ജി.എൽ.പി.എസ്. തോട്ടുപൊയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
(18555 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ജി.എൽ.പി.എസ്. തോട്ടുപൊയിൽ
18555-logo.jpg
18555 ASCHOOLFRONT.jpg
വിലാസം
തോട്ടുപൊയിൽ

GLP SCHOOL THOTTUPOYIL, PAYYANAD P.O, MANJERI, MALAPPURAM.
,
പയ്യനാട് പി.ഒ.
,
676122
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഫോൺ9961864187
ഇമെയിൽthotp365@gmail.com
കോഡുകൾ
സ്കൂൾ കോഡ്18555 (സമേതം)
യുഡൈസ് കോഡ്32050601402
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്ഏറനാട്
തദ്ദേശസ്വയംഭരണസ്ഥാപനംമഞ്ചേരി മുനിസിപ്പാലിറ്റി
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ74
പെൺകുട്ടികൾ73
ആകെ വിദ്യാർത്ഥികൾ147
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികBIJOY MATHEWS
പി.ടി.എ. പ്രസിഡണ്ട്അഷറഫലി കെ
എം.പി.ടി.എ. പ്രസിഡണ്ട്സമീറ
അവസാനം തിരുത്തിയത്
02-03-2024Thottupoyil


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. മലപ്പുറം ജില്ലയിലെ മഞ്ചേരി നഗരസഭയിലെ പതിനെട്ടാം വാർഡിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.

ചരിത്രം

മഞ്ചേരി നഗരസഭയ്ക്ക്  കീഴിൽ വരുന്ന പയ്യനാട് വില്ലേജിലെ തോട്ടുപൊയിൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഏക സർക്കാർ വിദ്യാലയമാണ് ജി. എൽ. പി. സ്കൂൾ തോട്ടുപൊയിൽ.

1957 - ൽ ഈ പ്രദേശത്തേക്ക് ഒരു സർക്കാർ സ്കൂൾ അനുവദിച്ചുകിട്ടുമ്പോൾ അതിന് സ്വന്തമായി സ്ഥലമോ കെട്ടിടമോ ഉണ്ടായിരുന്നില്ല. അതിനാൽ പ്രദേശത്തെ അന്നത്തെ മത-സാംസ്കാരിക-രാഷ്ട്രീയ  മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ, തോട്ടുപൊയിൽ മദ്രസയുടെ കെട്ടിടത്തിൽ സ്കൂളിൻറെ പ്രവർത്തനം ആരംഭിച്ചു. ശേഷം സ്വകാര്യ വ്യക്തിയിൽ നിന്നും വാങ്ങിയ ഭൂമിയിൽ തോട്ടുപൊയിൽ സ്കൂളിന് സ്വന്തമായി ഒരു കെട്ടിടം നിലവിൽ വന്നു.

തുടർന്ന് പലഘട്ടങ്ങളിലായി സർക്കാർ ഏജൻസികളിൽ നിന്നും മുനിസിപ്പാലിറ്റിയിൽ നിന്നും മറ്റു സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ലഭിച്ചുവന്ന സഹായ സഹകരണത്തോടെ സ്കൂളിന് പുതിയ കെട്ടിടങ്ങളും മറ്റു അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാവുകയും സ്കൂൾ ഇന്ന് കാണുന്ന വിധത്തിൽ വളരെ വിശാലവും വികസിതവുമായ ഒരു പ്രാഥമിക വിദ്യാലയമായി മാറുകയും ചെയ്തു.

സാമ്പത്തിക-വിദ്യാഭ്യാസ മേഖലയിൽ പൊതുവെ പിന്നാക്കം നിൽക്കുന്ന ഒരു പ്രദേശത്തെ സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന ഈ വിദ്യാലയം അടിസ്ഥാന സൗകര്യങ്ങളിലും അക്കാദമിക നിലവാരത്തിലും ഇതിനകം ഒരുപാട് നേട്ടങ്ങളിലൂടെ മുന്നേറിക്കഴിഞ്ഞു. പ്രീ-പ്രൈമറി തലം മുതൽ നാലാം ക്ലാസ് വരെയായി 200-ൽ അധികം കുട്ടികൾ പഠിക്കുന്ന സ്കൂൾ പ്രദേശത്തെ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഉള്ള  ഏക സർക്കാർ വിദ്യാലയമാണ്.

ആധുനിക രീതിയിൽ സംവിധാനിച്ച എല്ലാ ക്ലാസ് റൂമുകളും കമ്പ്യൂട്ടർ-പ്രൊജക്ടറുകൾ ഉൾക്കൊള്ളുന്ന സ്മാർട്ട് ക്ലാസ് റൂമുകളാണ്. ആകർഷണീയമായ രീതിയിൽ സംവിധാനിച്ച വിപുലമായ സ്കൂൾ ലൈബ്രറി, ഓരോ ക്ലാസ്സിലും ക്ലാസ് ലൈബ്രറി, എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പഠനത്തിന്  സൗകര്യപ്പെടുന്ന വിധത്തിൽ ലാപ്ടോപ് കമ്പ്യൂട്ടറുകൾ  തുടങ്ങി മികച്ച ഭൗതിക സാഹചര്യങ്ങൾ ഇന്ന് തൊട്ടുപൊയിൽ ജിഎൽപി സ്കൂളിന് സ്വന്തമാണ്.

പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പിന്തുണ നൽകുന്ന പദ്ധതികൾ (ഒപ്പം ഒപ്പത്തിനൊപ്പം),

കുട്ടികളുടെ വിവിധ മേഖലകളിലുള്ള കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനും സ്കൂൾ കലാ-ശാസ്ത്രമേളകളിൽ പങ്കെടുത്ത് വിജയം നേടുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിനും  ടാലന്റ് ലാബുകൾ, എൽ. എസ്. എസ്. മത്സര പരീക്ഷയ്ക്ക് പ്രത്യേക പരിശീലനം  തുടങ്ങി പല അക്കാദമിക പിന്തുണ സംവിധാനങ്ങളും സ്കൂളിൽ സജീവമായി നിലനിൽക്കുന്നു.

ഇന്ന് സ്കൂൾ അതിന്റെ 65 ആം വാർഷികം ആഘോഷിക്കുമ്പോൾ മികച്ച അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ, പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്ന ഒരു വിദ്യാലയമായി തോട്ടുപൊയിൽ ജി. എൽ. പി. സ്കൂളിനെ

മാറ്റിയെടുത്തതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും നമുക്ക് കൃതജ്ഞതയോടെ സ്മരിക്കാം. ഇനിയും പുരോഗതിയുടെ പടവുകൾ കയറി മികവിന്റെ കേന്ദ്രമായി നിലനിൽക്കാൻ നമ്മുടെ വിദ്യാലയത്തിന് സാധിക്കട്ടെ !

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകൾ

വിദ്യാരംഗം സയൻസ് മാത്സ്

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._തോട്ടുപൊയിൽ&oldid=2130260" എന്ന താളിൽനിന്ന് ശേഖരിച്ചത്