗീതാകുമാരി വി.കെ ശ്രീമതി. ഷേർലി എം.ജി ശ്രീ. ജോർജ് ജോസഫ് |
2007-15 | ശ്രീമതി. റാണി ജോസ് |
2015-19 | ശ്രീമതി. സാറാമ്മ സി.പി. |
2019-21 | ശ്രീമതി. ഗ്രേസി ബെഞ്ചമിൻ
ശ്രീമതി. അനീസ എം |
2021- | ശ്രീ. മാത്യു കെ ജോസഫ് |
നേട്ടങ്ങൾ
അദ്ധ്യാപകർ
ശ്രീ.മാത്യു കെ ജോസഫ്, ശ്രീമതി.റിബേക്ക കെ.ജെ, ശ്രീമതി. മരിയ ജോസഫ്, ശ്രീമതി. ഷെറിൻ എലിസബത്ത് തോമസ്, ശ്രീമതി. ശില്പ ജോർജ്ജ്, ശ്രീമതി.ഷീജാമോൾ എൻ. എൻ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കേരളത്തിലെ ആദ്യത്തെ വനിത ട്രാൻസ്‌പോർട് കമ്മീഷണറായ ശ്രീമതി റോസമ്മ എം . എ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ്.
വഴികാട്ടി
Loading map... |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
ഗവ.യു.പി.എസ്. വെള്ളറ