സഹായം Reading Problems? Click here


സെൻറ്. അഗസ്റ്റിൻസ് സി. എൽ. പി. എസ്. കൊക്കാല

Schoolwiki സംരംഭത്തിൽ നിന്ന്
(22442 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സെൻറ്. അഗസ്റ്റിൻസ് സി. എൽ. പി. എസ്. കൊക്കാല
[[Image:{{{സ്കൂൾ ചിത്രം}}}|center|320px|സ്കൂൾ ചിത്രം]]
സ്ഥാപിതം {{{സ്ഥാപിതവർഷം}}}
സ്കൂൾ കോഡ് [[{{{സ്കൂൾ കോഡ്}}}]]
സ്ഥലം കൊക്കാല
സ്കൂൾ വിലാസം {{{സ്കൂൾ വിലാസം}}}
പിൻ കോഡ് {{{പിൻ കോഡ്}}}
സ്കൂൾ ഫോൺ {{{സ്കൂൾ ഫോൺ}}}
സ്കൂൾ ഇമെയിൽ {{{സ്കൂൾ ഇമെയിൽ}}}
സ്കൂൾ വെബ് സൈറ്റ് {{{സ്കൂൾ വെബ് സൈറ്റ്}}}
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
റവന്യൂ ജില്ല തൃശ്ശൂര്‍
ഉപ ജില്ല തൃശ്ശൂര്‍ ഈസ്റ്റ്
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം {{{സ്കൂൾ വിഭാഗം}}}
പഠന വിഭാഗങ്ങൾ {{{പഠന വിഭാഗങ്ങൾ1}}}
{{{പഠന വിഭാഗങ്ങൾ2}}}
മാധ്യമം മലയാളം‌ , ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 121
പെൺ കുട്ടികളുടെ എണ്ണം 100
വിദ്യാർത്ഥികളുടെ എണ്ണം {{{വിദ്യാർത്ഥികളുടെ എണ്ണം}}}
അദ്ധ്യാപകരുടെ എണ്ണം 11
പ്രധാന അദ്ധ്യാപകൻ {{{പ്രധാന അദ്ധ്യാപകൻ}}}
പി.ടി.ഏ. പ്രസിഡണ്ട് JOSHY DAVID
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
01/ 02/ 2017 ന് 22442
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

സാംസ്ക്കാരിക നഗരിയായ തൃശൂര്‍ പട്ട​ണത്തിലേക്കുളള പ്രവേശനകവാടമാണ് കൊക്കാല പ്രദേശം. തൃശൂര്‍ കോര്‍പ്പറേഷന്‍ അതിര്‍ത്തിയില്‍ റെയില്‍വെ സ്റ്റേഷന്‍റയും ട്രാന്‍സ്പോര്‍ട്ട് ബസ് സ്റ്റാന്‍ഡിന്‍റെയും സമീപപ്രദേശമായ കൊക്കാലയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന അഞ്ചാം ക്ലാസ്സ് ഉള്‍പ്പെടെയുളള ഒരു എയ്ഡഡ് ലോവര്‍ പ്രൈമറി സ്കൂളാണിത്. റെയില്‍വെ സ്റ്റേഷന് തൊട്ടടുത്ത ഈ പ്രദേശത്ത് ധാരാളം നിര്‍ദ്ധനരും സംസ്ക്കാരശുന്യരുമായ ജനങ്ങള്‍ താമസിച്ചിരുന്നു. അന്നത്തെ വിദ്യാഭ്യാസ ഡയറക്ടറായ ശ്രീ. ജോണ്‍ മത്തായി സാര്‍, തന്‍റെ താമസസ്ഥലമായ അരണാട്ടുക്കരയ്ക്ക് ഈ സ്ഥലത്തുകൂടി കടന്നുപോകുന്പോള്‍ പല തവണ സംസ്ക്കാരശൂന്യമായ ആളുകളില്‍ നിന്നും ദുരനുഭവങ്ങള്‍ ഉണ്ടായി. ഈ ആളുകളെ എങ്ങനെയെങ്കിലും ഉദ്ധരിക്കുവാനുളള തന്‍റെ ആഗ്രഹം ഉറ്റ സുഹൃത്തും സെന്‍റ് തോമസ് കോളേജ് മാനേജരുമായിരുന്ന ബഹുമാന്യനായ പറന്പി അച്ചനെ അറിയിച്ചു. ഇദ്ദേഹത്തിന്‍റെ നല്ല ആഗ്രഹം ഉള്‍കൊണ്ട ബഹുമാന്യ പറന്പി അച്ചന്‍ സാന്പത്തികമായും സാംസ്ക്കാരികമായും ധാര്‍മ്മികമായും അധ:പതിച്ച ഈ പ്രദേശത്തെ ഉദ്ധരിക്കാന്‍ വേണ്ടി ആരംഭിച്ച ആദ്യ സംരംഭമാണ് കൊക്കാല സെന്‍റ് അഗസ്റ്റിന്‍സ് നൈറ്റ് സ്കൂള്‍. സ്കൂളിനുവേണ്ടി സ്വന്തമായി ഒരു സ്ഥലം വാങ്ങുക എന്ന ലക്ഷ്യത്തോടെ ബഹുമാന്യനായ പറന്പി അച്ചന്‍ സെന്‍റ് അഗസ്റ്റിന്‍റെ നാമത്തില്‍ സ്കൂളിനുവേണ്ടി ഒരു ഓല ഷെഡും ഒരു കൊച്ചു കപ്പേളയും പണി തീര്‍ത്തു. "1923 ല്‍ സെന്‍റ് അഗസ്റ്റിന്‍സ് ഡെ സ്കൂള്‍" എന്ന പേരില്‍ സര്‍ക്കാര്‍ അംഗീകാരത്തോടെ ഈ വിദ്യാലയം ജന്മം കൊണ്ടു.. പീന്നീട് ഓല ഷെഡ് മാറ്റി ഗേയ്റ്റിന് ഇരുവശത്തുമായി ഓടിട്ട രണ്ട് കെട്ടിടങ്ങളാക്കി മാറ്റി. അന്നത്തെ പ്രധാന അധ്യാപകനായിരുന്ന ശ്രീ. സി.കെ. അന്തപ്പന്‍ മാസ്റ്ററും സഹ അധ്യാപകരും ഏറെ ക്ലേശിക്കേണ്ടി വന്നിട്ടുണ്ട്. ഈ കാലഘട്ടത്തില്‍ സെന്‍റ് തോമസ് കോളേജ് മാനേജരായിരുന്ന ബഹുമാന്യനായ അഗസ്റ്റിന്‍ ജോണ്‍ ഊക്കനച്ചന്‍ ഈ പ്രദേശം സന്ദര്‍ശിക്കുക പതിവായിരുന്നു. ഇവിടെ സിസ്റ്റേഴ്സിന്‍റെ സേവനം ആവശ്യമാണെന്ന് മനസ്സിലാക്കിയ അദ്ദേഹം താന്‍ സ്ഥാപിച്ച കോണ്‍ഗ്രിഗേഷന്‍ ഓഫ് സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയുടെ ഒരു ശാഖാഭവനം ഈ വിദ്യാലയത്തോട് ചേര്‍ന്ന് സ്ഥാപിച്ചു. 1947 വരെ ഈ സ്ഥാപനത്തിന്‍റെ മാനേജര്‍ സ്ഥാനം വഹിച്ചത് ബഹുമാന്യനായ പോള്‍ പറന്പിയച്ചനാണ്. തുടര്‍ന്ന് വിദ്യാലയപ്രവര്‍ത്തനങ്ങള്‍ ചാരിറ്റി സിസ്റ്റേഴ്സിനെ ഏല്പിക്കുകയും മാനേജര്‍ സ്ഥാനം ബഹുമാന്യനായ അബ്രാഹം മാന്പിളളി അച്ചന്‍ വഹിക്കുകയും ചെയ്തു. 1969 ല്‍ ഈ വിദ്യാലയത്തിന്‍റെ മാനേജുമെന്‍റ് പൂര്‍ണ്ണമായും ചാരിറ്റി സിസ്റ്റേഴ്സിനെ ഏല്പിച്ചു. 2013 ല്‍ ഈ വിദ്യാലയത്തിന്‍റെ 'നവതി' വളരെ വിപുലമായി ആഘോഷിച്ചു. നാല് തവണ ഈ വിദ്യാലയത്തിന് ബെസ്റ്റ് സ്കൂള്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇന്ന് ഈ വിദ്യാലയം തൃശ്ശൂര്‍ ഈസ്റ്റ് ഉപജില്ലയില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങള്‍

10 ക്ലാസ്സ് മുറികള്‍, ഓഫീസ് റും, ടോയലറ്റുകള്‍, സ്മാര്‍ട്ട് ക്ലാസ്സ്, ലൈബ്രറി റൂം, അടുക്കള, വാട്ടര്‍ പ്യൂരിഫിക്കേഷന്‍ ലഭ്യത, കന്പ്യൂട്ടര്‍ റൂം, സ്റ്റോര്‍ റും, മാലിന്യ സംസ്ക്കരണ സംവിധാനം.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

Cub, Bul Bul, Health Club, Band Class, Dance Class, Spoken English Class, Abacus Class, Hindi Special Coaching, Balasaba

മുന്‍ സാരഥികള്‍

1923 - 1959 ------- ശ്രീ. അന്തപ്പന്‍ മാസ്റ്റര്‍ 1959 - 1962 ------- ശ്രീ. ഇ. ടി. ദേവസ്സി 1962 - 1968 -------- ശ്രീ. കെ. സി. പോള്‍ 1968 - 1973 --------- സിസ്റ്റര്‍. സൂസന്ന. സി. എസ്. സി 1973 - 1983 --------- സിസ്റ്റര്‍. മരിയ ഗൊരേറ്റി. സി. എസ്. സി. 1983 - 1988 --------- സിസ്റ്റര്‍. എമ്മ സി. എസ്. സി 1988 - 1990 -------- സിസ്റ്റര്‍. വലന്തീന സി. എസ്. സി 1990 - 1995 -------- സിസ്റ്റര്‍. ദമിയാന സി. എസ്. സി 1995 - 1999 -------- സിസ്റ്റര്‍. ഡണ്‍സ്റ്റണ്‍ സി. എസ്. സി 1999 - 2003 -------- സിസ്റ്റര്‍. ട്രീഫോണിയ സി. എസ്. സി 2003 - 2013 -------- സിസ്റ്റര്‍. അംബ്രോസ് സി. എസ്. സി 2013 - --------- സിസ്റ്റര്‍. ഫീലിയ സി. എസ്. സി


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

   ശ്രീ. അന്‍സാര്‍  -  2011 ല്‍ ജപ്പാനില്‍ വെച്ച് നടന്ന ഏഷ്യന്‍ പവര്‍ലിഫ്റ്റിങ്ങില്‍ വെങ്കലം നേടി.

നേട്ടങ്ങൾ .അവാർഡുകൾ.

Best L.P. School Award - 1988 - 89, 2003 - 04, 2007 -08, 2011 - 12

വഴികാട്ടി

Loading map...