2025-26 ജൂൺ 26ന് ലഹരിവിരുദ്ധ ദിനം

anti drug day speech winners

സെൻറ് ആൻറണീസ് കോടന്നൂർ യുപി സ്കൂളിലെ ലഹരി വിരുദ്ധ ദിനാചരണംവിവിധ പരിപാടികളോടെ നടത്തപ്പെട്ടു.പ്രധാന അധ്യാപിക മിനിമോൾ ടീച്ചർ ആമുഖപ്രഭാഷണം നടത്തി.ലഹരി വിരുദ്ധ ഗാനങ്ങൾ പ്രസംഗങ്ങൾഎന്നിവ നടത്തുകയും ലഹരി വിരുദ്ധ പോസ്റ്ററുകൾഉപയോഗിച്ച് റാലി സംഘടിപ്പിക്കുകയും ചെയ്തു.ലഹരിയുടെ ഉപയോഗം സമൂഹത്തിൽ ഉണ്ടാക്കുന്നവിപത്തിനെ കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പ്രസംഗം മത്സരവും ചിത്രരചന മത്സരവും വിദ്യാലയത്തിൽ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു

2024-25 ജൂൺ 26ന് ലഹരിവിരുദ്ധ ദിനം

പ്രധാനാധ്യാപിക മിനിമോൾടീച്ചർ ഉദ്ഘാടനം ചെയ്ത് ആ ദിവസത്തിന്റെ

പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് അറിവ് നൽകി.ശേഷം ലഹരി വിരുദ്ധ പ്രതിജ്ഞ ഹണില ടീച്ചർ സ്കൂൾ അസംബ്ലിയിൽ ചൊല്ലിക്കൊടുത്ത് അന്നേ ദിവസത്തെ പ്രവർത്തനങ്ങൾക്ക്

തുടക്കം കുറിച്ചു.ലഹരി വിരുദ്ധ പ്ലക്കാഡുകൾ പിടിച്ചുകൊണ്ട് കോടന്നൂർ  ഗ്രാമത്തിൽ അധ്യാപകരും കുട്ടികളും ചേർന്ന് ഒരു സൈക്കിൾ റാലി നടത്തി.എൽ.പി യു.പി കുട്ടികൾക്ക് ലഹരി

വിരുദ്ധ ബോധവൽക്കരണ ക്ലാസ് ശ്രീമതി ഗ്രീന ടീച്ചർ എടുത്തു. ഇന്നത്തെ തലമുറ ലഹരിക്ക് അടിമപ്പെട്ടു കൊണ്ടിരിക്കുകയാണ്. ജീവിതമാണ് ലഹരി എന്ന് തിരിച്ചറിഞ്ഞ് ജീവിതത്തെയാണ് ആസ്വദിക്കേണ്ടത് എന്ന് മനസ്സിലാക്കി കൊടുത്തു.