എ.എൽ.പി.എസ് തൃക്കണാപുരം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിൽ തിരുർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ തൃക്കണാപുരം എന്ന സ്റ്റാലത് സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് ഇത്. ഈ സ്കൂളിന്റെ മുഴുവൻ പേര് എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ തൃക്കണാപുരം എന്നാണ്.
| എ.എൽ.പി.എസ് തൃക്കണാപുരം | |
|---|---|
| വിലാസം | |
തൃക്കണാപുരം തൃക്കണാപുരം പി.ഒ. , 679582 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 1930 |
| വിവരങ്ങൾ | |
| ഫോൺ | 0494 2699088 |
| ഇമെയിൽ | alpstrikkanapuram@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19240 (സമേതം) |
| യുഡൈസ് കോഡ് | 32050700316 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | എടപ്പാൾ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | തവനൂർ |
| താലൂക്ക് | പൊന്നാനി |
| ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തവനൂർ, |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 71 |
| പെൺകുട്ടികൾ | 92 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജിഷ ആർബി. പി |
| പി.ടി.എ. പ്രസിഡണ്ട് | പി.വി റസാഖ് |
| എം.പി.ടി.എ. പ്രസിഡണ്ട് | മറിയു |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
സംസ്ഥാന പാതയോരത്ത് തവനൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1930-ൽ ചേനി വീട്ടിൽ ഗോവിന്ദൻ നമ്പ്യാർ സ്ഥാപിച്ചു. രണ്ടു വർഷം പിന്നിട്ടപ്പോഴേക്കും ഈ എഴുത്തുപള്ളിക്കൂടം നടത്തിക്കൊണ്ടു പോകാൻ അദ്ദേഹത്തിന് പ്രയാസമായി. ഈ സാഹചര്യത്തിൽ സ്കൂളിന്റെ മാനേജ്‌മന്റ് മഞ്ചാരത്ത് കുട്ടികൃഷ്ണ മേനോൻ ഏറ്റെടുത്ത് 1മുതൽ 5വരെ ക്ലാസുകൾ നടത്താനുള്ള ഭൗതികസാഹചര്യം ഒരുക്കി. 1940 ലാണ് സമ്പൂർണ ലോവർ പ്രൈമറി സ്കൂളായി മാറിയത്. അദ്ദേഹത്തിന്റെ മരണത്തിനു ശേഷം ഭാര്യ കൊരട്ടിയിൽ പാറുക്കുട്ടിയമ്മ സ്കൂൾ മാനേജരായി തുടർന്നു. 1988-ൽ നാലു ക്ലാസ് മുറികളുള്ള ഒരു കെട്ടിടം കൂടി ഉണ്ടാക്കി. അതിനു ശേഷം 2012-ൽ പ്രീ - പ്രൈമറി വിഭാഗം പ്രവർത്തനമാരംഭിക്കുകയും ചെയ്തു. പ്രീ - പ്രൈമറി ഉൾപ്പെടെ 140 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിന്റെ പ്രധാനാധ്യാപിക ശ്രീമതി ജിഷ ആർബി പി.പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി സ്കൂൾ മാനേജരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അധ്യാപകരുടെയും സഹകരണത്തോടെ അക്കാഡമിക് മേഖലയിലും ഇതര മേഖലകളിലും സമഗ്രവും വൈവിധ്യമാർന്നതുമായ പരിപാടികൾ ആവിഷ്ക്കരിച്ച് വരുന്നു.പഠന രംഗത്തും, കലാ-കായിക രംഗത്തും മികച്ച നിലവാരം പുലർത്തുന്ന ഈ വിദ്യാലയം ഗ്രാമീണ ചാരുതക്ക് നിറച്ചാർത്തായി മുന്നോട്ടു പോയി കൊണ്ടിരിക്കുന്നു.
മാനവ സംസ്കാരത്തിന്റെ വികാസം കുരുന്നുകളുടെ അക്ഷരാഭ്യാസത്തിലൂടെ യും ഉപാധികളില്ലാത്ത ആശയവിനിമയത്തിലൂടെ യും ആണെന്ന് മനസ്സിലാക്കി 1930ൽ ശ്രീ മാഞ്ചേരത്തു കുട്ടികൃഷ്ണമേനോൻ സംസ്ഥാന പാതയോരത്ത് ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകൾ മെച്ചപ്പെട്ട രീതിയിൽ നടത്താനുള്ള സ്ഥലവും മറ്റു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി കൊണ്ട് തൃക്കണാ പുരത്തെ കുഞ്ഞുങ്ങൾക്ക് അക്ഷര വസന്തം കൈയ്യെത്തും ദൂരത്താക്കി തീർത്തു.
അഞ്ച് അധ്യാപകർ സേവനമനുഷ്ഠിച്ചിരുന്ന ഈ വിദ്യാലയത്തിലെ പ്രഥമ അധ്യാപകൻ ശ്രീ ശങ്കുണ്ണി കുറുപ്പ് ആയിരുന്നു. 1988-ൽ പുതുതായി നിർമ്മിച്ച കെട്ടിടം ഉൾപ്പെടെ ഭൗതിക സാഹചര്യത്തിൽ ഒരു വലിയ മാറ്റമുണ്ടായി.
ഏകദേശം നാനൂറോളം കുട്ടികൾ പഠിച്ചിരുന്ന ഈ വിദ്യാലയത്തിൽ പത്ത് അധ്യാപകർ ജോലി ചെയ്തിരുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ചുവടുപിടിച്ച് ആധുനിക സംവിധാനങ്ങളോട് കൂടി നവീകരിച്ച ക്ലാസ് മുറികൾ ഒരുക്കിക്കൊണ്ട് പാഠ്യപാഠ്യേതര രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ചു പ്രയാണം തുടരുന്ന ഈ വിദ്യാലയം തൃക്കണാപുരത്തിന്റെ യശസ്സ് വാനോളം ഉയർത്തും എന്ന് നമുക്ക് പ്രത്യാശിക്കാം
ഭൗതികസൗകര്യങ്ങൾ
- ക്ലാസ് മുറികൾ - 14
- അടുക്കള -1
- സ്റ്റോർ റൂം - 1
- പ്രൊജക്ടർ
- ടി വി
- സൗണ്ട് സിസ്റ്റം
- ടോയ്ലറ്റ് - 8
- ചുറ്റുമതിൽ
- ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധ ക്ലബ്ബുകൾ
- വിദ്യാരംഗം ക്ലബ്
- ഗണിത ക്ലബ്
- പ്രവൃത്തി പരിചയ ക്ലബ്
- ഹരിത ക്ലബ്
- അറബിക് ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
മുൻ സാരഥികൾ
| ക്രമ നമ്പർ | പ്രധാന അധ്യാപകന്റെ പേര് | കാലഘട്ടം |
|---|---|---|
| 1 | പി ശങ്കുണ്ണികുറുപ്പ് | |
| 2` | എ കെ രാമൻമേനോൻ | |
| 3 | പി ബാലകൃഷ്ണൻ എഴുത്തച്ഛൻ | |
| 4 | വി കെ ശാന്തകുമാരി | |
| 5 | പി ആർ സുലേഖ |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
- കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്നും തൃശൂർ റോഡിലേക്ക് മൂന്നര കിലോമീറ്റർ മാറിയാണ് ALPS തൃക്കണാപുരം സ്ഥിതി ചെയ്യുന്നത്
- KELTRON ഇലക്ട്രോണിക് പാർക്കിൽ നിന്നും അൽപം മുന്നോട്ടു നീങ്ങിയാണ് ALPS തൃക്കണാപുരം