ഗാർഡിയൻ ഏഞ്ചൽസ് യു. പി. എസ്. മഞ്ഞുമ്മൽ/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതിദിനാചരണ പ്രവർത്തനങ്ങൾ എല്ലാ വർഷവും വളരെ നല്ല രിതിയിൽ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്നുണ്ട്. 2018-ൽ വനംവകുപ്പ് നൽകിയ വൃക്ഷത്തൈകളും. വിവിധ ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിച്ചു വൃക്ഷത്തൈകൾ വിതരണം ചെയ്തു. 2021-ൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ക്ലാസ്സ് തലത്തിൽ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു. ഒന്നും രണ്ടും സ്ഥാനക്കാർക്ക് സമ്മാനം നൽകി. തുടർന്ന് പരിസ്ഥിതി ദിന ക്വിസ് നടത്തി. വിജയികൾക്ക് സമ്മാനം നല്കി.

2022-23 ക്ലബ്ബ് പ്രവർത്തനം: താത്പര്യമുള്ള കുട്ടികളെ ക്ലബ്ബിൽ അംഗങ്ങളായി ചേർത്തു. പരിസ്ഥിതി ദിനം പരിപാടിയുമായി അനുബന്ധിച്ച് റസ്‌ല ടീച്ചർ പരിസ്ഥിതിദിന പ്രാധാന്യവുമായി ബന്ധപ്പെട്ട ഡിജിറ്റൽ ക്ലാസ്സ് എടുത്തു.


2023-24 : പരിസ്ഥിതിദിനാഘോഷം ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ പ്ലാസിഡ് കെ എൽ നിർവഹിച്ചു . തുടർന്ന് ശ്രീ പി രാജേഷ് അവർകൾ ( വാർഡ് കൗൺസിലർ) വിത്തുകൾ നൽകി. ക്ലാസ് തലത്തിൽ പരിസ്ഥിതിദിന ക്വിസ് സംഘടിപ്പിച്ചു. ഓരോ ക്ലാസിൽ നിന്നും മൂന്ന് സ്ഥാനങ്ങൾ കിട്ടിയവരെ പങ്കെടുപ്പിച്ചുകൊണ്ട് ഡിജിറ്റൽ ക്വിസ് നടത്തി വിജയികളെ തെരഞ്ഞെടുത്തു. അസംബ്ലിയിൽ വെച്ച് സമ്മാനങ്ങൾ നൽകി. ക്ലബ്ബിലേക്ക് 50 കുട്ടികളെ അംഗങ്ങളായി തെരഞ്ഞെടുത്തിട്ടുണ്ട്.