നിർമ്മല എൽ പി എസ് ആലാറ്റിൽ

Schoolwiki സംരംഭത്തിൽ നിന്ന്
(15416 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
നിർമ്മല എൽ പി എസ് ആലാറ്റിൽ
വിലാസം
ആലാറ്റിൽ

ആലാറ്റിൽ പി.ഒ.
,
670644
,
വയനാട് ജില്ല
സ്ഥാപിതം1964
വിവരങ്ങൾ
ഇമെയിൽnirmalalps.alattil@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15416 (സമേതം)
യുഡൈസ് കോഡ്32030101001
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തവിഞ്ഞാൽ
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ52
പെൺകുട്ടികൾ42
ആകെ വിദ്യാർത്ഥികൾ94
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി മേരി മാത്യു
പി.ടി.എ. പ്രസിഡണ്ട്ശ്രി. ടോം ജോസ് ചിറയിൽ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. ജിസ്മോൾ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ ആലാറ്റിൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് നിർമ്മല എൽ പി എസ് ആലാറ്റിൽ . ഇവിടെ 71 ആൺ കുട്ടികളും 65പെൺകുട്ടികളും അടക്കം 136 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

ആലാറ്റിൽ നിർമല എൽ പി സ്കൂൾ

ദൈവഭക്തി അറിവിന്റെ ആരംഭമാകുന്നു

1964 ജൂൺ 1. ന്നാണ് നിർമ്മല എൽപി സ്കൂളിന്റെ ആരംഭം. താൽക്കാലികമായ ഒരു ഷെഡ്ഡിലാണ് ആദ്യകാലത്ത് ക്ലാസ്സുകൾ ആരംഭിച്ചത്.ക്രമേണ ഒരു അംഗീകൃത വിദ്യാലയം സ്ഥാപിതം ആകണമെന്ന ആഗ്രഹ പൂർത്തികരണമെന്നോണം താത്കാലിക അംഗീകാരത്തോടെ 1963 ൽ ഒന്ന് രണ്ട് ക്ലാസുകളിൽ ആയി 81 കുട്ടികളും രണ്ട് അധ്യാപകരുമായി സ്കൂൾ പ്രവർത്തനമാരംഭിച്ചു. കൂടുതൽ വായിക്കാൻ

മാനേജ്മെൻ്റ്

സീറോ മലബാർ സഭയുടെ അധീനതയിലുള്ള മാനന്തവാടി രൂപതയിലെ, വിദ്യാഭ്യാസ ഏജൻസിയായ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ ആണ് നിർമല എൽ. പി സ്കൂൾ പ്രവർത്തിക്കുന്നത്. കോർപ്പറേറ്റ് സംവിധാനത്തിൻ കീഴിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. T T I – I /, H.S.S – 6 / H.S – 9/ UP - 13 / LP - 14 - മാനന്തവാടി രൂപതയുടെ പിതാവായ മാർ ജോസഫ് പൊരുന്നേടം രക്ഷാധികാരിയായി നയിക്കുന്ന കോർപ്പറേറ്റിന്റെ ഇപ്പോഴത്തെ മാനേജർ ഫാ.സിജോ ഇളംകുന്നപ്പുഴ ആണ്. നിലവിൽ ഹെഡ്മിസ്ട്രെസ്സ് ആയി ശ്രീമതി ജാൻസി എ.വി,സീനിയർ അസിസ്റ്റന്റായി സിസ്റ്റർ ജെസ്സി എം. ജി എന്നിവർ സേവനമനുഷ്ടിച്ചുവരുന്നു. ഫാ. തോമസ് മൂലക്കുന്നേൽ, ഫാ. ജോസഫ് നെച്ചിക്കാട്ട്, ഫാ. തോമസ് ജോസഫ് തേരകം, ഫാ. അഗസ്റ്റിൻ നിലയ്ക്കപ്പള്ളി, ഫാ. ജോസ് കൊച്ചറയിൽ, ഫാ. മത്തായി പള്ളിച്ചാംകുടി, ഫാ. റോബിൻ വടക്കും ചേരി, ഫാ. ബിജു പൊൻപാറ എന്നിവർ കോർപ്പറേറ്റിന്റെ മുൻകാല മാനേജർമാരായി സേവനമനുഷ്ടിച്ചിരുന്നു.

ഭൗതികസൗകര്യങ്ങൾ

പ്രഭാത സൂര്യന്റെ പൊൻകിരണങ്ങൾ ഹിമകണങ്ങളിൽ മഴവിൽ ചായം ചാർത്തി പരിലസിച്ചു നിൽക്കുന്ന തേയിലത്തോട്ടങ്ങൾക്ക് നടുവിൽ ശിരസ്സുയർത്തി നിൽക്കുന്ന ഒരു കൊച്ചു വിദ്യാലയമുണ്ട്. അതാണ് നിർമല എൽ. പി. സ്കൂൾ ആലാറ്റിൽ. കൂടുതൽ വായിക്കാൻ

  • വായന മുറി
  • രോഗി പരിചരണ മുറി
  • കമ്പ്യൂട്ടർ മുറി
  • സ്റ്റേജ്
  • വിശലയമായ മൈതാനം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ പേര് കാലയളവ്
1 ശ്രീമതി മറിയക്കുട്ടി 1969-1992
2 ശ്രീമതി റോസിലി പി എസ് 1972-2001
3 ശ്രീ ഹുസ്സൈൻ കെ കെ 1977-2003
4 സിസ്റ്റർ എവറിസ്റ്റ് എസ് 1986-1993
5 സിസ്റ്റർ ബെർത്ത 1994-1995
6 വർക്കി ടി എം 2001-2002
7 ശ്രീ എൻ വി സ്കറിയ 2003-2006
8 സിസ്റ്റർ ആലീസ് മുകാല 2003-2006
9 ഗ്രെയ്സമ്മ എം സി 2003-2010
10 ശ്രീ ഷാജി വർഗീസ് 2010-2014
11 ശ്രീ ജോസഫ് എം പി 2014-2015

നേട്ടങ്ങൾ

ചിത്രശാല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഭാവിയിലേക്ക് വിദ്യയുടെ താങ്ങുവടി കയ്യിലേന്തി , അറിവിന്റെ കെടാവിളക്കുമായി 4570 വിദ്യാർത്ഥി കൾ കർമ്മപഥത്തിലേക്ക് യാത്രയായി . പൂർവ്വവിദ്വാർത്ഥികളിൽ പലരും ഇന്ന് സമൂഹത്തിൽ അറിയപ്പെടുന്ന വ്യക്തികളാണ് . പൂർവ വിദ്യാർത്ഥികളിൽ പ്രശസ്തർ

അനുമരിയ ദേശീയ ബാസ്കറ്റ് ബോൾതാരം

ജോയൽ  വട്ടക്കുന്നേൽ ജില്ലാ ഗുസ്തി ചാമ്പ്യൻ

നിഖിൽ ജോസ്   ഇന്ത്യൻ ആർമി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ആലാറ്റിൽ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
  • വടകര റെയിൽവേ സ്റ്റേഷനിൽ നിന്നും 60 കി മീ ദൂരം.
  • കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള ത്തിൽ നിന്നും 61 കി മി ദൂരം.
Map