എൻ.എൽ.പി.എസ്. കൊളത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(18614 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൻ.എൽ.പി.എസ്. കൊളത്തൂർ
വിലാസം
കൊളത്തൂർ
കൊളത്തൂർ

കൊളത്തൂർ പി.ഒ.
,
679338
,
മലപ്പുറം ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഇമെയിൽnationallpskolathur@gmail.com
കോഡുകൾ
സ്കൂൾ കോഡ്18614 (സമേതം)
യുഡൈസ് കോഡ്32051500705
വിക്കിഡാറ്റQ64565353
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമങ്കട
താലൂക്ക്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംമൂർക്കനാട്പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുധീർ കെ കെ
പി.ടി.എ. പ്രസിഡണ്ട്അസീസ് പി
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പിന്നിട്ട നാൾ വഴികളാണ് ചരിത്രം.ഏതൊരു വിദ്യാലയത്തിന്റെ ചരിത്രവും ആ നാടിൻറെ തന്നെ ചരിത്രമായിരിക്കും.സ്വാതന്ത്രലബ്ധിക്കു മുൻപ് വിദ്യാഭ്യാസം ഒട്ടും സർവത്രികമല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ 1927ൽ ചെറുകരയിലെ ശ്രീ . താച്ചു എഴുത്തച്ഛനാണ് വിദ്യാലയം ആരംഭിക്കുന്നത്.മൂന്നാംതരം വരെയുള്ള ഈ ഏകാദ്ധ്യാപക വിദ്യാലയം എലിമെൻഡറി സ്കൂൾ ആയിരുന്നു.സ്കൂൾ തുടങ്ങി കുറചു വര്ഷങ്ങള്ക്കു ശേഷം ശ്രീ.താച്ചു എഴുത്തച്ഛനിൽ നിന്നു വയമ്പറ്റ വാരിയം വിദ്യാലയം ഏറ്റെടുത്തു.ശ്രീമതി.പത്മാവതി വാരസ്യാരായിരുന്നു അന്നത്തെ മാനേജർ.സ്കൂൾ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുകയും നാടിൻറെ വിളക്കായി പരിണമിക്കുകയും ചെയ്തു.1946ൽ കൊളത്തൂർ നാഷണൽ എലിമെൻഡറി സ്കൂൾ കൊളത്തൂർ നാഷണൽ യൂ പി സ്കൂൾ ആക്കി ഉയർത്തി.വയമ്പറ്റ വരിയാതെ ശ്രീ. കെ എസ് ഉണ്ണിയുടെ ശ്രമഫലമായി 1960 ൽ യൂ പി സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തി.അങ്ങിനെ ഒരു നാടിൻറെ ചിരകാല അഭിലാഷം പൂവണിഞ്ഞു.തുടക്കത്തിൽ വിദ്യാർഥികൾ കുറവായിരുന്നു.എങ്കിലും വിദ്യാഭ്യാസം കാലഘട്ടത്തിൽ ആവശ്യമായി വന്നപ്പോൾ വിദ്യാലയവും നാൾക്കുനാൾ പുരോഗതിയിലേക്കു കുതിച്ചു. വിദ്യാർത്ഥികളുടെ ബാഹുല്യം കാരണം 1995ൽ നാഷണൽ എൽ പി സ്കൂൾ മലപ്പുറം റോഡിലുള്ള ശാന്ത സുന്ദരമായ പുത്തില്ലം ഗ്രൗണ്ടിലേക്ക് മാറ്റി സ്ഥാപിച്ചു.പുതിയ കെട്ടിടങ്ങളും സ്വതന്ത്രവും ശാന്തസുന്ദരമായ അന്തരീക്ഷവും വിദ്യാലയത്തിന് ഒരു മികച്ച പാഠാനാന്തരീക്ഷം നൽകി. 2001ൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.ഇത് നല്ല പ്രതികരണമാണ് ഉണ്ടാക്കിയത്.2005ൽ സ്കൂളിനോട് അനുബന്ധിചു പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചു.

2010ൽ പ്ലസ് ടു ബാച്ച് കൂടി അനുവദിച്ചുകിട്ടിയതോടെ വിദ്യാലയത്തിന് കൊളത്തൂരിന്റെ തന്നെ പുരോഗതിയുടെ ചുക്കാൻ പിടിക്കാനായി.

2014ൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തനമാരംഭിച്ചതോടെ എല്ലാ വിദ്യാർത്ഥികൾക്കും കമ്പ്യൂട്ടർ പഠനം എന്ന സ്വപ്നവും യാഥാർഥ്യമായി. കൂട്ടായ്മയാണ് ഒരു വിദ്യാലയത്തിന് ചരിത്രപരമായ പ്രാധന്യം നൽകുന്നത്.ഇപ്പോഴും അത് തലമുറകൾ ഏറ്റെടുത്തു തുടർന്നുകൊണ്ടിരിക്കുന്നു.

ഭാവിയുടെ ചരിത്രമാകാൻ.

== ഭൗതികസൗകര്യങ്ങൾ == മികച്ച സൗകര്യങ്ങൾ ആണ് ഈ സ്കൂളിൽ ഉള്ളത്.ഏഴുനൂറോളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ പതിനെട്ടോളം അടച്ചുറപ്പുള്ള ക്ലാസ് മുറികളും എല്ലാ ക്ലാസ്സുകളും ഇന്റർലോക്ക് ചെയ്ത നില്ങ്ങളും വിശാലമായ കളിസ്ഥലവും അടങ്ങിയതാണ്.കൂടാതെ മുപ്പതോളം കുട്ടികൾക്ക് ഒന്നിച്ചിരുന്നു കമ്പ്യൂട്ടർ പഠിക്കാനുള്ള സൗകര്യവും കൂടാതെ വിശാലമായ സ്മാർട്ട് ക്ലാസ് റൂമും ഇവിടെയുണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ബാത്രൂമുകളും ഇവിടെയുണ്ട്.കുട്ടികൾക്കെല്ലാം ശുദ്ധമായ കുടിവെള്ളസൗകര്യവും ഇവിടെയുണ്ട്.തിങ്കളാഴച ദിവസം ഉച്ചക്ക് കലാപരിശീലനം (യോഗ,കളരി,ചിത്രരചന,പാട്ട്,നൃത്തം ) ഭംഗിയായി നടക്കുന്നു.കുട്ടികൾക്കെല്ലാം വാഹന സൗകര്യവും സ്കൂൾ ഒരുക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ലോക പരിസ്ഥിതി ദിനം

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ

പൊതു വിദ്യാഭ്യാസ സംരക്ഷണ യജഞവുമായി ബന്ധപ്പെട്ടു കൊളത്തൂർ നാഷണൽ എൽ പി സ്കൂളിൽ നടന്ന പരിപാടികൾക്ക് വാർഡ് മെമ്പർ മുരളി മാസ്റ്റർ നേതൃതും നൽകി.പി ടി എ പ്രസിഡണ്ട് നാസർ അധ്യക്ഷനായി.പ്രധാനാധ്യാപിക ഗിരിജ ടീച്ചർ കുട്ടികൾക്ക് കാര്യങ്ങൾ വിവരിച്ചുകൊടുത്തു.രക്ഷിതാക്കൾ ശുചീകരണത്തിന് മുന്നോട്ടു വന്നതിനാൽ പ്രവർത്തനങ്ങൾ സുഖകരമായി അവസാനിച്ചു. 18614.q.jpg


ക്ലബ്ബ് പ്രവർത്തനങ്ങൾ|.

വഴികാട്ടി

google map view

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ വളാഞ്ചേരി റൂട്ടിൽ ആണ് കൊളത്തൂർ നാഷണൽ സ്കൂൾ സ്ഥിതിചെയ്യുന്നത് .കൊളത്തൂർ ടൗണിൽ നിന്നും മലപ്പുറം റോഡിൽ 1 കിലോമീറ്റര് ദൂരത്തിൽ സ്കൂൾ സ്ഥിതിചെയ്യുന്നു.പടപ്പറമ്പ് കൊളത്തൂർ റൂട്ടിലാണ് സ്കൂൾ.വളാഞ്ചേരിയിൽ നിന്നും പെരിന്തൽമണ്ണയിൽ നിന്നും 13 കിലോമീറ്ററാണ് ദൂരം.


Map


"https://schoolwiki.in/index.php?title=എൻ.എൽ.പി.എസ്._കൊളത്തൂർ&oldid=2534354" എന്ന താളിൽനിന്ന് ശേഖരിച്ചത്