സെന്റ്. ഇഗ്നേഷ്യസ്‍ യു. പി. എസ്. മണലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(22680 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. ഇഗ്നേഷ്യസ്‍ യു. പി. എസ്. മണലൂർ
St.Ignatius u p s Manalur
വിലാസം
മണലൂർ

മണലൂർ
,
മണലൂർ പി.ഒ.
,
680617
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1892
വിവരങ്ങൾ
ഫോൺ0487 2633300
ഇമെയിൽstignatiusupmanaloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്22680 (സമേതം)
യുഡൈസ് കോഡ്32070101901
വിക്കിഡാറ്റQ64089550
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംമണലൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്അന്തിക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംമണലൂർ പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ68
പെൺകുട്ടികൾ60
ആകെ വിദ്യാർത്ഥികൾ128
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആനി വി ഡി
പി.ടി.എ. പ്രസിഡണ്ട്റിനി റെജി
എം.പി.ടി.എ. പ്രസിഡണ്ട്നൈമ സത്യൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ജില്ലയിലെ ഏറ്റവും പഴക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ മണലൂർ സെന്റ്‌ ഇഗ്‌നേഷ്യസ് യു.പി.സ്കൂൾ 1892 ലാണ് സ്ഥാപിതമാകുന്നത്. താഴ്ന്ന ജാതി വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം അന്യമായിരുന്ന ഒരു കാലത്താണ് മണലൂർ സെന്റ്‌ ഇഗ്‌നേഷ്യസ് ദേവാലയത്തോടനുബന്ധിച്ചു് വിദ്യാലയം സ്ഥാപിതമാകുന്നത്.സെന്റ്. ഇഗ്‌നേഷ്യസ്  യു. പി. എസ്. മണലൂർ/ചരിത്രം  സമൂഹത്തിൻറെ വിദ്യാഭ്യാസകാര്യത്തിൽ നിർബന്ധബുദ്ധി ഉണ്ടായിരുന്ന ക്രിസ്ത്യൻ പുരോഹിതർ  പള്ളിയോടനുബന്ധിച്ച് പള്ളിക്കൂടവും ഉറപ്പാക്കിയിരുന്നു.പള്ളി മധ്യസ്ഥനായ വിശുദ്ധ ൻ്റെ പേരിൽ തന്നെ ഒരു വിദ്യാലയം ആരംഭിക്കുവാൻ പള്ളി യോഗം തീരുമാനമെടുത്തു. അങ്ങനെ 1892 ഇപ്പോൾ പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു ഓല ഷെഡ്ഡിൽ സെൻറ് ഇഗ്നേഷ്യസ് പ്രൈമറി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. 1913 സെപ്റ്റംബർ 15ന് വിദ്യാഭ്യാസ പുരോഗതിക്കായി പള്ളി യോഗം ചില കർക്കശമായ തീരുമാനങ്ങൾ തന്നെ എന്നെ കൈ കൊണ്ടു.അംഗീകരിക്കണമെന്ന് നിർബന്ധവും ഉണ്ടായിരുന്നു.ചില്ലിക്കാശ് പിഴയായി ഈടാക്കുകയും ചെയ്തിരുന്നു. ഈ വിദ്യാലയത്തിൻ്റ ആരംഭം മുതൽ 1955 വരെ മാനേജർമാർ ആയി സേവനമനുഷ്ഠിച്ചത്
  ഇടവക പ്രതിനിധികളായ അല്മായ ആയിരുന്നു . താണിക്കൽ  കോട ങ്കണ്ടത്ത് വാവു മകൻ തോമ(1892-1919) ആയിരുന്നു പ്രഥമ മാനേജർ. തുടർന്ന് 1919 ജൂലൈ 25ന് കൊച്ചി വിദ്യാഭ്യാസ മേലധ്യക്ഷൻ അവർകളുടെ 94 ഇൽ 10281-നമ്പർ കല്പനപ്രകാരം താണിക്കൽ കോട ങ്കണ്ടത്ത് ചാക്കു മകൻ ബാബു മാനേജറായി 1955 മുതൽ മാനേജർ പദവി ഇടവകവികാരിമാരിൽ നിക്ഷിപ്തമായി. ഫാദർ ജേക്കബ് അന്തിക്കാട് ആയിരുന്നു ആദ്യത്തെ വൈദിക മാനേജർ. 1981 നവംബർ ഒന്നിന് പള്ളിനട യുടെ വടക്കുഭാഗത്ത് പുതിയ ഒരു കെട്ടിടം സ്ഥാപിതമാവുകയും വിദ്യാലയം അവിടേയ്ക്ക് മാറ്റപ്പെടുകയും ചെയ്തു.1985 ഒക്ടോബറിൽ പ്രസ്തുത സ്കൂളിൻറെ മുൻവശത്ത് മതിൽകെട്ടി പടി വെക്കുവാൻ നിശ്ചയിച്ചു.1977ഒക്ടോബറിൽ പള്ളിനടയുടെ തെക്കുഭാഗത്ത് 41448 രൂപ ചെലവഴിച്ച് പാരിഷ്ഹാൾ നിർമ്മിക്കുകയും ആയത് 1982-83 മുതൽ വിദ്യാലയ നടത്തിപ്പിന് ഉപയോഗിക്കു കയും ചെയ്തു പോന്നു . 1982-83 വർഷത്തിലാണ് എൽ.പി. സ്കൂൾ യു.പി. മുടങ്ങാതെ സ്കൂളായി ഉയർത്തപ്പെട്ടത് . 2010-11 കാലഘട്ടത്തിലാണ് വിദ്വാലയം ഇന്നത്തെ പ്രൗഢഗംഭീരമായി സൗകര്യങ്ങ നിർബളോടെയുള്ള പുതിയ കെട്ടിടത്തിലേക്ക് മാറുന്നത് . ലാബും , ലൈബ്രറിയും , സ്മാർട്ട് ക്ലാസ്സ് റൂമും , സ്റ്റാഫ് , ഓഫീസ് മുറികളുമൊക്കെയുള്ള ആധുനിക സൗകര്യങ്ങളോടെ യുള്ള ഒരു യു.പി. വിദ്യാലയകെട്ടിടം തൃശൂർ ജില്ലയിൽ തന്നെ അപൂർവ്വമാണ് . വിദ്യാല യത്തെ ആധുനിക സൗകര്യങ്ങളോടെ മാറ്റി സ്ഥാപിക്കുന്നതിൽ അന്നത്തെ വികാരിയും മാനേജരുമായിരുന്ന ഫാ.ഡേവീസ് ചക്കാലയ്ക്കലച്ചന്റെ ദീർഘദൃഷ്ടിയും കർമ്മ കുശലതയും എടുത്തു പറയാതെ വയ്യ . വിദ്യാലയകെട്ടിടത്തിന്റെ ചട്ടക്കൂട് പണി പൂർത്തിയാകുമ്പോഴേയ്ക്കും അദ്ദേഹത്തിന് ഈ ഇടവകയിൽ നിന്നും മാറ്റം ലഭിച്ചു . തുടർന്ന് വന്ന ഫാ.ഡേവിസ് പനംകുളം അതേ ഉത്സാഹത്തോടെയും കർമ്മനിരതമായും പ്രവർത്തിച്ചതിന്റെ അടിസ്ഥാനത്തിൽ മണലൂർ നിവാസികളുടെ സ്വപ്നം പൂവ ണിഞ്ഞു . മനോഹരമായ ഒരു സ്കൂൾ കെട്ടിടം ഈ നാടിന് സ്വന്തമായി . നാടിന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് ജാതിമതഭേദമെന്യേയുള്ള ജനങ്ങളുടെ നിർലോഭ മായ സഹകരണം ലഭിച്ചിട്ടുണ്ട് . കാട്ടൂക്കാരൻ പൊറിഞ്ചു മാസ്റ്ററുടെ സ്മരണക്കായി അദ്ദേഹത്തിന്റെ കുടുംബം വിദ്യാലയനിർമ്മിതിക്കായി ചെയ്ത സഹായങ്ങളും ഇവിടെ സ്മരിക്കാതെ വയ്യ . അന്നത്തെ പി.ടി.എ.യുടേയും പൂർവ്വവിദ്യാർത്ഥി സംഘടനയു ടേയും നേതൃത്വത്തിൽ ഫണ്ട് സമാഹരണത്തിനായി നടത്തിയ നാടകവും ഇവിടെ പ്രത്യേകം ഓർക്കുന്നു . നൂറ്റാണ്ട് പഴക്കമുള്ള ഈ വിദ്യാലയത്തോടുള്ള നാടിന്റെ  സ്നേഹവും ഉത്തരവാദിത്വവുമാണ് ഈ സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് എന്നും സഹായകരമായിട്ടുള്ളത് .
ആദ്യകാല മാനേജർമാർ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

Map