സഹായം Reading Problems? Click here


എസ്.ജെ.യു.പി. സ്കൂൾ വെള്ളിയാമറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
(29336 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


ഇടുക്കിജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസജില്ലയിൽ തൊടുപുഴഉപജില്ലയിലെ വെള്ളിയാമറ്റം എന്ന സ്ഥലതുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ് .ജെ. യു.പി. സ്കൂൾ .

ചരിത്രം

1950 ജൂൺമാസത്തിൽ പാല കോർപറെറ്റ് ഏജൻസിയുടെ കീഴിൽ വെള്ളിയാമറ്റത്ത് ലോവർ പ്രൈമറിസ്കൂൾആയിആരംഭിച്ച ഈ സ്ഥാപനം 1976- ൽ നിലപ്പന ബഹു.ഗീവർഗീസച്ചൻ മാനേജരായിരുന്ന കാലത്ത്ഈ സ്കൂൾ ഒരു യു.പി സ്കൂൾആയി ഉയർത്തപ്പെട്ടു.യു.പി സ്കൂളിൻറെ ആദ്യ ഹെഡ്മിസ്ട്രെസ്സ് ആയി സി.ട്രീസാ മാർട്ടിൻ നിയമിതയായി. 1993-2000 കാലഘട്ടങ്ങളിൽ സി.മേരി സിറിയക് ഹെഡ്മിസ്ട്രെസ്സ് ആയിരുന്ന കാലത്ത് തൊടുപുഴ വിദ്യാഭ്യാസ ഉപജില്ലയിലെ എറ്റവും മികച്ച യു.പി സ്ക്കൂൾ എന്ന ബഹുമതി ഈ സ്ക്കൂളിനു ലഭിക്കുകയുണ്ടായി.രണ്ടായിരത്തിൽ ഈ സ്ക്കൂളിൻറെ സുവർണജുബിലി ആഘോഷിച്ചു.6500-ൽ അധികം കുട്ടികൾ ഈ വിദ്യാലയത്തിൽനിന്ന് കടന്നുപോയി.


                 മലയോര മേഖലയായ വെള്ളിയാമറ്റത്തിൻറെ വിദ്യാഭ്യാസ സാംസ്‌ക രംഗങ്ങളിൽ ഈടുറ്റ സംഭാവനകളാണ് ഈസ്ഥാപനം നൽകുന്നത്.ഹെഡ്മിസ്ട്രെസ്സ് ഉൾപ്പെടെ 11 അധ്യാപകരും ഒരു അനധ്യാപകനും ഇവിടെ ജോലി ചെയ്യുന്നു.ഈ നാട്ടിലെ പുതിയ തലമുറയ്ക്ക് വിജ്ഞാനം പകർന്നുകൊടുത്തുകൊണ്ട്,അക്കാദമികവും ഭൗതികാവുമായ സമസ്തമേഖലകളിലും ഉന്നതമായ നേട്ടങ്ങൾ കൈവരിച്ചു കൂടുതൽ മികവിലേക്ക് മുന്നേറാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

 • സ്മാർട്ട്‌ ക്ലാസ്റൂം
 • കമ്പ്യൂട്ടർ ലാബ്‌
 • സയൻസ് ലാബ്
 • വിശാലമായ കളിസ്ഥലം
 • പച്ചക്കറി തോട്ടം
 • മനോഹരമായ പൂന്തോട്ടം
 • ഹാങ്ങിംഗ് ഗാർഡൻ
 • മികച്ചപഠന അന്തിരീക്ഷം
 • ബേസിക് -- പി എസ് സി, എന്ട്ര‍ൻസ്,സിവിൽ സർവീസ് കോച്ചിംഗ്

പാഠ്യേതര പ്രവർത്തനങ്ങൾ

 • ഡാൻസ് പശീലനം
 • കുങ്ഫു,യോഗപരിശീലനം
 • സംഗീതപഠനം
 • ഡെയിലി വാർത്ത സംപ്രേക്ഷണം
 • മികച്ച കായിക പരിശീലനം
 • പ്രസംഗപരിശീലനം
 • ചിത്രരചന പരിശീലനം
 • ബേസിക് --പി എസ് സി,എൻ‌ട്രൻസ്,സിവിൽ സർവീസ് കോച്ചിംഗ്
 • പ്രഭാത ചിന്തകൾ
 • ഡോക്യുമെന്റ്റേൻ
 • സ്പോകൺ ഇംഗ്ലീഷ് പരിശീലനം

മുൻ സാരഥികൾ

 • ആൻറ്ണി കുര്യൻ (1950-52)
 • ഏലിയാമ്മ എം. ഐപ്പ് (1952)
 • ജി.പത്ഭനാമൻ നായർ (1952-54)
 • സി.ഡന്നീസ് എസ്.എച്ച് (1954-59)
 • സി.മേരി ബെനീഞ്ഞ എസ്.എച്ച് (1959-70)
 • സി.തോമസീന എസ്.എച്ച് (1970-77)
 • സി.ട്രീസാ മാർട്ടിൻ എസ്.എച്ച് (1977-81)
 • സി.മേരി അലീസിയ എസ്. എച്ച് (1981-90)
 • സി.മരിയ ആഗ്നസ് എസ് .എച്ച് (1990-93)
 • സി.മേരി സിറിയക് എസ്.എച്ച് (1993-2000)
 • സി.അസംപ്‌റ്റ എസ്. എച്ച് (2000-2006)
 • സി.അനിറ്റ് എസ്.എച്ച് (2006-2010)
 • സി.ക്രിസ്റ്റി എസ്.എച്ച് (2010-2012)
 • സി.ആൻസി എസ്.എച്ച് ( 2012-2013)
 • ലിസി ജോർജ്ജ്‌ (2013-2019)
 • സി.നിർമ്മല എസ്.എച്ച് (2019-2021)
 • സി.സോഫി ജോസഫ്‌ എസ്.എച്ച് (2021-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

==വഴികാട്ടി *തൊടുപുഴയിൽനിന്ന് പ്രൈവറ്റ് അല്ലെങ്കിൽ ട്രാൻസ്പോർട്ട്‌ ബസ് മാർഗ്ഗം 17കി.മി സഞ്ചരിച്ചാൽ സ്ക്കൂളിൽ എത്താം.

*തൊടുപുഴ, മൂലമറ്റം , പുളിയന്മല, ഹൈവെയിൽ കാഞ്ഞാർ ബസ്സ്റ്റോപ്പിൽ നിന്നും, ഓട്ടോ മാർഗ്ഗം 4 കി.മി സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.

*തൊടുപുഴ പുളിയന്മല ഹൈവെയിൽ, അറക്കുളം ബസ്സ്റ്റോപ്പിൽ നിന്നും, ഓട്ടോ മാർഗ്ഗം 5 കി.മി സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.

*തൊടുപുഴ പുളിയന്മല ഹൈവെയിൽ കുരുതിക്കളം ബസ്സ്റ്റോപ്പിൽ നിന്നും 6 കി. മി ഓട്ടോ മാർഗ്ഗം സ്ക്കൂളിൽ എത്താം.

Loading map...