നിർമ്മല എൽ പി എസ് ആലാറ്റിൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലാറ്റിൽ നിർമല എൽ പി സ്കൂൾ ചരിത്രം

ദൈവഭക്തി അറിവിന്റെ ആരംഭമാകുന്നു

1964 ജൂൺ 1 - അന്നാണ് നിർമ്മല എൽ.പി.സ്കൂളിന്റെ ആരംഭം . പെരുമ്പനാനിക്കൽ കുര്യൻ , നെല്ലിക്കുന്നേൽ ജോസഫ് , ദേവസ്യ എന്നിവർ നൽകിയ സ് ഥലത്ത് കർമ്മോത്സുകരായ നെല്ലിക്കു ന്നേൽ ജോസഫ് , ഓലിക്കൽ വർഗീസ് എന്നിവർ മുൻകൈ എടുത്ത് താല്കാലികമായി ഒരു ഷെഡ്ഡുണ്ടാക്കി ക്ലാസുകൾ ആരം ഭിച്ചു . പെരുമ്പനാനിക്കൽ മത്തായി സംഭാവന ചെയ്ത 50 സെന്റ് സ്ഥലത്താണ് ഷെഡ് നിർമ്മിച്ചത് . അക്കാലത്ത് കുടിയേറ്റ ക്കാരിൽ വിദ്യാസമ്പന്നരായ മാടശ്ശേരി പുത്തൻപുര ജോസഫ് , കൊല്ലിക്കുടി തൊമ്മൻ ആശാൻ , കാരന്തുള്ളിൽ മാത്യു , ക ത്തിൽ ബേബി മാസ്റ്റർ , ദാമോദരൻ മാസ്റ്റർ എന്നിവർ അക്ഷരം പഠിപ്പിച്ചു തുടങ്ങി . ക്രമേണ ഒരു അംഗീകൃതവിദ്യാലയം സ്ഥാപിതമാകണം എന്ന ആഗ്രഹം പൂർവ്വികർ കർമ്മകുശലനയ ബഹു . ജോർജ്ജ് കഴിക്കച്ചാലിൽ അച്ചനെ അറിയിക്കുകയും അച്ചന്റെ നേതൃത്വത്തിൽ 1,2 ക്ലാസ്സുകളിലായി 81 കുട്ടികളും 2 അധ്യാപകരുമായി താല്കാലിക അംഗീകാരത്തോടെ 1963 - ൽ സ്കൂൾ പ്ര വർത്തനം ആരംഭിച്ചു . ഒരു പുതിയ കെട്ടിടം സ്കൂളിനായി നിർമ്മിക്കാൻ ശ്രീ . നെല്ലിക്കുന്നേൽ ദേവസ്വ 75 സെന്റ് സ്ഥലം സംഭാവന ചെയ്യുകയും ബഹു . കഴിക്കച്ചാലിൽ അച്ചന്റെയും അസിസ്റ്റന്റ് ബഹു  . ജോസ് കരിക്കാട്ട്കണ്ണിയിൽ അച്ഛന്റെയും നേതൃത്വത്തിൽ കെട്ടിടം നിർമ്മിക്കുകയും ചെയ്തു . 1966 ജൂൺ മാസത്തിൽ പണി കഴിപ്പിച്ച പ്രധാന കെട്ടിടത്തിന്റെ വെഞ്ചരിപ്പ് കർമ്മം തലശ്ശേരി രൂപ ത ബിഷപ്പായിരുന്ന മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവ് നിർവ്വഹിച്ചു . 1966-67 വർഷത്തിൽ നാലാം ക്ലാസ് പൂർത്തിയാ യി . 1966 സെപ്തംബർ 3 ന് ഈ സ്കൂളിന്റെ സംരക്ഷണവും നിയന്ത്രണവും റവ . ഫാദർ ജോസ് കരിക്കാട്ട് കണ്ണിയേൽ ഏറ്റെ ടുത്തു . 1968 നവംബർ 28 ന് ഈ വിദ്യാലയത്തിന് സ്ഥിരമായ അംഗീകാരം ലഭിച്ചു . 1967 മുതൽ 1979 വരെ മാനന്തവാടി കോർപ്പറേറ്റ് നിലവിൽ വരുന്നതുവരെ സ്കൂൾ തലശ്ശേരി കോർപ്പറേറ്റിന്റെ കീഴിലായിരുന്നു . 1969 - ൽ സ്കൂളിന്റെ സ്ഥലപരിമിതി പരിഗണിച്ച് 2 ക്ലാസ് മുറികളുള്ള ഒരു കെട്ടിടം കൂടി മൈക്കിൾ വടക്കേടം അച്ചൻ പണികഴിപ്പിച്ചു . 1973 - ൽ സ്കൂളിൽ ഒരു ഷെഡ് കൂടി സെബാസ്റ്റ്യൻ കോയിപ്പുറം അച്ചൻ നിർമ്മിച്ചു . ശ്രീ . എം.എ.ജോസഫ് , ശ്രീ . ഇ.സി. കുര്യൻ , ശ്രീ . എ.കെ.അബ്രഹാം , ശ്രീ . കെ.ജെ. പൗലോസ് , ശ്രീ . ടി . ഉലഹന്നൻ , ശ്രീ . എം.സി. ബാലൻ , സി . അന്നമ്മ , സിസ്റ്റർ മേരി ബർത്ത , ശ്രീ കുര്യാക്കോസ് , ശ്രീ . കെ.കെ.മത്തായി , ശ്രീമതി റോസിലി പി.എസ് . , ശ്രീ . വർക്കി വി.എം. , ശ്രീ.പി.വി. ആന്റണി , ശ്രീ . എൻ.വി. സ്കറിയ , സിസ്റ്റർ ആലീസ് , ശ്രീ . ഷാജി വർഗീസ് , ശ്രീ . എം.പി. ജോസഫ് , ശ്രീമതി സ്വ പി.വി. എന്നിവർ ഈ വിദ്യാലയത്തിന്റെ അഭിവൃദ്ധിക്കായി പ്രയത്നിച്ച പ്രധാനാധ്യാപകരാണ് . ഇവരോടൊപ്പം 92 അധ്യാപകർ ഇവിടെ സേവനം ചെയ്ത് കടന്നു പോയി . ഭാവിയിലേക്ക് വിദ്യയുടെ താങ്ങുവടി കയ്യിലേന്തി , അറിവിന്റെ കെടാവിളക്കുമായി 4570 വിദ്യാർത്ഥി കൾ കർമ്മപഥത്തിലേക്ക് യാത്രയായി . പൂർവ്വവിദ്വാർത്ഥികളിൽ പലരും ഇന്ന് സമൂഹത്തിൽ അറിയപ്പെടുന്ന വ്യക്തികളാണ് .