സഹായം Reading Problems? Click here

ജി.എച്ച്.എസ്. ചാമുണ്ഡിക്കുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
(12071 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

ഗവണ്മെന്റ് ഹൈസ്കൂൾ ചാമുണ്ഡിക്കുന്ന്...ചരിത്രം

image

14 കുട്ടികളുമായി 1954 ഡിസംബർ 31ന് ബോർഡ് എലിമെൻററി സ്കൂള് ചാമുണ്ഡിക്കുന്ന് എന്ന പേരിൽ ഒരു ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ചു. 2011 ജൂലൈയ്യിൽ ഹൈസ്കൂളായി ഉയർത്തി. ഇപ്പോൾ ഒന്നാം ക്ലാസ്സു മുതൽ പത്താം ക്ലാസ്സു വരെ നാനൂറിലധികം വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ഗവൺമെന്റ് ഹൈസ്ക്കൂൾ ചാമുണ്ഡിക്കുന്ന് മികച്ച ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ വളരെയേറെ മുന്നേറിയിട്ടുണ്ട്. കെട്ടിട സൗകര്യങ്ങളുടെ കാര്യത്തിൽ ഉന്നത നിലവാരം പുലർത്തുന്ന ഈ വിദ്യാലയത്തിന് നല്ലൊരു മീറ്റിംഗ് ഹാളും , അല്പം ചെറുതാണെങ്കിലും നല്ലൊരു കളി സ്ഥലവുമുണ്ട്. ഹൈസ്കൂൾ ക്ലാസ്സ്മുറികൾ പൂർണ്ണമായും ഹൈടെക് ക്ലാസ്സ്മുറികളാണ്. പ്രൈമറി വിഭാഗം ക്ലാസ്സ്മുറികൾ ഭാഗീകമായി ഹൈടെക് ക്ലാസ്സ്മുറികളാക്കിയിട്ടുണ്ട്. സയൻസ് ലാബും, കമ്പ്യൂട്ടർ ലാബും, ലൈബ്രറിയും ഭൗതിക സൗകര്യങ്ങളുടെ മികവുകൾ വിളിച്ചോതുന്നു. അത്യാധുനിക രീതിയിൽ പണികഴിപ്പിച്ചിട്ടുള്ള ആധുനിക പാചകപ്പുരയും ഈ വിദ്യാലയത്തിന്റെ മാറ്റു കൂട്ടുന്നു. കായിക വിദ്യാഭ്യാസത്തിന് അതിന്റേതായ പ്രാധാന്യം കൊടുക്കുന്ന ഈ സ്ഥാപനം കുട്ടികൾക്ക് ആവശ്യമായ കായിക ഉപകരണങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

 • സ്കൗട്ട് ട്രൂപ്പ്..
 • എൻ.എസ്.എസ്
 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ഇക്കോ ക്ലബ്
 • ഐടി ക്ലബ്ബ്
 • ഹരിത സേന
 • ജൂണിയർ റെഡ് ക്രോസ്
 • ഹെൽത്ത് ക്ലബ്
 • അക്കാദമിക് ക്ലബുകൾ
 • ലിറ്റിൽ കൈറ്റ്സ്
മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി

  • കാഞ്ഞങ്ങാട് - പാണത്തൂർ റൂട്ടിൽ ബളാംതോട് നിന്നും 3 കി. മീറ്റർ**

Loading map...