ഗവ. യു.പി.എസ്. ഉപ്പുകണ്ടം

Schoolwiki സംരംഭത്തിൽ നിന്ന്
(28318 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു.പി.എസ്. ഉപ്പുകണ്ടം
വിലാസം
ഉപ്പുകണ്ടം

GOVT. U. P. S. UPPUKANDAM
,
കരിമ്പന പി.ഒ.
,
686662
,
എറണാകുളം ജില്ല
സ്ഥാപിതം12 - 10 - 1974
വിവരങ്ങൾ
ഫോൺ0485 2250560
ഇമെയിൽgupsuppukandam@gmail.com
കോഡുകൾ
സ്കൂൾ കോഡ്28318 (സമേതം)
യുഡൈസ് കോഡ്32080600505
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല കൂത്താട്ടുകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംമൂവാറ്റുപുഴ
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്പാമ്പാക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ24
പെൺകുട്ടികൾ15
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിജി സൈമൺ
പി.ടി.എ. പ്രസിഡണ്ട്ഷിജു ഒ കെ
എം.പി.ടി.എ. പ്രസിഡണ്ട്ബീന ഷാജി
അവസാനം തിരുത്തിയത്
15-03-202228318


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


പരിസ്ഥിതി പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു കുട്ടികൾ മരങ്ങൾ നടുന്നു
നല്ല നാളെക്കായി................................

ചരിത്രം

ഗവ. യു.പി. ഉപ്പുകണ്ടം

1974ൽ സ്ഥാപിതമായ ഈ സ്കൂളിന്റെ ആദ്യ ക്ലാസ്സുകൾ തൊട്ടടുത്തുള്ള പള്ളികെട്ടിടത്തിലാണ് നടന്നത്. ശ്രീ. കെ.ജെ. കുര്യാക്കോസിന്റെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ ഈ സ്കൂൾ നിർമ്മാണത്തിൽ ആത്മാർത്ഥമായി സഹകരിച്ചു. ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകളുണ്ട് ഇവിടെ. 1970 കളുടെ ആദ്യപകുതിയിൽ ഒരു മാസ്റ്റർപ്ലാൻ തയ്യാറാക്കി. അതിൽ പാലക്കുഴ പ‍‍ഞ്ചായത്തിലെ ഉപ്പുകണ്ടത്തും ഇല്ലിക്കനിരപ്പേലും വിദ്യാലയം ആരംഭിക്കേണ്ടതിന്റെ ആവശ്യകത രേഖപ്പെടുത്തിയിരുന്നു. ഈ വികസന രേഖ, പാമ്പാക്കുട ബ്ലോക്ക് വികസന കാര്യാലയത്തിന്റെ ‍‍ഡ്രൈവർ ആയിരുന്ന ശ്രീ. കെ.ജെ. കുര്യാക്കോസ് പുതുശ്ശേരി വായിച്ചറിഞ്ഞിടത്തു നിന്നാണ് സ്കൂളിന്റെ ബീജവാപം നടന്നത്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഒന്നര എക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എൽ.പി, യു.പി, പ്രീപ്രൈമറി വിഭാഗങ്ങളിൽ രണ്ട് കെട്ടിടങ്ങളിലായി ഒമ്പത് ക്ലാസ്സ് മുറികളും ഉണ്ട്. ഒരു ഓഫീസ് മുറിയും, ഒരു സ്റ്റാഫ് റൂമും, വിശാലമായ ഒരു കളിസ്ഥലവും ഉണ്ട്. ശാസ്ത്രരംഗത്ത് വിദ്യാർത്ഥികൾക്ക് കഴിവു തെളിയിക്കുന്നതിന് ആവശ്യമായ ശാസ്ത്രപാർക്കും സ്കൂളിനുണ്ട്. അഞ്ച് കമ്പ്യൂട്ടറുകളും രണ്ട് ലാപ്ട്ടോപ്പും അടങ്ങുന്ന കമ്പ്യൂട്ടർ ലാബും, ലൈബ്രറിയും, രണ്ട് സ്മാർട്ട് ക്ലാസ്സ് റൂമുകളും പരിമിതമായ സൗകര്യത്തിൽ കുട്ടികൾ‍ക്കായി ഒരുക്കിയിട്ടുണ്ട്. പെൺകുട്ടികൾക്കും, ആൺകുട്ടികൾക്കും ആവശ്യമായ ശുചിമുറികളും, ഗേൾസ് ഫ്രൺ‍ഡ്ലി ടോയിലറ്റും ഒരുക്കിയിട്ടുണ്ട്. അംഗവൈകല്യമുള്ള വിദ്യാർത്ഥികൾക്ക് ആവശ്യമായ ശുചിമുറിയും, റാമ്പ് സൗകര്യവും ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

 • സ്കൂൾ ആരംഭിച്ച 1974 മുതൽ 1979 വരെ പൂർണ്ണ ചുമതലയുള്ള പ്രഥമാധ്യാപകർ ആരും ഇല്ലായിരുന്നു.
 • ടി.എസ്. ഇട്ടൻ(1979-1982)
 • ശിവരാജൻ(1982-1986 )
 • കെ. ദേവേന്ദ്രൻ (1986-1988)
 • കെ.എൻ.സരസമ്മ(1988-1990)
 • എൻ.കെ.വസുമതി(1990-1992)
 • സുലൈമാൻറാവുത്തർ
 • അന്നമ്മകെ.പോത്തൻ (1992-1993 )
 • അല്ലി തോമസ് (1993-2008)
 • കെ.വി.മേരി (2008-2017)
 • ഏലിയാമ്മ എബ്രഹാം (2017-2018)
 • ആലീസ് ജോസ്(2018-2020)

നേട്ടങ്ങൾ

 • കൂത്താട്ടുകുളം ഉപജില്ല, ജില്ല കലോത്സവം, പ്രവർത്തിപരിചയ, കായിക മേഖലകളിൽ ഉയർന്ന സ്ഥാനം വിദ്യാർത്ഥികൾ കരസ്ഥമാക്കിയിട്ടുണ്ട്.
 • 2012ലെ കൂത്താട്ടുകുളം ഉപജില്ല കലോത്സവത്തിൽ ഓവറോൾ കിരീടം കരസ്ഥമാക്കി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.88869,76.58937|zoom=18}}

"https://schoolwiki.in/index.php?title=ഗവ._യു.പി.എസ്._ഉപ്പുകണ്ടം&oldid=1787448" എന്ന താളിൽനിന്ന് ശേഖരിച്ചത്