നിടുവാലൂർ യു .പി .സ്കൂൾ ചുഴലി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നിടുവാലൂർ യു .പി .സ്കൂൾ ചുഴലി | |
---|---|
വിലാസം | |
നിടുവാലൂർ എ.യു.പി.എസ്, , ചുഴലി പി.ഒ. , 670142 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഇമെയിൽ | niduvalooraups62@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13462 (സമേതം) |
യുഡൈസ് കോഡ് | 32021500504 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
ഉപജില്ല | ഇരിക്കൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | എയ്ഡഡ് |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെങ്ങളായി പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | Rajesh p v |
എം.പി.ടി.എ. പ്രസിഡണ്ട് | Veena |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങളായി പഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെട്ട നിടുവാലൂരിൽ സംസ്ഥാനപാതയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന നിടുവാലൂർ എയു പി സ്കൂൾ 1928ൽ സ്ഥാപിതമായതാണ്.5ാംതരം വരെയുള്ള എൽ പി സ്കൂളായിരുന്നു സ്ഥാപനം 1982ൽ അപ്ഗ്രേഡ് ചെയ്ത് യു പി സ്കൂളാക്കിയത്.സമൂഹത്തിന്റെ നാനാതുറകളിൽ സേവനം അനുഷ്ടിക്കുന്ന പ്രമുഖവ്യക്തിത്വങ്ങൾ ഈവിദ്യാലയത്തിന്റെ സംഭാവനയാണ്.ഇപ്പോൾ ൪൪൨ കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം ഇരിക്കൂർ ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
വിദ്യാഭ്യാസം സമൂഹത്തിന് വേണ്ടി , സമൂഹം വിദ്യാങ്യാസത്തിന് വേണ്ടി (EDUCATION FOR MASS, MASS FOR EDUCATION )എന്നതാണ് ഈ വിദ്യാലയത്തിന്റെ ആപ്ത വാക്യം.
Read more
ഭൗതികസൗകര്യങ്ങൾ
29 സെന്റ് സ്ഥലത്താണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.സ്‌കൂളിന് 20ലധികം ക്ലാസ് മുറികളും ആവശ്യമായ ലാബും ടോയ്‌ലെറ്റ് സൗകര്യവും ഉണ്ട് .ഇതിൽ 5 ക്ലാസ് മുറികൾ ഹൈടെക്ക് ക്ലാസ് മുറികളാണ്.സ്‌കൂളിന് മുന്നിലായി കളിസ്ഥലവും.ഇന്റർനെറ്റ് സൗകര്യവും സ്ക്കൂളിൽ ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം
സയൻസ് ക്ലബ്ബ്
ദേശീയ ഹരിത സേന
കാർഷിക ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബ്
ഭാഷാ ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
യുറീക്ക
ഇക്കോ ക്ലാസ്
കായിക ക്ലബ്ബ്
സ്കൗട്ട് ആൻഡ് ഗൈഡ്‌സ്
സൂപ്പർകിഡ് പ്രോഗ്രാം
മാനേജ്‌മെന്റ്
കാർത്യായനി സ്മാരക എഡുക്കേഷണൽ ട്രസ്റ്റ് ആണ് ഇപ്പോൾ സ്കൂൾ നോക്കി നടത്തുന്നത്. പി ചന്ദ്രശേഖരനാണ് ട്രസ്റ്റി- മാനേജർ
എം കൃഷ്ണ വേണി, എം വേണുഗോപാൽ എം ബിജു എന്നിവർ അംഗങ്ങളാണ്
മുൻസാരഥികൾ
കെ എം ജാനകിയമ്മ, എം കാർത്യായനി
സ്കൂൾ പ്രവർത്തനങ്ങൾ ചിത്രങ്ങൾ
പ്രവേശനോത്സവം 2023-24 – ജൂൺ 1
നിടുവാലൂർ എ.യു.പി സ്കൂളിലെ 2023-24 അധ്യായന വർഷത്തെ പ്രവേശനോത്സവം പിടിഎ പ്രസിഡന്റ് ശ്രീ ശൈലേഷ് ബാബുവിന്റെ അധ്യക്ഷതയിൽ ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി പി മോഹനൻ ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് സ്കൂളിലെ പ്രധാന അധ്യാപിക ശ്രീമതി ഗീത ടീച്ചർ സ്വാഗതം പറഞ്ഞു. സ്കൂളിലെ സീനിയർ അധ്യാപകൻ ശ്രീ ബിജു മാഷ് കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . ഇതോടൊപ്പം ഒന്നാം ക്ലാസിൽ എത്തിയ പുതിയ കൂട്ടുകാർക്ക് സ്കൂളിന്റെ വകയുള്ള യൂണിയൻ ഫോം വിതരണവും നടന്നു. തുടർന്ന് സ്കൂളിൽ എത്തിച്ചേർന്ന വിശിഷ്ട വ്യക്തികൾ കുട്ടികൾക്ക് പ്രവേശനോത്സവത്തിന്റെ ഭാഗമായി സന്ദേശങ്ങൾ കൈമാറി. ശേഷം കുട്ടികളുടെയും അധ്യാപകരുടെയും ചെറിയ കലാപരിപാടികൾ അരങ്ങേറി. പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്ക് പായസം വിതരണം ചെയ്തു. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കി. ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന സ്കൂൾ പ്രവേശനോത്സവ പരിപാടിക്ക് ഇതോടെ തുടക്കമായി.
നിടുവാലൂർ എ യു പി സ്കൂളിൽ കൊയ്ത്തുത്സവം
നിടുവാലൂർ എ യു പി സ്കൂളിൽ തുടർച്ചയയി 14ആം വർഷവും ആഗ്രോ ഫ്രഡ്‌ലി സ്കൂൾ പ്രോഗ്രാമിന്റെ ഭാഗമായി നെൽകൃഷി കൊയ്ത്തുത്സവം നടന്നു. കുട്ടികളിൽ കാർഷികവൃത്തിയോടുള്ള മനോഭാവം വളർത്തുക നെൽകൃഷിയുടെ വ്യത്യസ്ത ഘട്ടങ്ങളെപറ്റിയുള്ള അവബോധം സൃഷ്ടിക്കുക തുടങ്ങിയവയാണ് വർഷങ്ങളായി തുടരുന്ന ആഗ്രോഫ്രണ്ട്‌ലി സ്കൂൾ പദ്ധതിയുടെ ലക്ഷ്യങ്ങൾ. വിത്തിടൽ, ഞാറു നടൽ, കളപറിക്കൽ, വിളവെടുക്കൽ തുടങ്ങി നെൽകൃഷിയുടെ എല്ലാ ഘട്ടങ്ങൾക്കും കുട്ടികൾ തന്നെയാണ് നേതൃത്വം നൽകുന്നത്. കൊയ്ത്തുത്സവം പി ടി എ പ്രസിഡന്റ് ശ്രീ. ഷൈലേഷ് ബാബു വിന്റെ സാന്നിധ്യത്തിൽ ചെങ്ങളായി കൃഷിഭവനിലെ അസിസ്റ്റന്റ് കൃഷി ഓഫർ ശ്രീ.രാഗേഷ് പി പി ഉദ്ഘാടനം ചെയ്തു. അധ്യാപകരും കുട്ടികളും ചേർന്ന് കൊയ്ത്തുത്സവം ആഘോഷമാക്കി.
സ്കൂൾ തിരഞ്ഞെടുപ്പ് 2023-24
ജനാധിപത്യ ബോധവും തിരഞ്ഞെടുപ്പ് രീതികളും ചെറുപ്രായത്തിൽ തന്നെ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി മാതൃകാപരമായി സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തി. സ്കൂൾ ലീഡർ, ഡെപ്യുട്ടി ലീഡർ, ആരോഗ്യമന്ത്രി, കായികമന്ത്രി തുടങ്ങി വ്യത്യസ്ത സ്ഥാനങ്ങളിലേക്കായി 28 ഓളം കുട്ടികൾ മത്സരിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികളും ബാലറ്റിലൂടെ അവരുടെ സ്ഥാനാർഥികൾക്കായി ആവേശത്തോടെ വോട്ട് രേഖപ്പെടുത്തിയപ്പോൾ പോളിംഗ് 90% കവിഞ്ഞു. ചരിത്രത്തിലാദ്യമായി മത്സരിച്ച മുഴുവൻ സ്ഥാനങ്ങളിലേക്കും പെൺകുട്ടികൾ ജയിച്ചു കയറി. സ്ഥാനാർത്ഥി പ്രഖ്യാപനവും. സ്ഥാനാർത്ഥി പരിചയവും, വോട്ടഭ്യർത്ഥനയും, വോട്ടെടുപ്പും വോട്ടെണ്ണലും ഫലപ്രഖ്യാപനവുമെല്ലാം കുട്ടികളിൽ കൗതുകവും ആവേശവുമുണ്ടാക്കി. ആർപ്പുവിളികളും ആരവങ്ങളുമായി കുട്ടികൾ വിജയികളെ വരവേറ്റു.
ഇരിക്കൂർ ഉപജില്ലാ ശാസ്ത്രമേള ജേതാക്കൾ
ഇരിക്കൂർ ഉപജില്ലാ ശാസ്ത്രമേളയിൽ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായി നിടുവാലൂർ എ യു പി സ്കൂൾ. ഗണിതശാസ്ത്രമേളയിൽ ഓവറോൾ രണ്ടാം സ്ഥാനത്തോടൊപ്പം ഒരു ഒന്നാം സ്ഥാനവും 3 രണ്ടാം സ്ഥാനങ്ങളും 3 മൂന്നാം സ്ഥാനങ്ങളും 24 A ഗ്രേയ്ഡുകളും, 6 B ഗ്രേയ്ഡുകളും 2 C ഗ്രേയഡുകളും സ്കൂൾ കരസ്തമാക്കി
ഇരിക്കൂർ ഉപജില്ലാ കലോത്സവ ജേതാക്കൾ
ഇരിക്കൂർ ഉപജില്ലാ കലോത്സവത്തിൽ മികച്ച പ്രകടനവുമായി നിടുവാലൂർ എ യു പി സ്കൂൾ.
യു പി വിഭാഗം അറബിക് കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും എൽ പി വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനവും നിടുവാലൂർ സ്കൂളിലെ കൊച്ചു മിടുക്കർ നേടിയെടുത്തു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
ശ്രീകണ്ഠപുരത്തു നിന്നും 15 മിനുട്ട് ബസ് യാത്ര. ശ്രീകണ്ഠപുരം തളിപ്പറമ്പ റൂട്ടിൽ നിടുവാലൂർ സ്റ്റോപ്പിന്റെ എതിർവശത്ത് സ്‌കൂൾ സ്ഥിതി ചെയ്യുന്നു