സെന്റ്. ആന്റണീസ് യു. പി. എസ്. കോടന്നൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ്. ആന്റണീസ് യു. പി. എസ്. കോടന്നൂർ | |
|---|---|
| വിലാസം | |
കോടന്നൂർ കോടന്നൂർ പി.ഒ. , 680563 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1910 |
| വിവരങ്ങൾ | |
| ഫോൺ | 0487 2279455 |
| ഇമെയിൽ | kodannurstantonys@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 22264 (സമേതം) |
| യുഡൈസ് കോഡ് | 32070400901 |
| വിക്കിഡാറ്റ | Q64091689 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| ഉപജില്ല | ചേർപ്പ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | നാട്ടിക |
| താലൂക്ക് | തൃശ്ശൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ചേർപ്പ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 183 |
| പെൺകുട്ടികൾ | 155 |
| ആകെ വിദ്യാർത്ഥികൾ | 338 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മിനിമോൾ കെ .പി |
| പി.ടി.എ. പ്രസിഡണ്ട് | ആനന്ദൻ എം കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | സിജ സൈജു |
| അവസാനം തിരുത്തിയത് | |
| 30-06-2025 | 22264 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ്
ചരിത്രം
കായലോരങ്ങൾ അതിരിട്ട കാർഷിക ഗ്രാമം. ചെമ്മൺ പാതകൾക്കിരുവശവും തെങ്ങിൻ തോപ്പുകൾ, വാഴത്തോട്ടങ്ങൾ, വയലേലകൾ, കുറുനരികൾ കൂടുകൂട്ടുന്ന കുന്നിൻ പുറങ്ങൾ. കാർഷിക സംസ്ക്കാരം ഹൃദയത്തുടിപ്പാക്കിയ ഗ്രാമീണർ. വിദ്യ പകർന്നു നൽകുന്ന ഒരു സംവിധാനം ഇന്നാട്ടിലും ഉണ്ടാകണമെന്ന ആഗ്രഹം പല മനസ്സുകളിലും തുടിപ്പാർന്ന് അതിന് ജീവൻ വച്ച് പൊട്ടിമുളച്ചു. പള്ളി മുറ്റത്ത് ഒരു കുട്ടി പള്ളിക്കൂടം.1910 ൽ സ്കൂളിന് അംഗീകാരം ലഭിക്കുകയും സെൻറ് ആൻറണീസ് സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു. പ്രഥമ മാനേജർ ചാഴൂർ കോലഴിക്കാരൻ പൗലോസ് കുഞ്ഞിപൊറിഞ്ചു. മാടാനി ആശാൻ ആദ്യ ഗുരു. പ്രഥമ പ്രധാന അധ്യാപകൻ ശ്രീകൃഷ്ണമേനോൻ. പ്രതിസന്ധികളെ മറികടന്ന് കുട്ടികൾ പള്ളിക്കൂടത്തിൽ എത്തി തുടങ്ങി. 1930 ൽ വിദ്യാലയത്തെ ആലപ്പാട്ട് ശങ്കരത്തുംപിടി മാത്യു ദേവസ്സി ഏറ്റെടുത്ത് മാനേജരായി. 1935 ൽ ബഹുമാനപ്പെട്ട ചീരമ്പനത്തച്ചൻറെ കാലത്ത് വിദ്യാലയം കോടന്നൂർ പള്ളിയെ ഏൽപ്പിക്കുകയും ഇടവക വികാരിമാർ മാനേജർ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. 1972 ൽ തൃശ്ശൂർ അതിരൂപത കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസി സ്ഥാപിതമായപ്പോൾ ഈ വിദ്യാലയം അതിനു കീഴിലായി. ബഹുമാനപ്പെട്ട ഫാ. ജേക്കബ് ഐനിക്കൽ പള്ളി വികാരി, സ്കൂൾ മാനേജരായി ചാർജ്ജെടുത്തപ്പോൾ ഒരു യു.പി. സ്കൂളായി വളരാനുള്ള ആഗ്രഹം സഫലമായി. 1978 ൽ ഈ വിദ്യാലയം യു.പി. സ്കൂൾ ആയി ഉയർത്തപ്പെട്ടു. കാലാകാലങ്ങളിൽ ഇവിടെ വിദ്യ പകർന്ന് ധാരാളം പ്രഗത്ഭരായ പ്രധാന അധ്യാപകർ, അർപ്പണബോധമുള്ള അധ്യാപകർ, മാനേജർമാർ എന്നിവർ സേവനമനുഷ്ഠിച്ചു. ഇവരുടെയെല്ലാം സേവനവും നേതൃത്വവും ഈ വിദ്യാലയത്തിനെ കോടന്നൂർ ഗ്രാമത്തിൻറെ തിലകക്കുറിയായി മാറ്റി മറിച്ചു.
ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
2012-2016 -ജോയ്‌സി സി എൽ ( വിരമിച്ചത് 31/03/2016) 2016-2018 -ജോയ് എം പി
(വിരമിച്ചത്30/04/2018) 2018 - 2022 സ്മിത സെബാസ്റ്റ്യൻ 2023 .മിനിമോൾ കെ പി 2023മുതൽ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22264
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചേർപ്പ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
