എൻ. എസ്. എൽ. പി. എസ്. മാടക്കത്തറ

Schoolwiki സംരംഭത്തിൽ നിന്ന്
(22445 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൻ. എസ്. എൽ. പി. എസ്. മാടക്കത്തറ
വിലാസം
മാടക്കത്ര

മാടക്കത്ര പി.ഒ.
,
680651
സ്ഥാപിതം01 - 06 - 1926
വിവരങ്ങൾ
ഫോൺ9495884897
ഇമെയിൽnslpsmadakkathara@gmail.com
കോഡുകൾ
സ്കൂൾ കോഡ്22445 (സമേതം)
യുഡൈസ് കോഡ്32071203501
വിക്കിഡാറ്റQ110537831
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഒല്ലൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ഒല്ലൂക്കര
തദ്ദേശസ്വയംഭരണസ്ഥാപനംമാടക്കത്തറ, പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ23
പെൺകുട്ടികൾ25
ആകെ വിദ്യാർത്ഥികൾ48
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന ജോസ് മേനാച്ചേരി
പി.ടി.എ. പ്രസിഡണ്ട്രഞ്ജിനി
എം.പി.ടി.എ. പ്രസിഡണ്ട്Kavya Sajeesh
അവസാനം തിരുത്തിയത്
06-03-202422445


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1926 -ൽ (കൊല്ലവർഷം 1101 എടവം 23) കൊച്ചി സർക്കാരിൻെറ അനുമതിയോടെ തദ്ദേശവാസികളായ 15 പേർ ചേർന്ന് ആരംഭിച്ചതാണ് മാടക്കത്തറ നേറ്റീവ് സമാജം ലോവർ പ്രൈമറി സ്കൂൾ. തുടക്കത്തിൽ ലോവർ പ്രൈമറിയും, ലോവർ സെക്കണ്ടറിയും ഡിവിഷനുകൾ തുടങ്ങുകയും പിന്നിട് ലോവ‍ർ സെക്കണ്ടറി ഡിവഷനകൾ മണ്ണുത്തിയിലെ വി.വി.എസ്.ഹൈസ്കൂളിലേക്ക് മാറ്റുകയാണുണ്ടായത്.1104 കർക്കിടകം 4ന് സ്കൂൾ ഇപ്പോൾ സ്ഥിതിചെയ്യുന്ന 30 സെൻറ് സ്ഥലം വാങ്ങി ഘട്ടംഘട്ടമായി കെട്ടിടങ്ങൾ പണിയുകയും ചെയ്തു. സ്കൂളിൻെറ പ്രഥമ മാനേജർ ശ്രീ.കുളങ്ങര ഉണ്ണീരി നായരും പ്രഥമ പ്രധാന അദ്ധൃാപകൻ ശ്രീ.കെ.എ.ഗോവിന്ദനെഴുത്തച്ഛനും(അപ്പുമാസ്റ്റർ) ആയിരുന്നു. ഇപ്പോഴത്തെ മാനേജർ ശ്രീ.എൻ.കെ.രാമനും, പ്രധാന അദ്ധൃാപിക ശ്രീമതി.ബീന ജോസ് മേനാച്ചേരിയുമാണ്. ഇപ്പോൾ സ്കൂളിൽ 1-ാം ക്ലാസ്സ് മുതൽ 5-ാം ക്ലാസ്സ് ഉൾപ്പെടെ അഞ്ച് ഡിവിഷനുകളും അഞ്ച് അദ്ധൃാപികമാരും ആണ് ഉള്ളത്. കുടാതെ നഴ്സറി ക്ലാസ്സുകളായ എൽ.കെ.ജി., യു.കെ.ജി.യും നടത്തുന്നും. ഈ സ്കൂൾ പുനരുദ്ധരിച്ച് നിലനിർത്തുന്നതിനുവേണ്ടി ഫോക്കസിൻെറ ആഭിമുഖൃത്തിൽ 2015 -ൽ പുർവ്വവിദൃാർത്ഥികളുടെ ഒരു സംഘടന രുപീകരിച്ച് സ്കൂളിൻെറ കെട്ടിലും മട്ടിലും മാറ്റങ്ങൾ വരുത്തി കുടുതൽ കുട്ടികളെ കൊണ്ടുവരുന്നതിന് കാരൃമായ പ്രവർത്തനങ്ങൾ നടത്തി വരുന്നു. സ്കൂൾ ഈ വർഷം നവതി (90-ാം വർഷം) വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയാണ്.

സ്കൂൾ സ്ഥാപകാംഗങ്ങൾ - സർവ്വശ്രീ. കരിങ്ങാംമഠത്തിൽ ഗോവിന്ദൻ നായർ, കുളങ്ങര ഉണ്ണീരി നായർ, കുണ്ടുവളപ്പിൽ ക്യഷ്ണൻ നായർ, ചന്തുവാരത്ത് രാമൻ മേനോൻ, വൈശ്യപ്പാട്ട് കുറുമ്പനെഴുത്തച്ഛൻ, പാറയ്ക്കൽ ഇട്ടി എഴുത്തച്ഛൻ, കുറുമാംമ്പുഴ അയ്യപ്പെനെഴുത്തച്ഛൻ, പൊങ്ങണാംപറമ്പിൽ നാരായണനെഴുത്തച്ഛൻ, കുറുമാംമ്പുഴ ഗോവിന്ദനെഴുത്തച്ഛൻ, കുളമ്പുറത്ത് ഗോവിന്ദനെഴുത്തച്ഛൻ,പൂവ്വത്തുപറമ്പിൽ ഇടുപ്പോതിഎഴുത്തച്ഛൻ, മുപ്പനാട്ട് രാമനെഴുത്തച്ഛൻ, മുപ്പനാട്ട് ഗോവിന്ദനെഴുത്തച്ഛൻ, നടുവത്ത് രാമക്യഷ്ണനെഴുത്തച്ഛൻ, അയിനിക്കൽ തോട്ടാൻ അന്തോണി (മേൽപറഞ്ഞവരിൽ ആരും തന്നെ ഇപ്പോൾ ജീവിച്ചിരിപ്പില്ല)

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് ഇപ്പോൾ നിലവിൽ 8 ക്ലാസ്സ് മുറികളും, ഓഫീസും, ഒരു കമ്പൃൂട്ടർ മുറിയും, പാചകപുരയും, ഭക്ഷണം കഴിക്കുന്നതിന് ഒരു മുറിയും ഉണ്ട്.എം.പി.ഫണ്ടിൽ നിന്നും സ്കൂളിലേക്ക് നെറ്റ് സൌകരൃത്തോടുകുടി 3 കമ്പൃൂട്ടറുകൾ ലഭിച്ചത് ഉപയോഗിച്ചു വരുന്നു. സ്കൂളിൽ ആവശൃമായ ശൌചാലയങ്ങളും ആവശ്യത്തിന് വെള്ളം ലഭിക്കുന്ന ഒരു കിണറും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

കെ.എ. ഗോവിന്ദനെഴുത്തച്ഛൻ, സി.പി.ബാലക്യഷ്ണനെഴുത്തച്ഛൻ, കെ.ശങ്കുണ്ണി മേനോൻ, വി.ലക്ഷ്മിക്കുട്ടിയമ്മ, സി.വി.നാരായണൻ മസ്റ്റർ, കെ.ജാനകിയമ്മ, എൻ.ആർ.രാഘവനെഴുത്തച്ഛൻ, വി.എൻ.കല്ല്യാണിക്കുട്ടി ടീച്ചർ, കെ.ശാരദ ടീച്ചർ, പി.ജി.ശാരദ ടീച്ചർ, പി.ജി.ശാന്തകുമാരി ടീച്ചർ, എം.എ.ദേവകി ടീച്ചർ, എ.കെ.ഇന്ദിര ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ.എം.ആർ.ബാലക്യഷ്ണൻ,ശാസ്ത്രജ്ഞൻ ഐ.എസ്.ആർ.ഒ., ശ്രീ.പി.എസ്.കുമാരദാസ് ഡയറക്ടർ ഫിഷറീസ് ഡിപ്പാർട്ടമെൻ്റ് & പി.എസ്.സി.മെമ്പർ,സി.കെ.രാജൻ പ്രസിഡൻ്റ് ഗ്രാമ പഞ്ചായത്ത്,ഡോ. പി.എ.പ്രസന്നൻ, എഞ്ചിനീയർ കെ.പ്രദീപ്, ശ്രീ.പി.ബി.രാജീവ് പോലീസ് സുപ്രണ്ട്,

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps: 10.5570569, 76.2619078 | width=800px | zoom=16 }}