അഴീക്കോട് വെസ്റ്റ് യു പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അഴീക്കോട് വെസ്റ്റ് യു പി സ്കൂൾ | |
---|---|
വിലാസം | |
വായിപ്പറമ്പ് അഴിക്കോട് പി.ഒ. , 670009 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 0497 2771390 |
ഇമെയിൽ | school13654@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13654 (സമേതം) |
യുഡൈസ് കോഡ് | 32021300903 |
വിക്കിഡാറ്റ | Q64459388 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | പാപ്പിനിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | അഴീക്കോട് |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | അഴീക്കോട് പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 90 |
പെൺകുട്ടികൾ | 81 |
ആകെ വിദ്യാർത്ഥികൾ | 171 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വിനയകുമാർ എം |
പി.ടി.എ. പ്രസിഡണ്ട് | അനീഷ് ബാബു |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രജിഷ കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിൽ വായിപ്പറമ്പ് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യയാലയമാണ് അഴീക്കോട് വെസ്റ്റ് യു പി സ്കൂൾ
ചരിത്രം
ഒരു നാടിന്റെ മാഹാത്മ്യം വിളിച്ചു പറയുന്ന സേവനകേന്ദ്രമാണ് വിദ്യാലയം. ഇന്ന് നാം കാണുന്ന വിദ്യാലയങ്ങൾ എല്ലാം തന്നെ ഒരുപാടു പടിപടിയായ മാറ്റങ്ങൾക്കു വിധേയമായവയാണ്. ഒരു നാടിന്റെ പുരോഗതിയിലും, വളർച്ചയിലും പൊതു സ്ഥാപനമെന്ന നിലയിൽ സ്കൂളുകൾ വഹിക്കുന്ന പങ്കു വളരെ വലുതാണ് . അത്തരത്തിൽ സമൂഹത്തിന്റെ ഉയർച്ചയ്ക്കും സാംസ്‌കാരിക ഉന്നതിക്കും വളരെ മഹനീയമായ ഒരു സ്ഥാനം അലങ്കരിക്കുന്ന വിദ്യാലയമാണ് അഴീക്കോട് വെസ്റ്റ് യു പി സ്കൂൾ. 1925ൽ അഴീക്കോട് പഞ്ചായത്തിലെ വായിപ്പറമ്പ പ്രദേശത്തിലെ പതിനാറാം വാർഡിലാണ് അഴീക്കോട് വെസ്റ്റ് യു പി സ്കൂൾ സ്ഥാപിക്കപെട്ടത്. കണ്ണൂർ പട്ടണത്തിൽ നിന്നും അല്പം വടക്കു മാറി 16.04 ച. സെ. മി വ്യാപിച്ചു കിടക്കുന്ന ഒരു തീരദേശ പഞ്ചായത്ത് ആണ് അഴീക്കോട്. പടിഞ്ഞാറ് അറബിക്കടലിന്റെയും വടക്കു വളപട്ടണം പുഴയുടെയും പരിലാളന ഏറ്റു കിടക്കുന്ന ഈ പഞ്ചായത്തിന് കിഴക്കു വളപട്ടണം, ചിറക്കൽ എന്നീ പഞ്ചായത്തുകളും , തെക്കു പള്ളിക്കുന്ന്, ചിറക്കൽ എന്നീ പഞ്ചായത്തുകളും അതിരിടുന്നു. കടലും പുഴയും കൂടി ചേരുന്ന അഴി ഉള്ളതുകൊണ്ടാണ് ഈ നാടിനു അഴീക്കോട് എന്ന പേര് ലഭിച്ചത് എന്നാണ് ചരിത്രം. പഴയ ചിറക്കൽ കോവിലകത്തിന്റെയും നാട് വാഴിത്തങ്ങളുടെയും നിയന്ത്രണത്തിൽ ആയിരുന്ന അഴീക്കോട് പ്രദേശം ഉന്നതമായ സംസ്കൃതിയുടെയും പൈതൃകത്തിന്റെയും നാടാണ്.
ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെയുള്ള പോരാട്ടത്തിലും ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായ പ്രക്ഷോഭസമരങ്ങളിലും സജീവമായ ഒരു ജനതയായിരുന്നു വായിപറമ്പു പ്രദേശത്തുകാർ. കാർഷികവൃത്തിയിലൂടെയും മറ്റു പ്രാഥമിക തൊഴിൽ മേഖലയിലൂടെയും ഉപജീവനമാർഗം കണ്ടെത്തിയിരുന്ന ഇവിടുത്തെ ജനതയ്ക്കു വിദ്യാഭ്യാസ പരമായ ഉന്നമനം കൂടി അത്യാവശ്യമാണെന്ന് സമൂഹത്തിൽ ചർച്ചചെയ്യപ്പെട്ടു. തൽഫലമായി അഴീക്കോട് പഞ്ചായത്തിൽ വായിപ്പറമ്പിൽ ശ്രീ ചോയ്യാൻ രാമന്റെ വീട്ടു വരാന്തയിൽ ആയിരുന്നു കുടിപ്പള്ളിക്കൂടമായി ഈ വിദ്യാലയം ആരംഭിച്ചത്. പിന്നീട് വിദ്യാർഥികളുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനവ് ഒരു ഔദ്യോഗിക വിദ്യാഭ്യാസ സ്ഥാപനം ഈ നാട്ടിൽ ഉയർന്നു വരേണ്ടതിന്റെ ആവശ്യകതയ്ക്കു ആക്കം കൂട്ടി. പിന്നീട് പ്രദേശത്തുകാരൻ ആയ പരേതനായ ശ്രീ കുമാരൻ മാസ്റ്റെറുടെയും നാരായണി ടീച്ചറുടെയും ശ്രമഫലമായിട്ടാണ് അഴീക്കോട് വെസ്റ്റ് യു പി സ്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തു സ്ഥാപിതമായത് . അഴീക്കോടു നിവാസികളായ ഒരു കൂട്ടം വിജ്ഞാന ദാഹികളായ നാട്ടുകാരുടെയും വ്യാപാരിയായ എ കെ നായരെ പോലെയുള്ള സുമനസ്സുകളുടെയും പിന്തുണയും സഹായവും ഇത്തരമൊരു സരസ്വതീ ഗേഹം ഇവിടെ ഉയർന്നു വന്നതിനു കാരണമായി.ആദ്യകാലത്തു ഒന്നു മുതൽ അഞ്ചു വരെയുള്ള ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. പിന്നീട് ഏഴു വരെയുള്ള ക്ലാസ്സുകളും നിലവിൽ വന്നു.
സ്കൂളിലെ ആദ്യ വിദ്യാർത്ഥി ശ്രീ കായക്കൽ അച്യുതനും സ്കൂളിന്റെ ആദ്യത്തെ പ്രധാന അധ്യാപകൻ ചാത്തുക്കുട്ടി മാസ്റ്ററും ആദ്യത്തെ മാനേജർ കുമാരൻ മാസ്റ്ററും ആയിരുന്നു. പിന്നീട് കൈമാറ്റത്തിലൂടെ ശ്രീമതി വിമലയും , ഇന്നത്തെ മാനേജർ ആയ ശ്രീ കെ പി ജയബാലൻ മാസ്റ്ററും സ്കൂൾ ഏറ്റെടുത്തു.കൂടുതൽ വായനക്ക്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രധാനാധ്യാപകൻ | വർഷം |
---|---|
ചാത്തുക്കുട്ടി മാസ്റ്റർ | |
കുമാരൻ മാസ്റ്റർ | |
സുകുമാരൻ മാസ്റ്റർ | |
ബാലകൃഷ്ണൻ മാസ്റ്റർ | |
പി എം രാജേന്ദ്രൻ മാസ്റ്റർ | |
എം വി സുധാകരൻ മാസ്റ്റർ | |
കെ പി രാഘവൻ മാസ്റ്റർ | |
പി ഡി പുഷ്പവല്ലി ടീച്ചർ | |
സി പി കോമളവല്ലി ടീച്ചർ | |
സി ശോഭന ടീച്ചർ | |
എം ശ്രീജ ടീച്ചർ | |
പി കെ വത്സല ടീച്ചർ | |
എം വിനയകുമാർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13654
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ