സഹായം Reading Problems? Click here


സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം

Schoolwiki സംരംഭത്തിൽ നിന്ന്
(31516 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം
31516.png
വിലാസം
ഭരണങ്ങാനംപി.ഒ,

ഭരണങ്ങാനം
,
686578
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ04822238236
ഇമെയിൽlittlethresia@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്31516 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ലപാലാ
ഉപ ജില്ലപാലാ
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം170
പെൺകുട്ടികളുടെ എണ്ണം192
വിദ്യാർത്ഥികളുടെ എണ്ണം362
അദ്ധ്യാപകരുടെ എണ്ണം11
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി. ഷൈനി ജോസഫ്
പി.ടി.ഏ. പ്രസിഡണ്ട്റ്റി സി തോമസ്
അവസാനം തിരുത്തിയത്
27-04-202031516


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

               ആമുഖം 

അറിവിന്റെ അമൃതബിന്ദു നവമുകുളങ്ങളിലേക്ക്പകർന്നു നൽകിയതിന്റെ നൂറാം പിറന്നാളിന് ഏതാനം വർഷങ്ങൾ മാത്രം ദൂരം .അജ്ഞതയുടെ കാർമേഘങ്ങളെ അറിവിന്റെ വെള്ളിവെളിച്ചത്താൽ ദൂരീകരിച് വിശുദ്ധ അൽഫോൻസാമ്മയുടെ പാദസ്പർശനത്താൽ പവിത്രമാക്കപ്പെട്ട സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി. സ്ലൂൾ ഭരണങ്ങാനം. പുതിയതായി വിരുന്നെത്തുന്നവർക് സ്വാഗതവും കടന്നുപോകുന്നവർക്ക് യാത്രാമൊഴിയും ഉന്നതങ്ങളിൽ എത്തിയവർക്ക് ഗൃഹാതുരത്വവും സമ്മാനിക്കുന്ന ഭരണങ്ങാനത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്നു നമ്മുടെ വിദ്യാലയം

               ചരിത്രം

എത്ര ഗംഭീരമായ ഭവനത്തിന്റെയും ഉറപ്പിൻറെ അടിസ്ഥാനം തറയുടെ ഉറപ്പിലാണെന്നതുപോലെ ഏതൊരു വ്യക്തിയുടേയും അടിസ്ഥാന ശില പണിതുയർത്തപ്പെടുന്നത് പ്രാഥമിക വിദ്യാലയത്തിലാണ്.1924 ജൂൺ 23 നു നമ്മുടെ സ്കൂൾ ആരംഭിച്ചു. വി. അൽഫോൻസാമ്മക്ക് പ്രവേശനം കൊടുക്കുവാൻ ഭാഗ്യം ലഭിച്ച സ്കൂളാണിത് .1927 മെയ് 23 - നു വി. അൽഫോൻസാമ്മ എ. ഇ. അന്ന എന്ന പേരിൽ (അഡ്മിഷൻ നമ്പർ 203) ഏഴാം ക്ലാസ്സിൽ ചേർന്ന് പഠനം ആരംഭിച്ചു. വി. സ്. എൽ. സി. പാസ്സായ ശേഷം ഹൈസ്കൂൾ പഠനത്തിനായി ചെങ്ങനാശ്ശേരിയിലേക്കു പോയി.(TC നമ്പർ 30 ,24 -10 -104). 1938 ജൂൺ ആരംഭത്തോടെ റെവ.ഫാ. വടക്കേൽ ഫ്രാൻസിസ് അച്ഛന്റെയും (senior) അന്നത്തെ പള്ളിവികാരിയായിരുന്ന ഫാദർ മണ്ണാനാൽ കുര്യാച്ചന്റെയും പരിശ്രമഫലമായി, അതുവരെയും middle സ്കൂളായിരുന്ന നമ്മുടെ ഈ സ്കൂൾ വി. എച് സ്കൂൾ (വെർണകുലർ or മലയാളം ഹൈസ്കൂൾ) ആയി ഉയർത്തുവാൻ അനുവാദം കിട്ടി. അങ്ങനെ അഞ്ചാം ക്ലാസ്സോടുകൂടി ആരംഭിച്ച ഈ സ്കൂൾ ഒൻപതാം ക്ലാസ്സോടുകൂടിയ ഒരു പൂർണ്ണ മലയാളം ഹൈസ്കൂൾ ആയി ഉയർന്നു .സെന്റ് ലിറ്റിൽ ത്രേസ്യാസ് വി. എച് സ്കൂൾ.

1946 -ൽ വിദ്യാഭ്യാസ പരിഷ്കരണം വന്നപ്പോൾ മലയാളം മിഡ്‌ഡിൽസ്കൂളും മലയാളം ഹൈസ്കൂളും നിർത്തലാക്കി .തൽസ്ഥാനത്തു ഇംഗ്ലിഷ്സ്കൂൾ ആരംഭിക്കുവാൻ ഗവണ്മെന്റ് ഓഡറുണ്ടായി. അതനുസരിച്ചു അഞ്ച് , ആറ്, ഏഴ്,എട്ട്,ഒൻപത് എന്നീ മലയാളം ക്ലാസുകൾ നിർത്തലാക്കി .പകരം നാലാം ക്ലാസ്സിനെത്തുടർന്ന് അഞ്ച് ,ആറ്,ഏഴ് ,എട്ട് ,ഒൻപതു ,പത്തു എന്നീ ക്ലാസ്സോടുകൂടിയ ഇംഗ്ലീഷ് സ്കൂൾ നിലവിൽ വന്നു .1930 ൽ റെവ.ഫാദർ ഫ്രാൻസിസ് വടക്കേലച്ചൻ പെൺകുട്ടികൾക്കായി ആരംഭിച്ച സേക്രഡ് ഹാർട്ട് ഇംഗ്ലീഷ് ഈ കോംബൗണ്ടിൽത്തന്നെ ഉണ്ടായിരുന്നതിനാൽ സെന്റ് ലിറ്റിൽ ത്രേസ്യാസ് സ്കൂളിലെ അഞ്ചു മുതലുള്ള ക്ലാസ്സുകളെല്ലാം നിയമാനുസൃതം എസ്‌ എച് സ്കൂളിനോട് ചേർക്കപ്പെട്ടു.1952 ൽ പാലാ രൂപത അധ്യക്ഷൻ മാർ സെബാസ്റ്റ്യൻ വയലിൽ തിരുമേനി അൽഫോൻസാ ഫണ്ടിൽനിന്ന് സദയമാനുവദിച്ചുതന്ന 19000 രൂപ ചെലവുചെയ്ത് വേങ്ങപ്പാറയുടെ ചരുവിൽ പള്ളിവക സ്ഥലത്തു ഒരു കെട്ടിടം പണിതതാണ് ഇന്നത്തെ എൽ.പി സ്കൂളിന്റെ താഴത്തെ നില.

ഈ സ്കൂളിലെ കുട്ടികളെ ഉന്നത ധാർമികമൂല്യമുള്ള ഉന്നത വെക്തിത്വങ്ങളാക്കിത്തീർക്കുന്നതിൽ അങ്ങേയറ്റം ശ്രെദ്ധിക്കുന്നു .ഇവിടെ പഠിച്ച വ്യെക്തികൾ വളരെയേറെ ഉന്നത വ്യെക്തിക്തങ്ങളാണ് .വി .അൽഫോൻസാമ്മ ഈ സ്കൂളിന്റെ അഭിമാനവും പുണ്ണ്യവുമാണ് .ഈ സ്കൂളിലെ ഓരോ മണൽത്തരിയും വിശുദ്ധയുടെ പാദസ്പർശനത്താൽ അനുഗ്രഹീതമായിരിക്കുന്നു .

പി .സി എബ്രഹാം പല്ലാട്ടുകുന്നേൽ, (മിഷൻലീഗ് സഹ സ്ഥാപകൻ ), മിസ് കുമാരി (സിനി ആർട്ടിസ്റ്റ് ), ഫാ .ഫ്രാൻസിസ് വടക്കേൽ, അഡ്വ.ജോയ് എബ്രഹാം എം .പി, ഒട്ടേറെ ഡോക്ടർമാർ, അദ്ധ്യാപകർ, പുരോഹിതർ, സന്യസ്തർ, സമുഹത്തിന് നേതൃത്വം നൽകുന്ന ഉന്നത വ്യെക്തികൾ അങ്ങനെ ഭരണങ്ങാനം ദേശത്തിൻറെ തിലകക്കുറിയായി പ്രശോഭിക്കുന്നു ഈ വിദ്യാലയ മുത്തശ്ശി. അനേകായിരം കുരുന്നുകൾക്ക് വഴികാട്ടിയാകാൻ മലമുകളിൽ പണിതുയർത്തപ്പെട്ട നഗരം പോലെ ,പ്രശോഭിക്കുന്നു എസ്‌ .എൽ .റ്റി.എൽ .പി .എസ്‌ .

പ്രേഷിത മധ്യസ്ഥയായ വി.കൊച്ചുത്രേസിയയുടെ നാമത്തിലുള്ള ഈ വിദ്യാലയത്തിൽ വി.കൊച്ചുത്രേസിയയുടെയുംവി.അൽഫോൻസാമ്മയുടെയും സംരക്ഷണം എപ്പോഴുമുണ്ട് .വി.അൽഫോൻസാമ്മയുടെ സൂക്തങ്ങൾ അലയടിക്കുന്ന ഈ മണ്ണിൽ ,ഈ വിദ്യാലയത്തിൽ പഠിക്കാൻ ഭാഗ്യം ലഭിച്ച വിദ്യാർത്ഥികളും ,പഠിപ്പിക്കാൻ ഭാഗ്യം ലഭിച്ച അദ്ധ്യാപകരും എല്ലാകാലത്തും അനുഗൃഹീതരാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 • വി. അൽഫോൻസാമ്മ (വിശുദ്ധ)
 • മിസ്. കുമാരി (സിനി ആർട്ടിസ്റ്റ് )
 • പി.സി എബ്രഹാം പല്ലാട്ടുകുന്നേൽ (മിഷൻലീഗ് സഹസ്ഥാപകൻ )
 • ഫാ .ഫ്രാൻസിസ് വടക്കേൽ
 • അഡ്വ.ജോയ് എബ്രഹാം എം.പി
 • മി.മനു രാജ് (സിനി ആർട്ടിസ്റ്റ് )

വഴികാട്ടി

Loading map...