സി കെ സി ജി എച്ച് എസ് പാവർട്ടി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
പാവറട്ടി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ക്രൈസ്റ്റ് കിങ് സി ജി എച്ച് എസ് പാവറട്ടി. 1936-ൽ സ്ഥാപിച്ച ഈ വിദ്യാലയം തൃശ്ശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| സി കെ സി ജി എച്ച് എസ് പാവർട്ടി | |
|---|---|
![]() | |
| വിലാസം | |
പാവറട്ടി പാവറട്ടി പി.ഒ. , 680507 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1936 |
| വിവരങ്ങൾ | |
| ഫോൺ | 0487 2642382 |
| ഇമെയിൽ | ckcghs@gmail.com |
| വെബ്‍സൈറ്റ് | www.Ch |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24041 (സമേതം) |
| യുഡൈസ് കോഡ് | 32071101602 |
| വിക്കിഡാറ്റ | Q64090113 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| ഉപജില്ല | മുല്ലശ്ശേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | മണലൂർ |
| താലൂക്ക് | ചാവക്കാട് |
| ബ്ലോക്ക് പഞ്ചായത്ത് | മുല്ലശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പാവറട്ടി പഞ്ചായത്ത് |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 5 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷീബ ഫ്രാൻസിസ് |
| പി.ടി.എ. പ്രസിഡണ്ട് | സണ്ണി ടി ആന്റോ |
| എം.പി.ടി.എ. പ്രസിഡണ്ട് | ലിൻഡ ഡൊമിനിക് |
| അവസാനം തിരുത്തിയത് | |
| 17-01-2026 | Ambadyanands |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
പാവറട്ടി ഗ്രാമത്തിൽ സൗവർണ്ണ പ്രഭ തൂകി വിരാജിക്കുന്ന വിദ്യാലയമാണ് ക്രൈസ്റ്റ് കിംഗ് ഗേൾസ് ഹൈസ്ക്കൂൾ പാവറട്ടി.ഭാരതത്തിൽ സ്നേഹസംസ്ക്കാരത്തിന്റെ ഭദ്രദീപം കൊളുത്തിയ യുഗപ്രഭാവനാണ് വിശുദ്ധ ചാവറ കുരിയാക്കോസ് ഏലിയാസച്ചൻ .ചാവറയച്ചൻ സ്ഥാപിച്ച പള്ളിക്കൂടങ്ങൾ ആണ് ഇന്നും വിദ്യാനികേതനങ്ങളായി അക്ഷരകേരളത്തിനെ പ്രത്യാശയുടെ പൊൻ വെളിച്ചമായി നിലക്കൊള്ളുന്നത്.1936 ൽ സ്ഥാപിതമായ ഈ വിദ്യാലയം നിസ്തുലമായ സേവനപാരമ്പര്യത്തിലൂടെ ജൈത്രയാത്ര തുടരുകയാണ് . സ്ത്രീ വിദ്യാഭ്യാസത്തിലൂടെ നാടിന്റെ ആത്മീയവും ധാർമ്മികവുമായ മാനങ്ങൾക്ക് ഊടും പാവും നൽകി. പാവറട്ടിയിലും പ്രാന്ത പ്രദേശങ്ങളിലും ഒരു നല്ല സമൂഹത്തെ വാർത്തെടുക്കുന്നതിൽ ഈ വിദ്യാലയത്തിനുള്ള പങ്ക് അദ്വിതീയമാണ്. |
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുകളുണ്ട്. ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഞങ്ങൾക്ക് വിശാലമായ മൾട്ടിമീഡിയ റൂം ഉണ്ട്.സ്വന്തമായി ലൈബ്രറി,ലാഗ്വേജ് ലാബ് ,സയൻസ് ലാബ് എന്നിവ പഠനപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു.ഈ വിദ്യാലയത്തിൽ ഇരുപത് ഹൈസ്ക്കൂൾ ക്ലാസ്സുകളും അഞ്ച് യു.പി ക്ലാസ്സുകളും ഹൈടെക് ആണെന്നത് അഭിമാനാർഹമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗൈഡ്സ്.
രണ്ട് യൂണിറ്റുകളിലായി ധാരാളം കുട്ടികൾ പ്രവർത്തിച്ചുവരുന്നു. ഗൈഡിംഗ് കാംമ്പോരിറ്റിൽ തുടർച്ചയായി ബെസ്റ്റ് ഗൈഡ് കമ്പനിയായി ക്രൈസ്റ്റ് കിംഗ് സ്കൂളിനെ തെരഞ്ഞടുത്തത് പ്രശംസനീയമാണ്. ഓരോ വർഷവും വളരെയധികം വിദ്യാർത്ഥികൾ രാഷ്ട്രപതി അവാർഡിന് അർഹരാകുന്നു .
- ബാൻഡ്സെറ്റ്
കാലങ്ങളോളമായി ഊർജ്ജസ്വലതയോടെ മിന്നുന്ന പ്രകടനം കാഴ്ചവെയ്ക്കുന്ന ഒരു ബാൻഡ്സെറ്റ് ടീം ഞങ്ങൾക്ക് സ്വന്തമായുണ്ട്.
- ക്ലാസ് മാഗസിൻ.
വായനാവാരത്തോടനുബന്ധിച്ച് എല്ലാ ക്ലാസ്സുകളിലും ക്ലാസ്സ് മാഗസിൻ തയ്യാറാക്കുന്നു. അതുപോലെ വിഷയാടിസ്ഥാനത്തിലും മാഗസിനുകൾ തയ്യാറാക്കാറുന്നു.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാർത്ഥികളുടെ സർഗവാസനകൾ ഉണർത്താനും പരിപോഷിപ്പിക്കാനും ഉതകുന്നവിധം വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിക്കുന്നു. എല്ലാ വർഷവും വിദ്യാരംഗം കലാ സാഹിത്യ വേദി മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടുന്നു.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജെ.ആർ.സി.
- ഹരിതം 2018
- ബ്ലു. ആർ . മി
== മാനേജ്മെന്റ്
=
തൃശ്ശൂർ നിർമ്മലാ പ്രൊവിൻസ് സി . എം. സി മാനേജ്മെന്റ്|
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1936 - 46 - Mother Mary Patience |
| 1946 - 52 - Sr Mary Beninja |
| 1952 - 69 - Mother Mary Patience |
| 1969 - 82 - Sr.Corsina |
| 1982 - 83 - Sr.Elvira |
| 1983 - 87 - Sr.Attracta |
| 1987 - 90 - Sr.Timothy |
| 1990 - 94 - Sr.Bertina |
| 1995 - 2002 - Sr.Lisbeth |
| 2002 - 2005 - Smt.Jasintha Paul |
| 2005 - 2008 - Sr.Sajeeva |
| 2008 - 2014 - Sr.Hima Rose |
| 2014 - 2020 - Sr.Anna Antony |
| 2020 - 2024 - Sr. Rincy |
| 2024 - Sr. Sheen Therese |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1
2
3
4
5
വഴികാട്ടി
- തൃശൂർ-ചാവക്കാട് റോഡിൽ പാവറട്ടിയിൽ സ്‌കൂൾ സ്ഥിതിചെയ്യുന്നു.
- തൃശൂരിൽ നിന്നും 21 കി.മി. അകലം
