എ എം യു പി എസ് കൂളിമുട്ടം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂളിൻെറ ഔദ്യോഗിക നാമധേയം ആദ്യം എലിമെൻെററി സ്കൂൾഎന്നും പിന്നീട് എ.എം.യു.പി. സ്കൂൾ എന്നുമായി.മൂന്ന് അധ്യാപകരും 73 വിദ്യാർത്ഥികളുമായമണ് ഈ വിദ്യാലയത്തിൻെറ പ്രവർത്തനം ആരംഭിച്ചത്. ആദ്യത്തെ ഹെഡ്മാസറ്റർ മലബാറിൽനിന്നുളള ഒരധ്യാപകനായിരുന്നു. ആദ്യം മൂന്നാംതരംവരെയായിരുന്നുവെങ്കിലും പിന്നീട് അഞ്ചാംതരം വരെയാക്കി.1964-ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്തു. അതിനുശേഷം അറബിക്ക്,ഉറുദ്ദു,ഹിന്ദി, ഡ്രോയിങ്ങ്, ഡ്രിൽ ഇവയ്ക്ക് അധ്യാപകരെ നിയമിച്ചു.കുടിവെളളത്തിനും പ്രാഥമിക ആവശ്യത്തിമനുമുളള സൗകര്യങ്ങൾ ഒരുക്കി..സ്കൂളിൻെറ ഔദ്യോഗിക നാമധേയം ആദ്യം എലിമെൻെററി സ്കൂൾഎന്നും പിന്നീട് എ.എം.യു.പി. സ്കൂൾ എന്നുമായെങ്കിലും തട്ടുങ്ങൽ സ്കൂൾഎന്നാണ് അറിയപെടുന്നത്. ഈ പേര് ലഭിച്ചതിനുപിന്നിൽ ഒരു ചരിത്രമുണ്ട്. സ്ഥലത്തിനു പടിഞ്ഞാറുഭാഗത്തായി താമസിച്ചിരുന്ന കുഞ്ഞിതങ്ങൾ ഓത്തും മരുന്നുകച്ചവടവുമായി ഒരു തട്ടുകട നടത്തിയിരുന്നു.അതിൽ നിന്നാണ് 'തട്ടുങ്ങൽ' എന്ന പേരുവന്നത്.ഇന്നത്തേതുപോലെ രണ്ടുമാസത്തെ മധ്യവേനലവധി അന്നുണ്ടായിരുന്നില്ല.പകരം റംസാനോടനുബന്ധിച്ച് ഒരു മാസത്തെ അവധിയാണ് നൽകിയിരുന്നത്.ഈ അവധിക്കു മുപ്പതു ദിവസത്തെ കോപ്പി എഴുത്തും മുപ്പത് കണക്കുംഗൃഹപാഠമായി നൽകുമായിരുന്നു.ഇന്നതേതുപോലെ അന്നും ഇൻസ്പെക്ഷൻ ഉണ്ടായിരുന്നു.ഇൻസ്പെക്ടർ വന്നാൽ കേട്ടെഴുത്ത് എടുക്കുമായിരുന്നു.വാര്യേടത്ത് അഹമ്മദ് കുട്ടിയുടെ ഓർമ്മയിൽ അന്നെടുത്ത ചില വാക്കുകൾ ആംഗ്ലേയ കോയ്മ ,പച്ചമീൻ ഇവയായിരുന്നു.ഇൻസ്പെക്ടറുടെ വേഷം പാൻറ്, ഷർട്ട്, കോട്ട്,ഷൂ,ചുവന്ന തൊപ്പി ഇവയായിരുന്നു.അദ്ദേഹം വരുന്നതിൻെറ മുന്നോടിയായി സ്കൂൾ അലങ്കരിക്കുമായിരുന്നു. ആദ്യ കാലത്ത് അസംബ്ലി ഉണ്ടായിരുന്നില്ല. പ്രാർത്ഥന ഉണ്ടായിരുന്നു.ഈശ്വരപ്രാർത്ഥനയോടൊപ്പം ബ്രിട്ടീഷ് രാജ്ഞിയേയും പ്രകീർത്തിച്ചിരുന്നു.വാര്യേടത്ത് അഹമ്മദ് കുട്ടിയുടെ ഓർമ്മയിൽ അന്നത്തെ പ്രാർത്ഥന ഇങ്ങനെയാണ്. "ആരോഗ്യത്തോടിരിപ്പതി- നരുതാതെ വന്നീടുമോചെരിച്ചുള്ള എഴുത്ത്." അന്ന് പഠിപ്പിച്ചിരുന്ന പ്രധാന വിഷയങ്ങൾ കണക്കും മലയാളവുമായിരുന്നു. പരീക്ഷകൾ നടത്തിയിരുന്നു. ഉച്ചഭക്ഷണം ഗവണ്മൻറിൽ നിന്നും ഉണ്ടായിരുന്നില്ലയെങ്കിലും മാനേജരുടെയും നാട്ടുകാരുടെയും സഹകരണത്തോടെ കഞ്ഞിയും പുഴുക്കും കൊടുത്തിരുന്നു.1940-ൽ കൊടുങ്കാറ്റുണ്ടായപ്പോൾ സ്കുൂൾ കെട്ടിടം വീണു. രാത്രിയായതുകൊണ്ട് അപകടമൊഴിവായി.1941-ൽ പുതിയ കെട്ടിടം കിഴക്കോട്ട് മാറ്റി പണിതു.തൂണിൽ ഓലമേഞ്ഞ ഒരു കെട്ടിടമായിരുന്നു അത്.അയൽവീടുകളെ ആശ്രയിച്ചാണ് സ്കീളിലെ കുടിവെളളക്ഷാമം പരിഹരിച്ചിരുന്നത്. 1996-ന് ശേഷം ഒരു കിണർ നിർമ്മിക്ക്ുകയും ഷെഡ്പണിതു മോട്ടോർ വെക്കുകയും ചെയ്തു. പിന്നീട് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപകർക്കും പ്രത്യേകം മൂത്രപുരകൾ നിർമ്മിച്ചു.സ്കൂളിനടുത്ത് പോസ്റ്റോഫീസ്,പബ്ലിക്ക് ഹെൽത്ത് സെൻറർ, മാവേലിസ്റ്റോർ, വില്ലേജ് ഓഫീസ്, ,കോപറേറ്റീവ് ബാങ്ക്,നിസ്കാരത്തട്ടുംമദ്രസ്സയും,അംഗൻവാടി,ആർട്സ്&സ്പോർട്സ് ക്ലബ്ബ് എ​ന്നിവയുണ്ട്.കൂടാതെ ഐതിഹ്യമുളള 'എറവ്കുളം' എന്നറിയപ്പെടുന്ന ഒരു പെതുകുളവും സ്കൂളിനടുത്തുണ്ട്.അംഗൻവാടി,മദ്രസ്സ,ഹെൽത്ത് സെൻറർ ഇവയ്കുളള സ്ഥലം മാനേജർ സംഭാവന ചെയ്തതാണ്. നിലവിൽ സ്കൂളിനോടനുബന്ധിച്ച് പ്രീ പ്രൈമറി പ്രവർത്തിക്കുന്നുണ്ട്. 2അധ്യാപികമാരും 29 വിദ്യാർത്ഥികളുമായി പ്രീ പ്രൈമറി മികച്ചരീതിയിൽ പ്രവർത്തിച്ചു വരുന്നു.2016-17അധ്യയനവർഷത്തിൽ 189 വിദ്യാർത്ഥികളും ,12 അധ്യാപകരും 1 ഓഫീസ് അസിസ്റ്റൻറുമായി തീരദേശത്തെ ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നു.