എ എം യു പി എസ് കൂളിമുട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
(23454 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ എം യു പി എസ് കൂളിമുട്ടം
A.M.U.P.S.KOOLIMUTTAM
വിലാസം
കൂളിമുട്ടം

കൂളിമുട്ടം പി.ഒ.
,
680691
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ9995444030
ഇമെയിൽamupkooli@gmail.com
കോഡുകൾ
സ്കൂൾ കോഡ്23454 (സമേതം)
യുഡൈസ് കോഡ്32071000901
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൈപ്പമംഗലം
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ121
പെൺകുട്ടികൾ113
ആകെ വിദ്യാർത്ഥികൾ234
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസൂരജ് വി എസ്
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് അഷറഫ്
എം.പി.ടി.എ. പ്രസിഡണ്ട്ഹസീന
അവസാനം തിരുത്തിയത്
08-09-202523454


പ്രോജക്ടുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കൂളിമുട്ടം എ.എം.യു.പി. സ്കൂളിന്റെ ചരിത്രം

കിഴക്ക് പെരുന്തോടും  പടിഞ്ഞാറ്  അറബിക്കടലും  കാവൽ നിൽക്കുന്ന, ചരിത്രമുറങ്ങുന്ന ഗ്രാമമാണ് കൂളിമുട്ടം. വടക്ക് ഭാഗത്തു പെരിഞ്ഞനം, തെക്ക് ഭാഗത്തു പടിഞ്ഞാറെ വെമ്പല്ലൂരു മാണ് ഈ നാടിൻ്റെ അതിരുകൾ.

നൂറ് വർഷം പിന്നിട്ട ഈ വിദ്യാലയം, അക്ഷരവെളിച്ചം നൽകുന്നതോടൊപ്പം കേരളത്തിലെ ആദ്യത്തെ എല്ലാ ക്‌ളാസുമുറികളും ശീതികരിച്ച എയ്ഡഡ് സ്കൂളായി തലയുയർത്തി നിൽക്കുന്നു. ഇത് കൂളിമുട്ടത്തിനും ഈ നാടിനും ഒരുപോലെ അഭിമാനമാണ്.

സ്ഥാപനവും ആദ്യകാല ചരിത്രവും

ഈ വിദ്യാലയത്തിന്റെ പൂർവകാല ചരിത്രത്തിന്, ജന്മനാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയും സാംസ്കാരിക വൈകൃതങ്ങൾക്കെതിരെയും ജീവൻ നൽകി പോരാടിയ ഒരു ചെറുത്തുനിൽപ്പിന്റെ വീരഗാഥ പറയാനുണ്ട്.

തട്ടുങ്ങൽ എന്ന പേര് വന്നതിനെക്കുറിച്ച് ആദ്യം പരിശോധിക്കാം. ഇവിടെ ഒരു നിസ്കാരത്തട്ട് ഉണ്ടായിരുന്നതുകൊണ്ടാണ് ഈ പേര് ലഭിച്ചതെന്ന് കരുതുന്നു. കൂളിമുട്ടം തങ്ങന്മാരുടെ ചരിത്രവുമായി ഈ സ്ഥലത്തിന് അഭേദ്യമായ ബന്ധമുണ്ട്.

കൂളിമുട്ടത്തിന്റെ ഹൃദയഭാഗമായ തട്ടുങ്ങലിൽ 1920 ൽ ഒരു വിദ്യാപീഠം പിറവിയെടുത്തതോടെയാണ് സ്കൂളിന്റെ ചരിത്രം ആരംഭിക്കുന്നത്. ഏകദേശം മൂന്നര ഏക്കറോളം വലിപ്പമുണ്ടായിരുന്ന തട്ടുങ്ങൽ പറമ്പ് അന്നത്തെ ഒരു വലിയ ഭൂവുടമയായിരുന്ന പുന്നിലത്ത് അബ്ദുഞ്ഞി സാഹിബിന്റേതായിരുന്നു.  സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒരു നാട്ടുപ്രമാണിയായിരുന്നു അബ്ദുഞ്ഞി സാഹിബ്. അദ്ദേഹത്തിന്റെ കാലത്ത് കേരളത്തിൽ ബ്രിട്ടീഷ് ഭരണമായിരുന്നു. അതിനും മുൻപ് കോഴിക്കോടും കൊച്ചിയിലും, കൊടുങ്ങല്ലൂരിലും തിരുവിതാംകൂറിലും എല്ലാം നാട്ടുരാജാക്കന്മാർ നാട് വാണിരുന്നു. മലബാർ പ്രദേശത്ത് സാമൂതിരിമാരുടെ കീഴിൽ എല്ലാ മനുഷ്യരും ജാതി-മത ഭേദമന്യേ പരസ്പരം സംസ്കാരങ്ങൾ സമന്വയിപ്പിച്ച് സഹോദരങ്ങളെപ്പോലെ നല്ലൊരു ജീവിതം നയിച്ചിരുന്നു. അക്കാലത്ത്  ചൈനക്കാരും അറബികളും പോർച്ചുഗീസുകാരും ഡച്ചുകാരും ഫ്രഞ്ചുകാരും നമ്മുടെ നാട്ടിൽ പല ഭാഗത്തുമായി  പല കാലത്ത് എത്തിയിരുന്നു. വൈദേശിക ശക്തികൾ ഭരണം കൈയാളാൻ  ശ്രമിച്ചതോടൊപ്പം സാംസ്കാരികമായ കടന്നുകയറ്റവും ലക്ഷ്യമിട്ടു. പോർച്ചുഗീസുകാരുടെ കാലത്ത് ഈ കടന്നുകയറ്റം രൂക്ഷമായി. ഇതിനെതിരെ മലബാറിലെ ജനങ്ങൾ, വിശിഷ്യാ മുസ്‌ലിം സമുദായം, ശക്തമായ ചെറുത്തുനിൽപ്പ് നടത്തി. പോർച്ചുഗീസ് ആധിപത്യത്തിനെതിരെ പലയിടങ്ങളിലായി ധാരാളം ഏറ്റുമുട്ടലുകൾ നടന്നു. പോർച്ചുഗീസുകാരുടെ തേരോട്ടത്തിൽ പുതിയകാവ് പള്ളി പോലും അഗ്നിക്കിരയായി. നാട്ടുരാജ്യങ്ങൾക്ക് നിലനിൽപ് ഭീഷണിയായതോടെ മിക്കവരും ബ്രിട്ടീഷ് മേൽകോയ്മ സ്വീകരിച്ചു. പിന്നീട് ബ്രിട്ടീഷ് ഭരണപരിഷ്കാരങ്ങളിൽ അതൃപ്തരായ ജനങ്ങൾ   ഭരണത്തിനെതിരെ ശക്തമായ സമരവും ചെറുത്തുനിൽപ്പും  ആരംഭിച്ചു.  തിരൂർ, തിരൂരങ്ങാടി, പൂക്കോട്ടൂർ, മമ്പുറം, ഏറനാട്, വള്ളുവനാട് തുടങ്ങിയ പ്രദേശങ്ങളിൽ സമരജ്വാലകൾ ആളിപ്പടർന്നു. പലയിടത്തും യുദ്ധം കൊടുമ്പിരി കൊണ്ടു. ഇന്ത്യയിൽ ആദ്യമായി ബ്രിട്ടീഷുകാരുടെ യൂണിയൻ ജാക്ക് പതാക വലിച്ചുതാഴ്ത്തി, പകരം ഭാരതത്തിന്റെ വെളുത്ത പതാക ഉയർത്തി സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് ഈ പോരാളികളായിരുന്നു. ഇത് ബ്രിട്ടീഷുകാരെ ശരിക്കും ഭയപ്പെടുത്തി. അവർ സമരം ശക്തമായി അടിച്ചമർത്തിക്കൊണ്ട് സമരത്തിൽ പങ്കെടുത്ത ഒട്ടുമിക്ക ചെറുപ്പക്കാരെയും ജയിലിലടക്കുകയും ആന്റമാൻ ദ്വീപിലേക്ക് നാടുകടത്തുകയും നിരവധി പേരെ വധശിക്ഷയ്ക്ക് വിധേയരാക്കുകയും ചെയ്തു.

ഈ സംഭവങ്ങൾ ബക്കിങ്ഹാം കൊട്ടാരത്തിൽ വരെ ചർച്ചയായി. എന്തുകൊണ്ടാണ് മാപ്പിളമാർ ബ്രിട്ടീഷുകാരെ ശക്തമായി എതിർക്കാൻ കാരണമെന്ന് അന്വേഷിക്കാൻ ബ്രിട്ടീഷ് സർക്കാർ ഒരു കമ്മീഷനെ നിയമിച്ചു. വിദ്യാഭ്യാസത്തിന്റെ കുറവാണ് ഇതിനു കാരണമെന്ന് കമ്മീഷൻ കണ്ടെത്തി. മാപ്പിളമാരെ സദ്‌ബുദ്ധരാക്കാൻ സ്കൂളുകൾ സ്ഥാപിക്കാൻ ബ്രിട്ടീഷ് സർക്കാർ ധാരണയായി. ഇതിന് നാട്ടിലെ പ്രമാണിമാരുടെ സഹായം തേടി. ഈ അവസരം ഉപയോഗിച്ച് ഇന്നാട്ടിലെ വളർന്നു വരുന്ന തലമുറക്ക് വിദ്യ പകർന്നുകൊടുക്കുന്നതിനായി 1920 ൽ അബ്ദുഞ്ഞി സാഹിബ് ഒരു വിദ്യാലയം സ്ഥാപിച്ചു. അങ്ങനെയാണ് തട്ടുങ്ങൽ എയ്ഡഡ് മാപ്പിള അപ്പർ പ്രൈമറി (എ.എം.യു.പി.) സ്കൂൾ പിറവിയെടുക്കുന്നത്.


മൂന്ന് അധ്യാപകരും 73 വിദ്യാർത്ഥികളുമായിട്ടാണ്   മൂന്നാം തരം വരെയുള്ള വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.  1921 ൽ ആദ്യത്തെ ഇൻസ്‌പെക്ഷൻ നടന്നശേഷമാണ് സ്‌കൂളിന് അംഗീകാരം ലഭിച്ചത്. .

ഇന്നത്തേതുപോലെ രണ്ടുമാസത്തെ മധ്യവേനലവധി അന്നുണ്ടായിരുന്നില്ല. പകരം റംസാനോടനുബന്ധിച്ച് ഒരു മാസത്തെ അവധിയാണ് നൽകിയിരുന്നത്. ഈ അവധിക്കു മുപ്പതു ദിവസത്തെ കോപ്പി എഴുത്തും മുപ്പത് കണക്കും ഗൃഹപാഠമായി നൽകുമായിരുന്നു. ഇന്നത്തേതുപോലെ അന്നും ഇൻസ്പെക്ഷൻ ഉണ്ടായിരുന്നു. ആക്കാലത്തു റോഡ് സൗകര്യം തീരെ ഇല്ലാതിരുന്നതിനാൽ ഇൻസ്‌പെക്ടറെ മഞ്ചലിൽ ചുമന്നു  കൊണ്ടു വരണമായിരുന്നു. ഇൻസ്പെക്ടറുടെ വേഷം പേൻറ്, ഷർട്ട്, കോട്ട്, ഷൂ, ചുവന്ന തൊപ്പി ഇവയായിരുന്നു. അദ്ദേഹം വരുന്നതിൻെറ മുന്നോടിയായി സ്കൂൾ അലങ്കരിക്കുമായിരുന്നു.  

ഇൻസ്പെക്ടർ വന്നാൽ കേട്ടെഴുത്ത് പതിവായിരുന്നു. വാര്യേടത്ത് അഹമ്മദ് കുട്ടിയുടെ ഓർമ്മയിൽ അന്നെടുത്ത ചില വാക്കുകൾ ആംഗലേയ കോയ്മ, പച്ചമീൻ ഇവയായിരുന്നു.  ആദ്യ കാലത്ത് അസംബ്ലി ഉണ്ടായിരുന്നില്ല. പ്രാർത്ഥന ഉണ്ടായിരുന്നു. ഈശ്വരപ്രാർത്ഥനയോടൊപ്പം ബ്രിട്ടീഷ് രാജ്ഞിയേയും പ്രകീർത്തിച്ചിരുന്നു. വാര്യേടത്ത് അഹമ്മദ് കുട്ടി ഓർത്തെടുത്ത അന്നത്തെ പ്രാർത്ഥന ഇങ്ങനെയാണ്. "ആരോഗ്യത്തോടിരിപ്പതി-നരുതാതെ വന്നീടുമോചെരിച്ചുള്ള എഴുത്ത്." അന്ന് പഠിപ്പിച്ചിരുന്ന പ്രധാന വിഷയങ്ങൾ കണക്കും മലയാളവുമായിരുന്നു. പരീക്ഷകൾ നടത്തിയിരുന്നു.  ഉച്ചഭക്ഷണം സർക്കാർ വകയായി ഉണ്ടായിരുന്നില്ലെങ്കിലും, മാനേജരുടെയും നാട്ടുകാരുടെയും സഹകരണത്തോടെ കഞ്ഞിയും പുഴുക്കും നൽകിയിരുന്നു.

വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ അധ്യായങ്ങൾ

1940ൽ നമ്മുടെ നാടിനെ പിടിച്ചു കുലുക്കിയ കൊടുങ്കാറ്റിലും വെള്ളപ്പൊക്കത്തിലും റോഡിനു പടിഞ്ഞാറു വശം സ്ഥിതിചെയ്തിരുന്ന സ്കൂൾ കെട്ടിടം  നിലം പൊത്തി. ഈ അപകടം നടന്നത് രാത്രിയിലായതുകൊണ്ട് വലിയ വിപത്ത് ഒഴിവായി.   പിന്നീട് കിഴക്ക് ഭാഗത്തേക്ക്‌ മാറ്റി തൂണിൽ ഓല മേഞ്ഞ

പുതിയ കെട്ടിടം പണിതു.    ക്ലാസുകൾ അഞ്ചാം തരം വരെ  ഉയർത്തുകയും എ എം എൽ പി സ്കൂൾ എന്ന് പേര് മാറ്റുകയും ചെയ്തു.   ആയിടക്കുതന്നെ അബ്ദുഞ്ഞി സാഹിബ് അദ്ദേഹത്തിന്റെ പുത്രനായ മുഹമ്മദുണ്ണിക്ക്‌  സ്ഥാപനത്തിന്റെ നേതൃത്വം ഏല്പിച്ച് കൊടുത്തു. വളരെ കാലം ഈ സ്ഥാപനത്തെ നയിച്ച അദ്ദേഹം സമൂഹത്തിൽ അറിയപ്പെട്ടിരുന്നത് മാനേജർ എന്ന അപര നാമത്തിലാണ്.  

ഗവണ്മെന്റിന്റെ 1961ലെ സ്കൂൾ ക്ലാസ് പുനർനിർണയ നടപടിയോടെ അഞ്ചാം ക്ലാസ് നിർത്തലാക്കി.  1964-ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്തു ഏഴാം തരം വരെ ഉയർത്തി, എ.എം.യു.പി. സ്കൂൾ എന്ന്‌ പേര് മാറ്റിയെങ്കിലും, ഇന്നും ഇത് തട്ടുങ്ങൽ സ്കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. 1996-ന് ശേഷം ഒരു കിണർ നിർമ്മിക്കുകയും ഷെഡ്പണിതു മോട്ടോർ വെക്കുകയും ചെയ്തു. പിന്നീട് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപകർക്കും പ്രത്യേകം മൂത്രപുരകൾ നിർമ്മിച്ചു.   പോസ്റ്റോഫീസ്, പബ്ലിക്ക് ഹെൽത്ത് സെൻറർ, മാവേലിസ്റ്റോർ, വില്ലേജ് ഓഫീസ്, ,കോപറേറ്റീവ് ബാങ്ക്, നിസ്കാരത്തട്ടുംമദ്രസ്സയും, അംഗൻവാടി കൂടാതെ ഐതിഹ്യമുളള 'എരവ്കുളം' എന്നറിയപ്പെടുന്ന ഒരു പൊതുകുളവും സ്കൂളിനടുത്തുണ്ട്. അംഗൻവാടി, മദ്രസ്സ, ഹെൽത്ത് സെൻറർ എന്നിവയ്കുളള സ്ഥലം മാനേജർ സംഭാവന ചെയ്തതാണ്. നിലവിൽ സ്കൂളിനോടനുബന്ധിച്ച് പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നുണ്ട്. ഓലമേഞ്ഞ പഴയ കെട്ടിടങ്ങൾ മാറ്റി ഓടിട്ട കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നതിൽ മുഹമ്മദുണ്ണി ഹാജി അതീവ താല്പര്യം കാണിച്ചു.  മുഹമ്മദുണ്ണി ഹാജിക്ക് ശേഷം അദ്ദേഹത്തിന്റെ മകൻ പി.എം. അബ്ദുൾമജീദ് മാനേജർ സ്ഥാനം ഏറ്റെടുത്തു. കേരളത്തിലെ മറ്റ് വിദ്യാലയങ്ങളിൽ കാണാത്ത പലതരം നൂതന സംവിധാനങ്ങളും ആശയങ്ങളും അദ്ദേഹത്തിന്റെ സംഭാവനയാണ്.

വിദ്യാലയത്തിന് പുതിയ കെട്ടിടങ്ങൾ പണി കഴ്പ്പിച്ചത്. മുഴുവൻ ക്ലാസ് മുറികൾ എയർ കണ്ടീഷൻ ചെയ്തത്, അതിന്റെ പ്രവർത്തനത്തിന് വേണ്ട വൈദ്യുതി ഉത്പാദനത്തിനായി സോളാർ പാനലുകൾ സ്ഥാപിച്ചത്, ശുദ്ധജല പദ്ധതി, സ്മാർട്ട് ക്ലാസ് മുറികൾ, വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട ഓൺലൈൻ വഴി ഇംഗ്ലീഷ് ഭാഷ പഠന സൗകര്യങ്ങൾ, ആധുനിക അടുക്കള, എ.ഐ. ടീച്ചർ, മിനി തിയേറ്റർ, എക്കോബ്രിക്സ് സിസ്റ്റം ഉപയോഗിച്ചുള്ള അക്വാപോണിക്സ് കൃഷിരീതി തുടങ്ങിയ എല്ലാവിധ ആധുനിക സൗകര്യങ്ങളുമായി തട്ടുങ്ങൽ വിദ്യാലയം പുരോഗതിയുടെ പടവുകൾ കയറിക്കൊണ്ടിരിക്കുന്നു. കൂടാതെ കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി സ്കൂൾ ഗ്രൗണ്ടിന്റെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

പ്രമുഖ പൂർവ വിദ്യാർത്ഥികളും കൂട്ടായ്മകളും

ഇന്ന് കൂളിമുട്ടത്തുള്ള പ്രമുഖ വ്യക്തികളിൽ ഭൂരിഭാഗവും ഈ വിദ്യാലയത്തിൽനിന്ന് വിദ്യാഭ്യാസം നേടിയവരാണ്. ജീവിച്ചിരിക്കുന്നവരും അല്ലാത്തവരുമായി മൂന്ന് തലമുറകളുടെ ചരിത്രം പറയാൻ ഈ സ്കൂളിനുണ്ട്. കൂളിമുട്ടത്തെ ഓരോ മനുഷ്യരുടെയും ഹൃദയസ്പന്ദനമായി തട്ടുങ്ങൽ സ്കൂളും അതിന്റെ മൈതാനവും നിലകൊള്ളുന്നു.

ഭരതനാട്യം, കുച്ചിപ്പുടി, കഥകളി, മോഹിനിയാട്ടം തുടങ്ങിയ നൃത്തകലകളിലും, സംഗീതത്തിലും പ്രാവീണ്യം നേടി സ്വന്തമായി നൃത്ത വിദ്യാലയമുള്ള മനു മാസ്റ്റർ, സംസ്ഥാന വോളിബോൾ താരമായിരുന്ന വാഴൂർ ഗോപിനാഥൻ, ഫ്ലോറ ഗ്രൂപ്പ് എം.ഡി. വാത്തിയേടത്ത് ഹസ്സൻ, എസ്.കെ. ഹാഷിം തങ്ങൾ, അധ്യാപകവൃത്തിയിൽ ശോഭിച്ച സുരേഷ് മാസ്റ്റർ, സന്തോഷ് മാസ്റ്റർ, കൊച്ചു മുഹമ്മദ് മാസ്റ്റർ മുതലായവർ, എഴുത്തുകാരി നബീസത്ത് ബീവി, ബി.പി.ഒ. ആയി വിദ്യാഭ്യാസ മേഖലയിൽ ശോഭിച്ച സജീവൻ മാസ്റ്റർ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളാണ്.

വിദ്യാർഥികളുടെ പഠന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി രക്ഷാകർത്താക്കളിൽനിന്ന് തിരഞ്ഞെടുക്കുന്ന PTA ശക്തമായി പ്രവർത്തിക്കുന്നു. ഇന്നത്തെ കാലഘട്ടത്തിനനുസരിച്ച് സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് ആവശ്യമായ എല്ലാ പ്രവർത്തനങ്ങളിലും PTA പ്രസിഡന്റ് സി.എ. മുഹമ്മദ് അഷറഫും കമ്മിറ്റി അംഗങ്ങളും തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

വിദ്യാർഥികൾക്ക് ഉചിതമായ മാർഗനിർദേശങ്ങൾ നൽകി അവരെ ആധുനിക യുഗത്തിനനുസരിച്ച് ഉയർത്തുന്നതിൽ അധ്യാപകരും പ്രധാനാധ്യാപകൻ സൂരജ് മാസ്റ്ററും അഹോരാത്രം പരിശ്രമിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പഠനമുറികൾ 
 പഠനമുറികൾ 12
മൂത്രപുരകൾ
ആൺകുട്ടികൾക്ക് മൂത്രപുരകൾ 6
പെൺകുട്ടികൾക്ക്  മൂത്രപുരകൾ 6
കക്കൂസ് 
കക്കൂസ് ആൺകുട്ടികൾക്ക് 3
കക്കൂസ് പെൺകുട്ടികൾക്ക് 3
കംബൃട്ടർ ലാബ് 1
കംബൃട്ടറുകൾ 8
 സ്ക്കൂൾ ബസ് 
 സ്ക്കൂൾ ബസ് 1
വായനാമുറി 1
 1200ൽ പുറമെ ബുക്കൂകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്വാതന്ത്ര്യത്തിന്റെ  അമൃതമഹോത്സവം 2022

സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി അമൃതമഹോത്സവം ഓഗസ്റ്റ് 10 മുതൽ ഞങ്ങളുടെ സ്കൂളിലും ആരംഭിച്ചു.

വിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ള വിവിധ പ്രവർത്തനങ്ങൾ, തൃശ്ശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ പുറത്തിറക്കിയിട്ടുള്ള  സർക്കുലർ പ്രകാരം സ്കൂളിൽ എല്ലാ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.

കുൂടുതൽ വായിക്കാം

മുൻ സാരഥികൾ

പേര് സ്ഥാനം കാലഘട്ടം
പി.എ.മുഹമ്മദുണ്ണി(പുന്നിലത്ത്) മാനേജർ
ടി.എസ്.ലീലാവതി അധ്യാപിക 1953-1979
സി.പാത്തുമ്മ അധ്യാപിക 1950-1980
എം.കെ.ഗോപാലൻ അധ്യാപകൻ 1951-1981
ടി.ആർ.കാർത്ത്യായനി അധ്യാപിക 1952-1983
ടി.കെ.ശ്രീധരൻ അധ്യാപകൻ 1953-1971
സി.എ.കാദർ അധ്യാപകൻ 1933-1972
പി.എ.സെയ്തുമുഹമ്മദ് അധ്യാപകൻ 1942-1973
സികെ രാമചന്ദ്രൻ പ്രധാനധ്യാപകൻ റിട്ട.30-4-96
ശ്രി.എം.വി.ഗോപിനാഥൻ അധ്യാപകൻ 1973-2002
വി.വി.തോമസ്സ് അധ്യാപകൻ 1969-2004
സജിനി.കെ.കെ അധ്യാപിക മരണം 18-7-2007
സി.കെ.ബേബി പ്രധാനധ്യാപിക റിട്ട.30-3-2008
ടി.എ.വൽസല അധ്യാപിക റിട്ട 31-3-2009
കെ.വി..ലീലാവതി പ്രധാനധ്യാപിക റിട്ട.31-3-2010
കെ.കെ. രമണി പ്രധാനധ്യാപിക റിട്ട.31-3-2011
ഇ.വി.വൽസല അധ്യാപിക റിട്ട.2016
ഒ .എ.അബ്ദുസലാം അധ്യാപകൻ റിട്ട.2018
ഗീത.വി.എസ് അധ്യാപിക റിട്ട.2019
എൻ.യു.ഷെർഫൂൺ പ്രധാനധ്യാപിക റിട്ട.2019
സതീഷ് കുമാർ .വി.ജി അധ്യാപകൻ മരണം 30-7-2021
താര സി ആർ പ്രധാനധ്യാപിക റിട്ട.20
അജിത കെ .പി പ്രധാനധ്യാപിക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഹസ്സൻ വാത്തിയേടത്ത്എം.ഡി.ഫ്ലോറഗ്രൂപ്പ്

.സുരേഷ് മാഷ്,

സന്തോഷ് മാഷ്

,സജീവൻ മാഷ്(ബി.പി.ഒ)

ലീലാവതി ടീച്ചർ

,പണിക്ക വീട്ടിൽ അഷ്റഫ്(പി.ആർ.ഒ,എം.കെ.ഗ്രൂപ്പ്)

സുനിൽ കുമാർ(ബ്ലോക്ക് ഓഫീസ്സർ),

വിനീത്(വെറ്റിനറി ഡോക്ടർ),

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

ഗുരുവായൂർ-കൊടുങ്ങല്ലൂർ NH ൽ മൂന്നുപീടികയ്ക്കും മതിലകത്തിനും ഇടയിലായി വരുന്ന പുതിയകാവ് സെൻ്ററിൽ നിന്നും പടിഞ്ഞാറു ഭാഗത്തേക്കുള്ള റോഡിലൂടെ 3 കിലോമീറ്ററോളം സഞ്ചരിച്ച് തട്ടുങ്ങൽ മൂന്നും കൂടിയ ജംഗ്ഷനിൽ നിന്നും വടക്കോട്ട് 100 മീറ്ററോളം സഞ്ചരിച്ചാൽ റോഡിൻ്റെ കിഴക്കുഭാഗത്തായി വിദ്യാലയം സ്ഥിതി ചെയ്യുന്നു.

Map

avalambam

"https://schoolwiki.in/index.php?title=എ_എം_യു_പി_എസ്_കൂളിമുട്ടം&oldid=2849848" എന്ന താളിൽനിന്ന് ശേഖരിച്ചത്