എൻ എം എൽ പി എസ് കൂളിമുട്ടം
(23428 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൻ എം എൽ പി എസ് കൂളിമുട്ടം | |
---|---|
വിലാസം | |
കൂളിമുട്ടം കൂളിമുട്ടം , കൂളിമുട്ടം പി.ഒ. , 680691 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1941 |
വിവരങ്ങൾ | |
ഇമെയിൽ | nmlpskoolimuttam@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23428 (സമേതം) |
യുഡൈസ് കോഡ് | 32071000801 |
വിക്കിഡാറ്റ | Q64090560 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൈപ്പമംഗലം |
താലൂക്ക് | കൊടുങ്ങല്ലൂർ |
ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
തദ്ദേശസ്വയംഭരണസ്ഥാപനം | മതിലകം പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 34 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു എ എസ് |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽകാദർ എം എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | Ranjitha |
അവസാനം തിരുത്തിയത് | |
30-11-2023 | Nmlpskoolimuttam |
തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ കൂളിമുട്ടം സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കൊടുങ്ങല്ലൂർ വിദ്യാഭ്യാസ ഉപജില്ലയിൽ മതിലകം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ കൂളിമുട്ടം വില്ലേജിൽ കാതിക്കോട് ദേശത്താണ് നഫീസ മെമ്മോറിയൽ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് . മദ്രസ രൂപാന്തരം പ്രാപിച്ചുണ്ടായതാണ് ഈ സ്കൂൾ .വലിയകത്തു ബാപ്പുണ്ണി മുസ്‌ലിയാർ സ്ഥാപിച്ചു മേൽനോട്ടം വഹിച്ചിരുന്ന മദ്രസ വടക്കേത്തലക്കൽ ഉസ്മാൻ ,വടക്കേത്തലക്കൽ അബ്ദുറഹ്മാൻ
,കളപ്പറമ്പത് ഉസ്മാൻ എന്നിവരുടെ ശ്രമഫലമായി വിദ്യാലയമായി തീർന്നതാണ്.തുടർന്ന് കളപ്പറമ്പത് ഉസ്മാൻ മാനേജരുടെ കൈയിലെത്തിയ സ്കൂളിന് സ്വന്തം മകളുടെ സ്മരണാർത്ഥം നഫീസ മെമ്മോറിയൽ എൽ പി സ്കൂൾ എന്ന് നാമകരണം ചെയ്യുകയായിരുന്നു. അറംപറ്റിയതു പോലെ അന്ന് ജീവിച്ചിരുന്ന മകൾ താമസിയാതെ മരണപ്പെട്ടു .അങ്ങനെ പേര് അന്വർത്ഥമായി. 1941 ലാണ് സ്കൂൾ ആരംഭിച്ചത് .1944 -ൽ നമ്പർ ഡിസ് 330 /1944 തിയതി 29 /04/1944
പ്രകാരം സ്കൂളിന് അംഗീകാരം ലഭിച്ചു.ആദ്യം ചാവക്കാട് ഉപജില്ലയിലും തുടർന്ന് വലപ്പാട് ഉപജില്ലയിലും ആയിരുന്ന വിദ്യാലയം ഇപ്പോൾ കൊടുങ്ങല്ലൂർ ഉപജില്ലയിൽ ആണ് ഉൾപ്പെടുന്നത്.
വലിയകത്തു മുഹമ്മദുണ്ണി മുസ്ലിയാരുടെ മകൾ പാത്തുമ്മയാണ് ആദ്യ വിദ്യാർത്ഥിനി.അമ്പാട്ട് ഭാസ്കരമേനോൻ ആണ് ആദ്യത്തെ ഹെഡ്മാസ്റ്റർ.മാനേജർമാർ പലരും മാറിമാറി വന്നു പള്ളായിൽ കേശവൻ മാസ്റ്റർ ,അയിനിക്കൽ കൃഷ്ണൻ മാസ്റ്റർ തായ്വാള്ളിയിൽ ശങ്കരൻ,നമ്പിപ്പുനിലത്തു മുഹമ്മദ്മാസ്റ്റർ എന്നിവർ മാനേജര്മാരായി .പക്ഷെ ആരും സ്കൂളിന്റെ പേര് മാറ്റിയില്ല . 33 വർഷം പി വി ഹലീമുടീച്ചർ പ്രധാനാധ്യാപികയായിരുന്നു.തുടർന്ന് എൻ ബി കുഞ്ഞുമൊയിദീൻ മാസ്റ്റർ പ്രധാനാധ്യാപകനായി .1985 മുതൽ ഹെഡ്മാസ്റ്ററായി ആർ വിശ്വനാഥൻ പ്രവർത്തിക്കുന്നു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
അവലംബം
വർഗ്ഗങ്ങൾ:
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23428
- 1941ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ