ജി.റ്റി.എച്ച്.എസ്.പുറപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
(29503 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
Schook phoyo.jpg

ചരിത്രം

'എഞ്ചിനീ‍‍യറിംഗ് ലോകത്തേയ്ക്കുള്ള ആദ്യകവാടം 1986.ൽ പുറപ്പുഴയിൽ സ്ഥാപിതമായ ഗവ. ടെക്നിക്കൽ ഹൈസ്ക്കുൾ , വിദ്യാർത്ഥ്കൾക്ക് പൊതുവിദ്യാഭ്യസ പാഠ്യക്രമവും സാങ്കേതിക വിദ്യാഭ്യാസവും സംയോജിപ്പിച്ച് അഭിരുചിക്കനുസരിച്ച് തൊഴിൽ മേഖയിൽ വൈദഗ്ധ്യം നേടുന്നതിന് സഹായിക്കുന്നു. ഇംഗ്ലീഷ് മീഡിയം പാഠ്യക്രമത്തിലൂടെ ഒരു ഉത്തമപൗരന് വേണ്ട സാമാന്യ ജ്ഞാനം ലഭിക്കത്തക്കവിധത്തലുള്ള വിദ്യാഭ്യാസ രീതിയാണ് ഇവിടെ ലഭ്യമാകുന്നത്. ഇവിടെ ലഭ്യമാകുന്ന വിവിധ ട്രേഡുകൾ ഇവയാണ്.

1) Motor Mechanic 2) Electrical Wiring & Maintanance 3) Electronics 4) N.S.Q.F. Trades

കുട്ടികൾ പ്രവേശനം നല്കുന്നത് ഏഴാം ക്ലാസ്സിലെ ഇംഗ്ലീഷ്, സയൻസ്, കണക്ക്, സോഷ്യൽ സയൻസ്, ജനറൽ നോളജ് എന്നിവയിൽ അര മണിക്കൂറിൽ നടക്കുന്ന എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലാണ്.കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്സ് റൂം, വിവിധ വർക്ക് ഷോപ്പുകൾ ഇവയില് പ്രഗത്ഭരായ അധ്യാപകർ പരിശീലനം നല്കുന്നു. ഇവിടെ നിന്നും മൂന്ന് വർഷ പഠന ശേഷം THSLC യോഗ്യത നേടുന്ന വിദ്യാർത്ഥികൾക്ക് സാങ്കേതിക മേഖലയില് വളരെയധികം തൊഴിലവസരങ്ങളും ഉന്നത പഠനത്തിൽ സംവരണവും ലഭ്യമാക്കിയിരിക്കുന്നു. ആയതിനാൽ എൻജിനിയറിംഗിലോ ശാസ്ത്ര സാങ്കേതിക മേഖലകളിലോ ഉപരിപഠനത്തിന് ഈ വിദ്യാഭ്യാസ പദ്ധതി ശക്തമായ അടിത്തറ നല്കുന്നതിന് ഉപകരിക്കുകയും വിദഗ്ധരായ സാങ്കേതിക വിദഗ്ധന്മാരെ വാർത്തെടുക്കുന്നതിന് സഹായിക്കുകയും ചെയ്യുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എൻജിനിയറിംഗ് ലോകത്തേക്കുള്ള ഈ ആദ്യ കവാടം ഭാവി തലമുറയ്ക്ക് സമർപ്പിക്കുന്നു. കൂടുതൽ വായിക്കുക

ഭൗതികസാഹചര്യങ്ങൾ

സ്കൂളിലെ പ്രധമ  അധ്യാപകർ

വർഷം  പേര് മുതൽ   വരെ

വഴികാട്ടി

Loading map...