അഴീക്കോട് സൗത്ത് യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(13653 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അഴീക്കോട് സൗത്ത് യു പി സ്കൂൾ
വിലാസം
അഴീക്കോട്

അഴീക്കോട് പി.ഒ.
,
670009
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 01 - 1928
വിവരങ്ങൾ
ഫോൺ0497 2779460
ഇമെയിൽschool13653@gmail.com
കോഡുകൾ
സ്കൂൾ കോഡ്13653 (സമേതം)
യുഡൈസ് കോഡ്32021300704
വിക്കിഡാറ്റQ64459411
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഅഴീക്കോട്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ249
പെൺകുട്ടികൾ232
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസാജിം എം
പി.ടി.എ. പ്രസിഡണ്ട്അബ്‌ദുൾ നിസാർ
എം.പി.ടി.എ. പ്രസിഡണ്ട്സപ്‌ന കെ എം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണൂർ ജില്ലയിലെ അഴീക്കോട് പഞ്ചായത്തിൽ പൂതപ്പാറ എന്ന സ്ഥലത്ത് തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് അഴീക്കോട് സൗത്ത് യൂ പി സ്കൂൾ

2021  സെപ്റ്റംബർ മാസാവസാനത്തോടെ, പുതിയരൂപത്തിലും ഭാവത്തിലും പഴമ നിലനിർത്തിയും  കൊണ്ട്  നവീകരിച്ച ഈ വിദ്യാലയത്തിന് 93  വർഷങ്ങളുടെ ചരിത്ര പാരമ്പര്യമുണ്ട് .

ആരംഭം

പ്രശസ്ത സംസ്‌കൃത പണ്ഡിതനും മാന്ത്രികനും താന്ത്രികനുമായിരുന്ന ശ്രീ കമ്മാരൻ ഗുരുക്കളാണ് സ്ഥാപകൻ.

1928  ൽ സൗത്ത് എലിമെന്ററി സ്കൂൾ എന്ന പേരിലാണ്  പ്രവർത്തനം ആരംഭിക്കുന്നത് .

അതിന് മുമ്പ്  അദ്ദേഹത്തിന്റെ സഹോദരൻ ആയിരുന്ന ശ്രീ കെ എം കൃഷ്ണൻ ഗുരുക്കളുടെ നേതൃത്വത്തിൽ ഇവിടെ സംസ്കൃത വിദ്യാലയം പ്രവർത്തിച്ചിരുന്നു

പ്രവർത്തനം

ഒന്നുമുതൽ എട്ടാം ക്ലാസ് വരെ ആയിരുന്നു ആദ്യ ഘട്ടത്തിൽ പ്രവർത്തിച്ചിരുന്നത്. പിന്നീട് 1958 ലെ കേരള വിദ്യാഭ്യാസ നിയമ പ്രകാരം എട്ടാം ക്ലാസ് നിർത്തലാക്കുകയും ഒന്നുമുതൽ ഏഴ് വരെ ആയി നിജപ്പെടുത്തുകയും ചെയ്തു.

അഴീക്കോട് പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമെന്നും , വിശാലമായ കളിസ്ഥലമുള്ള സ്കൂൾ എന്നൊക്കെയുള്ള ഖ്യാതി  ഈ സ്കൂളിനുണ്ട് .

അത്കൊണ്ട് തന്നെ അഴീക്കോടിന്റെ സാമൂഹ്യവും സാംസ്കാരികവുമായ ഉയർച്ചയ്ക്കും വളർച്ചയ്ക്കും  ഈ വിദ്യാലയത്തിന്റെ പങ്ക് ഏറെ വലുതാണ്.

പ്രഗത്ഭ വാഗ്മിയും സാഹിത്യ വിമർശകനും എഴുത്തകാരനുമൊക്കെ ആയിരുന്ന സുകുമാർ അഴീക്കോടിന്റെ പ്രാഥമിക വിദ്യാഭ്യാസം ഈ സ്കൂളിൽ വെച്ചായിരുന്നു.

അതുപോലെതന്നെ പുതുക്കുടി കുഞ്ഞിക്കണ്ണൻ നമ്പ്യാർ ,വി രാഘവൻ നായർ ,ടി വി കരുണാകരൻ നായർ ,അച്യുതൻ മാസ്റ്റർ ,എ വി ദാമോദരൻ മാസ്റ്റർ , അലവിൽ കെ രാഘവൻ ,എം ടി കുമാരൻ മാസ്റ്റർ , മൂർക്കോത്ത് കൃഷ്ണൻ മാസ്റ്റർ എന്നിങ്ങനെ ധാരാളം മഹത് വ്യക്തികൾ ഈ വിദ്യാലയത്തിൽ പ്രാഥമിക വിദ്യ അഭ്യസിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

  • 2 ഏക്കറോളം വിസ്തൃതിയുള്ള സ്ഥലത്താണ് സ്കൂൾ നിലകൊള്ളുന്നത്
  • വിശാലമായ കളിസ്ഥലം
  • നവീകരിച്ച 9 ക്ലാസ് മുറികൾ , 2 ഹാൾ
  • സ്കൂൾ വാഹനം
  • കമ്പ്യൂട്ടർ ലാബ്‌
  • സയൻസ് ലാബ്
  • ഗണിതലാബ്
  • ഡിജിറ്റൽ തിയറ്റർ
  • 2 സ്റ്റാഫ് റൂം
  • കുട്ടികളുടെ പാർക്ക്
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്‌ലറ്റ്‌  സൗകര്യം
  • പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

പച്ചക്കറി കൃഷി, മദ്യത്തിനെതിരെയുള്ള പ്രചാരണം,പ്ലാസ്റ്റിക് നിർമാർജന യജ്ഞം,സ്കൗട്ട് ആൻറ് ഗൈഡ്സ്, സയൻസ് ക്ലബ്ബ്, ഐ ടി ക്ലബ്ബ് ,സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ഗണിത ക്ലബ്ബ്, വിദ്യാരംഗം കലാ സാഹിത്യ വേദി

മാനേജ്‌മെന്റ്

സിംഗിൾ മാനേജ്മെന്റ് (എയിഡഡ്)

മുൻസാരഥികൾ

ക്രമ നമ്പർ പേര് വർഷം
1 എ ലംബോധരൻ
3 എം. രുഗ്മിണി
4 എൻ പ്രേമസുധ
5 അനിത എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ.സുകുമാർ അഴീക്കോട്





ഡോ.സുകുമാർ അഴീക്കോട് (https://ml.wikipedia.org/wiki/)

വഴികാട്ടി

Map