ഐ ആർ എം എൽ പി എസ് ചാലക്കുടി

Schoolwiki സംരംഭത്തിൽ നിന്ന്
(23208 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഐ ആർ എം എൽ പി എസ് ചാലക്കുടി
വിലാസം
ചാലക്കുടി

ചാലക്കുടി
,
ചാലക്കുടി പി.ഒ.
,
680307
,
തൃശ്ശൂർ ജില്ല
സ്ഥാപിതം26 - ജനുവരി - 1959
വിവരങ്ങൾ
ഇമെയിൽirmlps838@gmail.com
കോഡുകൾ
സ്കൂൾ കോഡ്23208 (സമേതം)
യുഡൈസ് കോഡ്32070200103
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ചാലക്കുടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംചാലക്കുടി
താലൂക്ക്ചാലക്കുടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ10+8=19
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ധു പി.എസ്
പി.ടി.എ. പ്രസിഡണ്ട്സതീഷ് എം.കെ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ ദിപിൻ
അവസാനം തിരുത്തിയത്
18-04-2023I.R.M.L.P.S.WEST CHALAKUDY


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശ്ശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ ചാലക്കുടി ഉപജില്ലയിൽപെട്ടതാണ് ഇന്ത്യൻ റിപ്പബ്ലിക്ക് മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ പടിഞ്ഞാറെ ചാലക്കുടി. ഈ വിദ്യാലയം 1953ൽ ആണ് സ്ഥാപിതമായത്. അന്ന് മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെ നിന്നും വളരെ ദൂരത്തായിരുന്നു. ആരംഭ കാലത്തെ മാനേജർ ശ്രീ. പി. കെ. ഇട്ടൂപ്പ് അവർകൾ 45 വർഷക്കാലം ഈ സ്കൂളിന്റെ മാനേജർ ആയിരുന്നു. അദ്ദേഹത്തിന്റെ വേര്പാടിന് ശേഷം ഇന്ന് വരെ മാനേജർ പോസ്റ്റ് ഒഴിഞ്ഞു കിടക്കുന്നു. റിപ്പബ്ലിക്ക് വായനശാലയും മുൻ മാനേജുമെന്റും തമ്മിലുള്ള തർക്കത്തിന് വിരാമമിട്ടു കൊണ്ട് സ്കൂൾ മുൻസിപ്പാലിറ്റി എടുക്കണമെന്ന് ഇരു വിഭാഗവും രേഖാമൂലം എഴുതിക്കൊടുത്തു . 1952- ൽ അന്നത്തെ ജില്ലാ കളക്ടർ സ്കൂൾ നടത്തുവാൻ ആഗ്രഹിക്കുന്നവർക്ക് അപേക്ഷിക്കാമെന്ന് വിജ്ഞാപനം ഇറക്കിയതിന്റെ അടിസ്ഥാനത്തിൽ അന്നനാട്ടുകാരൻ കൃഷ്ണൻകുട്ടി എന്ന വ്യക്തി അപേക്ഷ നൽകുകയും,സ്കൂൾ നടത്തുവാൻ അനുവാദം ലഭിക്കുകയും ചെയ്തു. എന്നാൽ, സ്കൂൾ നടത്തുവാനുള്ള പണമോ, സ്ഥലമോ അദ്ദേഹത്തിനില്ലായിരുന്നു. അക്കാലത്തു ഇദ്ദേഹം ഇന്ത്യൻ റിപ്പബ്ലിക്ക് ലൈബ്രറിയിലെ അംഗമായിരുന്നു. ലൈബ്രറി മീറ്റിംഗ് നടന്നപ്പോൾ സ്കൂൾ അനുവദിച്ച കാര്യം അവതരിപ്പിക്കുകയും പരിസര വാസികളുടെയും ജനങ്ങളുടെയും സഹായത്തോടെ സ്കൂൾ ഉണ്ടാക്കുവാൻ ശ്രമിക്കാമെന്നും എല്ലാ ലൈബ്രറി അംഗങ്ങളും അഭിപ്രായപ്പെടുകയും ചെയ്തു. ആദ്യം സ്ഥലം ലഭിക്കുന്നതിന് കിടങ്ങഴിയത്ത് മന രുദ്രൻ നമ്പൂതിരിയെ സമീപിക്കുകയും അദ്ദേഹം സ്കൂളിന് വേണ്ടതായ സ്ഥലം തരികയും ചെയ്തു. എന്നാൽ അതൊരു കുളത്തിന്റെ കരയിലായതിനാൽ അത് തിരികെ എടുത്ത് പകരം ഇപ്പോൾ സ്കൂൾ ഇരിക്കുന്ന സ്ഥലം ദാനമായി തരികയും ചെയ്തു. 52.750 സെൻറ് സ്ഥലമാണ് മൊത്തം ദാനമായി നൽകിയത്. ഇതിൽ 30 സെൻറ് സ്ഥലത്തിന്റെ ആധാരത്തിൽ ലൈബ്രറി പ്രസിഡന്റ് ആയിരുന്ന ശ്രീ.പി. കെ. ഇട്ടൂപ്പ്(ADV)ഉം 22.750 സെൻറ് സ്ഥലത്തിന്റെ ആധാരത്തിൽ ലൈബ്രറി സെക്രട്ടറി ആയിരുന്ന ശ്രീ. ചന്ദ്രസേനനും ഒപ്പു വച്ചു. 1953 -ൽ നാട്ടുകാരുടെയും മറ്റെല്ലാവരുടെയും സഹായത്തോടെ ആദ്യത്തെ ഒരു ക്ലാസ്റൂം ഒരുക്കി ഒന്നാം ക്ലാസ് ആരംഭിച്ചു . ഈ വിദ്യാലയം ആരംഭിക്കുന്നതിനു മുൻപ് ഇവിടെ ഉണ്ടായിരുന്ന കുട്ടികൾ അകലെയുള്ള വിദ്യാലയങ്ങളെയാണ് ആശ്രയിച്ചിരുന്നത്. സ്കൂളിൽ ആദ്യ പ്രവേശനം നേടിയ കുട്ടികൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾ ആയിരുന്നു. സ്കൂളിലെ അധ്യാപകരും കുട്ടികളും തമ്മിൽ വളരെ അടുത്തബന്ധം സ്ഥാപിച്ചിരുന്നു. ഇന്ത്യ റിപ്പബ്ലിക്കായ കാലം ആയതു കൊണ്ട് സ്കൂളിന് ഇന്ത്യൻ റിപ്പബ്ലിക്ക് മെമ്മോറിയൽ എൽ.പി സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്‌തു. സ്കൂളിന്റെകാര്യ നിർവ്വഹണത്തിന് ആദ്യത്തെ 3 വർഷംലൈബ്രറിയുടെ പ്രസിഡൻറ് മാനേജരാകണമെന്നും പിന്നീട് 3 വർഷം CYM ൻറെ പ്രസിഡന്റിന് അധികാരം കൈമാറണമെന്നും അങ്ങനെ മാറി മാറി ഭരണം നടത്തണമെന്നും തീരുമാനിച്ചു. ഇതിനുപ്രത്യേകിച്ച് ഒരു ബൈലോയും ഇല്ലായിരുന്നു. അങ്ങനെ ശ്രീ പി. കെ. ഇട്ടൂപ്പ് മാനേജരായി സ്കൂൾആരംഭിച്ചു. 2007-ൽ ശ്രീ. ശ്രീധരൻ ചെയർമാൻ ആയിരുന്ന സമയംസ്കൂളിന്റെ അവകാശികളായ എല്ലാപ്രതിനിധികളെയും വിളിച്ചു വരുത്തുകയും അതെല്ലാവരും സ്കൂളിന്റെ നല്ല ഭാവിക്കു വേണ്ടി തങ്ങൾക്കുള്ളതായ അധികാരം മുനിസിപ്പാലിറ്റിക്ക് കൈമാറി കൊണ്ട് ഒപ്പിട്ടു നൽകുകയും ചെയ്തു. അതിനുശേഷം 4-02-2007- ൽ അന്നത്തെ ലൈബ്രറി പ്രസിഡന്റായ പി. രാമൻനായർ സെക്രട്ടറി കെ. ഓ. ആന്റോ എന്നിവർ ലൈബ്രറിക്ക് സ്കൂളിന്റെ മേൽ യാതൊരു അവകാശവുമില്ല എന്ന് ഒപ്പിട്ടു നൽകുകയും ചെയ്തു. ആദ്യകാലത്തു 13 അധ്യാപകരും 685 വിദ്യാർത്ഥികളും പഠിച്ചിരുന്ന ഒരു സ്കൂളായിരുന്നു.

ഭൗതികസൗകര്യങ്ങൾ

പഠനസൗകര്യമുള്ള കെട്ടിടം,അടച്ചുറപ്പുള്ള ക്ലാസ്സ്മുറികൾ,കമ്പ്യൂട്ടർ ലാബ്,ടൈൽ വിരിച്ച ക്ലാസ്സ്മുറികൾ,എല്ലാ ക്ലാസ്സ്മുറികളിലും ലൈറ്റും,ഫാനും.വായനാമുറി,നവീകരിച്ച ശുചിമുറി,തണൽമരങ്ങൾ നിറഞ്ഞ വിശാലമായ സ്കൂൾ മുറ്റം.

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ സർഗ്ഗശേഷിയും കായികശേഷിയും നൈപുണികളും വളർത്തുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടപ്പിലാക്കി വരുന്നു

മുൻ സാരഥികൾ

ടി.ആർ.ലോനപ്പൻ  
സി.ജെ ചെറിയാൻ 
ജാൻസി പി.എ
ഗ്രേസി ടി.പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി