സഹായം | Reading Problems? Click here |
![]() | ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ അമ്മമാർക്കുള്ള സൈബർസുരക്ഷാ അവബോധ പരിശീലനം - 2022 ചിത്രങ്ങൾ ചേർക്കാം. കൂടുതൽ വിവരങ്ങൾ..... |
![]() | ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരം 2022 മൂല്യനിർണ്ണയം നടക്കുന്നതിനാൽ, തിരുത്തലുകൾ തടഞ്ഞിരിക്കുന്നു. കൂടുതൽ വിവരങ്ങൾ........... |
സെന്റ് തോമസ് യു പി സ്കൂൾ ചെപ്പുകുളം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരങ്ങൾ |
ഇടുക്കി ജില്ലയിൽ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ തൊടുപുഴ ഉപജില്ലയിൽ, ഉടുമ്പന്നൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡ് ആയ ചെപ്പുകുളം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കോതമംഗലം കോർപ്പറേറ്റിന്റെ കീഴിൽ പ്രവർത്തിക്കുകയുംചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. തോമസ് യുപി സ്കൂൾ.
ചരിത്രം
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ ഉടുമ്പന്നൂർ പഞ്ചായത്തിൽ വരുന്ന ചെപ്പുകുളം പ്രദേശത്താണ് സെന്റ് തോമസ് യുപി എസ് എന്ന സരസ്വതി വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നാട്ടിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി 1951 സ്കൂൾ ആരംഭിച്ചു. നാട്ടിലുണ്ടായിരുന്ന കളരിയിൽ നിന്നും കുട്ടികളെ സ്കൂളിലെത്തിച്ച് വിദ്യാഭ്യാസം തുടർന്ന് പോന്നിരുന്നു.
സ്കൂളിലെ ആദ്യ ഹെഡ്മാസ്റ്റർ റവ: സി. ക്രിസാന്തമായിരുന്നു.തുടർന്ന് വർഷങ്ങൾക്കപ്പുറം 1963 ൽ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനത്തെ അപ്ഗ്രേഡ് ചെയ്യുന്നതിനായി സ്കൂളിന് പുതിയ കെട്ടിടം നിർമ്മിച്ച് യുപി സ്കൂൾ പ്രവർത്തനം തുടർന്നു. വിദ്യാലയം കാലത്തിന്റെ മാറ്റങ്ങൾക്കൊപ്പം സഞ്ചരിച്ചതോടെ 12 മുറികളും രണ്ടു ഹാളും ടോയിലറ്റ് കോംപ്ലക്സും അടുക്കളയും മറ്റും ചേർന്ന പുതിയ മനോഹരമായ സ്കൂൾ കെട്ടിടമായി. 2017 ഫെബ്രുവരി മാസത്തിൽ ഉപയോഗക്ഷമമാക്കി പ്രവർത്തനം തുടർന്നു കൊണ്ടിരിക്കുന്നു.
പ്രധാന നാഴികക്കല്ലുകൾ
1938- ചെപ്പുകുളത്ത് ഒരു പള്ളി പണിയുവാൻ അനുവാദം കിട്ടി.
1939 നവംബർ 9- പുതിയ ദേവാലയത്തിന് തറക്കല്ലിട്ടു
1951- ചെപ്പുകുളം പള്ളിയെ സ്വതന്ത്ര ഇടവകയായി പ്രഖ്യാപിച്ചു
1951- സെന്റ് തോമസ് എൽപി സ്കൂൾ ആരംഭിച്ചു
1958- എസ് എ ബി എസ് സന്യാസിനി ഭവനം സ്ഥാപിതമായി
1970- പുതിയ പള്ളിക്കുള്ള തറക്കല്ലിട്ടു
1974- പുതിയ ദേവാലയത്തിന്റെ വെഞ്ചിരിപ്
1987- ചെപ്പുകുളം റോഡ് ടാറിങ് സ്കൂൾ വരെ നീട്ടി
2013- പുതിയ ദേവാലയത്തിന് വെഞ്ചിരിപ്പ്
2015 മാർച്ച് 24- പുതിയ സ്കൂളിന് തറക്കല്ലിട്ടു
2016 മെയ് 30- പുതിയ സ്കൂളിന്റെ വെഞ്ചിരിപ്പ്
മാനേജ്‌മന്റ്
കോതമംഗലം രൂപതയുടെ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ സ്കൂൾ പ്രവർത്തിക്കുന്നു. സ്കൂളിന്റെ രക്ഷാധികാരി പിതാവ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ആണ്. വിദ്യാഭ്യാസ ഏജൻസിയുടെ സെക്രട്ടറി റവ. ഫാ. മാത്യു മുണ്ടയ്ക്കൽ ആണ്. റവ.ഫാ. ജോസഫ് നിരവത്തിനാൽ ലോക്കൽ മാനേജരായി സേവനമനുഷ്ഠിക്കുന്നു.
സ്കൂൾ സാരഥികൾ
നിലവിലുള്ള അധ്യാപകർ
ഈ സ്ഥാപനത്തിൽ ഹെഡ്മാസ്റ്റർ ഉൾപ്പെടെ 9 അധ്യാപകർ സേവനം ചെയ്യുന്നു.
Sl.no | Name | DESIGNATION | Mobile No. |
---|---|---|---|
1 | SARLY JOSE | HM | |
2 | ROSAMMA M FRANCIS | LPST | |
3 | PRASANTH RAJU | LPST | |
4 | BRIGITHA TU | LGHPT | |
5 | JINOMOL JOSE | UPST | |
6 | JOYAL CHERIAN | UPST | |
7 | REJITHA VT | LG San. PT | |
8 | ASHWIN EMMANUEL | LPST | |
9 | JINCY VJ | LPST |
ഭൗതികസൗകര്യങ്ങൾ
* അടച്ചുറപ്പുള്ള 7 ക്ലാസ് മുറികൾ
* ഓഫീസ് മുറി
* സ്റ്റാഫ് റൂം
* കമ്പ്യൂട്ടർ ലാബ്
* ഇന്റർനെറ്റ് സൗകര്യം
* ക്ലാസ്സ് ലൈബ്രറി
* സ്കൂൾ ലൈബ്രറി
* സയൻസ് ലാബ്
* വൃത്തിയും വെടിപ്പുമുള്ള പാചകപ്പുര
* കുടിവെള്ള സൗകര്യം
* ചുറ്റുമതിൽ, ഗെയിറ്റ്
* വൃത്തിയുള്ള ടോയ്‌ലറ്റ്
* സ്കൂൾ ഓഡിറ്റോറിയം
* ഹാൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബുകൾ
* വിദ്യാരംഗം കലാസാഹിത്യവേദി
* ഗണിത ക്ലബ്ബ്
* പരിസ്ഥിതി ക്ലബ്ബ്
* സ്പോർട്സ് ക്ലബ്
* സോഷ്യൽ സയൻസ് ക്ലബ്ബ്
* സയൻസ് ക്ലബ്
* പ്രവർത്തി പരിചയ ക്ലബ്
* ഇംഗ്ലീഷ് ക്ലബ്ബ്
* ഹെൽത്ത് ക്ലബ്
* നേച്ചർ ക്ലബ്ബ്
* ഐടി ക്ലബ്ബ്
* ദിനാഘോഷ ഓൺലൈൻ പ്രവർത്തനങ്ങൾ
കാർഷിക ചരിത്രം
ചുറ്റോടുചുറ്റും മലകൾ കൊണ്ട് കോട്ടതീ൪ത്ത അതിമനോഹരമായ ഒരു ഭൂപ്രകൃതിയാണ് ചെപ്പുകുളത്തിനുള്ളത് . മുകളിൽനിന്നും ഒഴുകി വരുന്ന നീ൪ച്ചാലുകൾ മലകൾക്ക് അരഞ്ഞാണമിട്ടതുപോലെ തോന്നിക്കും . താഴ്വാരങ്ങളിൽ റബ്ബ൪ തോട്ടങ്ങളും , തെങ്ങ്, കമുക് , കുരുമുളക് , ജാതി , കൊക്കോ തുടങ്ങിയവ ഇടതൂ൪ന്നു വളരുന്ന തൊടികളും കാണാം . പൂവാലനണ്ണാ൯മാ൪ തത്തിക്കളിക്കുന്ന വാഴത്തോട്ടങ്ങളും ഇവിടുത്തെ ഒരു സാധാരണ കാഴ്ചയാണ്.
1922 - ൽ പാവപ്പെട്ടവർക്ക് സൗജന്യമായി കൃഷിക്ക് ഭൂമിന ല്കുന്നതാണെന്ന് തിരുവതാംകൂർ രാജാവ് വിളംബരം ചെയ്തപ്പോൾ, വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിനും, ജോലിക്കാരെ ആവ ശ്യമുള്ളതുകൊണ്ടും, പാവപ്പെട്ടവർക്കായി തിരിച്ചിട്ടിരിക്കുന്ന സ്ഥല ത്തേയ്ക്ക് മാന്നാനം - മാഞ്ഞൂർ കുറവിലങ്ങാട് സ്ഥലങ്ങളിൽ നിന്നും കത്തോലിക്കരായ 40 കുടുബങ്ങളെ കൊണ്ടുവന്ന് താമസി പ്പിച്ചു. വനഭൂമിയായിരുന്നതുകൊണ്ട് വന്യമൃഗങ്ങളുടെ ആക്രമണം ഭയന്ന് ഏറുമാടം ഉണ്ടാക്കി അതിലാണ് അവർ താമസിച്ചിരുന്നത്. വ്യാപകമായി മലമ്പനി ബാധിച്ചതോടി കൂടി പലരും സ്ഥിരതാമസം ഉപേക്ഷിച്ച് തിരിച്ചുപോയി.
1928 - ൽ സൗജന്യ പതിവായി സ്ഥലത്തിന് പട്ടയം കിട്ടി തുടങ്ങിയതോടുകൂടി ഉപേക്ഷിച്ചുപോയവർ തിരികെ എത്തുകയും കൃഷി ആരംഭിക്കുകയും ചെയ്തു.
മുൻ സാരഥികൾ
മുൻ മാനേജർമാർ
ക്രമ നമ്പർ | സ്കൂളിലെ മുൻ മാനേജർമാർ | കാലഘട്ടം |
---|---|---|
1 | ഫാ. ജോർജ് എടാട്ടേൽ | 1951-1957 |
2 | ഫാ. മാത്യു ചരളിൽ | 1957-1958 |
3 | ഫാ. മാത്യു മഞ്ചേരിൽ | 1958-1963 |
4 | ഫാ. അഗസ്റ്റ്യൻ വട്ടക്കുഴി | 1963-1965 |
5 | ഫാ. സെബാസ്റ്റ്യൻ പുല്ലോപ്പിള്ളിൽ | 1965-1966 |
6 | ഫാ. ജോസഫ് കാവുംപുറം | 1966-1969 |
7 | ഫാ. അഗസ്റ്റിൻ നന്ദളത്ത് | 1969-1975 |
8 | ഫാ. തോമസ് പെരിയപുറം | 1975-1977 |
9 | ഫാ. ജോർജ്ജ് വലിയമറ്റം | 1977-1980 |
10 | ഫാ. ജോസഫ് അടപ്പൂർ | 1980-1984 |
11 | ഫാ. മാത്യു പോത്തനാമൂഴി | 1984-19987 |
12 | ഫാ. ജോസഫ് പുൽപറമ്പിൽ | 1987-1991 |
13 | ഫാ. തോമസ് ചെറുപറമ്പിൽ | 1991 |
14 | ഫാ. ഫിലിപ്പ് പെരുന്നാട്ട് | 1991 |
15 | ഫാ. മാത്യു തെക്കേക്കര | 1991-1996 |
16 | ഫാ. ജോസഫ് കോയിക്കടി | 1996-1999 |
17 | ഫാ. ജോസ് കൊച്ചുപുരയ്ക്കൽ | 1999-2002 |
18 | ഫാ. ജോയി അറയ്ക്കൽ | 2002-2006 |
19 | ഫാ. ജോർജ്ജ് പൊട്ടയ്ക്കൽ | 2006-2009 |
20 | ഫാ. ജോർജ്ജ് തച്ചിൽ | 2009-2011 |
21 | ഫാ. ജിയോ തടിക്കാട്ട് | 2011-2017 |
മുൻ പ്രധാനാധ്യാപകർ
ക്രമ നമ്പർ | മുൻ പ്രധാനാധ്യാപകർ |
---|---|
1 | ശ്രീ. ജോർജ് കാരക്കാട്ട് |
2 | സി. ക്രിസന്തം ,SABS |
3 | സി. അസംപ്‌റ്റ , SABS |
4 | സി. അലക്‌സിസ് .SABS |
5 | സി.അസ്സീസ്സി ,SABS |
6 | സി. കെ.എം. മേരി ,SABS |
7 | സി.മോണിക്ക , SABS |
8 | സി. റോസീന ,SABS |
9 | ശ്രിമതി. ലീലാമ്മ പി.യു. |
10 | ശ്രീ. ജോസഫ് തോമസ് |
11 | ശ്രിമതി. എൽസമ്മ വി. ജോർജ് |
12 | ശ്രീ. ജോസ് വർഗീസ് |
പ്രശസ്തരായ പൂർവവിദ്യാത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- തൊടുപുഴയിൽ നിന്നും 20 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു.
- കരിമണ്ണൂരിൽ നിന്നും കിഴക്ക് 10 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു.
- ഉടുമ്പന്നൂരിൽ നിന്നും 6 കിലോമീറ്റർ അകലെ തെക്ക് - കിഴക്കായി സ്ഥിതി ചെയ്യുന്നു
- തൊടുപുഴ - ചെപ്പുകുളം റൂട്ടിൽ ചെപ്പുകുളം സെന്റ് തോമസ് കത്തോലിക്കാ പള്ളിയിൽ അവസാനിക്കുന്ന സ്റ്റോപ്പിൽ ഇറങ്ങിയാൽ സ്കൂളിലെത്താം.
* ദിശാസൂചിക - ചെപ്പുകുളം പോസ്റ്റ് ഓഫീസ്, കത്തോലിക്കാ പള്ളി.
Loading map...