ഗാർഡിയൻ ഏഞ്ചൽസ് യു. പി. എസ്. മഞ്ഞുമ്മൽ

(25260 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


100വർഷത്തിനു മുകളിൽ മികച്ച പാരമ്പര്യം ഇന്നും കാത്തുസൂക്ഷിക്കുന്ന അധ്യാപന മികവിന്റെ പ്രതീകമായ ആലുവ ഉപജില്ലയിലെ ഗാർഡിയൻ എയ്ഞ്ചൽസ് യു പി സ്കൂൾ .എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ മഞ്ഞുമ്മൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഗാർഡിയൻ ഏഞ്ചൽസ് യുപിസ്കൂൾ.1 മുതൽ 7 വരെ ക്ലാസുകളിലായി 324ആൺ കുട്ടികളും 250 പെൺ കുട്ടികളുംഅദ്ധ്യയനം  നടത്തിവരുന്നു.പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്ക് ഒരു പോലെ പ്രാധാന്യം നൽകി ഭാവി തലമുറയെ വാർത്തെടുക്കുന്നതിൽ എന്നും ഒരുപടി മുന്നിൽ നിൽക്കുന്ന അക്ഷര മുത്തശ്ശി .....

ഗാർഡിയൻ ഏഞ്ചൽസ് യു. പി. എസ്. മഞ്ഞുമ്മൽ
വിലാസം
മഞ്ഞുമ്മൽ

മഞ്ഞുമ്മൽ പി.ഒ.
,
683501
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1916
വിവരങ്ങൾ
ഫോൺ9446062144
ഇമെയിൽguardianangelsups@gmail.com
കോഡുകൾ
സ്കൂൾ കോഡ്25260 (സമേതം)
യുഡൈസ് കോഡ്32080101311
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകളമശ്ശേരി
താലൂക്ക്പറവൂർ
ബ്ലോക്ക് പഞ്ചായത്ത്ആലങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി ഏലൂർ
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ324
പെൺകുട്ടികൾ250
ആകെ വിദ്യാർത്ഥികൾ574
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്ലാസിഡ് കെ എൽ
പി.ടി.എ. പ്രസിഡണ്ട്കണ്ണൻ എ
എം.പി.ടി.എ. പ്രസിഡണ്ട്രശ്മി ശ്രീധരൻ
അവസാനം തിരുത്തിയത്
16-07-2025Guardianangelsups


പ്രോജക്ടുകൾ


ചരിത്രം

മഞ്ഞുമ്മൽ കർമ്മലീത്ത സഭപ്രാഥമിക വിദ്യാഭ്യാസത്തിന് ആദ്യമായി അടിത്തറയിടുന്നത് 1916 ൽ മഞ്ഞുമ്മല്ലിൽ യു പി സ്ക്കൂൾ സ്ഥാപിച്ചു കൊണ്ടാണ്. മഞ്ഞുമ്മൽ ആശ്രമ പ്രിയോർ ആയിരുന്ന ഫാദർ മൈക്കിൾ ഓഫ് ഹോളി ഫാമിലി ആണ്. തുടക്കത്തിൽ ഹോളിഫാമിലി ലോവർ പ്രൈമറി സ്ക്കൂൾ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പിന്നീട് 1953 ൽ ഗാർഡിയൻ എയ്ഞ്ചൽസ്മിഡിൽ സ്ക്കൂൾ എന്ന പേര്സ്വീകരിച്ചു.കൂടുതൽ വായിക്കുക.

ഭൗതികസൗകര്യങ്ങൾ

 കുടിവെള്ളസൗകര്യം  വാഹനസൗകര്യം  ബസ്റ്റോപ്പ്സമീപം  അടച്ചുറപ്പുള്ളക്ലാസ്മുറികൾ  ലാബ് , ലൈബ്രറി സൗകര്യം  സ്മാർട്ട്ക്ലാസ് റൂം  യൂറിനൽസ്, ലാട്രിൻസൗകര്യംആവശ്യത്തിന്  ലൈറ്റ് ,ഫാൻ എന്നിവഎല്ലാക്ലാസ് മുറികളിലുംഉണ്ട്  അടുക്കള, കൈ കഴുകാനുള്ള സൗകര്യംഎന്നിവ  കമ്പ്യൂട്ടർലാബ് ,ഇൻറർനെറ്റ് കണക്ഷൻ കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നമ്പർ പേര് വർഷം
1 ശ്രീ ഡേവിസ് റോഡ്രിഗ്സ് 1949-1951
2 റവ.ഫാ. ലാംബർട്ട് അച്ചാരുപറമ്പിൽ OCD 1951-1952
3 റവ.ഫാ. തിയോഫിൻ OCD 1952-1972
4 സി. മേരി ജയിംസ് മാത്യു 1972-1976
5 ഇ ടി ജോർജ്ജ് 1976-1984
6 ഇ ടി ആന്റണി 1984-1985
7 കൊച്ചു ത്രേസ്യ 1985-1989
8 പി.ഒ. എൽസി 1989-1992
9 എൻ.പി.മേരി 1992-1996
10 കെ.വി. ഫിലോമിന 1996-2002
11 മേരി ഗൊരേറ്റി ജെ 2002-2004
12 എസ്തർ സുഗുണ 2004-2009
13 ഡെൽമ ഫ്രാൻസിസ് 2009-2014
14 എ.ജെ ഫെലിസ്റ്റ 2014-2017
15 പ്ലാസിഡ് കെ എൽ 2017-



നേട്ടങ്ങൾ

• നേട്ടങ്ങൾ

ആലുവ സബ്ജില്ലയിലെ അറിയപ്പെടുന്ന വിദ്യാലയം . സബ് ജില്ലാ തല മത്സരങ്ങളിൽ പങ്കെടുത്ത്നി രവധി തവണ സമ്മാനങ്ങൾ നേടിയിട്ടുണ്ട് . സബ്ജി ല്ലാ തല കലോത്സവങ്ങളിൽ നൃത്തം, ലളിതഗാനം, പ്രസംഗം ( മലയാളം, ഇംഗ്ലിഷ് ) പദ്യോച്ചാരണം, പെയിറ്റിംഗ് എന്നിവയിൽ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.കായിക മത്സരങ്ങളിൽ മികച്ചസ്ഥാന വും ശാസ്ത്രമേളകളിൽ നിരവധി തവണ ഓവറോൾ ചാമ്പ്യൻഷിപ്പും ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര മത്സരങ്ങളിൽ ഓവറോളും പ്രവൃത്തി പരിചയമത്സരങ്ങളിൽ വിജയങ്ങളും കൈവരിച്ചിട്ടുണ്ട് . ആലുവ സബ്ജില്ലയിലെ മികച്ച വിദ്യാല യം അവാർഡും 'ഉണർവ് 'അക്ഷയപദ്ധതിയുടെ മികച്ച വിദ്ധ്യാലയം, പ്രധാനാദ്ധ്യാ പിക , അദ്ധ്യാപിക, കോ-ഓഡിനേറ്റർ എ ന്നീ അവാർഡുകളും ഇന വിദ്യാലയത്തിനുസ്വന്തം .കൂടുതൽ വായിക്കുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1.  പ്രശസ്ത ആയ്യൂർവൈദ്യശാലശങ്കർ ഫാർമസിയുടെഉടമവൈദ്യരത്നം കലാനിധി കെ.എസ്.ഗംഗാധരൻവൈദ്യർ

 മുൻഎം.പി. സേവ്യർഅറയ്ക്കൽ  സിനിമ സീരിയൽനടി ബീനആന്റണി  സാഹിത്യകാരൻപയ്യപ്പള്ളിബാലൻ  കവി ജോർജ്ജ് വാകയിൽ  ഡോ.കെ.വിരാജു(കണ്ണുരോഗവിദഗ്ധൻ,കോഴിക്കോട് മെഡിക്കൽ കോളേജ്)

 സി.എലിസബത്ത്ഗീത( ജനറൽപ്രോവിൻഷ്യാൾസിസ്റ്റേഴ്സ് ഓഫ്ചാരിറ്റി  ഡോ.ബോസ്കോകൊ റയ റെക്ടർ മഞ്ഞുമ്മൽ പ്രൊവിൻസ്  സോ.ജെയ്സൺമുളവരിക്കൽ( പ്രോഫസർരാജഗിരി കോളേജ്)  ജോഷി ദേശിയ അവാർഡ് നേടിയ ഫോട്ടോഗ്രാഫർ  കൂടാതെ നിരവധിഡോക്ടർമാർ , അഡ്വേക്കേറ്റ് സ്, സന്യാസി സന്യാസിനി മാർ , ഗായകർ, എഴുത്തുകാർ , രാഷ്ട്രീയ നേതാക്കൾ,പത്ര പ്രവർത്തകർ .കൂടുതൽ വായിക്കുക

വഴികാട്ടി

റോഡുമാർഗ്ഗംഎത്താം , കളമശ്ശേരി , ഇടപ്പള്ളി , ഏലൂർ , പാതാളം , എന്നീ പ്രദേശങ്ങളിൽ നിന്ന്റോഡുമാർഗ്ഗവും . ചേരാനല്ലൂരിൽ നിന്ന്റോഡുമാർഗ്ഗവും ജലമാർഗ്ഗവുംഎത്താം. .