ഗണപതി വിലാസം എച്ച്.എസ്.കൂവപ്പടി

Schoolwiki സംരംഭത്തിൽ നിന്ന്
(27013 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗണപതി വിലാസം എച്ച്.എസ്.കൂവപ്പടി
വിലാസം
കൂവപ്പടി

കൂവപ്പടി പി.ഒ.
,
683544
,
എറണാകുളം ജില്ല
സ്ഥാപിതം1938
വിവരങ്ങൾ
ഫോൺ0484 2640299
ഇമെയിൽkoovappady27013@yahoo.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്27013 (സമേതം)
യുഡൈസ് കോഡ്32081100502
വിക്കിഡാറ്റQ99486024
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല പെരുമ്പാവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംപെരുമ്പാവൂർ
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്കൂവപ്പടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ359
പെൺകുട്ടികൾ253
ആകെ വിദ്യാർത്ഥികൾ612
അദ്ധ്യാപകർ28
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിജു പോൾ
പി.ടി.എ. പ്രസിഡണ്ട്ദിലീപ്
എം.പി.ടി.എ. പ്രസിഡണ്ട്സരിഗ രഞ്ജിത്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ആമുഖം

കൂവപ്പടി ഗ്രാമത്തിന് തീലകക്കുറിയായി,യശഃശരീരനായ ശ്രീ. എ.എസ്. നാരായണസ്വാമി അയ്യർ എന്ന അധ്യാപക ശ്രേഷ്ഠൻ 1938-ൽ സ്ഥാപിച്ചതാണ് ഗണപതി വിലാസം ഹൈസ്കൂൾ. റെക്കഗ്നൈസ്ഡ് ഇംഗ്ലീഷ് മീഡിയം മിഡിൽ സ്കൂൾ ആയാണ് ആരംഭിച്ചത്. ആദ്യ വർഷം അഞ്ചാം ക്ലാസിൽ 30 കുട്ടികളാണ് ഉണ്ടായിരുന്നത്. ഹെഢ്മാസ്റ്റർ ശ്രീ. പി. ഹരിഹര അയ്യരും, അധ്യാപകൻ ശ്രീ.പി.സി. ജോസഫും ആണ് തുടക്കത്തീൽ ഉണ്ടായിരുന്നത്. ശ്രീ. എൻ.പി.ജോസഫ് ആയിരുന്നു ആദ്യ പി.ടി.എ പ്രസിഡന്റ്. സ്കൂൾ സ്ഥാപകനായ നാരായണ അയ്യർ ഗവൺമെന്റ് മിഡിൽ സ്കൂൾ അധ്യാപകനായിരുന്നു. വിരമിച്ചപ്പോൾ ഇവിടെ ഹെഢ്മാസ്റ്ററായി ചേർന്നു. ഭാരതം സ്വതന്ത്രമായതോടെ ഇത് മലയാളം മീഡിയം സ്കൂളായി. 1950ൽ ഹൈസ്കൂളായി ഉയർത്തിയതോടെ എ.എസ്. നാരായണ അയ്യരുടെ മകനും 1948 മുതൽ ഇവിടെ അധ്യാപകനും ആയിരുന്ന ശ്രീ. എൻ. പത്മനാഭ അയ്യർ ഹെഢ്മാസ്റ്ററായി ചുമതലയേറ്റു. അദ്ദേഹം 32 വർഷം തുടർന്നു. 1950 ൽ ഹൈസ്കൂളായെങ്കിലും 1955 ൽ ആണ് ഇവിടെ നിന്ന് ആദ്യ എസ്.എസ്.എൽ.സി, ബാച്ച് പുറത്തു വന്നത്. സ്കൂളിന്റെ ദൈനംദിന നടത്തിപ്പ് ക്ലേശകരമായതിനെ തുടർന്ന് 1957 ൽ സ്കൂൾ വില്കുവാൻ തീരുമാനിച്ചു. ആർ. വിശ്വനാഥ അയ്യർ, കെ.കെ. രാമനാഥ അയ്യർ, കെ.എസ്. നാരായണ അയ്യർ എന്നിവർ ചേർന്ന് വാങ്ങി. ഇവർ മാറി മാറി മാനേജർ സ്ഥാനം വഹിച്ചു. പിന്നീട് എയിഡഡ് സ്കൂൾ ആയി. മേൽ പറഞ്ഞ മൂന്നു പേരുടെ കാലശേഷം അവകാശികളായ ശ്രീമതി മംഗളാംബാംൾ, ശ്രീ. ടി. ജവഹർ,ശ്രീ. എൻ. നടരാജൻ എന്നിവർ മാറി മാറി മാനേജർ സ്ഥാനം വഹിച്ചു വരുന്നു. ശ്രീമതി മംഗളാംബാംൾ, ആണ് ഇപ്പോഴത്തെ മാനേജർ . 1988-ൽ സുവർണജൂബിലി ആഘോഷിച്ചു. ശ്രീ. എം.എം.ജേക്കബ്ബ്, കെ.കരുണാകരൻ തുടങ്ങി കലാ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്

മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)

നേട്ടങ്ങൾ

കലാകായിക രംഗങ്ങളിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. 1970-71 ദേശീയ ഗെയിംസിൽ പോൾ വാൾട്ടിൽ ഇവിടത്തെ വിദ്യാർത്ഥി എം.എ. വർഗീസ് ഗോൾഡ് മെഡൽ നേടി. എൻ. സുധാകരൻ 1968-ലെ യുവജനോത്സവത്തിൽ മികച്ച നേട്ടമുണ്ടാക്കി. 1980-ൽ 60 അധ്യാപകരും 1400 കുട്ടികളും ഉണ്ടായിരുന്നു. ഈ കഴിഞ്ഞ വർഷങ്ങളിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടാൻ സ്കൂളിനായിട്ടുണ്ട്. 2013-ൽ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന സ്കൂളിന്റെ ഇപ്പോഴത്തെ ഹെഢ്മാസ്റ്റർ ശ്രീ. കെ.എം.പൗലോസാണ്. പി,ടി.എ. പ്രസിഡന്റ് ശ്രീ. ജോസഫ് മാത്യു.

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം

മേൽവിലാസം

പിൻ കോഡ്‌ : ഫോൺ നമ്പർ : ഇ മെയിൽ വിലാസം : കട്ടികൂട്ടിയ എഴുത്ത്

വഴികാട്ടി

പെരുമ്പാവൂർ ബസ് സ്റ്റാന്റിൽനിന്നും 7 കി.മി അകലം.

കോടനാട് റൂട്ടിൽ

കൂവപ്പടിയിൽ  സ്ഥിതിചെയ്യുന്നു.

Map