എസ്.ജെ.യു.പി. സ്കൂൾ വെള്ളിയാമറ്റം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1950 ജൂൺമാസത്തിൽ പാല കോർപറെറ്റ് ഏജൻസിയുടെ കീഴിൽ വെള്ളിയാമറ്റത്ത് ലോവർ പ്രൈമറിസ്കൂൾആയിആരംഭിച്ച ഈ സ്ഥാപനം 1976- ൽ നിലപ്പന ബഹു.ഗീവർഗീസച്ചൻ മാനേജരായിരുന്ന കാലത്ത്ഈ സ്കൂൾ ഒരു യു.പി സ്കൂൾആയി ഉയർത്തപ്പെട്ടു.യു.പി സ്കൂളിൻറെ ആദ്യ ഹെഡ്മിസ്ട്രെസ്സ് ആയി സി.ട്രീസാ മാർട്ടിൻ നിയമിതയായി. 1993-2000 കാലഘട്ടങ്ങളിൽ സി.മേരി സിറിയക് ഹെഡ്മിസ്ട്രെസ്സ് ആയിരുന്ന കാലത്ത് തൊടുപുഴ വിദ്യാഭ്യാസ ഉപജില്ലയിലെ എറ്റവും മികച്ച യു.പി സ്ക്കൂൾ എന്ന ബഹുമതി ഈ സ്ക്കൂളിനു ലഭിക്കുകയുണ്ടായി.രണ്ടായിരത്തിൽ ഈ സ്ക്കൂളിൻറെ സുവർണജുബിലി ആഘോഷിച്ചു.6500-ൽ അധികം കുട്ടികൾ ഈ വിദ്യാലയത്തിൽനിന്ന് കടന്നുപോയി.

                                  മലയോര മേഖലയായ വെള്ളിയാമറ്റത്തിൻറെ വിദ്യാഭ്യാസ സാംസ്‌ക രംഗങ്ങളിൽ ഈടുറ്റ സംഭാവനകളാണ് ഈസ്ഥാപനം നൽകുന്നത്.ഹെഡ്മിസ്ട്രെസ്സ് ഉൾപ്പെടെ 11 അധ്യാപകരും ഒരു അനധ്യാപകനും ഇവിടെ ജോലി ചെയ്യുന്നു.ഈ നാട്ടിലെ പുതിയ തലമുറയ്ക്ക് വിജ്ഞാനം പകർന്നുകൊടുത്തുകൊണ്ട്,അക്കാദമികവും ഭൗതികാവുമായ സമസ്തമേഖലകളിലും ഉന്നതമായ നേട്ടങ്ങൾ കൈവരിച്ചു കൂടുതൽ മികവിലേക്ക് മുന്നേറാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.