എം. എം. എൽ. പി. എസ്. പരപ്പിൽ

Schoolwiki സംരംഭത്തിൽ നിന്ന്
(17225 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം. എം. എൽ. പി. എസ്. പരപ്പിൽ
വിലാസം
പരപ്പിൽ, കോഴിക്കോട്

കല്ലായ് പി.ഒ, കോഴിക്കോട് 3
,
കല്ലായ് പി.ഒ.
,
673003
സ്ഥാപിതം10 - 1918
വിവരങ്ങൾ
ഫോൺ04952701689
ഇമെയിൽmmlps.mmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്17225 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് തെക്ക്
താലൂക്ക്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ638
പെൺകുട്ടികൾ393
ആകെ വിദ്യാർത്ഥികൾ1031
അദ്ധ്യാപകർ29
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് മുസ്തഫ വി എ
പി.ടി.എ. പ്രസിഡണ്ട്ജംഷീദ് എം പി
അവസാനം തിരുത്തിയത്
15-03-2024MMLP SCHOOL PARAPPIL


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മദ്രസത്തുൽ മുഹമ്മദിയ എൽ.പി സ്കൂൾ. 'പരപ്പിൽ സ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

ചരിത്രം

അൻസാറുൽ ഇസ്ലാം ബി തഅലിമുൽ അനാം ( മദ്രസത്തുൽ മുഹമ്മദീയ സ്കൂൾ )

കോഴിക്കോട്ടെ മുസ്ലിംകളുടെ സാമൂഹ്യ ജീവിതത്തിലെ ഒരു നാഴികക്കല്ലാണ് 100 വർഷങ്ങൾക്കു മുൻപ് സ്ഥാപിതമായ ' അൻസാറുൽ ഇസ്ലാം ബി തഅലിമുൽ അനാം'.മുഹമ്മദൻ എജ്യുക്കേഷണൽ അസോസിയേഷൻ. ചെമ്പയിൽ മമ്മദാക്ക എന്ന അന്നത്തെ ഒരു പുരോഗമനവാദി കല്ലായിപുഴയുടെ പരിസരത്ത് ഒരു മത പഠനശാല നടത്തിവന്നിരുന്നു. പഴയ മട്ടിലുള്ള ഓത്തുപള്ളിയിൽ നിന്ന് ഭിന്നമായിരുന്നു ഇതിന്റെ പ്രവർത്തന രീതി. സാമാന്യം നല്ല നിലയിൽ നടന്നു വന്നിരുന്ന ആ മദ്രസയുടെ വാർഷികാഘോഷത്തൽ പട്ടണത്തിലെ പ്രമുഖരായ മുസ്ലിം പ്രമാണികളെല്ലാം പങ്കെടുത്തിരുന്നു. വാർഷികം കഴിഞ്ഞ് തിരിച്ചു വരുമ്പോൾ കാമക്കാന്റകത്ത് കുഞ്ഞഹമ്മദ് കോയ ഹാജിയുടെയും , വലിയകത്ത് അലി ബറാമിയുടെയും മനസിൽ ഈ പിന്നോക്ക പ്രദേശത്ത് വിപുലമായ ഒരു മദ്രസ ആരംഭിക്കേണ്ടതിനെക്കുറിച്ചുള്ള ചില ആശയങ്ങൾ ഉദയം ചെയ്തു. മദ്രസയുടെ പിറവിക്ക് പ്രചോദനം അതായിരുന്നു. കുഞ്ഞഹമ്മദ് കോയ ഹാജിയുടെ കടപ്പുറത്തെ പാണ്ടികശാലയിൽ വെച്ച് അദ്ദേഹവും ,ആലി ബറാമിയും ,കോയപ്പത്തൊടി മുഹമ്മദ് കുട്ടിഹാജി അധികാരിയും മദ്രസ സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിച്ച് തീരുമാനിക്കുകയും ടുവിൽ ഒരു ലക്ഷം രൂപ മൂലധനം മൂവരും ഇതിലേക്കായി വകയിരുത്തുകയും ചെയ്തു. 1918 ആഗസ്റ്റ് 18-ാം തിയതി അൻസാറുൽ ഇസ്ലാം ബി തഅ് ലീമുൽ അനാം എന്ന പേരിൽ ഒരു കമ്മറ്റി രജിസ്റ്റർ ചെയ്തു ഈ കമ്മറ്റിയുടെ കീഴിലാണ് മദ്രസത്തുൽ മുഹമ്മദീയ സ്കൂൾ ആരംഭിച്ചത്. 1918 ആഗസ്റ്റ് 10-ാം തിയതി മദ്രാസ് ഗവർണർ ആയിരുന്ന പെറ്റ്ലാന്റ് പ്രഭു കോഴിക്കോട് സന്ദർശിച്ചപ്പോൾ മുഹമ്മദൻ എജുക്കേഷനൽ അസോസിയേഷൻ വകയായി പണി തീർന്നു കൊണ്ടിരിക്കുന്ന മദ്രസയുടെ പുതിയ കെട്ടിടത്തിൽ വെച്ച് ഒരു സ്വീകരണം നൽകുകയുണ്ടായി.കോഴിക്കോട്ടെ മുസ്ലിംകളുടെ വിദ്യാഭ്യാസത്തിനു വേണ്യ സഹായങ്ങൾ അഭ്യർത്ഥിക്കുന്ന ഒരു മെമ്മോറാണ്ടം തദവസരത്തിൽ സമർപ്പിക്കുകയും ചെയ്തു. ഫ്രാൻസിസ് റോഡിൽ കോഴിക്കോട്ടെ പഴക്കം ചെന്ന ഒരു തറവാടായ ഇടിയാനം വീടിന് തൊട്ടു പടിഞ്ഞാറ് ശാദുലി പള്ളിയുടെ മുൻവശത്തെ വെളിപറമ്പാണ് മദ്രസാ കെട്ടിടത്തിനുള്ള സ്ഥലമായി തെര‍ഞ്ഞെടുത്തത് . ഇടിയങ്ങര ശൈഖിന്റെ പള്ളിയിൽ ആണ്ടുതോറും നടക്കാറുള്ള നേർച്ചക്ക് വരുന്ന അപ്പവാണിഭക്കാരുടെ ഒരു സങ്കേതമായിരുന്നു ഈ പറമ്പ് . ഒറ്റയിൽ ഇമ്പിച്ചമ്മതാക്കയുടെ വിദഗ്ധമായ മേൽനോട്ടത്തിൽ കെട്ടിടത്തിന്റെ തറക്കല്ലിടലും ഉത്തരം കയറ്റലും ഒച്ചപ്പാടില്ലാതെ നടന്നു. ഏതാനും മാസത്തിനുള്ളിൽ പണി പൂർയാക്കുകയും ചെയ്തു. അന്നത്തെ മദിരാശി ഹൈക്കോടതി ജഡ്ജ് സർ അബ്ദൂറഹീം ആയിരുന്നു മദ്റസത്തുൽ മുഹമ്മദീയയുടെ ഉൽഘാടനം നിർവഹിച്ചത്. സ്വർണ്ണ താക്കോൽ കൊണ്ടാണ് സ്കൂൾ തുറന്നത്.ഹാജി വി.ആലി ബറാമി ,അഡ്വക്കറ്റ് ബി.പോക്കർ സാഹിബിനോടൊപ്പം മദിരാശിയിൽ പോയി സർ അബ്ദുറഹീമിനെ ക്ഷണിക്കുകയാണുണ്ടായത്. 1918 ഒക്ടോബർ 5-ാം തിയ്യതി ശനിയാഴ്ച്ചയായിരുന്നു. മദ്രസയുടെ ഉദ്ഘാടനം. മലബാറിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പൗരപ്രധാനികളും ഉദ്യോഗസ്ഥ പ്രമുഖരും വമ്പിച്ച ജനാവലിയും സന്നിഹിതരായിരുന്നു. ജസ്റ്റിസ് അബ്ദുറഹീം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി. ഒമ്പത് വിദ്യാർത്ഥികളും രണ്ട് അധ്യാപകരുമായിട്ടാണ് സ്കൂൾ ആരംഭിച്ചത്. ക്രമേണ അഭിവൃദ്ധിയുടെ പടവുകൾ കയറി 10 വർഷം പൂർത്തിയായപ്പോൾ 17 അധ്യാപകരും 430 വിദ്യാർത്ഥികളുമായി. മദ്രസയുടെ മൂലധനമായി 130000 രൂപയിൽ 40000 രൂപ പ്രധാന കെട്ടിടത്തിനു വേണ്ടി ചിലവഴിച്ചു. ബാക്കി വന്ന 90000 രൂപക്ക് പട്ടണത്തിന്റെ പ്രധാന ഭാഗങ്ങളിൽ സ്വത്ത് വാങ്ങി സ്ഥിരവരുമാനം കണ്ടെത്തി.മദ്രസ ഒരു ഹൈസ്കൂളാക്കി ഉയർത്തുന്നതിനും വിദ്യാർത്ഥികൾക്ക് ഒരു ഹോസ്റ്റൽ പണിയുന്നതിനും ആവശ്യമായ സാമ്പത്തികസഹായത്തിനു 1923 ൽ ഹൈദ്രാബാദ് നൈസാമിനെ സമീപിച്ചു. നൈസാം അനുവദിച്ച ഒരു ലക്ഷം രൂപ കോഴിക്കോട്ടെ മുസ്ലിംകളുടെ ഭാഗപ്പോരിൽ മദ്രസത്തുൽ മുഹമ്മദീയക്കു നഷ്ടപ്പെട്ടു.

 സ്രാമ്പിക്കൽ മാളിയേക്കൽ മൊയ്തീൻകോയ മേലേക്കണ്ടി മൊയ്തു,മൊയ്തീൻ വീട്ടിൽ മമ്മദ് ഹാജി,കെ പി മൂസ ബറാമി തുടങ്ങിയവർ സാമ്പത്തികമായി സഹായിച്ചവരാണ്. ഒരു മിഡിൽ സ്ക്കൂളായി പ്രവർത്തനം ആരംഭിച്ച ഇൗ സ്ഥാപനം 1947-ൽ പൂർണ്ണ ഹൈസ്ക്കൂളായി.1969 ഏപ്രിൽ 27-ാം തിയ്യതി മദ്രസത്തുൽ മുഹമ്മദീയ അതിന്റെ 50-ാം പിറന്നാൾ ആഘോഷിച്ചു. കനക ജൂബിലി ആഘോ‍ഷങ്ങൾ കോഴിക്കോട് സർവ്വകലാശാലയുടെ പ്രഥമ വൈസ് ചാൻസലറായിരുന്ന പ്രൊഫസർ എം മുഹമ്മദ് ഗനി ഉദ്ഘാടനം  ചെയ്തു. സംസ്ഥാന ഗതാഗത വകുപ്പു മന്ത്രി ഇമ്പിച്ചി ബാവ അധ്യക്ഷം വഹിച്ചു. കേരള ഹൈക്കോടതി ജസ്റ്റിസ് ഇ.കെ മൊയ്തു ആശംസ നേർന്നു. പിന്നീട് തങ്ങൾസ് റോഡിൽ എം.എം. ജൂബിലി പ്രിപ്പറേറ്ററി സ്കൂൾ സ്ഥാപിച്ചു.
  മലബാറിലെ ഏറ്റവും വലിയ മുസ്ലീം വിദ്യാലയമായിരുന്നു മദ്രസത്തുൽ മുഹമ്മദീയ്യ.ഏറനാട് വള്ളുവനാടു താലൂക്കുകളുടെ  വിവിധ ഭാഗങ്ങളിൽ നിന്നും ലക്ഷദ്വീപിൽ നിന്നും ധാരാളം കുട്ടികൾ ഇവിടെ വന്നു പഠിച്ചിരുന്നു.	പ്രഗത്ഭരായ അധ്യാപകരുടെ സേവനം കൊണ്ട് ഈ സ്ഥാപനം അനുഗ്രഹീതമായിരുന്നു. പ്രശസ്ത  മതപണ്ഡിതന്മാരായിരുന്ന വി.കെ മൂസ മൗലവി, സാലിഹ് മൗലവി ,പി.സി മുഹമ്മദ് ഹനീഫ തുടങ്ങിയവർ ഇവിടുത്തെ അറബി അധ്യാപകരായിരുന്നു.കെ.മുഹമ്മദലിയും ,പി.വി മുഹമ്മദ് മാസ്റ്ററും കരുത്തരായ ഹൈസ്കൂൾ ഹെഡ്മാസ്റ്റർമാരായിരുന്നു.പിഎസ് മുഹമ്മദ് ഇബ്രാഹീമും എം.പി മൂസമാസ്റ്ററും പ്രൈമറി വിഭാഗത്തിൽ ദീർഘകാലം സേവനമനുഷ്ഠിച്ചപ്രധാനധ്യാപകരായിരുന്നു​.എ.കെ ഗോപാലൻ , പി .ആർ  നമ്പ്യാർ തുടങ്ങിയ രാഷ്ട്രീയ നേതാക്കളും എകെ. ശേഖര പിഷാരടിയെ പോലുള്ള സ്വാതന്ത്ര്യ സമരസേനാനികളും ഇവിടുത്തെ അറിയപ്പെടുന്ന അധ്യാപകരിൽ പെടുന്നു.സംസ്ഥാന അധ്യാപക അവാർഡ് ജേതാക്കളായ  ടി. ആലിക്കോയ, എ.വി ശേഷനാരായണ അയ്യരും , കെ.പി മുഹമ്മദ് കോയ ,പി അഹമ്മദ് കോയ, കെ.അഹമ്മദ് കോയ, എന്നിവരും മധുരവനം സി. കൃഷ്ണക്കുറുപ്പ് ,ഹസ്സൻ വാടിയിൽ തുടങ്ങിയ എഴുത്തുകാരും ഇവിടെ സേവനമനുഷ്ഠിച്ചവരിൽ ശ്രദ്ധേയരാണ്.	കോയസ്സൻകോയ വീട്ടിൽ മാമുക്കോയഹാജി ആയിരുന്നു സ്കൂളിന്റെ ആദ്യത്തെ മാനേജർ.ദീർഘകാല സെക്രട്ടറിയും കറസ്പോണ്ടന്റുമായ  പി.ഐ കുഞ്ഞഹമ്മദ് കുട്ടി ഹാജി ഈ സ്ഥാപനത്തിന്റെ പുരോഗതിക്കു വേണ്ടി പ്രവർത്തിച്ചവരിൽ പ്രമുഖനായിരുന്നു. 

ഭൗതികസൗകരൃങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എൽ പി സ്‌കൂളിന് 4 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഒരു കമ്പ്യൂട്ടർ ലാബും രണ്ട് സ്റ്റാഫ് റൂമുകളും ഒരു ഓഫീസ് റൂമും ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

അദ്ധ്യാപകർ

  1. മുഹമ്മദ് മുസ്തഫ വി എ
  2. എൻ ഹസീന
  3. പി കെ അസീസ്
  4. കെ സി ബഷീർ
  5. എം സൈനബ
  6. ശിഗ്ന
  7. ഇ കെ ഹാജറ
  8. കെ സജീന
  9. റസീന എം സി
  10. അഹമ്മദ് നസറുള്ള കെ.പി
  11. എം കമർബാൻ
  12. ഇ കെ ഖാലിദ്
  13. എൻ ഹലീമ
  14. പി ജെസീക്ക
  15. ടി വി ഷമീർ
  16. കെ എ ജലീൽ
  17. താഹിറ എൻ
  18. ജസ്‌ന സി
  19. ഇ കെ മൈമൂന
  20. സാലിഹത്ത് പി ടി
  21. ബേനസീർ എം
  22. എം കെ സുബൈർ
  23. നസീഹത്ത് കെ പി
  24. ഫിറോസ് പി പി
  25. അൻസാർ
  26. നാജിദ എൻ
  27. ശരീഫ പി
  28. ഫസലുറഹ്മാൻ എ പി


മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ - മുൻ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്
  2. പി. പി. ഉമ്മർ കോയ - മുൻ വിദ്യാഭ്യാസ മന്ത്രി
  3. ഡോ. എസ്. എം. മുഹമ്മദ് കോയ - മുൻ ഹിസ്റ്ററി വിഭാഗം തലവൻ, കലികറ്റ് യൂനിവേർസിറ്റി
  4. മാമുക്കോയ - സിനിമാ നടൻ
  5. പ്രൊഫ. പി. എം. ഷിയാലിക്കോയ - മുൻ സോഷ്യോളജി വിഭാഗം തലവൻ, ഗുരവായൂരപ്പൻ കോളേജ്, കോഴിക്കോട്
  6. പ്രൊഫ. എൻ. പി. ഹാഫിസ് മുഹമ്മദ് - എഴുത്തുകാരൻ, സോഷ്യോളജി വിഭാഗം തലവൻ, ഫാറൂഖ് കോളേജ്, കോഴിക്കോട്
  7. കെ. വി. അബ്ദുൽ അസീസ് - മാനേജിംഗ് ഡയരക്ടർ, സ്കൈ ലൈൻ ബിൽഡേർസ്

വഴികാട്ടി

"https://schoolwiki.in/index.php?title=എം._എം._എൽ._പി._എസ്._പരപ്പിൽ&oldid=2233818" എന്ന താളിൽനിന്ന് ശേഖരിച്ചത്