ഗാർഡിയൻ ഏഞ്ചൽസ് യു. പി. എസ്. മഞ്ഞുമ്മൽ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

താൻ ഉൾപ്പെടുന്ന സമൂഹത്തെക്കുറിച്ച് ശരിയായ ധാരണ രൂപീകരിക്കാനും, വ്യക്തികൾ സമൂഹത്തിന്റെ ഭാഗമാണെന്നും മൂല്യങ്ങൾ സംരക്ഷിക്കാൻ ഓരോരുത്തരും ബാധ്യസ്ഥരാണ് എന്നുള്ള തിരിച്ചറിവ് കുട്ടികളിൽ ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ട് സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്‌ ധാരാളം പഠനപ്രവർത്തങ്ങൾ നടത്തുകയുണ്ടായി.സമൂഹ്യ മാറ്റങ്ങളിൽ പങ്കാളികളാക്കുന്നതോടൊപ്പം സമൂഹത്തെ മുന്നോട്ട് നയിക്കുക എന്ന ഉത്തരവാദിത്വം നിറവേറ്റാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നത് സാമൂഹ്യശാസ്ത്ര പഠനത്തിന് ലക്ഷ്യമാണ്.ജനാധിപത്യബോധം,മതനിരപേക്ഷ ചിന്ത, ദേശീയബോധം,സഹിഷ്ണുത,സഹകരണമനോഭാവം,സംഘബോധം,പ്രതികരണശേഷി തുടങ്ങിയ മൂല്യങ്ങളും കഴിവുകളും വളർത്തിയെടുക്കുവാൻ സാമൂഹ്യശാസ്ത്ര പഠനം കൊണ്ട് സാധിക്കുന്നു.ക്ലാസ് മുറികളിലെ പഠനപ്രവർത്തനങ്ങൾ കൊണ്ടുമാത്രം ഈ മൂല്യങ്ങൾ വളർത്തിയെടുക്കുവാൻ സാധിക്കില്ല.ഈ ലക്ഷ്യം നേടാൻ സാമൂഹ്യശാസ്ത്ര ക്ലബ്ബ് പങ്കുവഹിക്കുന്നു.സാമൂഹ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ,ക്വിസ് മത്സരങ്ങൾ,പ്രസംഗ മത്സരങ്ങൾ, ചർച്ചകൾ എന്നീ പ്രവർത്തനങ്ങൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നു .സമൂഹം നിരന്തരം മാറ്റത്തിനു വിധേയമാണ്.

ലോകജനസംഖ്യ ദിനം (ജൂലൈ 11)

           എല്ലാ വർഷവും ജൂലൈ 11നാണ് നമ്മൾ ലോക ജനസംഖ്യ ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്ര വികസന പദ്ധതി ഭരണസമിതിയാണ് 1989 ലോകജനസംഖ്യ ദിനാചരണത്തിന് തുടക്കം കുറിച്ചത് .ലോക ജനസംഖ്യ 2011 ൽ 700 കോടി ആയിരുന്നു.2030 തോടുകൂടി ലോകജനസംഖ്യ 850 കോടി മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇങ്ങനെയുള്ള അമിതമായ ജനസംഖ്യാവർദ്ധനവ് മനുഷ്യരുടെ ആവാസവ്യവസ്ഥയും തൊഴിൽ മേഖലയെയും ആരോഗ്യമേഖലയെയും ദോഷകരമായി ബാധിക്കും.

സ്വാതന്ത്ര്യ ദിനം (ആഗസ്റ്റ് 15)

ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പതാക ഉയർത്തുകയും തുടർന്ന് പൊതുയോഗവും ഉണ്ടായിരുന്നു. ഹെഡ്മാസ്റ്റർ ശ്രീ പ്ലാസിഡ് കെ എൽ സ്വാഗതം ആശംസിക്കുകയും, റവ. ഫാദർ ഡാനി ആന്റണി OCD പതാക ഉയർത്തുകയും ചെയ്തു. ബഹുമാനപ്പെട്ട PTA പ്രസിഡന്റ് ശ്രീ.അനി ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ SMC ചെയർമാൻ ശ്രീ.T.S ഹരിഹരൻ സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു. കുട്ടികളുടെ ഡിസ്പ്ലേ അവതരണവും കലാപരിപാടികളും ഉണ്ടായിരുന്നു. 


ഭരണഘടനാ ദിനം (നവംബർ 26)

           1949 നവംബർ 26 നാണ് ഇന്ത്യൻ ഭരണഘടന ആദ്യമായി അംഗീകരിക്കപ്പെടുന്നത്. അതിനാൽ നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കുന്നു. ഭരണ ഘടനാ ദിനാചരണവുമായി ബന്ധപ്പെട്ട് സ്കൂൾ തലത്തിൽ ക്വിസ് മത്സരം നടത്തുകയുണ്ടായി.