പുറക്കാട് സൗത്ത് എൽ.പി.സ്കൂൾ
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരങ്ങൾ |
................................
ചരിത്രം
തിക്കോടി പഞ്ചായത്തിന്റെ വടക്കു കിഴക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന പുറക്കാട് എന്ന സ്ഥലത്ത് 7 -)൦ വാർഡിലായി പുറക്കാട് സൗത്ത് എൽ പി സ്‌കൂൾ സ്ഥിതി ചെയ്യുന്നു. നാഷണൽ ഹൈവേയിൽ തിക്കോടി പഞ്ചായത്ത് ജങ്ഷനിൽ നിന്നും കിഴക്കോട്ടു പോകുന്നതും മുചുകുന്ന് കോളേജ് വഴി കോയിലാണ്ടിലെത്തുന്നതുമായ റോഡിലൂടെ 2 1/ 2 കിലോമീറ്റർ ദൂരം നടന്നാൽ ഈ വിദ്യാലയം കാണാവുന്നതാണ് .
തികച്ചും ഒരു ഉൾനാടൻ പ്രദേശവും വയലേലകളാൽ ചുറ്റപ്പെട്ടതുമായ മനോഹരമായിരുന്ന ഈ സ്ഥലം ഇന്ന് കോൺഗ്രീറ്റ് കെട്ടിടങ്ങളെകൊണ്ട് നിറഞ്ഞിരിക്കുന്നു. മിനി സ്റ്റേഡിയവും ആശുപത്രിയും ഗ്രന്ഥശാലായും ആൽമരവും കാഞ്ഞിരമരവും എല്ലാം ഈ പ്രദേശത്തുണ്ട്. കൊപ്പരക്കണ്ടം എന്നൊരു മറ്റൊരു പേരിലും ഈ ഗ്രാമം അറിയപ്പെടുന്നുണ്ട്.
more details
ഭൗതികസൗകര്യങ്ങൾ
- മികച്ച സ്മാർട്ട് ക്ലാസ് റൂമുകൾ
- നല്ല സ്‌കൂൾ ഗ്രൗണ്ട്
- വൃത്തിയുള്ള പാചകപ്പുര
- വൃത്തിയുള്ള മൂത്രപ്പുര
- കമ്പ്യൂട്ടർ ലാബ് സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനഅദ്ധ്യാപകർ :
- ശ്രീ.അരിമ്പൂർ കൃഷ്ണൻ നായർ
- ശ്രീ.എം.സി കുഞ്ഞിരാമൻ നായർ
- ശ്രീ.എ കുഞ്ഞിക്കണ്ണൻ നായർ
- ശ്രീ .എം ചന്തുനായർ
- ശ്രീ. കെ എം കൃഷ്ണൻ നായർ
- ശ്രീമതി. പി ഓമന
- ശ്രീമതി കെ കെ സരോജിനി
- ശ്രീ.പി നാരായണൻ
നേട്ടങ്ങൾ
ജില്ലാ -ഉപജില്ലാ സ്‌കൂൾ ശാസ്ത്ര , കലാ-കായിക മേളകളിൽ മികച്ച വിജയം നേടിയിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ.ചിറപ്പുറത്ത് ബാലകൃഷ്ണൻ (ദാമോദരൻ) - കേരളത്തിലെ പ്രശസ്ത വോളിബോൾ താരം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
Loading map...