സെന്റ് മാത്യൂസ് എൽ. പി. എസ്. കണ്ണംപള്ളി

Schoolwiki സംരംഭത്തിൽ നിന്ന്



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് മാത്യൂസ് എൽ. പി. എസ്. കണ്ണംപള്ളി
വിലാസം
കണ്ണമ്പളളി

കക്കുടുമൺ പി.ഒ.
,
689711
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1953
വിവരങ്ങൾ
ഇമെയിൽsmlpskannampally@gmail.com
കോഡുകൾ
സ്കൂൾ കോഡ്38540 (സമേതം)
യുഡൈസ് കോഡ്32120800405
വിക്കിഡാറ്റQ87598903
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈനി തോമസ്
പി.ടി.എ. പ്രസിഡണ്ട്മാത്യു ചെറിയാൻ
എം.പി.ടി.എ. പ്രസിഡണ്ട്ലിജ സജി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മാത്യൂസ് എൽ. പി. എസ്. കണ്ണംപള്ളി

ചരിത്രം

ആമുഖം

പത്തനംതിട്ട ജില്ലയിൽ, റാന്നി താലൂക്കിൽ, നാറാണംമൂഴി പഞ്ചായത്തിലെ കണ്ണമ്പള്ളി എന്ന ഗ്രാമത്തിൽ ആണ് സെന്റ്‌ മാത്യൂസ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള ഒരു എയിഡഡ് സ്ഥാപനം ആണിത്.

പത്തനംതിട്ട ജില്ലയുടെ ഹൃദയഭാഗത്ത് റാന്നി താലൂക്കിൽ റിസേർവ്ഡ് വനഭൂമിയോട് ചേർന്നുകിടക്കുന്ന ഗ്രാമപ്രദേശമാണ് കണ്ണമ്പള്ളി.

വിദ്യാഭ്യാസത്തിലൂടെ മാത്രമേ നാളിനു പുരോഗതി ഉണ്ടാവുകയുള്ളൂ എന്ന അറിവിൽ, അന്നത്തെ കണ്ണമ്പള്ളി ഇടവകവികാരി ബഹുമാനപ്പെട്ട ജോസഫ് ഇല്ലിക്കലച്ചന്റെ ദീർഘവീക്ഷണത്തിന്റെ ഫലമായി ഇടവകയുടെയും നാട്ടുകാരുടെയും സഹകരണത്തോടെ സ്കൂളിന്റെ പണി ആരംഭിച്ചു.

    നിരവധി ആളുകളുടെ സഹകരണത്തിന്റെയും ത്യാഗത്തിന്റെയും ഫലമായി വി. മത്തായി ശ്ലീഹായുടെ നാമധേയത്തിൽ കണ്ണമ്പള്ളി സെന്റ്‌ മാത്യൂസ് എൽ പി സ്കൂൾ 1953 ജൂൺ ഒന്നാം തീയതി ചങ്ങനാശ്ശേരി അതിരൂപത അധ്യക്ഷൻ റവ.ഡോക്ടർ മാത്യു കാവുകാട്ട്  തിരുമേനിയുടെ സംരക്ഷണത്തിലും ഇടവക വികാരി റവ. ഫാദർ ജോസഫ് ഇല്ലിക്കലിന്റെ മേൽനോട്ടത്തിലും പ്രവർത്തനം ആരംഭിച്ചു. ഒന്നും രണ്ടും ക്ലാസ്സുകളോടുകൂടി 100 അടി നീളത്തിൽ പണിത കെട്ടിടത്തിൽ ആരംഭിച്ച സ്കൂളിന്റെ ആദ്യ പ്രഥമ അധ്യാപികയായി സി. ക്ലാരമ്മ കെ ജെ നിയമിതയായി. 1954 ൽ മൂന്നാം ക്ലാസ്സ്,1955 ൽ നാലാം ക്ലാസ്, 1956 ൽ അഞ്ചാം ക്ലാസ് എന്നിങ്ങനെ പടിപടിയായി ഉയർന്ന്‌ 1956 ൽ ഒരു പൂർണ്ണ എൽപി സ്കൂൾ ആയി മാറി.1977 മെയ്‌ 12 ന് കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിതമായി, അന്നുമുതൽ കണ്ണമ്പള്ളി സെന്റ്‌ മാത്യൂസ് എൽപി സ്കൂൾ കാഞ്ഞിരപ്പള്ളി രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള വിദ്യാലയമായി.

         68 വർഷമായി കണ്ണമ്പള്ളിയുടെ ഹൃദയഭാഗത്ത്  അനേകർക്ക് വിദ്യ പകർന്നു കൊടുത്ത് സുത്യർഹമായ സേവനമനുഷ്ഠിച്ച് ഇന്നും ഒരു തിലകക്കുറിയായി നിലകൊള്ളുന്നു..

ഭൗതികസൗകര്യങ്ങൾ

ഒറ്റനില കെട്ടിടത്തിൽ 5 ക്ലാസ് മുറികളും, ഓഫീസ്, കമ്പ്യൂട്ടർ റൂം സ്മാർട്ട് ക്ലാസ് റൂം, പാചകപ്പുര അതിനോട് ചേർന്ന സ്റ്റോർ റൂം, പ്രീ പ്രൈമറി ക്ലാസ് മുറികൾ എന്നിവ ഉണ്ട്.

 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം ശുചിമുറി സൗകര്യവുമുണ്ട്.

      കമ്പ്യൂട്ടർ പരിജ്ഞാനം ഉറപ്പുവരുത്തുന്നതിനായി 3 ലാപ്ടോപ്പ്, 2 കമ്പ്യൂട്ടർ,രണ്ടു പ്രൊജക്ടർ, പ്രിന്റർ എന്നീ സൗകര്യങ്ങളും ഉണ്ട്..

എല്ലാ ക്ലാസ് മുറികളിലും ഫാൻ സൗകര്യം, കുട്ടികളുടെ കായിക കഴിവുകളെ വളർത്താനുതകുന്ന വലിയ കളിസ്ഥലം, തിളപ്പിച്ചാറിയ വെള്ളം ലഭ്യമാക്കുന്നതിനായുള്ള സൗകര്യം, വാട്ടർ പ്യൂരിഫയർ, മഴവെള്ള സംഭരണി, കിണർ എന്നീ ഭൗതിക സാഹചര്യങ്ങളും ഒരുക്കുന്നു. വായനയുടെ ലോകത്ത് കുട്ടിയെ എത്തിക്കാനായി 1000 ൽ പരം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി പ്രവർത്തിക്കുന്നു. വിദ്യാലയത്തിൽ മികച്ച ഒരു ജൈവവൈവിധ്യ ഉദ്യാനം, മീൻ കുളം, പ്ലാസ്റ്റിക് ജൈവ മാലിന്യങ്ങൾ തരംതിരിച്ച് നിർമ്മാർജ്ജനം ചെയ്യാനുള്ള സംവിധാനം എന്നിവയും ഒരുക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  1. വിദ്യാരംഗം കലാ സാഹിത്യ വേദി.|
  2. *ഭാഷയെ അറിയാൻ.  
  3. *അസംബ്ലി.        
  4. ഇംഗ്ലീഷ് അസംബ്ലി        മലയാളം അസംബ്ലി
  5.  * പ്രവർത്തി പരിചയ പരിശീലനം
  6.  * മ്യൂസിക് ക്ലാസ്
  7.  * ഡാൻസ് ക്ലാസ്  
  8. * പ്രസംഗ പരിശീലനം
  9.  * personality development classes,
  10.  * ദിനാചരണങ്ങൾ
  11.  * ക്വിസ് മത്സരങ്ങൾ
  12.  * മാഗസിൻ നിർമ്മാണം
  13.  * ചിത്രരചന പരിശീലനം
  14.  * പ്രീ പ്രൈമറി ക്ലാസ് മുതൽ ദേശീയ ഭാഷാ പരിശീലനം
  15.  *Communicative English Classes.
  16.  * ഉല്ലാസ ഗണിതം  
  17. *Hello English
  18.  * മലയാളത്തിളക്കം
  19.   * ഗണിതം മധുരം    

മികവുകൾ

  • ശാസ്ത്ര-ഗണിത കലാമേളകളിൽ എല്ലാവർഷവും സമ്മാനങ്ങൾ.
  • കാഞ്ഞിരപ്പള്ളി  രൂപത കോർപ്പറേറ്റ് സ്കൂളുകളിലെ മികച്ച എൽപി സ്കൂൾ ആയി നിരവധി തവണ തിരഞ്ഞെടുക്കപ്പെട്ടു.
  • LSS പരീക്ഷയിൽ മികവാർന്ന വിജയം.
  • മൂല്യാധിഷ്ഠിത ജീവിതം നയിക്കുന്നതിനായി  മോറൽ ക്ലാസ്സുകളും സെമിനാറുകളും സംഘടിപ്പിക്കുന്നു.
  • മികച്ച PTA.

മുൻസാരഥികൾ

SL.NO NAME YEAR
1. Sr. Claramma KJ 1953-1960
2. SR Mariamma K C 1960-1965
3. Sr. Annakutty M J 1965-1968
4. Sr. Kathreena P J 1968-1969
5. Sr. Annamma P.D 1969-1974
6. Sr. Annakutty 1974-1978
7. Sr.Annamma P D 1978-1980
8. Sr.Leelamma Mathew 1980-1982
9. Sr.C.V Mariam 1982-1985
10. Sr. Marykutty Antony 1985-1987
11. Sri. Joseph P.D 1987-1988
12. Sri. V M Varghese 1994-1996
13. Sri.K Joseph 1996-1998
14. Sri. A M Antony 1998-2000
15. Sri. T.J Mathew 2000-2003
16. Sr. Claramma 2003-2004
17. Sr.Rosamma Thomas 2004-2005
18 Alice Sebastian 2005-2015
19. Jills Kuramannil 2015-2017

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അധ്യാപകർ

ക്ളബുകൾ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

Map